Sunday, July 18, 2010

അന്ധനായ വാച്ച്മേക്കര്‍ (THE BLIND WATCHMAKER) - 2

വിദഗ്ധനും ബുദ്ധിമാനുമായ ഒരു ഡിസൈനറുടെ ആവശ്യമില്ലാതെ ഏതൊരു കമ്പ്യൂട്ടറും നിര്‍മ്മിച്ചെടുക്കാമെന്ന അഭിപ്രായത്തെ ഡാക്വിന്‍സ് നിരാകരിക്കുന്നുവെങ്കില്‍, ജീവന്‍റെ സ്രഷ്ടാവിനെ നിരാകരിക്കുന്നതിന് സത്യസന്ധമായ കാരണം സ്വയം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിയുന്ന ഉത്തരം, കമ്പ്യൂട്ടറിന്‍റെ വളരെ സങ്കീര്‍ണ്ണമായ ഘടനയും സമീകൃതമായ നിര്‍മ്മാണവും സ്വയം ഉണ്ടായതല്ല എന്നതാണ്. എന്നാല്‍ ജീവന്‍റെ കാര്യത്തിലേക്കു വരുമ്പോള്‍ അദ്ദേഹം തന്‍റെ നിലപാടുകള്‍ മുഴുവന്‍ മാറ്റുന്നു. ഒരു രൂപാന്തര പ്രകൃയക്ക് വിധേയമായതുപോലെയാണ് അദ്ദേത്തിന്‍റേ ഈ മാറ്റം. ഒരു ജീവശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്ക് കമ്പ്യൂട്ടറിനേക്കാള്‍ എത്രയോ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതാണ് ജീവന്‍ എന്ന് അദ്ദേഹം അറിയേണ്ടതായിരുന്നു. ജീവന്‍റ സങ്കീര്‍ണ്ണതയുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പ്യൂട്ടറിന്‍റെ സങ്കീര്‍ണ്ണത ഒന്നുമല്ല. ജീവന്‍റെ എണ്ണമറ്റ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ മിഥ്യയാണെങ്കില്‍ കമ്പ്യൂട്ടറിനെ അതിനേക്കാള്‍ വലിയ മിഥ്യയായി കണക്കാക്കാനള്ള അവകശം ഉണ്ട് എന്നു സമ്മതിക്കണം.

ഇവിടം മുതലാണ് ഡാക്വിന്‍സ് തന്‍റെ വാക്കുകള്‍ കൊണ്ടുള്ള ഇന്ദ്രജാലം ആരംഭിക്കുന്നത്. ജീവന്‍ സങ്കീര്‍ണ്ണമായതല്ല എന്നായിരിക്കും അദ്ദേഹത്തിന്‍റെ ലളിതമായ ഉത്തരം. അത് സങ്കീര്‍ണ്ണമാണെന്ന് കരുതുന്നത് ഒരു മിഥ്യ മാത്രമാണെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷം. സങ്കീര്‍ണ്ണമല്ലാത്തതുകൊണ്ട് അവ സ്വയമേവ സൃഷ്ടിക്കപ്പെടാവുന്നതുമാണ്. ജീവന്‍റെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ മിഥ്യയാണെന്നും കമ്പ്യൂട്ടറിന്‍റെ മെക്കാനിസമാണ് സാങ്കേതിക സങ്കീര്‍ണ്ണതയെന്നും പറയുന്നത് യുക്തിയെ തലകീഴായി നിര്‍ത്തുന്നതിനു സമമാണ്. ഡാക്വിന്‍സിന്‍റെ ഈ മലക്കം മറിച്ചിലില്‍ വിവേകത്തിന്‍റെ കണികപോലുമില്ല. വിശ്വാസത്തെ സംശയദൃഷ്ടിയോടേ നോക്കുന്നതാണ് പ്രശ്നത്തിന്‍റെ കാതല്‍. ഇവിടെ വളരെ വ്യക്തമായും ഒരു ബോയിംഗ് 747 വിമാനം സ്വയം നിര്‍മ്മിക്കപ്പെട്ടതാണെന്നു വിശ്വസിക്കാന്‍ ഡാക്വിന്‍സിനാവുന്നില്ല. എന്നാല്‍ അതിനെക്കാള്‍ കൂടുതലായ പ്രകൃതിയിലെ സങ്കീര്‍ണ്ണതകള്‍ ഒരു സ്രഷ്ടാവിനെക്കൂടാതെ സ്വയം ഉണ്ടായതാണെന്ന് അദ്ദേഹം വിശ്വസിക്കുകയും ചെയ്യുന്നു. ഈ പ്രശ്നത്തില്‍ നിന്നു രക്ഷപ്പെടാനും ദൈവത്തിനെതിരെയുള്ള അദ്ദേഹത്തിന്‍റെ മുന്‍‌വിധി മറച്ചു വെക്കാനും പ്രകൃതിയുടെ സാങ്കേതിക സങ്കീര്‍ണ്ണതകളെ മതത്തില്‍ അമിതമായി വിശ്വസിക്കുന്നവരുടെ മിഥ്യാ വാദമായി അദ്ദേഹം കാണുന്നു. പക്ഷേ, അതിനു മുമ്പേ ബോയിംഗ് 747 ന്‍റെ നിര്‍മ്മാതാക്കളെ അദ്ദേഹം നിഷേധിക്കേണ്ടതുണ്ട്. അത് അദ്ദേഹത്തിന്‍റെ തന്നെ മനസ്സിന്‍റെ ഒരു മിഥ്യാ സങ്കല്പ്പമായി കാണാം. ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെ അദ്ദേഹം ഉന്നയിക്കുന്ന അതേ വാദം തന്നെ അതിനേക്കാള്‍ ശക്തമായി അദ്ദേത്തിനെതിരെയും ഉന്നയിക്കാവുന്നതാണ്. ഒരു ലളിതമായ കമ്പ്യൂട്ടര്‍ പോലും സ്വയം നിര്‍മ്മിക്കപ്പെടുക എന്നത് ന്യായീകരിക്കാന്‍ കഴിയില്ല എന്നിരിക്കേ ബോയിംഗ് 747 ന്‍റെ നിര്‍മ്മാണം അതിനേക്കാള്‍ അസാധ്യമായ ഒന്നാണ്. എങ്കിലും, ഡാക്വിന്‍സ് ഈ അസാധ്യതകളിലാണ് വിശ്വസിക്കുന്നത്. അദ്ദേഹം അതില്‍ വിശ്വസിക്കാന്‍ കാരണം, സാങ്കേതിക സങ്കീര്‍ണ്ണതകളുള്ള രൂപകല്പ്പന ധൈഷണിക ബോധമുള്ള ഒരു മനസ്സിനെ ആവശ്യപ്പെടുന്നു എന്നതാണ്. പ്രകൃതിയുടെ കാര്യം വരുമ്പോള്‍ മുമ്പേയുള്ള ഒരു ധൈഷണിക ബോധത്തില്‍ നിന്നു രക്ഷപ്പേടാന്‍ വേണ്ടി അദ്ദേഹം പ്രകൃതിയുടെ സാങ്കേതിക സങ്കീര്‍ണ്ണതകള്‍ മിഥ്യയാണെന്നു പറഞ്ഞു തള്ളുകയാണ് ചെയ്യുന്നത്. ബോയിംഗ് 747 ന്‍റെ കാര്യം വരുമ്പോള്‍ അത് സ്വയം സൃഷ്ടിക്കപ്പെട്ടതാണെന്ന് അദ്ദേഹത്തിനു വിശ്വസിക്കാന്‍ കഴിയുന്നുമില്ല. ജീവന്‍ സ്വയം സൃഷ്ടിക്കുക എന്നത് അതിനേക്കാള്‍ അസാധ്യമായ കാര്യമാണ്. ദൈവത്തില്‍ വിശ്വസിക്കാതിരിക്കുക എന്ന അദ്ദേഹത്തിന്‍റെ മുന്‍‌ധാരണയാണ് ഇത് തുറന്നു കാട്ടുന്നത്.

ഡാക്വിന്‍സ് തന്‍റെ അവകാശവാദങ്ങളും തന്നെ എതിര്‍ക്കുന്നവരുടെ അവകാശ വാദങ്ങളും തമ്മിലുള്ള വ്യത്യാസം വിശദീകരിക്കുകയും തുറന്നു കാണിക്കുകയും ചെയ്യേണ്ടതുണ്ട്. അദ്ദേഹം സ്വയം ന്യായീകരിക്കാന്‍ ഉപയോഗിക്കുന്ന അതേ യുക്തി തന്നെയായിരിക്കണം മറ്റുള്ളവര്‍ക്കും ബാധകമാക്കേണ്ടത്. ഡക്വിന്‍സ് തന്‍റെ രക്ഷക്കായി പണിതുയര്‍ത്തുന്ന വാദം താഴെ പറയന്ന കാര്യങ്ങളാണ് ഉള്‍ക്കൊള്ളുന്നത്:

" പരിണാമത്തിനായുള്ള സമയദൈര്‍ഘ്യത്തെക്കുറിച്ച് അന്തര്‍ജ്ഞാനപരമായ ഗ്രാഹ്യതയൊന്നും ഞങ്ങള്‍ക്കില്ല" (The Blind Watchmaker)

ഈ പ്രസ്താവനയിലൂടെ അദ്ദേഹം അര്‍ഥമാക്കുന്നത് ബോയിംഗ് 747 ന്‍റെ നിര്‍മ്മാണത്തിനെടുത്ത സമയത്തെ സംബന്ധിച്ച് നമുക്ക് അന്തര്‍ജ്ഞാനപരമായ ഗ്രാഹ്യതയുണ്ടെന്നാണ്. സമയ ധൈര്‍ഘ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വാദം അപ്രസക്തമാണെന്ന് നമുക്ക് തെളിയിക്കാനാവും. സമയത്തിന്‍റെ ദൈഘ്യത്തിനും ഹ്രസ്വതയ്ക്കും പ്രകൃതിയിലെ നിര്‍മ്മാണ സങ്കീര്‍ണ്ണതയുമായി യാതൊരു ബന്ധവുമില്ല. ബോയിംഗ് 747 ന്‍റെ കാര്യത്തില്‍ ഒരു ധൈഷണിക ബോധമുള്ള മനസ്സ് അതിന്‍റെ നിര്‍മ്മാണത്തിനു മുമ്പേ പ്രവര്‍‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിനറിയാം. ആ ഒറ്റകാരണം കൊണ്ടാണ് അദ്ദേഹം മുന്‍‌കൂട്ടിയുള്ള രൂപഘടനാ നിര്‍മ്മാണത്തിലും ലക്ഷ്യത്തിലും വിശ്വസിക്കുന്നത്. അദ്ദേഹത്തിന്‍റെ ഈ വാദത്തില്‍ സമയം എന്നത് തികച്ചും അപ്രസക്തമാണെന്ന് സാങ്കല്പ്പികമായി നകുക്ക് തെളിയിക്കാനാകും. പ്രകൃതിയുടെ പുരാവസ്തു ശേഖരത്തില്‍ അര ദശലക്ഷം വര്‍ഷങ്ങള്‍ക്കു മമ്പേ കുഴിച്ചു മൂടപ്പെട്ട നിലയില്‍ ഇത്തരം ഒരു യന്ത്രഭാഗം കണ്ടെത്തിയെന്നിരിക്കട്ടെ. അപ്പോള്‍ ഇത് സ്വയം രൂപപ്പെട്ടതാനെന്ന് അദ്ദേഹം പറയുമോ? തീര്‍ച്ചയായും അല്ല എന്നായിരിക്കും അദ്ദേഹത്തിന്‍റെ ഉത്തരം. അദ്ദേഹം സ്വബോധ മനസ്സോടെ അജ്ഞാതനായ അതിന്‍റെ നിര്‍മ്മാതാവില്‍ വിശ്വസിക്കേണ്ടി വരും. ഡാക്വിന്‍സിന് സമയം എണ്ണമറ്റ ദൈര്‍ഘ്യത്തോളം വേണമെങ്കില്‍ വലിച്ചു നീട്ടാം. പക്ഷേ, ബോയിംഗ് 747 ന്‍റെ ഒരു ചക്രം പോലും ക്രമേണക്രമേണയായി സൃഷ്ടിക്കപ്പെട്ടുവെന്ന് വിശ്വസിക്കാന്‍ സാധ്യമല്ല. ജീവനുള്ളതോ ഇല്ലാത്തതോ എന്നത് അവിടെ അപ്രസക്തമാണ്. സാങ്കേതിക സങ്കീര്‍ണ്ണതയും രൂപകല്പ്പനയും യാന്ത്രിക അത്ഭുതങ്ങളുമാണ് ഇവിടെ ഉള്ളടങ്ങിയിട്ടുള്ള വിഷയം. (തുടരും)

19 comments:

Jerry said...

ഈ വിഷയത്തില്‍ താങ്ങളോട് സംവദിക്കുന്നതില്‍ കാര്യം ഇല്ല എന്നറിയാം....

താങ്ങളെ സംബന്ധിച്ചിടത്തോളം ചോദ്യത്തിന്റെ ഉത്തരം താങ്ങള്‍ ആദ്യമേ തീരുമാന്ച്ചു കഴിഞ്ഞു ...

പരിണാമ വിഷയത്തില്‍ ലജ്ജാകരമായ അജ്ഞത ഉണ്ടായിട്ടും അതെ കുറിച്ച് അറിയുന്നതിനേക്കാള്‍ താല്പര്യം താങ്ങള്‍ക്ക്‌ എല്ലാം ഒരു ദൈവം ഉണ്ടാക്കിയത് ആണെന്ന് ചുമ്മാ ( താങ്കളുടെ വാദം തെളിയിക്കാന്‍ ഉള്ള തെളിവുകള്‍ എതാങ്ങള്‍ ഹാജരാക്കുന്നത് കണ്ടില്ല : അല്ലെങ്കിലും താങ്ങളെ സംഭാന്ധിച്ചു എല്ലാം ഒരു വിശ്വാസം ആണല്ലോ ! ) വിശ്വസിപ്പിക്കാന്‍ ആണ് താങ്ങള്‍ പാട് പെടുന്നത് !

പരിണാമ സിദ്ധാന്തം നില നില്‍ക്കുന്നത് താങ്കളുടെ മത കഥകളെ പോലെ അല്ല. നിരവധി തെളിവുകളുടെ പുറത്താണ് ഓരോ പരിണാമ നാള്‍ വഴികളും രേഖപ്പെടുതപ്പെടുന്നത് ....

( അടിസ്ഥാന പരം ആയി പരിണാമ സിദ്ധാന്തം ഇതാണ് എന്നും അതില്‍ സംഭാവതയും സമയവും വഹിക്കുന്ന പങ്ക് എന്താണ് എന്ന് പല പ്രാവശ്യവും വിശധേഎകരിചിട്ടുമ് സ്വര്‍ഗം കിട്ടാന്‍ താങ്ങള്‍ താങ്കളുടെ "ബോയിംഗ് ഉദാഹരം" ആവര്‍ത്തിക്കുന്നു ! നടക്കട്ടെ !!!)

അടിസ്ഥാന ഗണിത വിജന്നനം ഉള്ള , ഇത് വായിക്കുന്ന ആര്‍ക്കും താങ്ങള്‍ പറയുന്ന സംഭാവ്യതയുടെ അപഹാസ്യത മനസ്സില്‍ ആയിക്കോളും...

(താങ്ങള്‍ക്ക്‌ അതിനുല്‍ ഗണിത വിജ്ഞാനവും ഉണ്ടാവില്ല എന്ന് കരുതുന്നു ! )



പിന്നെ ഈ പോസ്റ്റ്‌ ഇപ്പോള്‍ ചെയ്തത് ഏറ്റവും പുതിയ "നേച്ചര്‍ മാഗസിന്‍" പ്രസിദ്ധീകരിച്ച ഒരു പരിണാമ പഠനത്തിലേക്ക് വിരല്‍ ചൂണ്ടാന്‍ ആണ് .

സൌദി അറേബ്യയില്‍ ( :) :) :) ) നിന്നും ആള്കുരങ്ങുകളുടെയും കുരങ്ങുകളുടെയും പൂര്‍വ്വികന്‍ ആയ ഒരു primate ( Saadanius hijazensis ; എന്ന് നാമകരണം ചെയ്തിരിക്കുന്നു ) ന്റെ ഫോസില്‍ കണ്ടെത്തിയിരിക്കുന്നു . 29–28 million വര്‍ഷങ്ങള്‍ പഴക്കം ഉള്ള ( അയ്യായിരം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള "ആറ് ദിവസം" അല്ല കേട്ടോ ! ) ഈ ഫോസില്‍ പരിണാമ വൃക്ഷത്തിന്റെ ശാഖകള്‍ കൂടുതല്‍ വെളിച്ചത് കൊണ്ടുവരുന്നു ...!!

സൌദി ഭരണ കൂടം "പുസ്തക ദൈവത്തെ രക്ഷിക്കാന്‍" ആ ഫോസില്‍ മേഖല തകര്തില്ലെങ്ങില്‍ ഇനിയും അവിടെ നിന്നും കൂടുതല്‍ പരിണാമ തെളിവുകള്‍ ഉണ്ടാവും എന്ന് കരുതുന്നു !!

താനഗലെ പോലെ തന്നെ ഉത്തരം നേരത്തെ തീരുമാനിച്ച അവര്‍ക്ക് ഇത്തരം വൃഥാ ശാസ്ത്രീയ ശ്രമാഗളില്‍ താല്പര്യം ഉണ്ടാകാന്‍ വഴിയില്ലല്ലോ !!

Salim PM said...

മിസ്റ്റര്‍ ജെറി,

താങ്കളുടെ പുളിച്ചുനാറിയ പരിണാമകഥ കേട്ട് മതിയായി. താങ്കളുടെ തലയില്‍ കയറി സ്ഥാനം പിടിച്ച ബൈബിളിലെ സൃഷ്ടികഥയാണ് താങ്കളെക്കൊണ്ട് ഇങ്ങനെയൊക്കെ പറയിക്കുന്നത് എന്നറിയാം. ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ച് ഏഴാം ദിവസം വിശ്രമിച്ച ബൈബിളിലെ ദൈവമല്ല ഞാന്‍ വിശ്വസിക്കുന്ന ദൈവം. അവന്‍ ഏകനും സര്‍‌വ്വ ശക്തനും അനാദ്യനും, അനന്തനുമാണ്. പുത്രനില്ലാത്തവനും പുത്രനല്ലാത്തവനുമാണ്. അവനു തുല്യനായി ആരുമില്ല. ഇതൊന്നും പറഞ്ഞാല്‍ താങ്കള്‍ക്ക് തലയില്‍ കയറില്ല. കാരണം താങ്കളുടെ തല നിറയെ വിജ്ഞാനമാണല്ലോ? പുതിയതൊന്നും അങ്ങോട്ട് പ്രവേശിക്കില്ല. പ്രവേശിക്കാന്‍ അനുവദിക്കില്ല. അഹങ്കാരത്തിന്‍റെ മുദ്രവെച്ചടച്ചിരിക്കുകയാണത്. താങ്കളെ ഓര്‍ത്തു ഞാന്‍ സഹതപിക്കുന്നു.

എന്‍റെ പോസ്റ്റ് പരിണാമത്തെ അപ്പടി നിഷേധിക്കാനുള്ളതല്ല. പരിണാമവും ജീവന്‍റെ തുടക്കം വെറും ആകസ്മികമാണെന്ന ഡാക്വിന്‍സിന്‍റെ (നാസ്തികരുടെ) സിദ്ധാന്തത്തിലെ യുക്തിയില്ലായ്മ വിശകനം ചെയ്യുകയാണ് ഇവിടെ. എനിക്കറിയാം താങ്കള്‍ ഇതൊന്നും മുഴുവന്‍ വായിക്കാന്‍ മിനക്കെടില്ല എന്ന്. വിവരമില്ലാത്തവര്‍ എഴുതുന്നത് താങ്കളെപ്പോലുള്ള ബുദ്ധി രാക്ഷസന്മാര്‍ക്ക് വായിക്കാന്‍ കൊള്ളില്ലല്ലോ. അതുകൊണ്ടാണ് പോസ്റ്റുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നത്. താങ്കളുടെ വിലയേറിയ സമയം ഈ വിവരമില്ലാത്തവനായ എന്‍റെ ബ്ലോഗില്‍ വന്നു കമന്‍റെഴുതി നശിപ്പിക്കണോ? എനിക്കു വിരോധമൊന്നുമില്ല. ആലോചിച്ചു തീരുമാനിക്കുക. ഞാന്‍ എഴുതിയ 'വിവരക്കേടുകളെ' ആര്‍ജ്ജവമുണ്ടെങ്കില്‍ യുക്തിയുക്തം വിമര്‍ശിക്കുക.

Jerry said...

താങ്കളുടെ പുളിച്ചുനാറിയ പരിണാമകഥ കേട്ട് മതിയായി.

****

സുഹൃത്തെ , കഥ പറയുന്നത് ഞാന്‍ അല്ല താങ്ങള്‍ ആണെന്ന് മനസ്സില്‍ ആക്കുക ...

മ്ജാന്‍ പറയുന്നത് വ്യക്തം ആയ പരീക്ഷണ നിരീക്ഷണ ഫലങ്ങള്‍ ഉള്ള ശാസ്ത്ര വസ്തുതകള്‍ ആണ് ...

ആ വിഷയങ്ങള്‍ ആയിക്കാന്‍ ഉള്ള വിജ്ഞാമാമോ ( അല്ലെങ്ങില്‍ താല്പര്യമോ ) ഇല്ലാതെ എല്ലാം "അവന്‍ ഏകനും സര്‍‌വ്വ ശക്തനും അനാദ്യനും, അനന്തനുമാണ്. പുത്രനില്ലാത്തവനും പുത്രനല്ലാത്തവനുമാണ്. അവനു തുല്യനായി ആരുമില്ല" ആയ താങ്കളുടെ ദൈവം ഒറ്റയടിക്ക് പടച്ചുണ്ടാക്കി എന്നാ താങ്കളുടെ വിശ്വാസം പ്രചരിപ്പിക്കാന്‍ ഒരു തെളിവും ഇല്ലാതെ അടിസ്ഥാന പരിണാമ സിദ്ധാന്ത ത്തെ മനസ്സില്‍ ആക്കാതെയും അതിന്റെ ഗണിത യുക്തി മനസ്സില്‍ ആവാതെയും ഇവിടെ കിടന്നു വിറളി പിടിക്കുന്നതും താങ്ങള്‍ ആണ് !

പിന്നെ താങ്കളുടെ വാദങ്ങളെ യുക്തി പ്രയോഗിച്ചു എതിര്‍ക്കുന്നതിനെ പറ്റി ...

എല്ലാം താങ്കളുടെ ഏകനായ ദൈഅവം ഒറ്റയടിക്ക് പടച്ചുണ്ടാക്കിയത് ആണ് എന്ന് ഒരു തെളിവും കൂടാതെ വിശ്വസിക്കാന്‍ കഴിയുന്ന , ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന തെളിവുകളെ അത് വായിച്ചു മനസ്സില്‍ ആക്കാന്‍ കൂടെ മിനക്കെടാതെ കണ്ണടച്ച് പരിഹസിക്കുന്ന താങ്ങള്‍ ഏതു യുക്തിയെ പറ്റി ആണ് സംസാരിക്കുന്നത് ...താങ്ങള്‍ ആവശ്യപ്പെടുന്നത് യുക്തി അല്ല വിശ്വാസം ആണ് എന്ന് തിരിച്ചറിയുക ....!!

സംഭാവ്യത യെ കുറിച്ച് ഞാന്‍ ചൂണ്ടി കാട്ടിയതും , ആക്സമികം ആയി പരിണാമ ത്തിനു വേണ്ട ജനിതക മാറ്റങ്ങള്‍ നടക്കുന്നതിന്റെ പരീക്ഷണ തെളിവുകള്‍ ചൂണ്ടി കാട്ടിയതും ( അത് വ്യക്തമായ സൈദ്ധാന്തിക മാതൃക കാലാല്‍ പിന്തുനക്കപ്പെട്ടതാണ് ) താങ്കളുടെ കണ്ണില്‍ മറുപടികള്‍ ആവില്ല ...കാരണം അവ യുക്തി അധിഷ്ടിതം ആണ് ...ശാസ്ത്രീയം ആണ് ..താങ്ങള്‍ക്ക്‌ മനസ്സില്‍ ആകുക കേവലം വിശ്വാസവും ....!!

അടിസ്ഥാന വിജ്ഞാനം കൈ വരിക്കാന്‍ ഉള്ള മനസ്സു ഇല്ലെങ്കിലും സ്വര്‍ഗ്ഗ പ്രതീക്ഷയില്‍ പരിണാമ സിധന്തോട് യുദ്ധം ചെയ്തു ദൈവ പ്രീതി നേടാന്‍ ഉള്ള താങ്കളുടെ പരാക്രമത്തില്‍ സഹതാപം തോന്നുന്നു !!!


പിന്നെ പുളിച്ചു നാരലിനെ കുറിച്ച് കൂടി !!

പതിനാലു നോട്ടണ്ടുകള്‍ ആയി ജഡം ആയ ചീഞ്ഞു നാറിയ വിശ്വാസങ്ങളെ ചോദ്യം ചെയ്യാതെ ചുമക്കുന്ന താനഗ്ല്ക്ക് കേവലം രണ്ടു നോട്ടണ്ട് മാത്രം പ്രായം ഉള്ള തെളിവുകളുടെ പിന്‍ബലം ഉള്ള പരിണാമ സിദ്ധാന്തം പുളിച്ചു നാറുന്നത് ആയി അനുഭവപെടുന്നത് അത്ബുതപ്പെടുതുന്നു !!! സാരമില്ല , വിശ്വാസം അതല്ലേ എല്ലാം ...!!

Jerry said...

ആറു ദിവസം കൊണ്ട് പ്രപഞ്ചം സൃഷ്ടിച്ച് ഏഴാം ദിവസം വിശ്രമിച്ച ബൈബിളിലെ ദൈവമല്ല ഞാന്‍ വിശ്വസിക്കുന്ന ദൈവം.

****

അപ്പൊ അങ്ങിനെ ആണ് കാര്യം ....!!!

"അവന്മാരുടെ ദൈവം മഹാ മണ്ടന്‍ ആണ് ...!!!ഞമ്മന്റെ ദൈവം ആണ് ശരിക്കും ദൈവം ...!!!!!"

അപ്പൊ "ക്രിസ്ത്യാനികളെ വിമര്‍ശിക്കുന്ന" സമയത്ത് "കല്‍ക്കി യുക്തിവാദി" ജെറി യുടെ കൂടെ കാണും അല്ലോ ....!!

പിന്നെ ഒരു സംശയം ....

കല്‍ക്കിയുടെ ആ യുക്തിയുള്ള ദൈവം എങ്ങിനെ ജീവ സൃഷ്ടി നടത്തി എന്നാണു തെളിയിക്കുന്നത് ...?


തീര്‍ച്ചയായും ബൈബിള്‍ ലെ ദൈവത്തിന്റെ തെറ്റായ കഥയും "പരിണാമ വിഡ്ഢികള്‍" മുന്നോട്ടു വയ്ക്കുന്ന ഗൂഡ ആലോചനകളും തകര്‍ത്തുകൊണ്ട് വളരെ "യുക്തിപരം" ആയ ഒരു സിദ്ധാന്തം താങ്കളുടെ മഹത്തായ ദൈവം താങ്ങള്‍ക്ക്‌ പറഞ്ഞു തന്നിട്ടുണ്ടാകും എന്ന് ഉറപ്പാണല്ലോ ...

അത് പങ്കു വച്ച് "വിഡ്ഢികളായ " ഞങളുടെ അന്ജ്നത മാറ്റാന്‍ വിനീതം ആയി അഭ്യര്‍ത്ഥിക്കുന്നു ...

താനഗ്ല്‍ പറയാന്‍ പോകുന്ന സിദ്ധാന്തത്തിനു തെളിവുകള്‍ വേണ്ട എന്നും അത് വിശ്വസിച്ചാല്‍ മാത്രം മതി എന്നും ഉള്ള സൗകര്യം ഉണ്ടാകും എന്ന് പ്രതീക്ഷിക്കട്ടെ !

Salim PM said...

"മ്ജാന്‍ പറയുന്നത് വ്യക്തം ആയ പരീക്ഷണ നിരീക്ഷണ ഫലങ്ങള്‍ ഉള്ള ശാസ്ത്ര വസ്തുതകള്‍ ആണ് ..."

വ്യക്തമായ പരീക്ഷണ നിരീക്ഷണളിലൂടെ തെളിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍ ഒന്നും ഞാന്‍ നിഷേധിക്കുന്നില്ല സ്നേഹിതാ. ഞാന്‍ നിഷേധിക്കുന്നത് ആകസ്മികാ വാദമാണ്. അതംഗീകരിക്കാന്‍ എന്‍റെ ബുദ്ധിക്കാകുന്നില്ല. ചിലപ്പോള്‍ ബുദ്ധി കുറവായത് കൊണ്ടായിരിക്കും. എന്തായാലും എന്‍റെ ബുദ്ധി വെച്ചല്ലേ എനിക്കു ചിന്തിക്കാന്‍ കഴിയൂ.

ബോയിഗ് 747 ന്‍റെ കാര്യം ആവര്‍ത്തിക്കുമ്പോള്‍ ദേഷ്യപ്പെട്ടിട്ടു കാര്യമില്ല. ഒരു വിമാനം ആകസ്മികമായി ഉണ്ടാകില്ല എന്നാണ് താങ്കളുടെ യുക്തി പറയുന്നത് എങ്കില്‍ അതിനേക്കാള്‍ എത്രയോ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളുന്ന 'ജീവന്‍' എന്ന പ്രതിഭാസം ആക്സ്മികമായി ഉണ്ടായി എന്നു കരുതാന്‍ എന്തു യുക്തിയാണ് താങ്കള്‍ പ്രയോഗിക്കുന്നത്. അതുണ്ടാക്കിയ അല്ലെങ്കില്‍ ഡിസൈന്‍ ചെയ്ത ആളെക്കുറിച്ചുള്ള അജ്ഞത അങ്ങനെ ഒരാളുടെ, ശക്തിയുടെ അസ്തിത്വത്തെ നിഷേധിക്കുന്നതിനെ ന്യായീകരിക്കാന്‍ പര്യാപ്തമാണോ? ഇതാണ് ഞാന്‍ മുന്നോട്ട് വെക്കുന്ന ലളിതമായ പോയിന്‍റ്. ഈ വിഷയത്തില്‍ താങ്കള്‍ക്ക് എന്തു പറയാന്‍ ഉണ്ട് എന്നറിയട്ടെ.

bright said...

Let's be frank...താങ്കള്‍ The Blind Watchmaker വായിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല. What you write is suspeciously second hand or even third hand.ഏതോ സൃഷ്ടിവാദക്കാരുടെ സൈറ്റില്‍ നിന്നു പൊക്കികൊണ്ടുവന്ന സാധനം. ബോയിംഗ് 747 എന്ന വിഡ്ഢിത്തത്തിന് ഡോക്കിന്‍സ് അവതരിപ്പിക്കുന്ന മറുവാദത്തേക്കുറിച്ച് താങ്കള്‍ ഒന്നും സൂചിപ്പിച്ചില്ല.(രാമായണം കഥ പറയുന്ന ഒരാള്‍ ശ്രീരാമന്റെ വനവാസത്തേക്കുറിച്ചു പറയതിരിക്കുന്നതുപോലാണ് അത്.) ആ വാദം താങ്കള്‍ അംഗീകരിക്കുന്നുണ്ടാകില്ല,എന്നാലും വായനക്കാര്‍ക്കുവേണ്ടി അതൊന്നു എഴുതാമോ?അവര്‍ക്ക് അതറിയാന്‍ താല്പര്യമുണ്ടാകും.ആ തിയറിക്ക് അദേഹം ഒരു പേരും കൊടുത്തിട്ടുണ്ട്‌.അതെങ്കിലും പറയാമോ?

Jerry said...

പ്രിയ bright ,

അതിനു കലക്കിയെ സംബന്ധിച്ചിടത്തോളം ആ പുസ്തകമോ മറ്റെതെങ്ങിലും ശാസ്ത്ര ഗ്രന്താമോ വായിക്കേണ്ട ആവശ്യം തന്നെ ഇല്ലല്ലോ ... കാരണം ഉത്തരം കണ്ടെത്തേണ്ട ചോദ്യ ത്തിന്റെ ഉത്തരം മൂപ്പര്‍ മുന്‍കൂട്ടി തീരുമാനിച്ചു കഴിഞ്ഞു .

പിന്നെ സംഭാവ്യതയുടെ അടിസ്ഥാനം തന്നെ അറിയാത്ത ഒരുവന് ദൈവത്തിന്റെ സംഭാവ്യത ജീവന്‍ സ്വയം ഉണ്ടാകാന്‍ ഉള്ള സംഭാവ്യതയെക്കാള്‍ കുറവാണ് എന്നാ യുക്തി മനസ്സില്‍ ആകെണ്ടാ കാര്യവും ഇല്ല !!!

*****
@ കല്‍ക്കി

ഒരിക്കല്‍ താങ്ങളോട് പറഞ്ഞതാണ് .... ബോയിംഗ് മണ്ടത്തരം എഴുന്നള്ളിക്കുന്നതിനു മുന്‍പ് ജീവ സൃഷ്ടിയെ പറ്റി ശാസ്ത്രം മുന്നോട്ടു വയ്ക്കുന്ന അടിസ്ഥാന വസ്തുതകള്‍ എങ്കിലും മനസ്സില്‍ ആക്കാന്‍ ...
( എന്ത് ചെയ്യാം , കല്‍ക്കി കോപ്പി പേസ്റ്റ് ചെയ്യുന്ന വെബ്‌ സൈറ്റ് ഇല്‍ അത് ഇല്ല എന്ന് തോന്നുന്നു !)

ജീവ സൃഷ്ടി സങ്കീര്‍ണ്ണമായ ഒന്നാണെന്നും അതിനുള്ള സാധ്യതകള്‍ താരതമ്യേന കുറവാണ് എന്ന് ശാസ്ത്രത്തിനു അറിയാത്ത കാര്യം അല്ല .
ഒരു സുപ്രഭാതത്തില്‍ ആ സന്കീര്‍ന്നത ഉയര്‍ത്തെഴുന്നേറ്റു എന്നും ശാസ്ത്രം കരുതുന്നില്ല ....!!

മാത്രവുമല്ല ഇന്ന് നാം കണക്കില്‍ എടുക്കുന്ന ഏറ്റവും ലളിത ജീവ രൂപതെക്കാലും അനേക മടങ്ങ്‌ ലളിതം ആയ ഒന്നിനെ ആണ് ശാസ്ത്രം പ്രതീക്ഷിക്കുന്നത് .... അത് തന്നെ തന്മാത്ര സഞ്ചയം എന്നാ നിലയില്‍ നിന്നും ഊര്‍ജ ഉപയോകതാവ് /അഥവാ /ഒപ്പം / പ്രത്യ്ത്പാദന ക്ഷമം എന്നാ അടിസ്ഥാന ജീവ പ്രത്യകത കൈവരിക്കുന്നതും കോടിക്കണക്കിനു വര്‍ഷങ്ങളുടെ സംഭാവ്യതകളില്‍ നിന്ന് തന്നെ ആണ് .

ഈ ചെറിയ സംഭാവ്യ്തയെ മറികടക്കാന്‍ / പരിഹസിക്കാന്‍ താങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത് "എല്ലാം ഒരു ദൈവം ഉണ്ടാക്കി" എന്നാ തെളിവുകള്‍ വേണ്ടാത്ത കേവല വിശ്വ്വ്സം മാത്രം ആണ് എന്ന് ഓര്‍ക്കുക ....

"ബോയിംഗ് തന്നെ ഉണ്ടായി" എന്നാണു ശാസ്ത്രം തെളിയിക്കാന്‍ ശ്രമിക്കുന്നത് എന്നാ താങ്കളുടെ മണ്ടത്തരം "സ്വീകരിച്ചാല്‍" തന്നെ, താങ്ങള്‍ പറയുന്നത് ആദ്യം, ബോയിംഗ് നേക്കാള്‍ അനേക മടങ്ങ്‌ സങ്കീര്‍ണ്ണം ആയ ഒരു ദൈവം തന്നെ ഉണ്ടായി എന്നാ അതിലും വലിയ മണ്ടത്തരം ആണ് എന്ന് മനസ്സില്‍ ആക്കുക .

ഇനി ദൈവം എക്കാലവും ഉണ്ടായിരുന്നു (!) എന്നാണു വാദം എങ്കില്‍ അതിനുള്ള അടിസ്ഥാനപരം ആയ ന്യൂനതയും തിരിച്ചറിയുക ...

അനന്തമായി ഉള്ളത് എന്ന് പറഞ്ഞാല്‍ , അതിനു ഉണ്ടാകാവുന്ന എല്ലാ സംഭാവ്യത കളും ഇത് വരേക്കു ഉപയോഗിച്ച് / സംഭവിച്ചു തീര്‍ന്നിട്ടുണ്ടാകണം ! (ഈ യുക്തി മനസ്സില്‍ ആകണം എങ്കില്‍ സംഭാവ്യതയുടെ അടിസ്ഥാന ജ്ഞാനം കൈവരിക്കുന്നത് നന്നായിരിക്കും )

ചുരുക്കി പറഞ്ഞാല്‍ ബോയിംഗ് വിമാനം പോലെ സങ്കീര്‍ണ്ണം ആയ ജീവന്‍ സ്വയം ഉണ്ടാകാന്‍ ഉള്ള കുറഞ്ഞ സംഭാവ്യത ചൂണ്ടിക്കാട്ടി ശാസ്ത്രത്തെ പരിഹസിക്കുന്ന താങ്ങള്‍ മുന്നോട്ടു വയ്ക്കുന്നത് "സംഭാവ്യത സിദ്ധാന്ത" പ്രകാരം തന്നെ അതിനേക്കാള്‍ "സംഭാവ്യത കുറഞ്ഞ അലെങ്ങില്‍ അസംഭാവ്യം ആയ" ഒരു പരികല്പന (ദൈവം ) ആണ് എന്ന് മനസ്സില്‍ ആക്കുക ...!!

Jerry said...

ഇതാണ് ഞാന്‍ മുന്നോട്ട് വെക്കുന്ന ലളിതമായ പോയിന്‍റ്. ഈ വിഷയത്തില്‍ താങ്കള്‍ക്ക് എന്തു പറയാന്‍ ഉണ്ട് എന്നറിയട്ടെ.

****

താങ്ങള്‍ മുന്നോട്ടു വച്ച ലളിതമായ മണ്ടത്തരത്തിന് മറുപടി കണ്ടു കാണും എന്ന് കരുതുന്നു !!

ആ തിരക്കിനിടക്ക് ബൈബിള്‍ ദൈവത്തില്‍ നിന്നും വിഭിന്നം ആയി താങ്കളുടെ മഹാനായ ദൈവം മുന്നോട്ടു വയ്ക്കുന്ന ജീവ സൃഷ്ടി സിദ്ധാന്തം എന്താണ് എന്ന് ഈ പാവപെട്ട പരിണാമ വിഡ്ഢിയെ പറഞ്ഞു മനസ്സില്‍ ആക്കാന്‍ മറന്നു പോകരുതേ ...!!

ബൈബിള്‍ ദൈവത്തെ വിമര്‍ശിക്കാന്‍ താങ്ങള്‍ ഉപയോഗിച്ച അതെ യുക്തിബോധത്തിന്റെ പരീക്ഷയില്‍ വിജയിച്ച (ഒപ്പം ഡോകിങ്ങ്സ് നെ പ്പോലെ ഉള്ള പരിണാമ ഗൂഡ ആലോച്ചനക്കാരെയും തറപറ്റിച്ച ) താങ്കളുടെ മഹാ ദൈവത്തിന്റെ മഹാ സിദ്ധാന്തം കേള്‍ക്കാന്‍ അത്മാര്തം ആയും മോഹം ഉണ്ട് ..

ദയവായി അടിയങ്ങളെ ഉത്ബുതരാക്കൂ കല്‍ക്കി ...

Muhammed Shan said...

ദയവായി അടിയങ്ങളെ ഉത്ബുതരാക്കൂ കല്‍ക്കി ...

Salim PM said...

@bright

The Blind Watchmaker ഒന്നു മുതല്‍ 358 പേജ് വരെ ഒരക്ഷരവും വിടാതെ വായിച്ചു എന്നു ഞാന്‍ പറയുന്നില്ല. പല ഭാഗങ്ങളും ബോറിങ് ആയിത്തോന്നിയതുകൊണ്ട് വായിച്ചിട്ടില്ല. പിന്നെ ഞാന്‍ ഇവിടെ എഴുതിയത് മുഴുവന്‍ എന്‍റെ സ്വന്തമല്ല എന്നുള്ള ബ്രൈറ്റിന്‍റെ ആരോപണം ഞാന്‍ നിഷേധിക്കുന്നില്ല. ഈ വിമര്‍ശനം മൗലികമല്ല. അതൊരു വലിയ കുറ്റമായി ഞാന്‍ കാണുമില്ല. ഞാന്‍ വായിച്ചിട്ട് എനിക്ക് ശരിയെന്നു ബോധ്യം വന്ന ഒരു പുസ്തകത്തില്‍ നിന്നെടുത്ത ഭാഗങ്ങളാണ്. ആ പുസ്തകം വായിച്ച ശേഷമാണ് The Blind Watchmaker വായിക്കാനുള്ള പ്രചോദനം ഉണ്ടായത്.

bright said...

"ബോയിംഗ് 747 എന്ന വിഡ്ഢിത്തത്തിന് ഡോക്കിന്‍സ് അവതരിപ്പിക്കുന്ന മറുവാദത്തേക്കുറിച്ച് താങ്കള്‍ ഒന്നും സൂചിപ്പിച്ചില്ല."

അതിന് The Blind Watchmaker മുഴുവന്‍ ഞാന്‍ പകര്‍ത്തേണ്ടി വരും. തന്‍റെ വാചകക്കസര്‍ത്തിലൂടെ വായനക്കാരെ വഴിതെറ്റിക്കുക എന്നതല്ലാതെ ബുദ്ധി സമ്മതിക്കുന്ന (ബുദ്ധി കുറവായതു കൊണ്ടായിരിക്കും, ക്ഷമിക്കുക) ഒരു ന്യായവും ആകസ്മിക പരിണാമത്തിനുള്ള തെളിവിലേക്കായി ഡാക്വിന്‍സ് മുന്നോട്ട് വെച്ചതായി എനിക്കു കാണാന്‍ സാധിക്കുന്നില്ല. അദ്ദേഹത്തിന്‍റെ ആകസ്മിക macromutation സിദ്ധാന്തം ബുദ്ധക്ക് അംഗീകരിക്കാന്‍ കഴിയുന്നില്ല (കാരണം ഞാന്‍ മുകളില്‍ പറഞ്ഞത് തന്നെ ആയിരിക്കാം)

bright said...

"ആ തിയറിക്ക് അദേഹം ഒരു പേരും കൊടുത്തിട്ടുണ്ട്‌.അതെങ്കിലും പറയാമോ?"

Ultimate Boeing 747 gambit എന്നൊരു തിയറി 'The God Delusion' നില്‍ ഡാക്വിന്‍സ് പറയുന്നുണ്ട്. ഇതാണോ താങ്കള്‍ ഉദ്ദേശിച്ചത് എന്നറിയില്ല.

ജെറിയോട് ചോദിച്ച ചോദ്യം ഞാന്‍ താങ്കളോടും ചോദിക്കുന്നു. ഞങ്ങളെപ്പോലെ ബുദ്ധി കുറഞ്ഞ സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന വിധത്തില്‍ അതൊന്ന് വിശദീകരിച്ചാല്‍ ഉപകാരമായിരുന്നു. കളിയാക്കുകയല്ല. താങ്കളുടെ ബ്ലൊഗുകള്‍ എല്ലാം വായിക്കാറുണ്ട് ഞാന്‍. സങ്കീര്‍ണ്ണമായ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കാനുള്ള താങ്കളുടെ കഴിവിനെ ഞാന്‍ അഭിനന്ദിക്കുന്നു; അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും.

"ഒരു വിമാനം ആകസ്മികമായി ഉണ്ടാകില്ല എന്നാണ് താങ്കളുടെ യുക്തി പറയുന്നത് എങ്കില്‍ അതിനേക്കാള്‍ എത്രയോ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളുന്ന 'ജീവന്‍' എന്ന പ്രതിഭാസം ആക്സ്മികമായി ഉണ്ടായി എന്നു കരുതാന്‍ എന്തു യുക്തിയാണ് താങ്കള്‍ പ്രയോഗിക്കുന്നത്. അതുണ്ടാക്കിയ അല്ലെങ്കില്‍ ഡിസൈന്‍ ചെയ്ത ആളെക്കുറിച്ചുള്ള അജ്ഞത അങ്ങനെ ഒരാളുടെ, ശക്തിയുടെ അസ്തിത്വത്തെ നിഷേധിക്കുന്നതിനെ ന്യായീകരിക്കാന്‍ പര്യാപ്തമാണോ?"

Salim PM said...

"അനന്തമായി ഉള്ളത് എന്ന് പറഞ്ഞാല്‍ , അതിനു ഉണ്ടാകാവുന്ന എല്ലാ സംഭാവ്യത കളും ഇത് വരേക്കു ഉപയോഗിച്ച് / സംഭവിച്ചു തീര്‍ന്നിട്ടുണ്ടാകണം !"

ജെറിയുടെ (നാസ്തികരുടെ) വീക്ഷണത്തിന്‍റെ അടിസ്ഥാന പരമായ കുഴപ്പം ഇതാണ്. ഭൗതിക നിയമങ്ങളുടെ വൃത്തത്തില്‍ നിന്നു പുറത്തു കടന്ന് ചിന്തിക്കാന്‍ ജെറിക്കാവുന്നില്ല. ജെറി മനസ്സിലാക്കേണ്ട കാര്യം, ദൈവം ഒരു ഭൗതിക (matter) വസ്തു അല്ല എന്നുള്ളതാണ്. അങ്ങനെയാണെങ്കിലല്ലേ ജെറി പറയന്ന നിയമം ദൈവത്തിനു ഭാധകമാവൂ.

Jerry said...
This comment has been removed by the author.
Jerry said...

***
ത്രയോ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളുന്ന 'ജീവന്‍' എന്ന പ്രതിഭാസം ആക്സ്മികമായി ഉണ്ടായി എന്നു കരുതാന്‍ എന്തു യുക്തിയാണ് താങ്കള്‍ പ്രയോഗിക്കുന്നത്.
***

പല പ്രാവശ്യം ഈ വിഷയം വിശദീകരിച്ചു കഴിഞ്ഞത് ആണ്... ഉറങ്ങുന്നവനെയെ ഉണര്‍ത്താന്‍ കഴിയൂ..ഉറക്കാന്‍ നടിക്കുന്നവന്‍ ഇത് വീണ്ടും വീണ്ടും ആവര്‍ത്തിച്ചു കൊണ്ടിരിക്കും !!
***
ജെറി മനസ്സിലാക്കേണ്ട കാര്യം, ദൈവം ഒരു ഭൗതിക (matter) വസ്തു അല്ല എന്നുള്ളതാണ്. അങ്ങനെയാണെങ്കിലല്ലേ ജെറി പറയന്ന നിയമം ദൈവത്തിനു ഭാധകമാവൂ.
***

സുഹൃത്തെ ,

താങ്കളുടെ ഈ പോസ്റ്റിന്റെ അടിസ്ഥാനം തന്നെ ജീവന്‍ സ്വയം ഉണ്ടാകാന്‍ ഉള്ള സംഭാവ്യത കുറവാണ് എന്നാ വാദം ആണ് ...

അതെ സംഭാവ്യത സിദ്ധാന്ത പ്രകാരം തന്നെ ദൈവം സ്വയം ഉണ്ടാകാണോ, എന്നെന്നും ഉണ്ടായിരിക്കാണോ സംഭാവ്യത ഒട്ടും ഇല്ല എന്ന്നു തന്നെ തെളിയിക്കാന്‍ കഴിയും ...!!

താനഗ്ല്‍ തന്നെ ഉയര്‍ത്തിയ, താങ്ങള്‍ തന്നെ അംഗീകരിച്ച ഒരു രീതി ആണ് ഞാനും ഉപയോഗിച്ചത് ..... സ്വന്തമ നേര്‍ക്ക്‌ വന്നപ്പോള്‍ എന്തെ ഒരു മനം മാറ്റം ...?

താങ്ങള്‍ അറിയുക , ജീവന്‍ സ്വയം ഉണ്ടാകാന്‍ ഉള്ള സാധ്യതകളെ കുറിച്ച് സഹ്സ്ട്രം പഠിക്കുകയും അതിലേക്കു നയിക്കുന്ന നിര്‍ണ്ണായക പടവുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്... എന്നാല്‍ "എല്ലാം ദൈവം ഉണ്ടാക്കി" എന്നാ താങ്കളുടെ വാദത്തിനു പിന്‍ബലമായി താങ്കളുടെ പക്കല്‍ ഉള്ളത് കേവലം "താങ്കളുടെ വിശ്വാസം" മാത്രം ആണ് ...

പരീക്ഷനപരം ആയോ ഗണിതപരം ആയോ ആ വാദത്തിനു ഒരു തരത്തിലുമുള്ള തെളിവ് ഹാജരാക്കാന്‍ താങ്ങള്‍ക്ക്‌ കഴിയുന്നില്ല ..."

താങ്ങള്‍ അങ്ങിനെ വിശ്വസിക്കുന്നു എന്നത് കൊണ്ട് അതാണ്‌ സത്യം എന്ന് എല്ലാവരും വിശ്വസിക്കണം "എന്നാണു താങ്ങള്‍ വീണ്ടും വീണ്ടും പറയാന്‍ ശ്രമിക്കുന്നത് ...

ഇതിനെ ആണോ താങ്ങള്‍ യുക്തി എന്ന് പറയുന്നത്...? കഷ്ടം !!

ഒരിക്കല്‍ എങ്കിലും തനഗ്ല്‍ ഒരു ശാസ്ത്രീയ സിദ്ധാന്തം സ്വയം വായിച്ചു മനസ്സില്‍ ആക്കി വിമര്‍ശിക്കാന്‍ മുതിര്‍ന്നിരുന്നു എങ്കില്‍ എന്ന് ആശിക്കുക ആണ് ...!!!

എല്ലാ ദിവസവും "വ്യായാമ പ്രാര്‍ഥന" നടത്തുമ്പോള്‍ അതിനുള്ള വിവേകവും മാനസിക വളര്‍ച്ചയും കൂടി തരാന്‍ താങ്കളുടെ ആ "മറഞ്ഞിരിക്കുന്ന തെളിവ് വേണ്ടാത്ത " ദൈവത്തോട് ഒന്ന് ചോദിച്ചു കൂടെ ..?


ആ തിരക്കിനിടക്ക് ബൈബിള്‍ ദൈവത്തില്‍ നിന്നും ഭിന്നം ആയി താങ്കളുടെ മഹത്തായ ഏക ദൈവം മുന്നോട്ടു വയ്ക്കുന്ന സൃഷ്ടി പ്രക്രിയ വിശദീകരിച്ചു ഞ്ഗലെ ഉത്ബുതര്‍ ആക്കാന്‍ മറക്കരുതേ ...

Jerry said...

ഉള്ളടങ്ങിയിട്ടുള്ള വിഷയം. (തുടരും)
***

ഇനി അതിന്റെ ആവശ്യം ഉണ്ടോ ...? ഏതായാലും താങ്ങള്‍ ഏതോ വിഡ്ഢി ജല്പനം നടത്തുന്നത് ആണ് മലയാളീകരിച്ചു കോപ്പി പേസ്റ്റ് ചെയ്യുന്നത് ....!!

സ്വന്തം ആയി ഒരു കാര്യം എഴുതാന്‍ ഉള്ള കഴിവ് നേടിയിട്ടു പോരെ ഇത്തരം അഭ്യാസം !!

എത്ര കാലം എങ്ങിനെ "എല നക്കുന്നവന്റെ കിറി നക്കി" ജീവിക്കും ...?

സ്വന്തം ആയി ശസ്ത്ര സിദ്ധാന്തങ്ങള്‍ വായിച്ചു മനസ്സില്‍ ആക്കി വിമര്‍ശിക്കാന്‍ ഉള്ള കഴിവ് തരാന്‍ പറയൂ , ആ ഏക, തെളിവ് വേണ്ടാത്ത, മറഞ്ഞിരിക്കുന്ന, എല്ലാം ഏഴു ദിവസം കൊണ്ട് ( ബദല്‍ സിദ്ധാന്തം പറഞ്ഞു കണ്ടില്ല , അത് കൊണ്ടാണ് ) ഉണ്ടാക്കി എടുത്ത, ആ ഭൌതികം അല്ലാത്ത, സംഭവത്തിനോട് ....!! ( ബോതികം അല്ലെങ്കിലും തികച്ചും ഭൌതികം ആയ മുഖ സ്തുതികള്‍ ആ സംഭവത്തിന്‌ വളരെ പ്രിയം ആയതു കൊണ്ട് ചിലപ്പോള്‍ നടക്കും !)

Salim PM said...

jerry said...

"താങ്ങള്‍ അറിയുക , ജീവന്‍ സ്വയം ഉണ്ടാകാന്‍ ഉള്ള സാധ്യതകളെ കുറിച്ച് സഹ്സ്ട്രം പഠിക്കുകയും അതിലേക്കു നയിക്കുന്ന നിര്‍ണ്ണായക പടവുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്... എന്നാല്‍ "എല്ലാം ദൈവം ഉണ്ടാക്കി" എന്നാ താങ്കളുടെ വാദത്തിനു പിന്‍ബലമായി താങ്കളുടെ പക്കല്‍ ഉള്ളത് കേവലം "താങ്കളുടെ വിശ്വാസം" മാത്രം ആണ് ...

പരീക്ഷനപരം ആയോ ഗണിതപരം ആയോ ആ വാദത്തിനു ഒരു തരത്തിലുമുള്ള തെളിവ് ഹാജരാക്കാന്‍ താങ്ങള്‍ക്ക്‌ കഴിയുന്നില്ല ..."

ജീവന്‍ സ്വയം ഉണ്ടാകാനുള്ള സാധ്യതകളെക്കുറിച്ചു പഠിക്കുന്നല്ലേ ഉള്ളൂ. സ്വയം ഉണ്ടായി എന്നു തെളിഞ്ഞിട്ടില്ലല്ലോ. തെളിയാത്തിടത്തോളം കാലം ജീവന്‍റെ പിന്നില്‍ ഒരു സ്രഷ്ടാവ് ഉണ്ട് എന്നു വിശ്വസിക്കുന്നതാണ് ബുദ്ധി എന്നാണ് ഇതുവരെ ഞാന്‍ പറഞ്ഞു വന്നത്. ആ സ്രഷ്ടാവ് ആരാണെന്ന് മനസ്സിലായാലും ഇല്ലെങ്കിലും ഒരു സ്രഷ്ടാവ് ഉണ്ട് എന്നു തന്നെയാണ് ബുദ്ധിയുള്ളവര്‍ കരുതുക. അതല്ല എന്നു തെളിയിക്കണമെങ്കില്‍ സ്വയം ഉണ്ടായതാണെന്ന് ശാസ്ത്രീയമായി തെളിയിക്കണം. വാചകക്കസര്‍ത്തുകൊണ്ട് കാര്യമില്ല. ഇത്ര സുതാര്യമായ ഒരു സംഗതി മനസ്സിലാകുന്നില്ല എന്നു പറഞ്ഞ് വീണ്ടും വീണ്ടും വാചോടാപം നടത്തുന്നതെന്തിനാണെന്ന് തലയില്‍ ഓളമുള്ളവര്‍ക്കെല്ലാം മനസ്സിലാകും. അറിയാത്ത സംഗതി അറിയില്ല എന്നു സമ്മതിക്കാന്‍ കുറച്ച് ആര്‍ജ്ജവം വേണം.

തനിക്കു മനസ്സിലാക്കാന്‍ കഴിയാത്തതെല്ലം മിഥ്യയാണെന്നു വിശ്വസിക്കുന്ന ജെറിയെപ്പോലുള്ളവരോട് സംസാരിച്ചു സമയം കളയുന്നതില്‍ അര്‍ഥമൊന്നുമില്ല. അര്‍ഥമില്ലാത്ത കുറെ ജല്പ്പനങ്ങള്‍ താങ്കള്‍ കമന്‍റ് ബോക്സില്‍ ഇട്ടിട്ടുണ്ട്. അതെല്ലാം അവിടെ തന്നെ ഉണ്ടാകും. ഏതെങ്കിലും കാലത്ത് ജെറിക്ക് ചിലപ്പോള്‍ വെളിവു വരുമ്പോള്‍ വായിച്ചു ചിരിക്കാം.

bright said...

........[[[[[[[[[അതിന് The Blind Watchmaker മുഴുവന്‍ ഞാന്‍ പകര്‍ത്തേണ്ടി വരും. ]]]]]]]]].......

അതൊന്നും വേണ്ട.Puncturing puncturationism എന്ന അധ്യായത്തില്‍ സംഭവമുണ്ട്.Blind watch maker എക്കുറിച്ചു രണ്ടു പോസ്റ്റ്‌ എഴുതിയ,ഇനിയും എഴുതും എന്ന് ഭീഷണിപ്പെടുത്തുന്ന :-),താങ്കള്‍ക്ക് ഇത് എഴുതാന്‍ വിഷമമുണ്ടാകില്ല.തിയറിയുടെ പേര് പറഞ്ഞു തരാം.Stretched DC8 Macromutation.DC8 ഉം ബോയിംഗ് പോലൊരു വിമാനമാണെന്ന് അറിയാമല്ലോ.


താങ്കള്‍ ഇപ്പോള്‍ സമ്മതിക്കുന്ന പോലെ പുസ്തകത്തിലെ ചില ഭാഗങ്ങളെങ്കിലും വായിച്ചിട്ടുണ്ട് എന്നത് പോലും സംശയമാണ്. വായിച്ചിരുന്നെങ്കില്‍ Blind watch maker എന്ന പേരിന്റെ അര്‍ത്ഥമെങ്കിലും മനസ്സിലാക്കുമായിരുന്നു.എങ്കില്‍ ‍.[[[[[[ "ഒരു വിമാനം ആകസ്മികമായി ഉണ്ടാകില്ല എന്നാണ് താങ്കളുടെ യുക്തി പറയുന്നത് എങ്കില്‍ അതിനേക്കാള്‍ എത്രയോ സങ്കീര്‍ണ്ണതകള്‍ ഉള്‍ക്കൊള്ളുന്ന 'ജീവന്‍' എന്ന പ്രതിഭാസം ആക്സ്മികമായി ഉണ്ടായി എന്നു കരുതാന്‍ എന്തു യുക്തിയാണ് താങ്കള്‍ പ്രയോഗിക്കുന്നത്. ]]]]]]].........എന്ന വിഡ്ഢിത്തം ചോദിക്കുമായിരുന്നില്ല.പുസ്തകം ജീവന്റെ ഉത്ഭവമല്ല ചര്‍ച്ച ചെയ്യുന്നത്.മറിച്ച് ദൈവ സഹായം ഇല്ലാതെ ജീവന്റെ സങ്കീര്‍ണ്ണത എങ്ങിനെ ഉണ്ടായി എന്നാണ്.ബോയിംഗ് 747 എന്ന പ്രയോഗം ഫ്രെഡ്‌ ഹോയല്‍ ഉപയോഗിച്ചതും ജീവന്റെ ഉത്ഭവത്തേക്കുറിച്ചല്ല,മറിച്ച് സങ്കീര്‍ണതയേക്കുറിച്ചാണ്.അതായത് organised complexity.( ഫ്രെഡ്‌ ഹോയലിന് പരിണാമസിദ്ധാന്തത്തേക്കുറിച്ചു ഒരു ധാരണയുമില്ലയിരുന്നു എന്ന് കാണിക്കുന്നതാണ് ഈ ബോയിംഗ് 747 ഉപമ.)


താങ്കള്‍ക്കുവേണ്ടി ഒന്ന് വിശദീകരിക്കാം.ഒരു കാറിന്റെ പ്രവര്‍ത്തനം എങ്ങിനെ എന്ന ചോദ്യത്തിന് മറുപടി,പെട്രോള്‍ എഞ്ചിന്‍ ,കാറിന്റെ ഗിയറുകള്‍ മുതലയവയെക്കുറിച്ചായിരിക്കും. ചര്‍ച്ച തുടരുമ്പോള്‍ സ്പാര്‍ക്ക് പ്ലുഗുകള്‍ ,എഞ്ചിന്റെ സിലണ്ടറുകള്‍ മുതലയവയിലേക്ക് കടക്കും.അല്ലാതെ ആരും പെട്രോള്‍ എങ്ങിനെ ഉണ്ടാകുന്നു ,അത് കുഴിച്ചെടുക്കുന്നതെങ്ങിനെ,പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തനം ഇവയൊന്നും ചര്‍ച്ച ചെയ്യില്ല,തീര്‍ച്ചയായും അതൊക്കെ പ്രധാനപ്പെട്ട അറിവാണെങ്കിലും കാറിന്റെ പ്രവര്‍ത്തനം വിശദീകരിക്കാന്‍ അവയൊന്നും വേണ്ട എന്നുമാത്രമല്ല ആ കാര്യങ്ങള്‍ വലിച്ചിഴക്കുന്നത് പരിഹാസ്യവുമായിരിക്കും. .We assume the other things as given for the time being.കാറിന്റെ മെക്കാനിസം പറയണമെങ്കില്‍ പെട്രോളിന്റെ കാര്‍ബണ്‍ ബോണ്ടുകളെക്കുറിച്ച് പറഞ്ഞുതുടങ്ങണമെന്ന വിഡ്ഢിത്തം പോലാണ് പരിണാമത്തെ കുറിച്ച് പറയാന്‍ ജീവന്റെ ഉല്‍ഭവം അറിയണം എന്നത്.നിലവില്‍ ജീവന്‍ എങ്ങിനെ ഉണ്ടായി എന്ന് അറിയില്ലെങ്കിലും ചില ഊഹങ്ങളൊക്കെയുണ്ട്.എന്തായാലുംശരിയുത്തരം അറിയില്ലെങ്കിലും ദൈവം എന്നത് തെറ്റായ ഉത്തരമാണ് എന്ന് ഉറപ്പാണ്‌. പണ്ട് ബക്കറിന് കൊടുത്ത മറുപടിയില്‍നിന്നു ഒരു ഭാഗം....

..[[[[[[[[[[പരിണാമസിദ്ധാന്തം ആദിമഭൂമിയില്‍ എങ്ങിനെ ജീവന്‍ ഉണ്ടായി എന്നതിന്നുള്ള വിശദീകരണമല്ല.


Darwin starts his explanation in the middle,starting with the life forms we see today, he shows how the patterns in biosphere we see can be explained as having arisen by the process of natural selection from the patterns in yesterday’s biosphere and so on,back to the distant past.He left open the possibility that the laws that would govern natural selection may be designed-(god maybe?) Evolutionary theory primarily deals with how life changes, not how it originated in the first place.]]]]]]........

ponjaran said...

തെളിയാത്തിടത്തോളം കാലം ജീവന്റെ പിന്നില് ഒരു സ്രഷ്ടാവ് ഉണ്ട് എന്നു വിശ്വസിക്കുന്നതാണ് ബുദ്ധി എന്നാണ് ഇതുവരെ ഞാന് പറഞ്ഞു വന്നത്.
*******

ഒരു കാലത്ത് മനുഷ്യന് ഇടി മിന്നല് ദേവന്മാരുടെ വാള് വീശാല് ആണെന്ന് വിശ്വസിച്ചു !

ഒരു കാലത്ത് മനുഷ്യന് രോഗങ്ങള് ദൈവ ശാപം ആണെന്ന് വിശ്വസിച്ചു ...

ഒരു കാലത്ത് മനുഷ്യന് ഈ ലോകം മുഴുവന് അയ്യായിരം കൊല്ലം മുന്പ് ഏഴു ദിവസം കൊണ്ട് ഉണ്ടാക്കിയത് ആണെന്ന് വിശ്വസിച്ചു ...!!

ഒരു കാലത്ത് മന്സുഹ്യന് ഭൂമി പറയുന്നത് ആണ് എന്ന് വിശ്വസിച്ചു ...

ഒരു കാലത്ത് മനുഷ്യന് സൂര്യന് ഭൂമിക്കു ചുറ്റും കറങ്ങുക ആണെന്ന് വിശ്വസിച്ചു ...

ഒരു കാലത്ത് മനുഷ്യന് വ്യത്യസ്ത ഭാരം ഉള്ള വസ്തുക്കള് വ്യത്യസ്ത പ്രവേഗത്തില് താഴേക്ക് പതിക്കും എന്ന് വിശ്വസിച്ചു ...

ഇതെല്ലം കല്ക്കി ഇപ്പോള് പറഞ്ഞ പോലെ ( ഒരു ദൈവം ഒരു ദിവസം എല്ലാം ഉണ്ടാക്കി ) ഉള്ള വിശ്വാസങ്ങള് ആയിരുന്നു ...

ശാസ്ത്രത്തിന്റെ അപരാജിതം ആയ കുതിപ്പില് ഈ വിശ്വാസങ്ങള് കട പുഴകി എരിയപെട്ടു ...

( അന്ന് ഇതെല്ലാം വിശ്വസിച്ചിരുന്നവര് ഇന്ന് ഇത് വായിക്കാന് ഇല്ലാത്തതു കൊണ്ട് അവര്ക്ക് ലാജ്ജിക്കേണ്ടി വരുന്നില്ല ...കല്ക്കിക്കും അത് പോലെ സമാധാനിക്കാം ....!!)

ശാസ്ത്രം ദൈവം ഉണ്ടോ ഇല്ലയോ എന്നതിനെ കുറിച്ചല്ല തല പുകക്കുന്നത് .... തെളിവുകള് ഒരു ദൈവത്തെ കാണിച്ചു തന്നാല് അതിനെ അംഗീകരിക്കാന് ശാസ്ത്രത്തിനു ഒരു മടിയും ഉണ്ടാകില്ല ...

എന്നാല് ഒരു തെളിവും കൂടാതെ ദൈവം ഉണ്ട് എന്ന് വിശ്വസിക്കുന്ന താങ്ങള് ഇനിയൊരു കാലത്ത് മേല്പറഞ്ഞ വിശ്വ്വസികളെ പോലെ ആയാല് എന്ത് ചെയ്യും ...?

മത വിശ്വാസികള്ക്ക് അത്തരം അഭിമാന് കുറവ് ഒന്നും ഇല്ലാത്തതു കൊണ്ട് പേടിക്കാനില്ല അല്ലെ ...എല്ല്ലാം ഒരു വിശ്വാസം അല്ലെ ...!!

Salim PM said...

@ Bright

ഞാന്‍ പുസ്തകം വായിച്ചോ ഇല്ലേ എന്ന താങ്കളുടെ സംശയം സംശയമായിത്തന്നെ അവശേഷിക്കുകയേ ഉള്ളൂ. അത് 'ശാസ്ത്രീയമായി' തെളിയിക്കാന്‍ തല്‍ക്കാലം മാര്‍ഗ്ഗമൊന്നും ഇല്ല; അതിന്‍റെ ആവശ്യവും ഇല്ല.

Blind Watchmaker ചര്‍ച്ച ചെയ്യുന്ന വിഷയം ജീവന്‍റെ സങ്കീര്‍ണ്ണത എങ്ങനെ ഉണ്ടായി എന്നാതായതുകൊണ്ട് 'ജീവന്‍' എന്ന പ്രതിഭാസം അകസ്മികമായി ഉണ്ടായതെങ്ങനെ എന്ന ചോദ്യം വിഡ്ഢിച്ചോദ്യമാകുന്നതെങ്ങനെ? ജീവന്‍ മനുഷ്യനിര്‍മ്മിതമായ എല്ലാ സങ്കീര്‍ണ്ണ യന്ത്രങ്ങളെക്കാളും സങ്കീര്‍ണ്ണമാണെന്ന് താങ്കള്‍ സമ്മതിക്കുന്നില്ലേ? അത്രമേല്‍ സങ്കീര്‍ണ്ണമായ ഒരു പ്രതിഭാസത്തിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കുന്ന ഒരാള്‍ക്ക് സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ് ഈ അതിസങ്കീര്‍ണ്ണമായ സൃഷ്ടിയുടെ സ്രഷടാവ് ആരാണ് എന്നത്.

കാറിന്‍റെ ഉദാഹരണം താങ്കള്‍ പറഞ്ഞതും അതുപോലെതന്നെ. കാറിന്‍റെ നിര്‍മ്മാതാവിനെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളവരാണ് അതിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കുന്നവര്‍. ഭൂമികുഴിക്കുന്നതിനിടയില്‍ യാദൃച്ഛികമായി കണ്ടുകിട്ടിയ ഒരു വസ്തുവായിരുന്നു കാര്‍ എങ്കില്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കുന്ന ആളുടെ പ്രധാന ഉദ്ദേശ്യം കാര്‍ എവിടെ നിന്നു വന്നു, ആരാണ് അതുണ്ടാക്കിയത് എന്നു കണ്ടെത്തലായിരിക്കും.

"പരിണാമസിദ്ധാന്തം ആദിമഭൂമിയില്‍ എങ്ങിനെ ജീവന്‍ ഉണ്ടായി എന്നതിന്നുള്ള വിശദീകരണമല്ല." എന്ന താങ്കളുടെ പ്രസ്താവന ഞാന്‍ അല്പം തിരുത്തുന്നു.

"പരിണാമസിദ്ധാന്തത്തിന് ആദിമഭൂമിയില്‍ എങ്ങനെ ജീവന്‍ ഉണ്ടായി എന്നതിന്നുള്ള വിശദീകരണം നല്‍കാന്‍ സാധിച്ചിട്ടില്ല."

bright said...

"നിലവില്‍ ജീവന്‍ എങ്ങിനെ ഉണ്ടായി എന്ന് അറിയില്ലെങ്കിലും ചില ഊഹങ്ങളൊക്കെയുണ്ട്. എന്തായാലുംശരിയുത്തരം അറിയില്ലെങ്കിലും ദൈവം എന്നത് തെറ്റായ ഉത്തരമാണ് എന്ന് ഉറപ്പാണ്‌."

ഈ ഉറപ്പുതന്നെയാണ് നാസ്തികരുടെ സ്വതന്ത്ര ചിന്തയുടെ അളവുകോല്‍

(അസഹിഷ്ണുക്കളായ ചില മൂഷികന്മാരുടെ തുരപ്പ് കാരണമാണ് മോഡറേഷന്‍ വെക്കേണ്ടി വന്നത്)

Salim PM said...

@ ponjaran

ഒരു സൃഷ്ടിക്ക് സ്രഷ്ടാവ് വേണം എന്നുള്ള വിശ്വാസവും ponjaran പറഞ്ഞ അന്ധ വിശ്വാസങ്ങളും തമ്മില്‍ ഒരു ബന്ധവുമില്ല. ഇതാണോ യുക്തിവാദം?