അനിവാര്യമായും നിരാശരായ നിരീശ്വര വാദികള്‍ അവരുടെ രണ്ടാമത്തെ വിശദീകരണത്തില്‍ അഭയം തേടുകയാണ്. അതാണ് ബഹുത്വ പ്രപഞ്ച സങ്കല്പം. ബഹുത്വ പ്രപഞ്ചത്തിന്‍റെ മറവില്‍ യഥാര്‍ത്ഥത്തില്‍ അവര്‍ പറയുന്നത് അനന്ത പ്രപഞ്ചത്തെക്കുറിച്ചു തന്നെയാണ്. ഈ പ്രപഞ്ചത്തില്‍ ഉടനീളം കാണപ്പെടുന്ന താളപ്പൊരുത്തവും രമ്യമനോഹരമായ ഏകീകരണവും നിഷേധിച്ചുകൊണ്ട് അവര്‍ പറയുന്നത് ഈ പ്രപഞ്ചം അനേകം പ്രപഞ്ചങ്ങളില്‍ ഒന്നു മാത്രമാണെന്നാണ്.
മായാവാദം പോലെയുള്ള ഈ സിദ്ധാന്തത്തിന്‍റെ മറ്റൊരു പതിപ്പ്, പ്രപഞ്ചം എല്ലായിടത്തും എപ്പോഴും പൊട്ടി മുളക്കുന്നു എന്നാണ്. പക്ഷേ, ദയവു ചെയ്ത് എപ്പോള്‍ അവിടെ എന്നൊന്നും അവരോട് ചോദിക്കരുത്. അത്തരം പ്രപഞ്ചങ്ങളൊന്നും തന്നെ നമ്മുടെ പ്രപഞ്ചത്തില്‍ നിന്നു പ്രാപ്തമല്ല അന്നാണവരുടെ വിശദീകരണം. അതുകൊണ്ട് ചോദ്യം ഇതാണ്: ഇപ്പറഞ്ഞ നിരീശ്വരവാദികളുടെ പൊങ്ങുകയും മുങ്ങുകയും ചെയ്യുന്ന പ്രപഞ്ചത്തിന് അനുഭവജ്ഞാനപരമായ വല്ല അറിവും ഉണ്ടോ? തെളിവ് യാതൊന്നും ഇല്ല എന്നതാണ് വാസ്തവം.
നോബല്‍ സമ്മാന ജേതാവ് സ്റ്റീഫന്‍ വൈന്‍ബര്‍ഗ്ഗ് (1979) സ്വതന്ത്രമായി പ്രകൃതിയിലെ രണ്ടു ബലങ്ങളെ ഏകീകരിച്ചു കൊണ്ടുള്ള സിന്ദ്ധാന്തം മുന്നോട്ടു വെക്കുകയുണ്ടായി. വൈന്‍ബര്‍ഗ്ഗ് നമ്മുടെ കാല ഘട്ടത്തിലെ പ്രഗല്‍ഭനായ ശാസ്ത്രജ്ഞനും പ്രമുഖനായ നാസ്തികനുമാണ്. അദ്ദേഹം പോലും പറഞ്ഞത് ബഹുത്വ പ്രപഞ്ചം എന്ന സങ്കല്പ്പം യാതൊരു പരീക്ഷണാത്മക തെളിവുകളുമില്ലാത്ത അത്യന്തം ഊഹത്തിലധിഷ്ടിതമായ സിദ്ധാന്തമാണെന്നാണ്.
വ്യക്തമായ ഒരു പ്രപഞ്ച സങ്കല്പ്പത്തിനെതിരെ നിരീശ്വര വാദികള്‍ വളരെ സങ്കീര്‍ണ്ണമായ ഒരു അയാഥാര്‍ത്ഥ പരികല്പ്പന സങ്കല്പ്പിച്ച്, ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുകയാണ്. അദൃശ്യനായ ദൈവത്തിന്‍റെ അനിഷേധ്യമായ അടയാളങ്ങള്‍ക്കു പകരം നിരീക്ഷണ യോഗ്യമല്ലാത്ത അനന്തമായ സംഖ്യകളെ പ്രതിഷ്ട്ഠിക്കാന്‍ നോക്കുകയാണ്. അത് ഹോളിവുഡ്ഡിലെ നയന്‍സ് ഫിക്‌ഷന്‍ സിനിമ പോലെ സാങ്കല്പ്പികം മാത്രമാണ്.
പ്രകൃതി നിയമം.
ഹോക്കിന്‍സിന്‍റെ ഈ ബഹുത്വ പ്രപഞ്ച മാതൃകകള്‍ അഥവാ പരിധിയില്ലാത്ത പ്രപഞ്ചങ്ങള്‍ ബ്ലാക്ഹോളുകളുടെ തകര്‍ച്ചയില്‍ നിന്നുല്‍ഭവിക്കുന്നതാണ്. അത്തരം പ്രബഞ്ചം ആവിര്‍ഭവിക്കണമെങ്കില്‍ മുന്നുപാധിയായി ഭൗതിക നിയമങ്ങള്‍ ആവശ്യമാണ്. എങ്ങനെയാണ് ബൃഹത്തായ ഈ പ്രപഞ്ച നിയമങ്ങള്‍ ആവിര്‍ഭവിച്ചത്? ആരാണ് ആ നിയമത്തിന്‍റെ സൂത്രവാക്യം രൂപകല്പ്പന ചെയ്തത്? ആരാണ് മഹത്തായ ബഹുത്വ ചരകങ്ങള്‍ അടങ്ങിയ വ്യത്യസ്തങ്ങളായ സൂത്രവാക്യങ്ങള്‍ രൂപപ്പെടുത്തിയത്? ആരാണ് ഈ സൂത്രവാക്യങ്ങള്‍ക്ക് നിര്‍ദ്ധാരണം കണ്ടെത്തിയത്? എന്നീ ചോദ്യങ്ങള്‍ക്ക് ആരും ഉത്തരം നല്‍കിയിട്ടില്ല. തീര്‍ച്ചയായും ഇത് അഗാധമായ ഉത്തരം ആവശ്യപ്പെടുന്നു. ജീവനില്ലാത്ത പ്രപഞ്ചത്തിന്‍റെ സൂക്ഷ്മ കണങ്ങള്‍ എങ്ങനെയാണ് മഹത്തായ ഗണിത നിയമങ്ങള്‍ അനുസരിക്കുന്നത്? ആജ്ഞകള്‍ അനുധാവനം ചെയ്യുന്നത്? ഒരു നിയാമകനെ കൂടാതെ എങ്ങനെയാണ് പ്രപഞ്ചം പ്രവര്‍ത്തിക്കുന്നത്?
പ്രപഞ്ചത്തിന്‍റെ അഗാധമായ നിയമാനുസാരിത്വം നാസ്തികരുടെ വീക്ഷണത്തില്‍ വിശദീകരിക്കാന്‍ സാധ്യമല്ല. ആധുനിക ശാസ്ത്ര രംഗത്തെ ഏറ്റവും സ്വാധീനമുള്ള ഗണിത ഭൗതിക ശാസ്ത്രജ്ഞനായ പോള്‍ ഡേവിസ് എഴുതുന്നു:
" പ്രകൃതി നിയമത്തില്‍ ഉള്ളടങ്ങിയ ദൈവികമായ അന്തര്‍വ്യാപനം ഒഴിവാക്കുകയാണെങ്കില്‍ പിന്നെ അതിന്‍റേ അസ്തിത്വം വെറും മിഥ്യയായിരിക്കും"
സ്രഷ്ടാവിന്‍റെ സൃഷ്ടി
ഓക്സ്ഫോര്‍ഡിലെ പ്രശസ്തനായ പരിണാമ ജീവ ശാസ്ത്രജ്ഞനും പൊതു കാര്യ പ്രശസക്തനുമാന ശാസ്ത്രകാരന്‍ റിച്ചാര്‍ഡ് ഡക്കിന്‍സ് അദ്ദേഹത്തിന്‍റെ 'The God Delusion' എന്ന പുസ്തകത്തില്‍ ദൈവ വിശ്വാസികള്‍ക്കെതിരെ ഒരു വിമര്‍ശനം നടത്തുന്നുണ്ട്. 'പ്രപഞ്ചത്തിനു സ്രഷ്ടാവ് ആവശ്യമാണെങ്കില്‍ ആ സ്രഷ്ടാവായ ദൈവത്തെ സൃഷ്ടിച്ചത് ആരാണ്?' എന്നാണത്. നാസ്തിക വാദികളുടെ ദൈവ വിശ്വാസത്തിനെതിരെയുള്ള എക്കാലത്തെയും വലിയ ഒരു വിമര്‍ശനം പൊലെയാണ് ഡാക്കിന്‍സ് തന്‍റെ വാദം ഉന്നയിക്കുന്നത്.
ഈ ചോദ്യം വിശദമായി പരിശോധിക്കുകയാണെങ്കില്‍ അതിലടങ്ങിയ പ്രാമാണിക യുക്തിയുടെ പരിമിതി നമുക്ക് മനസ്സിലാക്കാം. തര്‍ക്ക ശാസ്ത്രപരമായി ഈ ചോദ്യം ആദ്യ കാരണത്തി ആരോപിക്കാന്‍ സാധ്യമല്ല. അതായത്, ദൈവം ആദികാരണം ആണെങ്കില്‍ ദൈവത്തെ ആരു സൃഷ്ടിച്ചു എന്നതിന് തര്‍ക്കശാസ്ത്രത്തില്‍ സംഗത്യമില്ല. ആദികാരണം ഒരു നിര്‍വ്വചനം മുഖേനയുള്ളതും അസൃഷ്ടവും ആയിരിക്കണം. നിരീശ്വര വാദി ഈ ആദ്യ പ്രമേയത്തെ തന്നെ നിഷേധികുകയാണ്.
ഒന്നുകില്‍ സ്ഥലകാലത്തിനതീതനായി സര്‍വ്വശക്തനും സര്‍വ്വകാല സജീവനും സര്‍വ്വജ്ഞനുമായ ഒരു ബോധ മനസ്സ് ഈ പ്രപഞ്ചം സൃഷ്ടിച്ചു. അല്ലെങ്കില്‍ മനസ്സോ ബോധമോ ഇച്ഛാശക്തിയോ ധിഷണാ വൈഭവമോ ഇല്ലാത്ത പ്രപഞ്ചത്തെ കേവല ശൂന്യതയില്‍ നിന്ന് പ്രകൃതി നിയമം അസ്തിത്വത്തിലേക്ക് കൊണ്ടുവന്നു. ഈ രണ്ട് പരികല്പ്പനയില്‍ ഏതാണ് നാം തിരഞ്ഞെടുക്കുക? അതായത്, ബോധശൂന്യമായ പ്രപഞ്ചമാണോ അതല്ല ആദി കാരണമായി ദൈവത്തെ അംഗീകരിക്കുന്ന പ്രപഞ്ചമാണോ? ഏതാണ് ആദികാരണമാകാന്‍ ഏറ്റവും അനുയോജ്യം? ഈ രണ്ടില്‍ നമ്മുടെ ബുദ്ധിശേഷിയേയും യുക്തിബോധത്തെയും തൃപ്തിപ്പെടുത്തുന്ന ഉചിതമായ ഉത്തരം എന്താണ്? (തുടരും)
3 comments:
നല്ല ലേഖനങ്ങള്‍, സമയമെടുത്ത് വായിക്കേണ്ടവ ആയതിനാല്‍ ഇനിയും വരാം :)
അഭിപ്രായത്തിനു നന്ദി. തുടര്‍ന്നും വായിച്ച് അഭിപ്രായം പറയുമല്ലോ?
കാലിക പ്രസക്തമായ ലേഖനം വളരെ നന്നായിട്ടുണ്ട്... സസ്നേഹം
ജലീല്‍ കുറ്റിയാടി - ദോഹ
www.kuttiadikadavu.blogspot.com
Post a Comment