യാതനയുടെയും വേദനയുടെയും സംഹാരാത്മകമായ ഒരു ലോകമാണിന്ന് നാം കാണുന്നത്. ഓരോ ദിവസവും ഇവ നിരവധി ആളുകളെ ബാധിക്കുന്നു. അതില്‍ നിരപരാധികളും ദൈവഭയമുള്ളവരും കൊച്ചുകുട്ടികളും യുവാക്കളും വൃദ്ധരും എല്ലാം പെടുന്നു. ഞാനും നിങ്ങളും നമ്മുടെ സമീപത്തുള്ളവരും ശാരീരികമോ മാനസികമോ വൈകാരികമോ ആയ കഠിനമായ വ്യഥകളിലൂടെയായിരിക്കും കടന്നുപോകുന്നത്.
യാതന നമ്മെ ഒരു വിധത്തിലെല്ലങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിക്കുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കുകയില്ല. എന്നാല്‍ എന്തുകൊണ്ടാണിതു സംഭവിക്കു ന്നത്? നാമും മറ്റുള്ളവരും എന്തിനാണ് യാതന സഹിക്കുന്നത്? തന്‍റെ സ്നേഹത്തില്‍ നിന്നും പ്രതിച്ഛായയില്‍ നിന്നും നമ്മെ സൃഷ്ടിച്ച ദൈവം എന്തിനാണ് നമുക്ക് ദുരിതം നല്കുന്നത്? പീഡകളില്ലാത്ത ഒരു ലോകം ദൈവം എന്തുകൊണ്ട് സൃഷ്ടിച്ചില്ല?
പ്രഥമദൃഷ്ട്യാ യാതന ഉള്ക്കൊള്ളാനും അതിനെ ന്യായീകരിക്കാനും നമുക്ക് അങ്ങേയറ്റം പ്രയാസമായിരിക്കാം. ശിക്ഷയുടെ ഫലമായോ സ്വയംഅടിച്ചേല്പിക്കപ്പെടുകയോ ചെയ്യപ്പെട്ട പീഡകള്‍ ന്യായീകരിക്കപ്പെട്ടേക്കാം. എന്നാല്‍ നിരപരാധികളായ യുവാക്കളും ദൈവസ്നേഹികളും എന്തുകൊണ്ടാണ് ദുരിതമനുഭവിക്കുന്നത്?
ഇക്കാര്യത്തില്‍ ഇസ്‌ലാമിക വീക്ഷണമെന്താണെന്ന കാര്യം ഗ്രഹിക്കുന്നതിന് നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ശ്രമിക്കാം. യാതനക്കുള്ള കാരണമെന്തെന്നതിലേക്ക് ഇസ്‌ലാം വെളിച്ചം വീശുന്നു. ചുരുക്കത്തില്‍ യാതന എപ്പോഴും 'യാതനയല്ല' എന്ന കാര്യം അപ്പോഴാണ് മനസ്സിലാക്കാന്‍ സാധിക്കുക.
ബുദ്ധമതം യാതന (ദുഃഖം) എന്തില്‍നിന്നുണ്ടാകുന്നുവെന്ന് നിര്വ്വചനാത്മകമായി വിവരിക്കുന്നു.
(1) തീവ്രയാതന. ഉദാ: വാര്ദ്ധക്യം, രോഗം, മരണം
(2) ആനന്ദത്തിന്‍റെ അഭാവം.
(3) ഒരിക്കലും ഒഴിഞ്ഞുമാറാന്‍ പറ്റാത്ത ക്ഷണികത്വഗുണം എന്ന എല്ലാറ്റിലുമടങ്ങിയ പ്രതിഭാസം കാരണത്താല്‍ താന്‍ സ്നേഹിക്കുന്നതിനെയോ താനുമായി ഗാഢാനുരാഗത്തിലുള്ളതിനേയോ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാവല്‍
ദുഃഖത്തിന്‍റെ കാരണം മനുഷ്യന്‍റെ സ്വാര്‍ഥപരമായ ആഗ്രഹമാണെന്നും ബുദ്ധമതം അവകാശപ്പെടുന്നു. അതായത്, മനുഷ്യന്‍റെ ദാഹാര്ത്തി് അഥവാ 'തൃഷ്ണ'യാണ് ദുഃഖത്തിന്‍റെ ഹേതു. മോക്ഷം (നിര്വ്വാണം) പ്രാപിക്കാന്‍ ബുദ്ധമതം നിര്‍ദ്ദേശിക്കുന്നത് അഷ്ടമാര്ഗ്ഗ്ങ്ങളാണ്.
ഹിന്ദുമതവിശ്വാസപ്രകാരം യാതന സ്വയം അടിച്ചേല്പിക്കപ്പെട്ടതാണ്. അതിനെ അവര്‍ പുനര്‍ജ്ജന്മസിസിദ്ധാന്തം കൊണ്ട് ന്യായീകരിക്കുകയും ചെയ്യുന്നു. അതായത്, മുജ്ജന്മത്തിലെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ഉന്നതമോ യാതനാപൂര്‍ണ്ണമോ ആയ ജീവിതമുണ്ടാവുന്നു.
ഇസ്‌ലാം ഈ സിദ്ധാന്തം തിരസ്കരിക്കുന്നു. ദൈവത്തിന്‍റെ സൃഷ്ടിപ്പിന്‍റെ ആസൂത്രണത്തിലുള്ള അനന്തമായ വൈഭവം കാരണം ജീവന്‍റെ പുനഃപരിവൃത്തിയുടെ ആവശ്യമില്ല. അതിനാല്‍ തുടര്ച്ചയായി ഉന്നത വിതാനങ്ങളിലേക്ക് ആ ജീവനെ അവന്‍ നയിക്കുന്നു.
ബുദ്ധമതത്തിന്‍റെ നിര്വ്വനചനം പ്രബലം തന്നെയെങ്കിലും സാര്വ്വലൌകികമായ നിലയിലും മനുഷ്യനെ ബാധിക്കുന്ന നിലയിലും ദുഃഖം ചര്‍ചെയ്യപ്പെടണം. പീഡയുടെ സാന്നിധ്യത്തിന്‍റെ പ്രശ്നമാണ് കൂടുതല്‍ അടിസ്ഥാനപരമായത്. ഇസ്‌ലാം അവതരിപ്പിക്കുന്ന യുക്തിപരമായ സമീപനമാണ് ഏറ്റവും ഉത്തമം.
കാര്യകാരണങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മുഴുപ്ര പഞ്ചവും ഈ വ്യവസ്ഥയില്‍ ബന്ധിതമാണെന്ന് കണ്ടെത്താന്‍ സാധിക്കും. കാര്യകാരണത്തിന്‍റെ മാറ്റമില്ലാത്ത ഈ തത്വം കാരണമായാണ് ശാസ്ത്രീയജ്ഞാനങ്ങളില്‍ നാം മുന്നേറുന്നത്. ഒരു കാരണം അടിസ്ഥാനപരമായിരിക്കാം. അല്ലെങ്കില്‍ തുടര്ച്ചയായ ശൃംഖലയുമായി കണ്ണിചേര്ക്കു്ന്ന മറ്റൊരു കാരണത്തിന്‍റെ ഫലമായിരിക്കാം. ഈ പ്രക്രിയ അവസാനിക്കുമ്പോള്‍ അന്തിമമായ കാരണം സ്വയം അസ്തിത്വമുള്ളതായിരിക്കണമെന്നത് വ്യക്തമാണ്. അത് കേവലമായിരിക്കയും വേണം. നിയതമായ കാരണം കേവലമായിരിക്കയില്ലന്നും വ്യക്തമാണ്. എന്തെന്നാല്‍ പ്രക്രിയയുടെ ചില മണ്ഡലങ്ങളെ അത് ഒഴിച്ചുനിര്ത്തും . അവസാനകാരണം അതായിരിക്കയില്ല. ഏതൊരു കാരണവും അസ്തിത്വവും എല്ലാം ഉള്ക്കൊനള്ളുന്നതും സ്വയംഭൂതവുമാണെങ്കില്‍ അത് അനിവാര്യമായും അനന്തമാണ്. വിശുദ്ധ ഖുര്ആന്‍ പ്രഖ്യാപിക്കുന്നു:
"നിന്‍റെ നാഥന്‍റെയടുക്കലേക്കാണ് (സര്വ്വവും) അവസാനം ചെന്നെത്തുന്നത്." (53:43).
എല്ലാ നിലയിലും ഓരോ ഗുണത്തിലും കേവലസത്തയും അനന്തനുമാണ് അവന്‍. കേവല സത്തയാവാന്‍ അവന്‍റെ സൃഷ്ടിവൈഭവം സ്വയം തന്നെ അനന്തമായ തലങ്ങള്‍ പ്രകടിപ്പിക്കണം. ഓരോ വര്ഗ്ഗത്തിന്‍റെ സൃഷ്ടിപ്പിലും അതു പ്രകടമാവണം. ഏതെല്ലാം തലങ്ങള്‍ മനുഷ്യനു സങ്കല്പി്ക്കാന്‍ സാധിക്കുമോ, അതായത് വസ്തുവിലും വസ്തുവല്ലാത്തതിലും, ഫലഭൂയിഷ്ടമായതിലും തരിശായതിലും വികസിക്കുന്നതിലും സങ്കോ ചിക്കുന്നതിലും ജീവിതത്തിലും മരണത്തിലും ബോധാവസ്ഥയിലും അബോധാവസ്ഥയിലും കണ്ണുകളില്ലാത്ത മനുഷ്യനിലും ഒരുകണ്ണുള്ള മനുഷ്യനിലും കാലില്ലാത്തവനിലും കയ്യില്ലാത്തവനിലും വിരൂപനിലും സുന്ദരനിലും മങ്ങിയതിലും പ്രകാശി ക്കുന്നതിലും എല്ലാം ഈ തലം ഉണ്ടാവണം.
കേവലത്വത്തില്നിന്നു നീങ്ങിപ്പോകുന്തോറും ആപേക്ഷികതയുടെ വിടവ് വിപുലമാവുന്നു. ഈ സ്വയംഭൂവില്‍ നിന്നുള്ള വേറിടലില്‍ ആവശ്യങ്ങളും തിന്മമയും അന്തര്ഭവവിച്ചിരിക്കുന്നു. ലോകത്തിന്‍റെ അസ്തിത്വം സ്വയംതന്നെ തിന്മമയല്ല.
ഇസ്‌ലാമികാദ്ധ്യാപനമനുസരിച്ച് തിന്മനക്ക് സ്വയം ഒരസ്തിത്വമില്ല. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു പറയുന്നു:
"നിന്‍റെ നാഥന്‍ എങ്ങനെയാണ് നിഴല്‍ നീട്ടിയിട്ടുള്ളതെന്ന് നീ കാണുന്നില്ലേ? അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ (ഒരേ സ്ഥലത്ത്) ഒതുക്കി നിറുത്തുമായിരുന്നു. പിന്നെ നാം സൂര്യനെ അതിന്ന് (നിഴലിന്ന്) ഒരു വഴികാട്ടിയാക്കിയിരിക്കുന്നു. പിന്നെ നാം അതിനെ (നിഴലിനെ) നമ്മിലേക്ക് മെല്ലെ മെല്ലെ പിടിച്ചെടുക്കുന്നു" (25: 46, 47).
സൂര്യനില്‍ നിന്നുള്ള പ്രകാശം തടസ്സപ്പെടുത്തുന്ന ഒരുവസ്തുവാണ് നിഴല്‍ വീഴ്ത്തുന്നത്. വസ്തു സൂര്യനില്‍ നിന്നകലുന്തോറും നിഴല്‍ നീളുന്നു. വസ്തു സൂര്യനിലേക്കടുക്കുന്തോറും നിഴല്‍ ചുരുങ്ങിപ്പോകുന്നു. വസ്തു നേരിട്ട് സൂര്യന്‍റെ വെളിച്ചത്തിനു കീഴിലാണെങ്കില്‍ നിഴല്‍ ഇല്ല തന്നെ. ദൈവിക പ്രകാശത്തിന്‍റെ അഭാവത്തില്‍ ഉണ്ടാവുന്ന നിഴലാണ് തിന്മയെന്നാണ് ഈഉപമ വിവരിക്കുന്നത്. തിന്മ സ്വയം തന്നെ നിശ്ചിതമായ അസ്തിത്വമുള്ള ഒന്നല്ല. പ്രകാശത്തിന്റെര ഉറവിടത്തെക്കുറിച്ച് നമുക്ക് സങ്കല്പിമക്കാന്‍ സാധിക്കും. എന്നാല്‍ അന്ധകാരത്തിന്‍റെ ഉറവിടമായ ഒരു വസ്തു നമുക്ക് ഭാവനയില്‍ കാണാന്‍ സാധിക്കില്ല. ഒരു വസ്തു അന്ധകാരത്തിന്‍റെ ഉറവിടമാകാനുള്ള ഏക വഴി വെളിച്ചത്തെ തടസ്സപ്പെടുത്തലാണ്. അതേപ്രകാരം നന്മയുടെ അഭാവമാണ് തിന്മയാവുന്നത്.
ഇതിന്‍റെ വെളിച്ചത്തില്‍, ഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ നാലാമത്തെ ഖലീഫയായിരുന്ന മിര്‍സാ താഹിര്‍ അഹ്‌മദ് തന്‍റെ വിഖ്യാതമായ
Revelation Rationality Knowledge and Truth എന്ന പുസ്തകത്തില്‍ 'യാതന' യെക്കുറിച്ച് വിവരിച്ചിരിക്കുന്നു:
“ദൈവം 'യാതനയെ' സ്വതന്ത്രമായ അസ്തിത്വമായി സൃഷ്ടിച്ചിട്ടില്ല. ആനന്ദത്തിന്‍റെയും ആശ്വാസത്തിന്‍റെയും അനുപേക്ഷണീയമായ അഭാവമാണ് യാതന. അത് നിഴല്‍ പോലെയാണ്. വെളിച്ചത്തിന്‍റെ അഭാവം വിരിക്കുന്ന നിഴലാണ് അന്ധകാരം. ജീവിതം ഉണ്ടെങ്കില്‍ മരണവുമുണ്ട്. ഒരേ തലത്തിന്‍റെ രണ്ടറ്റത്തുമുള്ള ധ്രുവങ്ങളില്‍ അവ സ്ഥിതിചെയ്യുന്നു. അതിനിടയില്‍ നിരവധി പദവികളും നിഴലുകളുമുണ്ട്. മരണത്തില്‍നിന്നു നീങ്ങുമ്പോള്‍ നാം ക്രമേണ ജീവിതത്തിന്റെു അവസ്ഥയിലേക്കാണ് നീങ്ങുന്നത്. അതാണ് സന്തോഷം. നാം ജീവിതത്തില്‍ നിന്ന് നീങ്ങുമ്പോള്‍ ദുഃഖബോധത്തോടെ മരണത്തിലേക്കാണ് നീങ്ങുന്നത്. അസ്തിത്വത്തിനു വേണ്ടിയുള്ള സമരത്തെ മനസ്സിലാക്കാനുള്ള താക്കോലാണ് ഇത്. പകരം അത് നമ്മെ സ്ഥിരമായി ഗുണനിലവാരമുള്ള ജീവിതത്തിലേക്ക് നയിക്കുകയും പരിണാമത്തിന്‍റെ അന്തിമ ലക്ഷ്യം നേടാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. 'അര്‍ഹിക്കുന്നവ അതിജീവിക്കുന്നു' എന്ന തത്വം മഹത്തായ ഈ പരിണാമ പദ്ധതിയില്‍ അവിഭാജ്യമായ പങ്ക് വഹിക്കുന്നു. ഈ പ്രതിഭാസം വിശുദ്ധ ഖുര്‍ആനില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു:
"ആരുടെ കയ്യിലാണോ പരമാധികാരം സ്ഥിതിചെയ്യുന്നത്, അവന്‍ പരിശുദ്ധനാകുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണമായി കഴിവുള്ളവനാകുന്നു. "നിങ്ങളില്‍ നിന്ന് ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന് നിങ്ങളെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനത്രെ അവന്‍. അവന്‍ പ്രതാപവാനും സര്‍വ്വഥാ പൊറുക്കുന്നവനുമാകുന്നു" (67: 2,3).
ജീവിതത്തിന്‍റെയും മരണത്തിന്‍റെയും അഗാധമായ തത്വജ്ഞാനം, അതിനിടയിലുള്ള എണ്ണമറ്റ ജീവിതം രൂപപ്പെടുത്തുന്നതിനും അതിന്‍റെ ഗുണനിലവാരം നന്നാക്കിത്തീര്‍ക്കുന്നതിനും അത് വഹിക്കുന്ന പങ്ക് ഇവയെല്ലാം മേല്‍ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. കാര്യങ്ങളുടെ പദ്ധതി തന്നെയാണ് ദൈവം ഇവിടെ വെളിപ്പെടുത്തുന്നത്. ജീവിതമെന്നത് സര്‍ഗ്ഗാത്മകമായ മൂല്യമാണെന്നും അതിന്‍റെ അഭാവമാണ് മരണം കൊണ്ട് വിവക്ഷിക്കപ്പെട്ടിട്ടുളളതെന്നും നമുക്കറിയാം. അവയെ തമ്മില്‍ വേര്‍തിരിക്കുന്ന നിശ്ചിതമായ അതിരുകള് ഇല്ല.
മരണത്തിലേക്കുള്ള ജീവിതത്തിന്‍റെ പ്രയാണവും നാശവും ക്രമേണയുള്ള ഒരു പ്രക്രിയയാണ്. മറ്റു ദിശയില്‍ കൂടി മരണത്തെ വീക്ഷിച്ചാല്‍ മരണം ജീവിതത്തിലേക്ക് സഞ്ചരിക്കുമ്പോള്‍ ശക്തിയും ഊര്‍ജ്ജവും ബോധാവസ്ഥയും സംഭരിക്കുന്നു. ഇതാണ് സൃഷ്ടിപ്പിന്‍റെ മഹത്തായ പദ്ധതി. എന്തുകൊണ്ടാണ് ഇത് ദൈവം ഇങ്ങനെ ആസൂത്രണം ചെയ്തത്? "നിങ്ങളില്‍ നിന്ന് ആരാണ് ഏറ്റവും നന്നായി പ്രവര്ത്തി്ക്കുന്നതെന്ന് നിങ്ങളെ പരീക്ഷിച്ചറിയുന്നതിനു വേണ്ടി" എന്നാണ് വിശുദ്ധ ഖുര്‍ആന്‍ നല്കുന്ന മറുപടി.
ജീവിതവും മരണവും തമ്മിലുള്ള നിരന്തരമായ ഈ സമരമാണ് ജീവിതത്തെ നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത്. അങ്ങനെ ഉത്തമമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിജീവിക്കുകയും അസ്തിത്വത്തിന്‍റെ ഉന്നത പദവി നേടുകയും ചെയ്യുന്നു. ഈ സൂക്തങ്ങളില്‍ വിവരിക്കപ്പെട്ട പരിണാമത്തിന്‍റെ തത്വവും രഹസ്യവും ഇവിടെയാണ് കിടക്കുന്നത്. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ശക്തികള്‍ തമ്മില്‍ നടക്കുന്ന നിരന്തരമായ സമരത്തിന്‍റെ തള്ളലാണ് ജീവിക്കുന്നവരെ നിരന്തരം മരണത്തില്‍ നിന്നു നീങ്ങാനോ മരണത്തോട് അടുപ്പിക്കാനോ സഹായിക്കുന്നത്. വിപുലമായ പരിണാമ പ്രക്രിയയുടെ രംഗത്ത് അസ്തിത്വത്തിന്‍റെ ഗുണനിലവാരം ഒന്നുകില്‍ മെച്ചപ്പെടുകയോ അല്ലെങ്കില്‍ അധഃപതിക്കുകയോ ആവും ഫലം." (
Revelation Rationality Knowledge and Trutht: page 180-182)
അപ്രകാരം, പരിണാമത്തിന്‍റെ. ചാലകശക്തിക ഘടകങ്ങളാണ് നഷ്ടവും ശോഷണവും മരണവും. ഒരാളുടെ നിയന്ത്രണത്തിന്നതീതമായ പ്രകൃതി കോപങ്ങള്‍, അപകടങ്ങള്‍ പോലെയുള്ളവയോ മനുഷ്യകരങ്ങളാല്‍ വരുത്തിവെക്കുന്ന അപകടങ്ങളോ മറ്റു അപകടങ്ങളോ ആയിക്കൊള്ളട്ടെ ഇത്തരം മാനുഷിക നിലവാരത്തിലുള്ള യാതനകളുടെ പ്രശ്നം വിശദീകരിക്കേണ്ടതുണ്ട്.
ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവം മാത്രമാണ് സ്വയംഭൂവായിട്ടുള്ളത്. അതിനാല്‍ ആപേക്ഷികമായി മറ്റുള്ളതിനെ ആശ്രയിച്ചുനിക്കുന്ന മാനുഷിക തലത്തില്‍ കേവലമായ തീരുമാനമോ, കേവലമായ സ്വതന്ത്രേച്ഛയോ ഉണ്ടാകാവതല്ല. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട സ്വാതന്ത്യ്രത്തിന്‍റെ പരിധി വരെ മാത്രമേ മനുഷ്യന് വിവേചനശക്തി ഉപയോഗിക്കാന്‍ പറ്റൂ. അതിനപ്പുറം മനുഷ്യന്‍ തന്‍റെ നിയന്ത്രണത്തിനതീതമായ കാര്യങ്ങളുടെ കാരുണ്യമാശ്രയിക്കുന്നു. അതിനാല്‍ മനുഷ്യന്‍റെ യാതന ഒന്നുകില്‍ സ്വയം വരുത്തിവെക്കുന്നതോ, അല്ലെങ്കില്‍, പ്രകൃതിദുരന്തം, അപകടം തുടങ്ങിയ ബാഹ്യ സംഭവങ്ങളാല്‍ അടിച്ചേല്പ്പിക്കപ്പെട്ടതോ ആയിരിക്കും. എന്നിരിക്കലും, തന്‍റെ പ്രവൃത്തിയുടെ അനന്തരഫലത്തിന് മനുഷ്യനെ തീര്‍ച്ചയായും ശ്ളാഘിക്കാനോ കുറ്റപ്പെടുത്താനോ പറ്റുകയില്ല. പരിണിതമായ അവസ്ഥകള്‍ക്ക് എണ്ണമറ്റ കാരണങ്ങള്‍ ഉണ്ടാവാം.
ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവത്തിനല്ലാതെ മറ്റാര്‍ക്കും വിധി കല്പിക്കാനുള്ള അവകാശമില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍ ഈ ഭൌമിക ജീവിതം 'ദറുല്‍ ഇബ്ത്തിലാ' അഥവാ പരീക്ഷണങ്ങളുടെയും സമ്പാദ്യത്തിന്‍റെ'യും ലോകമാണ്. പരലോകം 'ദാറുല്‍ ജസാ' അഥവാ യഥാര്ത്ഥ പ്രതിഫലത്തിന്‍റെ സ്ഥലമാണ്. അതില്‍ അനുഗൃഹീതാവസ്ഥയും അതല്ലാത്തതും പെടും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
"മനുഷ്യനാകട്ടെ, തന്‍റെ' നാഥന്‍ അവനെ പരീക്ഷിക്കുകയും അങ്ങനെ അവനെ ബഹുമാനിക്കുകയും അവന് അനുഗ്രഹം നല്കുകയും ചെയ്താല്‍ അവന്‍ പറയും: "എന്‍റെ' നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു. എന്നാല്‍ അവന്‍ അവനെ (മനുഷ്യനെ) പരീക്ഷിക്കുകയും അവന്‍റെ' ജീവിതവിഭവം അവന്‍ ചുരുക്കുകയും ചെയ്താല്‍, അപ്പോള്‍ അവന്‍ പറയും: "എന്‍റെ' നാഥന്‍ എന്നെ അപമാനിച്ചിരിക്കുന്നു." (89:16, 17).
എന്നാല്‍ സംഗതി ഇതല്ലെന്ന് അടുത്ത സൂക്തം പറയുന്നു. രണ്ടവസ്ഥകളും ഒരു പരീക്ഷണമാണ്, ലോകത്തിലെ മറ്റെല്ലാ കാര്യങ്ങളെപ്പോലെ, വേദനയുടെയും യാതനയുടെയും അവസ്ഥകള്‍ ഒരു സൂചനയാണ്. തന്‍റെ ദിശ മാറ്റേണമെന്ന് മനുഷ്യനെ ഓര്‍മ്മപ്പെടുത്തുകയാണ്. പ്രവൃത്തികളില്‍ തിരുത്തല്‍ ആവശ്യമാണെന്ന് അനുസ്മരിപ്പിക്കുകയാണ്. അങ്ങനെ അതൊരനുഗ്രഹമായിത്തിരിഞ്ഞേക്കാം. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയു ന്നു:
"തീര്‍ച്ചയായും നിനക്ക് മുമ്പുണ്ടായിരുന്ന സമുദായങ്ങളിലേക്ക് നാം (ദൂതന്മാരെ) അയച്ചിട്ടുണ്ട്. അപ്പോള്‍ നാം അവരെ (സത്യനിഷേധികളെ) വിഷമതകളും ദുരിതങ്ങളും കൊണ്ട് വേദനിപ്പിച്ചു; അവര്‍ വിനയമുള്ളവരായിത്തീരുന്നതിനുവേണ്ടി." (6: 43)
വീണ്ടും സൂറഃ ബഖറയില്‍ അല്ലാഹു പറയുന്നു:
"അല്പ്പമൊക്കെ ഭയം, വിശപ്പ്, ധനനഷ്ടം, ജീവനഷ്ടം, ഫലനഷ്ടം, എന്നിവയിലൂടെ നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്. തങ്ങള്‍ക്ക് വല്ല ആപത്തും നേരിടുമ്പോള്‍ (പരിഭ്രമിക്കാതെ) 'നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്കു തന്നെ മടങ്ങുന്നവരുമാകുന്നു.' എന്നു പറയുന്ന സഹനശീലര്‍ക്ക് നീ സുവാര്‍ത്തയറിയിക്കുക." (2: 156, 158).
വാഗ്ദത്ത മസീഹ് (അ) പറയു ന്നു: "ഇത്തരത്തിലുള്ള സ്വഭാവത്തിനാണ് സഹനശീലം എന്നു പറയുന്നത്. ഇതുതന്നെയാണ് ദൈവേഷ്ടത്തിനു വഴങ്ങുക എന്നു പറയുന്നതും. മറ്റൊരു പ്രകാരത്തില്‍, ഈ സദ്ഗുണത്തിനു നീതിധര്‍മ്മം എന്നും പറയാം. എന്തെന്നാല്‍, മനുഷ്യന് അവന്‍റെ ജീവിതകാലമത്രയും ഹിതകാര്യം ചെയ്തു കൊടുക്കുകയും അവന്‍റെ ഇഷ്ടമനുസരിച്ച് സഹസ്രോപി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും അവനു കണക്കാക്കാന്‍ കഴിയാത്തവണ്ണം അനുഗ്രഹങ്ങള്‍ നല്കുകയും ചെയ്തിരിക്കുന്നു സര്‍വ്വാധികര്‍ത്താവായ ദൈവം തന്‍റെ ഇഷ്ടം അനുസരിപ്പിക്കുന്നതിനു ഇച്ഛി ക്കുമ്പോള്‍ മനുഷ്യന്‍ വൈമുഖ്യം കാട്ടുകയും തിരുവുള്ളത്തിനു കീഴ്‌വണങ്ങാതെ മുറുമുറുക്കുകയും മാര്‍ ഗ്ഗവ്യതിചലനത്തിന് മുതിരുകയും ചെയ്യുകയെന്നത് കേവലം നീതിവിരു ദ്ധമായിരിക്കുന്നതാണ്" (ഇസ്‌ലാംമത തത്ത്വജ്ഞാനം).
പരീക്ഷണ ഘട്ടത്തില്‍ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു:
"ഞങ്ങളുടെ നാഥന്‍ അല്ലാഹു വാണെന്നു പറയുകയും എന്നിട്ട് സ്ഥിരചിത്തരായി നിലകൊള്ളുകയും ചെയ്തവരാരോ അവരുടെയടുക്കല്‍ മലക്കുകള്‍ ഇറങ്ങും (ആ മലക്കുകള്‍ പറയും), 'നിങ്ങള്‍ ഭയപ്പെടേണ്ട, വ്യസനിക്കുകയും വേണ്ട. നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സ്വര്‍ഗ്ഗം ലഭിച്ചതില്‍ സന്തുഷ്ടരാവുക. ഐഹിക ജീവിതത്തിലും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാണ്. നിങ്ങളുടെ മനസ്സ് ആഗ്രഹി ക്കുന്നതെല്ലാം നിങ്ങള്‍ക്ക് അവിടെ(സ്വര്ഗ്ഗത്തില്‍) ലഭിക്കും. നിങ്ങളാവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ ഉണ്ടാകും. വളരെയധികം പൊറുക്കുന്നവനും കരുണാമയനുമായ (അല്ലാഹു)വില്‍ നിന്നുള്ള സല്‍ക്കാരവിഭവം.”
ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള പ്രശ്നങ്ങള്‍ കൊണ്ടും യാതനകള്‍ കൊണ്ടും നിരന്തരമായി ഭാരം ചുമത്തപ്പെടുന്ന ഒരാള്‍ക്ക് ഐഹിക ലോകത്ത് സംതൃപ്തിയും സ്വര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയുന്നതെങ്ങനെയെന്ന ഒരു ചോദ്യം സ്വാഭാവികമായും ഉത്ഭവിച്ചേക്കാം. ആദ്യമായി നാം അറിയേണ്ടത് അവ അനുഗ്രഹങ്ങളാണെന്നതാണ്. ഒരാളെ പരീക്ഷിക്കുവാനും അയാളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന്നുമാണ് താനിതിന് കാരണമാക്കുന്നതെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമായി പ്രസ്താവിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ഒരാളുടെ വിശ്വാസത്തിന്‍റെ അഗാധത കാണിക്കാനും സ്വഭാവത്തിന്‍റെ മഹത്വം മനസ്സിലാക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ക്ഷമയോടും സഹനത്തോടും നേരിടുകയാണെങ്കില്‍ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്നു. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:
"നിങ്ങളില്‍ നിന്ന് (അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍) 'ജിഹാദ്' ചെയ്യുന്നവരെയും സ്ഥിരചിത്തരായ ആളുകളെയും വേര്‍തിരിച്ചറിയുകയും നിങ്ങളുടെ യഥാര്‍ഥ നില മനസ്സിലാവുകയും ചെയ്യുന്നതുവരെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും." (47: 32).
ജീവിതയാത്ര വളരെ എളുപ്പത്തിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടതല്ലെന്ന് അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
"നാം മനുഷ്യനെ സൃഷ്ടിച്ചത് യാതനകള്‍ നേരിടാനാണ്" (90:5).
പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ വിലപിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നത് ദൗര്‍ബല്യത്തിന്‍റെ സൂചനയും അല്ലാഹുവിനോടുള്ള കൃതഘ്നതയുമാണ്.
തിരുനബി (സ) പറഞ്ഞിട്ടുണ്ട്: "ഒരു മുസ്‌ലിമിന് ജീവിതം മുഴുവന്‍ നന്മനയാണ്." ഒരു യഥാര്‍ഥ വിശ്വാസിയല്ലാതെ മറ്റാരും തന്നെ ഇങ്ങനെയുള്ള പദവി കണ്ടെത്തുകയില്ല. എന്തെന്നാല്‍ ഒരു വിശ്വാസി വിജയം കൈവരിക്കുകയാണെങ്കില്‍ അയാള്‍ അല്ലാഹുവിന് കൃതജ്ഞത രേഖപ്പെടുത്തുന്നു. അപ്പോള്‍ അവനില്‍ നിന്നു കൂടുതല്‍ അനുഗ്രഹങ്ങള്‍ക്ക് അയാള്‍ പാത്രീഭൂതനാവുന്നു. നേരേമറിച്ച്, അയാള്‍ വേദനയും യാതനയും അനുഭവിക്കുമ്പോള്‍ അയാള്‍ സഹനം കൈക്കൊള്ളുന്നു. അപ്പോഴും അയാള്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്ക്ക് അര്‍ഹനായിത്തീരുന്നു."
അഹ്‌മദിയ്യാ ജമാഅത്തിന്റെ രണ്ടാം ഖലീഫ, മിര്‍സാ മഹ്‌മൂദ് അഹ്‌മദ് (റ) പറഞ്ഞതെത്ര സത്യമാണ്!
‘ഭാരങ്ങള്‍ എപ്പോഴും ഭാരങ്ങളല്ല’.
എല്ലാ ഓരോ വിഷമത്തിലും തത്തുല്യമായ അല്ലെങ്കില്‍ അതിലുപരിയായ നേട്ടത്തിന്‍റെ ബീജം അടങ്ങിയിരിക്കുന്നു. ഓരോ വിഷമത്തിലും ഒരാള്‍ക്ക് എന്തെങ്കിലും നേട്ടം കണ്ടെത്താനും കൈവരിക്കാനും സാധിക്കും. പ്രസിദ്ധനായ ഒരെഴുത്തുകാരന്‍ എഴുതിയതു പോലെ "എന്‍റെ വഴിയില്‍ കടന്നുവന്ന പ്രയാസങ്ങളോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്തെന്നാല്‍ അവയെന്നെ, സഹിഷ്ണുതയും സഹതാപവും ആ ത്മനിയന്ത്രണവും, നിരന്തര പ്രയത്നവും ഞാന്‍ ഒരിക്കലും അറിയാനിടയില്ലാത്ത മറ്റു നന്മകളും പഠിപ്പിച്ചു"
കഴിഞ്ഞ നൂറ്റാണ്ടിലെ പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ചാള്‍സ് ഡാര്‍വിന്‍റെ ആരോഗ്യം മോശമായിരുന്നു. പക്ഷേ, ആ അവസ്ഥ അദ്ദേഹം ശരിക്കും ഉപയോഗപ്പെടുത്തി. അദ്ദേഹം പറഞ്ഞു:
"ഞാന്‍ രോഗാവസ്ഥയിലായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ ചെയ്തത്ര ജോലി ചെയ്യുമായിരുന്നില്ല."
വൈഷമ്യങ്ങള്‍ നേരിടുകയും കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കാ തിരിക്കുകയും വ്യക്തി താല്പര്യങ്ങള്‍ക്കെതിരായി കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുമ്പോള്‍ ക്ഷമ കൈക്കൊള്ളണമെന്ന് വിശുദ്ധ ഖുര്‍ആന്‍ അനുശാസിക്കുന്നു. നിരാശപ്പെടുകയോ അനര്‍ഹമായി ആശാഭംഗത്തിലകപ്പെടുകയോ ചെയ്യരുത്. ജീവിതത്തിന്‍റെ കൊടുങ്കാറ്റിന്നിടയില്‍ സ്വര്‍ഗ്ഗത്തിന്‍റെ മാധുര്യം ആസ്വദിക്കാന്‍ മനുഷ്യന് സാധിക്കുന്നത് അപ്പോള്‍ മാത്രമാണ്. ദൗര്‍ഭാഗ്യങ്ങള്‍ അനിവാര്യമാണ്. അവ സഹിക്കാനും അവയുമായി ക്ഷമയോടും വിജയപ്രദമായും താദാത്മ്യം പ്രാപിക്കാനും നാം പഠിക്കണം. ജീവിതത്തിന്‍റെ പ്രധാനപ്പെട്ടയുദ്ധങ്ങളില്‍ ഒന്നാണിത്. അതില്‍ മനുഷ്യന്‍ വിജയശാലിയായി പുറത്തുവരണം. ദുരിതങ്ങള്‍ കണ്ട് ദുര്‍ബ്ബലനാവരുത്. ഇരുണ്ട രാത്രിയില്‍ സ്വഭാവം ശക്തിപ്പെടുത്താന്‍ ഉറച്ച തീരുമാനമെടുക്കുക; എപ്രകാരമാണോ കഠിനവെയിലുള്ള പകല്‍ കഴിച്ചുകൂട്ടുന്നത്, അതുപോലെ. (തുടരും)
ഡൊ. ഇഫ്തിഖാര്‍ അഹ്‌മദ് അയാസ് - UK