ഇസ്ലാമിന്‍റെ വിമര്‍ശകന്മാര്‍ പ്രത്യേകിച്ച് ഓറിയന്‍റലിസ്റ്റുകള്‍ ഇസ്ലാം ആക്രമണോത്സുകയുദ്ധങ്ങളിലൂടെയാണ് പ്രചരിച്ചതെന്ന് സിദ്ധാന്തിക്കുന്നു. വിശ്വാസ പരിവര്‍ത്തനം സംഭവിച്ചത് ശക്തി ഉപയോഗിച്ചത് കൊണ്ടാണെന്നാണ് അവരുടെ പക്ഷം. ചരിത്രത്തെ വസ്തുനിഷ്ഠമായി സമീപിച്ച പണ്ഡിതന്‍മാര്‍ ഈ വാദഗതി വസ്തുകള്‍ക്ക് നിരക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രവാചകന്‍ (സ) ഒരിക്കലും മതം പ്രബോധിക്കാന്‍ ശക്തി ഉപയോഗിച്ചിട്ടില്ല. അദ്ദേഹം ചെയ്ത എല്ലാ യുദ്ധങ്ങളും പ്രതിരോധാത്മകമായിരുന്നു. ഇസ്ലാമിനു വികസനമുണ്ടായത് പ്രവാചകന്‍റെ ധാര്‍മ്മികവും അദ്ധ്യാത്മികവുമായ പ്രഭാവം കൊണ്ടു മാത്രമാണെന്നതാണ് യാഥാര്‍ത്ഥ്യം.
നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ഇവിടെ വിസ്മയകരമായ ഒരു വൈരുദ്ധ്യം നിലനില്‍ക്കുന്നു. ചില മുസ്ലിം മതപണ്ഡിതന്മാര്‍ തന്നെ ഇസ്ലാം ബലപ്രയോഗം കൊണ്ടാണ് പ്രചരിച്ചതെന്ന വിക്ഷണക്കാരാകുന്നു. ഓറിയന്‍റലിസ്റ്റുകളെപ്പോലെ തിരുപ്രവാചകന്‍റെ (സ) ജീവിതത്തെ മക്കാ കാലഘട്ടമെന്നും മദീനാകാലഘട്ടമെന്നും അവര്‍ വിഭജിക്കുന്നു. മക്കയില്‍ പ്രവാചകന്‍ ബലഹീനനും നിസ്സഹായനുമായിരുന്നു. അതുകൊണ്ട് അനുരഞ്ജനത്തിന്‍റെയും സമാധാന പൂര്‍ണ്ണമായ സഹവര്‍ത്തിത്ത്വത്തിന്‍റെയും സമീപനം കൈക്കൊണ്ടുവെന്നും മദീനയില്‍ അധികാര ശക്തി പ്രയോഗിച്ചുവെന്നും ഇവര്‍ സിദ്ധാന്തിക്കുന്നു. മുസ്ലിം പണ്ഡിതന്മാരുടെ ഈ ചിന്താധാര മുന്നോട്ടുവെക്കുന്ന ചരിത്രവീക്ഷണമാണിത്. പ്രവാചകന്‍ ഇങ്ങനെ പ്രവര്‍ത്തിച്ചിട്ടില്ലായിരുന്നുവെങ്കില്‍ അറ്യേയില്‍ ആത്മീയവിപ്ലവം ഉണ്ടാവുകയോ ഇസ്ലാം പ്രചരിക്കുകയോ ചെയ്യുമായിരുന്നില്ല എന്ന് ഇക്കൂട്ടര്‍ കരുതുന്നു.
ശാന്തമഹിതവും ഹൃദയാവര്‍ജ്ജകവുമായ ഒരു അദ്ധ്യാത്മിക വിപ്ലവത്തിന്‍റെ ഫലമായിട്ടല്ല ഇസ്ലാം അറേബ്യയില്‍ പടര്‍ന്നു പന്തലിച്ചതെന്ന് ഈ വിഭാഗം വിശ്വസിക്കുന്നു. ഈ ചിന്താധാരയുടെ മുഖ്യവക്താവായിരുന്ന പരേതനായ സയ്യിദ് അബുല്‍ അഅ്ലാ മൗദൂദി 'അല്‍ ജിഹാദുഫില്‍ ഇസ്ലാം' എന്ന പുസ്തകത്തില്‍ എഴുതുന്നു:
'അല്ലാഹുവിന്‍റെ ദൂതന്‍ പതിമൂന്ന് വര്‍ഷക്കാലം അറികളെ ഇസ്ലാം മതം സ്വീകരിക്കാന്‍ ക്ഷണിക്കുകയുണ്ടായി. അനുനയത്തിന്‍റെ എല്ലാ മാര്‍ഗ്ഗങ്ങളും അദ്ദേഹം അവലംിച്ചു. അനിഷേധ്യമായ തെളിവുകളും വാദമുഖങ്ങളും സമര്‍പ്പിച്ചു. ഭക്തിയുടേയും ധാര്‍മ്മികതയുടെയും മാതൃകയായിരുന്ന തന്‍റെ ജീവിതം അവരുടെ മുമ്പില്‍ കാഴ്ചവെച്ചു. അവരുടെ മുമ്പില്‍ തന്‍റെ സാത്വിക ശുദ്ധിയുളളതും ധാര്‍മ്മികദ്ധവുമായ ജീവിതം തുറന്നുകാട്ടി. ചുരുക്കത്തില്‍ ആകാവുന്നത്ര അവരുമായി ആശയവിനിമയങ്ങള്‍ നടത്തി. പക്ഷേ, അദ്ദേഹത്തിന്‍റെ ജനത ഇസ്ലാംമതം സ്വീകരിച്ചില്ല.'
മൗലാനാ മൗദൂദിയുടെ ഈ ഉദ്ധര ണിയുടെ ശിഷ്ടഭാഗം എഴുതുമ്പോള്‍ എന്‍റെ ഹൃദയം വേദനിക്കുന്നു. എങ്കിലും ഞാനത് ഉദ്ധരിക്കട്ടെ:
'അനുനയത്തിന്‍റെ എല്ലാ മാര്‍ഗ്ഗങ്ങളും പരാജയമായിക്കലാശിച്ചപ്പോള്‍ പ്രവാചകന്‍ ഖഡ്ഗം കൈയ്യിലേന്തി. ഖഡ്ഗം! അത് തിന്മയേയും ആക്രമണേ ത്തയും ഹൃദയത്തിലെ കറകളേയും ആത്മാവിന്‍റെ കളങ്കങ്ങളേയും വിപാടനം ചെയ്തു. അതിനേക്കാള്‍ ഉപരിയായി വാള്‍ അവരുടെ അന്ധതഇല്ലാതാക്കി. അവര്‍ സത്യത്തിന്‍റെ വെളിച്ചംകാണുമാറായി. സത്യം സ്വീകരിക്കാന്‍ വിഘാതമായി നിന്ന അവരുടെ അഹങ്കാരത്തിനു ശമനമുണ്ടായി. ഉദ്ദണ്ഡശിരസ്കരായി ഔദ്ധത്യത്തോടെ നിലയു റപ്പിച്ച അവര്‍ അപമാനിതരായി. എളിമയോടെ തല കുനിച്ചു.'1
'അറ്യേയിലും മറ്റു രാജ്യങ്ങളിലും ഇസ്ലാം പ്രചരിച്ചത് ത്വരിതഗതിയിലായി രുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് തന്നെ ലോകത്തിന്‍റെ കാല്‍ഭാഗം ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്‍റെ ഖഡ്ഗം മനുഷ്യഹൃദയങ്ങളെ ആവരണം ചെയ്ത മറകളെ കീറിമുറിച്ചതായിരുന്നു ഈ പരിവര്‍ത്തനത്തിന് കാരണം'.
മേല്‍പറഞ്ഞ പ്രസ്താവന 'മിസാജെശഹ്നാസെ റസൂല്‍' (പ്രവാചകന്‍റെ അന്തര്‍ഗതമറിഞ്ഞയാള്‍) എന്ന് അവകാശ പ്പെട്ട ഒരു മുസ്ലിം പണ്ഡിതന്‍റെ
താണ് എന്നതാണ് ഏറെ നിര്‍ഭാഗ്യകരം. വാക്കിലും പ്രവൃത്തിയിലും തിരുനബിയോട് പൂര്‍ണ്ണമായും പൊരുത്തമുള്ളയാള്‍ എന്നവകാശപ്പെടുന്ന ഈപണ്ഡിതമ്മന്യന്‍ പ്രവാചകന്‍റെ വാക്കും പ്രവൃത്തിയും വ്യാഖ്യാനിക്കാന്‍ അധികാരമുളളയാള്‍ എന്ന് സ്വയം കരുതുന്നു. മൗലാനാ മൗദൂദിയുടെ അവകാശവാദം നാം അംഗീകരിക്കുകയാണെങ്കില്‍ ദൈവവചനങ്ങള്‍ പ്രവാചകന്‍ (സ) മനസ്സിലാക്കിയതിനേക്കാള്‍ കൂടുതലായി മൗലാനാ മനസ്സിലാക്കിയെന്നു സമ്മതിക്കേണ്ടി വരും. മാത്രമല്ല ഏറ്റവും ശരിയായിദൈവവചനത്തിന്‍റെ പൊരുളറിഞ്ഞയാള്‍ എന്ന നിലക്ക് പ്രവാചകനേക്കാള്‍ കൂടുതലായി ദൈവത്തെ പ്രതിനിധീകരിക്കാനുളള മൗദൂദി സാഹിിന്‍റെ അവകാശവാദത്തെ നാം അനുവദിച്ചു കൊടുക്കേണ്ടി വരുകയും ചെയ്യും. ദൈവവചനത്തിന്‍റെ പൊരുളറിഞ്ഞ മൗലാനയുടെ ഇസ്ലാമിക സങ്കല്പങ്ങള്‍ ഈ വിധത്തിലാണെങ്കില്‍ തീര്‍ച്ചയായും വാക്കുകള്‍കൊണ്ട് വിവരിക്കാന്‍ കഴിയാത്ത ഒരു ദുരന്തമാണ് അതെന്ന് പറയാതെവയ്യ. ഇസ്ലാമിന്‍റെ കൊടിയ ശത്രുക്കള്‍ ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ദുരാരോപണം തന്നെയാണ് ഇവിടെ മൗലാനാ മൗദൂദിയും ഉയര്‍ത്തിക്കാട്ടുന്നതും നിരന്തരം ആവര്‍ത്തിക്കുന്നതും. തിരുനി(സ) ബലം പ്രയോഗിച്ചാണ് ജനങ്ങളെ ഇസ്ലാമിലേക്ക് മാര്‍ഗ്ഗം ചേര്‍ത്തത് എന്നത് പക്ഷപാതിത്തമുളള ഓറിയന്‍റലിസ്റ്റുകളുടെ ആരോപണമാണ്. മൗലാനാ മൗദുദിയുടെ ദര്‍ശന വികല്‍പ്പങ്ങള്‍ ഇസ്ലാമിന്‍റെ മഹത്ത്വം ഘോഷിക്കാനാണ് ഉദ്ദേശി ക്കുന്നതെങ്കിലും അദ്ദേഹത്തിന്‍റെ തലതിരിഞ്ഞ ഇത്തരം വീക്ഷണങ്ങള്‍ ഇസ്ലാമിന്‍റെ പശ്ചാത്യ വിമര്‍ശകരുടെ ദുരാരോപണങ്ങള്‍ക്കുളള ധുകരണമാ യിപ്പോവുന്നു. ആര്‍.ഡോസി പറയുകയുണ്ടായി: 'മുഹമ്മദിന്‍റെ പട്ടാള ജനറല്‍മാര്‍ ഒരു കൈയ്യില്‍ ഖൂര്‍ആനും മറുകൈയില്‍ ഖഡ്ഗവും പിടിച്ചാണ് ഇസ്ലാം മതം പ്രബോധനം നടത്തിയത്' എന്ന്. സ്മിത്ത് എന്ന മറ്റൊരു ഓറിയന്‍റലിസ്റ്റിന്‍റെ അഭിപ്രായത്തില്‍ "ജനറല്‍മാരല്ല പ്രവാചകന്‍തന്നെയും ഒരു കയ്യില്‍ വാളും മറുകൈയില്‍ ഖുര്‍ആനുമേന്തിയാണ് പ്രബോധനം നടത്തിയത്" എന്നാണ്. ജോര്‍ജ് സെയില്‍ എഴുതുകയാണ് "അനുയായികള്‍ വര്‍ദ്ധിച്ചപ്പോള്‍ അവിശ്വാസികളെ ആക്രമിക്കാനും അതുവഴി ബിംബാരാധന നശിപ്പിക്കാനും സത്യമതം സ്ഥാപിക്കാനും ദൈവം തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് പ്രവാചകന്‍ അവകാശപ്പെട്ടു."
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ഇന്ത്യന്‍ മുസ്ലിംകള്‍ക്കിടയില്‍ ഡോ. സി.ജി. ഫാന്തര്‍ എന്ന ക്രിസ്ത്യന്‍ മിഷനറി ഇസ്ലാമിന്‍റെ പ്രവാചകന്‍ വ്യാജനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വിവാദപരമായ ലഘുലേഖകള്‍ എഴുതിക്കൊണ്ട് പ്രകോപനം സൃഷ്ടിക്കുകയും സജീവമായ മതപ്രചാരണം നടത്തുകയുമുണ്ടായി. തിരുമേനി(സ)യെ പറ്റി ‘ഇസ്ലാമിന്‍റെ വ്യാജ പ്രവാചകന്‍’ എന്ന അദ്ദേഹത്തിന്‍റെ കൃതി വമ്പിച്ച കോലാഹലങ്ങള്‍ക്ക് കാരണമായി. അത്തരമൊരു ലഘുലേഖയുടെ ആമുഖത്തില്‍ ഡോ. ഫാന്തര്‍ ഇപ്രകാരം എഴുതിയിരിക്കുന്നതായി കാണാം.
1. 13 കൊല്ലം മുഹമ്മദ് അദ്ദേഹത്തിന്‍റെ പുതിയ മതം അനുരഞ്ജനത്തിന്‍റേയും സഹനത്തിന്‍റേയും മാര്‍ഗ്ഗത്തില്‍ പ്രബോധിച്ചു.
2. ഇപ്പോള്‍ (മദീനയില്‍) അദ്ദേഹം അന്നബിയ്യുസ്സൈഫ് (വാളേന്തിയ പ്രവാചകന്‍) ആയി മാറി. അതില്‍പ്പിന്നെ ഇസ്ലാമിന്‍റെ ഏറ്റവും വലിയ പ്രചാരണായുധം വാളായി മാറി.
3. നാം മുഹമ്മദിന്‍റെ അനുയായികളുടെ പെരുമാറ്റം പഠിക്കുകയാണെങ്കില്‍ ഒരു കാര്യം മനസ്സിലാകും. ഒരു മതെത്തയോ ഒരു ധര്‍മ്മ സംഹിതയെയോ പിന്തുടരുക എന്നത് അവരെ സംബന്ധിച്ചിടത്തോളം നിര്‍ബന്ധമുളള കാര്യമല്ല. ദൈവം അവരോട് ആവശ്യപ്പെടുന്നത് ഒന്നുമാത്രം. ദൈവത്തിനു വേണ്ടി പൊരുതുക. അതായത് വാള്‍, അമ്പ്, കഠാരി, കൃപാണം എന്നീ ആയൂധങ്ങള്‍ ഉപയോഗിച്ചുകൊണ്ടുളള ഒടുങ്ങാത്ത മനുഷ്യഹത്യ തന്നെ.
ഈ ഉദ്ഘാതത്തിനും ശേഷം ഡോ. ഫന്തര്‍ ഉപസംഹരിക്കുന്നത് കാണുക. 'നിങ്ങള്‍ ഇവരില്‍ രണ്ടുപേരിലൊരാളെ തിരഞ്ഞെടുക്കേണ്ടിയിരിക്കുന്നു. ദൈവത്തിന്‍റെ വചനമായ യേശുവിനെയോ അതല്ല അബ്ദുല്ലായുടെ മകനായ ഹസ്രത്ത് മുഹമ്മദിനെയോ. തന്‍റെ ആയുഷ്ക്കാലം ത്വികമായ ജീവിത ത്തിനു വേണ്ടി സമര്‍പ്പിച്ച ഒരാളെയോ അതല്ല വാളിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ഒരാളെയോ'.2 അലോയ് സ്പ്രേംഗര്‍ (Aloy Spranger), ഹെന്‍ട്രി കോപേ (Henr Copey) മുതലായ ഇസ്ലാമിന്‍റെ നിരവധി വിമര്‍ശകര്‍ ഇസ്ലാമിനേയും പ്രവാചകനേയും നിന്ദിക്കാന്‍ മേല്‍പ്പറഞ്ഞ രീതിയാണ് അവലംബിച്ചത്. വാഷിംങ്ങ്ടണ്‍ ഇര്‍വിംങ്ങ് (Henry Copey) ഒരടികൂടി മുന്നോട്ടു പോയി. അദ്ദേഹത്തിന്‍റെ പുസ്തകത്തിന്‍റെ പുറം ചട്ടയില്‍ത്തന്നെ ഒരു കയ്യില്‍ ഖുര്‍ആനും മറുകൈയ്യില്‍ വാളുമായി നില്‍ക്കുന്നപ്രവാചകന്‍റെ ഭാവനാചിത്രം വരച്ചുവെക്കുകയുണ്ടായി.3
മുകളിലുദ്ധരിച്ച വിമര്‍ശനങ്ങളും മൗലാനാ മൗദൂദിയുടെ 'അല്‍ ജിഹാ ദുഫില്‍ ഇസ്ലാം' എന്ന കൃതിയില്‍നിന്ന് ഉദ്ധരിച്ച ഭാഗവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രവാചകന്‍റെ വിമര്‍ശകന്മാര്‍ മൗദൂദിസാഹിബുമായി യോജിച്ചുപോകുന്നതായികാണാം. ഇസ്ലാമിന്‍റെ വിമര്‍ശകന്മാരായ ഓറിയന്‍റലിസ്റ്റുകളും മൗലാനാ മൗദൂദിയും ഇസ്ലാമിനു കലാപത്തിന്‍റെ മുഖമുണ്ടായിരുന്നു എന്ന അഭിപ്രായത്തില്‍ യോജിക്കുന്നു. ഈ വിശ്വാസമുണ്ടായിട്ടും മൗലാനാ ഇസ്ലാമില്‍ അടിയുറച്ചു വിശ്വസിക്കുന്നു. ഓറിയന്‍റലിസ്റ്റുകളാവട്ടെ ഇസ്ലാമിനെ നിരാകരിക്കുകയും ചെയ്യുന്നു എന്നതാണ് വ്യത്യാസം. വാക്കുകളുടെനേരിയ വ്യത്യാസമുണ്ടെങ്കിലും ഡോ. ഫാന്തറുടേയും മൗലാനാ മൗദൂദിയുടെയും അഭിപ്രായങ്ങള്‍ ഒന്നുതന്നെയാണ്. മൗലാനാ മൗദൂദിയുടെ ഉദ്ധരണികളും ഫാന്തറുടെ 1,2,3 ഖണ്ഡികകളും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഒരാള്‍ തന്‍റെ അഭിപ്രായങ്ങളിലൂടെ ഒരു മുസ്ലിമിന്‍റെ ഇസ്ലാമിനോടുളള ബഹുമാനം പ്രകടിപ്പിക്കുമ്പോള്‍അപരന്‍ ഒരു നിശിത വിമര്‍ശകന്‍റെ നിന്ദ പ്രകടിപ്പിക്കുന്നു.
ഓറിയന്‍റലിസ്റ്റുകളുടെ വിദ്വേഷ കലുഷിതവും ഹൃദയഭേദകവുമായ പ്രവാചക വിരോധത്തില്‍ അത്ഭുതപ്പെടാനില്ല.അവരുടെ വിമര്‍ശനങ്ങള്‍ അജ്ഞതയില്‍ നിന്നുത്ഭവിച്ചതാവാം. പക്ഷേ പലേപ്പാഴും അവ കരുതിക്കൂട്ടിയുളള ദ്രോഹബുദ്ധിയുടെ ഫലമാണ്. പരിണതപ്രജ്ഞരായ ചരിത്രകാരന്മാര്‍പോലും ഇസ്ലാമിനോടുളള വിരോധം മനസ്സില്‍ വെച്ചാണ് ചരിത്രരചന നടത്തുന്നത്. പക്ഷേ അജ്ഞത കൊണ്ടോ അഹങ്കാരം കൊണ്ടോ തിരുനി (സ)യുടെ യഥാര്‍ത്ഥ അനുയായി എന്ന് അവകാശപ്പെടുന്ന ഒരാളുടെ രചനകളില്‍ നിന്നാണ് ഇത്തരം വികല്‍പ്പങ്ങള്‍ പുറപ്പെടുന്നതെങ്കില്‍ അതാണല്ലോ ഏറ്റവും വേദനാജനകമായത്. പ്രാകൃതനെപ്പോലെ ഖഡ്ഗ പാണിയായി വന്ന് ശക്തിയുടെ ബലത്താല്‍ ഇസ്ലാമിലേക്ക് ആളെച്ചേര്‍ക്കുകയും വെട്ടിപ്പിടിക്കുകയും ചെയ്ത മനുഷ്യന്‍ എന്ന നിലക്കാണ് അദ്ദേഹം ഇസ്ലാമിന്‍റെ ഹൃദയാലുവായ പ്രവാചകനെ അവതരിപ്പിക്കുന്നത്.
മനുഷ്യഹൃദയങ്ങളെ കവര്‍ന്നെടുത്ത ഇസ്ലാമിന്‍റെ ആത്മീയ ലാവണ്യവും ഇസ്ലാമില്‍ അന്തര്‍ഹിതമായ ആത്മീയ പ്രഭാവവും എന്താണെന്ന് മൗലാനാ മൗദൂദിക്കറിയില്ല. ഭൂതകാലത്തിലും വര്‍ത്തമാനകാലത്തിലും അതിന്‍റെ ആത്മീയ ശക്തികൊണ്ട് മാത്രം ഹൃദയങ്ങളെ കീഴടക്കാന്‍ കഴിയുമെന്ന വസ്തുത അദ്ദേഹത്തിനു ബോദ്ധ്യംവന്നിട്ടില്ല. അദ്ദേഹം എഴുതുകയാണ്.
'മനുഷ്യന്ധങ്ങളും കൂട്ടായ്മകളും അന്യോന്യം ഉദ്ഗ്രഥിതമാണ്. അതുകൊണ്ട് ഒരു രാഷ്ട്രത്തിന്‍റെ അയല്‍ രാഷ്ട്രങ്ങളും തങ്ങളുടെ അതേ ആദര്‍ശം സ്വീകരിക്കുന്നത് വരെ ആ രാഷ്ട്രത്തിന് അതിന്‍റെ സിദ്ധാന്തമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പൂര്‍ണ്ണ സ്വതന്ത്യമുണ്ടായിരിക്കുന്നതല്ല. അതുകൊണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ ഒരു ഇസ്ലാമിക രാഷ്ട്രം അവരുടെ ഭൂപരിധിയില്‍ സ്ഥാപിച്ചുകൊണ്ട് അടങ്ങിയിരിക്കുവാന്‍ പാടുള്ളതല്ല. അവരുടെ വിഭവങ്ങള്‍ക്കനുസരിച്ച് രാഷ്ട്രത്തെ നാലുഭാഗത്തേക്കും വികസിപ്പിക്കാന്‍ ശ്രമിക്കേണ്ടതാണ്. മുസ്ലിംകള്‍ ഒരു ഭാഗത്ത് അവരുടെ ആശയപ്രചാരണം നടത്തുകയും മറു ഭാഗത്ത് ജനങ്ങളെ തങ്ങളുടെ ആദര്‍ശം സ്വീകരിക്കാന്‍ ക്ഷണിക്കുകയും വേണം. കാരണം മോക്ഷം നിലകൊള്ളുന്നത് അതില്‍ മാത്രമാണ്. അവരുടെ ഇസ്ലാമിക രാഷ്ട്രത്തിനു ശക്തിയും വിഭവവുമുണ്ടെങ്കില്‍ മറ്റു അനിസ്ലാമിക രാഷ്ട്രങ്ങളെ യുദ്ധം ചെയ്ത് നശിപ്പിക്കണ്ടതും അവിടെ ഇസ്ലാമിക ഭരണകൂടം സ്ഥാപിക്കേണ്ടതുമാണ്.'4
പ്രവാചകനെയും ഇസ്ലാമിനെയും കുറിച്ചുളള വില്ല്യം മുയിറിന്‍റെ വികല വീക്ഷണങ്ങളെയാണ് മൗലാനാ മൗദൂദി ഇവിടെ പിന്തുണക്കുന്നത്. ഇസ്ലാമിന്‍റെ പ്രവാചകന്‍ വ്യാജനാണെന്നു വരുത്തിത്തീര്‍ക്കാന്‍ ഡോ.ഫാന്തറുടെ5 അഭ്യര്‍ത്ഥന പ്രകാരം വില്ല്യം മുയിര്‍ രചിച്ച പ്രവാചകന്‍റെ ജീവചരിത്രത്തില്‍ അദ്ദേഹം എഴുതുകയാണ്. 'മുഹമ്മദിന്‍റെ വാളും ഖുര്‍ആനും മനുഷ്യനാഗരികതക്കും സ്വാതന്ത്ര്യത്തിനും സത്യത്തിനുമെതിരെ ഇന്നോളം അറിയപ്പെട്ടിട്ടുളള ഏറ്റവും കൊടിയ ശത്രുക്കളാണ്.'6
ഇസ്ലാമിനെക്കുറിച്ചുളള ഇത്തരമൊരു വികലചിത്രത്തിന്‍റെ സ്വാധീന വലയത്തിലായിരിക്കണം, ഗാന്ധിജി തന്‍റെ ആദ്യനാളുകളില്‍ ഇങ്ങനെ പറഞ്ഞത്. 'ഇസ്ലാം കലാപസാന്ദ്രമായ ഒരു അന്തരീക്ഷത്തിലാണ് ജന്മമെടുത്തത്. ആ കാലത്ത് വാളായിരുന്നു നിര്‍ണായ കശക്തി. ഇക്കാലത്ത് പോലും സ്ഥിതി അങ്ങനെത്തന്നെയാണ്.'
പക്ഷേ ഗാന്ധിജി അസാമാന്യമായ അന്തര്‍ദൃഷ്ടിയുളള ഒരു നിരീക്ഷകനായിരുന്നു. പില്‍ക്കാലത്ത് അദ്ദേഹം സ്വയം തന്നെ ആ അഭിപ്രായം തിരുത്തുകയുണ്ടായി.
'ഞാന്‍ കൂടുതല്‍ പഠിച്ചു. കൂടുതല്‍ കണ്ടെത്തുകയും ചെയ്തു. അതായത് ഇസ്ലാമിന്‍റെ ബലം സ്ഥിതി ചെയ്യുന്നത് ഖഡ്ഗത്തിന്മേലല്ല'എന്ന് 'യംഗ് ഇന്ത്യ' യില്‍ അദ്ദേഹം എഴുതി.
ആര്യസമാജക്കാരനായ പണ്ഡിറ്റ് ജ്ഞാനേന്ദ്ര ദേവശര്‍മ ശാസ്ത്രി തന്‍റെ വസ്തുനിഷ്ഠമായ പഠനങ്ങള്‍ക്ക് ശേഷം ഗാന്ധിജിയെപ്പോലെ ചില തിരിച്ചറിവുകളില്‍ എത്തിച്ചേരുകയുണ്ടായി. അദ്ദേഹം എഴുതി.
'ഹിന്ദുമുസ്ലിം കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന പക്ഷപാതിത്തമുളള ഇസ്ലാമിക വിമര്‍ശകര്‍, ഹസ്റത്ത് മുഹമ്മദിനു മദീനയില്‍ വെച്ച് അധികാരം ലഭിച്ചപ്പോള്‍ കാരുണ്യത്തിന്‍റെയും ദയയുടേയും കപടഭാവം നിലനിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് പറയുന്നു. അവിടെ അദ്ദേഹം ശക്തിയും ഹിംസയും പ്രയോഗിച്ചു. തന്‍റെ ചിരകാല ജീവിതാഭിലാഷമായ അധികാരവും സ്ഥാനവും സമ്പത്തും സ്വായത്തമാക്കാന്‍ പിന്നീട് നരമേധക്കാരനായ പ്രവാചകനായി മാറി. അദ്ദേഹം അതിശീഘ്രം തന്‍റെ സഹനത്തിന്‍റെയും മിതത്ത്വത്തിന്‍റേയും ആദര്‍ശങ്ങളില്‍ നിന്നു വ്യതിചലിച്ചു എന്നിങ്ങനെ പോവുന്നു അവരുടെ ആക്ഷേപം. ഈ നിരീക്ഷകരുടെ വീക്ഷണം മുന്‍വിധിയോടുകൂടിയും വിഭാഗീയവുമാണ്. ഇക്കൂട്ടര്‍ സങ്കുചിതമനസ്കരും അജ്ഞതയുടെ കണ്‍മൂടികളാല്‍ ദൃഷ്ടി മറയ്ക്കപ്പെട്ടവരുമാണ്. അവര്‍ പ്രകാശത്തിനുപകരം അഗ്നിജ്വാലയാണ് ദര്‍ശിക്കുന്നത്. സൗന്ദര്യ ത്തിനു പകരം വൈരൂപ്യത്തിലും നന്മക്ക് പക രം തിന്മയിലും അവരുടെ നയനങ്ങള്‍ പതിയുന്നു. മഹിതമായ എല്ലാ ഗുണസൗഷ്ടവങ്ങളും അധമമായ തിന്മകളായി ഇക്കൂട്ടര്‍ അവതരിപ്പിക്കു ന്നു. അത് അവരുടെ തന്നെ അധ:പതനത്തിന്‍റെ പ്രതിഫലനമാകുന്നു.......'
'വിമര്‍ശകര്‍ അന്ധരാണ്. മുഹമ്മദ് കയ്യിലേന്തിയ ഒരേയൊരു വാള്‍ മാത്രം അവര്‍ക്ക് കാണുവാന്‍ സാധിക്കുന്നില്ല. ആ വാള്‍ കനിവിന്‍റേയും കാരുണ്യത്തിന്‍റേയും ഭ്രാതൃത്വത്തിന്‍റേയും പൊറുമയുടേതുമായിരുന്നു. ആ ആയുധമായിരുന്നു ശത്രുവിനെ ജയിച്ചടക്കിയതും അവരുടെ ഹൃദയങ്ങളെ വിമലമാക്കിയതും. ഉരുക്കുഖണ്ഗത്തേക്കാള്‍ മൂര്‍ച്ചയേറിയതായിരുന്നു പ്രവാചകന്‍ സ്വായത്തമാക്കിയ ഈ വാള്‍.'7 നിങ്ങള്‍നോക്കൂ, മഹാത്മാ കൃഷ്ണന്‍റെ അനുയായിയായ ഒരാളുടെയത്രയെങ്കിലും തിരു പ്രവാചകന്‍റെ(സ) അനുയായിയായമൗലാനാ മൗദൂദി പ്രവാചകനോട് നീതി പുലര്‍ത്തേണ്ടതായിരുന്നു എന്ന് ആഗ്രഹിച്ചു പോകുന്നു.
1. അല്‍ ജിഹാദു ഫില്‍ ഇസ്ലാം
2. Rev. Dr. C.G. pfander, Mizanul Haq. P. 648, 649
3. Washington Irving, Mahomet and His successors 2 vols. (New York GP Putmans sons 1868)
4. ഹഖീഖത്തെ ജിഹാദ് (ലാഹോര്‍ - താജ്
കമ്പനി ലിമിറ്റഡ് 1964) പേജ് 64
5. ഡോ. ഫാന്തര്‍ ഇസ്ലാമിനെതിരെ നടത്തിയ
പ്രചാരണത്തിന്‍റെ 'The Mohammedan contraversy, The calcutta Review (Calcutta Dec 1845) Vol IV P. 420 കാണുക.
6. Sir William Muir 'Life of Mahomet' (London smith Elder & Co; 1859) Vol. I. P. III.
7. ദുനിയാകെ ഹാദി ഖൈറാം കി നസര്‍ മെ
(ഉര്‍ദു 1928) പേജ് 57, 61. പണ്ഡിറ്റ് ജ്ഞാനേന്ദ്ര
ദേവ് ശര്‍മ്മ ശാസ്ത്രി.