Wednesday, January 26, 2011

കേട്ടറിവും യുക്തിവാദവും


ക്ലാസ്സ്മേറ്റ്സ് സിനിമയില്‍ ഹോസ്റ്റല്‍ വാര്‍ഡനായ ജഗതി ശ്രീകുമാറും ഹോസ്റ്റലിലെ അന്തേവാസികളായ വിദ്യാര്‍ഥികളും തമ്മില്‍ നടക്കുന്ന സംഭാഷണ രംഗമാണ് താഴെ. (സമയമില്ലാത്തവര്‍ക്ക് മൂവി ക്ലിപ്പ് സ്കിപ്പ് ചെയ്യാം)



"അങ്ങനെ കേള്‍ക്കുന്നതു മാത്രം വിശ്വസിക്കുന്നത് മോശല്ലേ അച്ചോ?" എന്ന വാസു സദാശിവന്‍റെ ചോദ്യത്തിനു ജഗതി ശ്രീകുമാര്‍ നല്‍കുന്ന "നിന്‍റെ അപ്പന്‍ സദാശിവന്‍ ആണെന്ന് ആമ്മ പറഞ്ഞ കേട്ടറിവല്ലേ ഉള്ളൂ, എന്നിട്ടും നീ അതു വിശ്വസിച്ചില്ലേ" എന്ന മറുപടി വെറുമൊരു തമാശയായി എടുക്കാമോ? എല്ലാ കാര്യവും ശാസ്ത്രീയമായ തെളിവിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ 'വിശ്വസിക്കാന്‍' (ഇതിനു പകരം വെക്കാന്‍ വേറൊരു വാക്കെനിക്കു കിട്ടുന്നില്ല, യുക്തിവാദികള്‍ തല്‍ക്കാലം ക്ഷമി) സാധിക്കൂ എന്നു വാദിക്കുന്ന യുക്തിവാദികള്‍ അവരവരുടെ അച്ഛന്മാരെ സംശയ ദൃഷ്ടിയോടെയാണൊ നോക്കുന്നത്?

ഇതൊരു പഴകിപ്പുളിച്ച ചോദ്യമാണെന്നും ആധുനിക കാലഘട്ടത്തില്‍ യാതൊരു പ്രസക്തിയുമില്ലാത്തതാണെന്നും ഡി.എന്‍.എ. ടെസ്റ്റ് നടത്തി എളുപ്പത്തില്‍ പരിഹരിക്കാവുന്ന ഒരു പ്രശനമാണിതെന്നും പറഞ്ഞ്  അപ്പാടെ തള്ളിക്കളയാന്‍ പറ്റുമോ എന്‍റെ യുക്തിവാദി സുഹൃത്തുക്കളേ? ഇതിനുള്ള യുക്തമായ മറുപടി ആരും നല്‍കിയതായി ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. ആരെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ ദയവു ചെയ്ത് പറഞ്ഞു തരിക.

ഇവിടെ പ്രശനം, തെളിയിക്കാന്‍ പറ്റുമോ ഇല്ലയോ എന്നതല്ല. തെളിവു കിട്ടാതെ ഒന്നും വിശ്വസിക്കില്ല എന്നുള്ള യുക്തിവാദി ശാഠ്യമാണ്. അത്തരം ശാഠ്യക്കാരോട് ഒരേ ഒരു ചോദ്യം.

സ്വന്തം  പിതൃത്വം ഉറപ്പിക്കാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തി സംശയ നിവാരണം വരുത്തിയ എത്ര യുക്തിവാദികള്‍ ഉണ്ട് ലോകത്ത്?

14 comments:

Salim PM said...

സ്വന്തം പിതൃത്വം ഉറപ്പിക്കാന്‍ ഡി.എന്‍.എ. ടെസ്റ്റ് നടത്തി സംശയ നിവാരണം വരുത്തിയ യുക്തിവാദികള്‍ കൈ പൊക്കുക.

ജഗദീശ്.എസ്സ് said...

വിശ്വാസം

Manoj മനോജ് said...

സ്വയം ന്യായീകരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ താങ്കള്‍ അപമാനിച്ചത് സ്ത്രീകളെയാണ്... പുരുഷ മേധാവിത്വം അരക്കെട്ടുറപ്പിക്കുവാന്‍ ഒരുമ്പെട്ടിറങ്ങിയ താങ്കള്‍ ഈ പോസ്റ്റിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനെ എങ്ങിനെ ന്യായീകരിക്കുമോ ആവോ? കഷ്ടം......

അല്ല... സ്ത്രീകളെ തുല്ല്യരായി കാണുവാന്‍ കഴിയില്ലല്ലോ അല്ലേ.... :)

ഉണ്ണി said...

അമ്മയുടെ സ്വഭാവത്തില്‍ യുക്ത്തിവാദികള്‍ക്ക് വലിയ സംശയങ്ങള്‍ ഒന്നും ഇല്ല.കാരണം അവരുടെ യുക്തിയില്‍ അധിഷ്ഠിതമായ ചിന്ത തന്നെ.പക്ഷെ സ്വന്തം അമ്മയില്‍ വിശ്വാസമില്ലാത്ത പുരാണങ്ങളിലും മറ്റും സ്ത്രികളെക്കുറിച്ചെഴുതി വച്ചിരിക്കുന്നത് മാത്രം വിശ്വസിക്കുന്ന താങ്കളെപ്പോലുള്ളവരാണ് ശരിക്കും ദി എന്‍ എ ടെസ്ടിനു പോകേണ്ടത്.

Salim PM said...

മനോജ്, ഉണ്ണി,

ചോദ്യത്തിന്‍റെ യഥാര്‍ഥ ഉദ്ദേശ്യം മനസ്സിലാവാഞ്ഞിട്ടാണോ അതോ മനസ്സിലായിട്ടും മനസ്സിലാവത്തപോലെ നടിക്കുകയാണോ?

സ്ത്രീകളെ അപമാനിക്കലോ അവിശ്വസിക്കലോ അല്ല ഇവിടെ വിഷയം. നമുക്കാര്‍ക്കും (ഈശ്വര വിശ്വാസികള്‍ക്കും വിശ്വാസികളല്ലാത്തവര്‍ക്കും) നമ്മുടെ പിതൃത്വത്തെക്കുറിച്ച് ഒരു നിമിഷം പോലും സംശയം ഉണ്ടായിട്ടില്ല. അതിനു കാരണം നാം ടെസ്റ്റ് നടത്തി പിതൃത്വം തെളിയിച്ചതു കൊണ്ടല്ല. നമ്മുടെ മാതാക്കളുടെ വാക്കിനെ നാം വിശ്വസിക്കുന്നു എന്നത് മാത്രമാണത്. ഇത്തരം വിശ്വാസം യുക്തി വിരുദ്ധം അല്ല എന്നാണ് പറഞ്ഞു വന്നത്.

പിന്നെ സ്ത്രീകളെ തുല്യരായി കാണാന്‍ പറ്റില്ല മനോജ്. ജീവ ശാസ്ത്രപരമായ കാരണത്താല്‍ പല കാര്യത്തിനും അവര്‍ക്ക് പുരുഷനേക്കാള്‍ മുന്‍ഗണന കൊടുക്കേണ്ടി വരും.

മനു said...

http://manuyukthi.blogspot.com/2011/02/blog-post_08.html?showComment=1297164850953#c3883403953383781107


മറുപടി എവിടെ ഉണ്ട് .....

അപ്പൂട്ടൻ said...

മനു,
എന്റെ അച്ഛനാരെന്ന് എനിക്ക്‌ പറഞ്ഞുതരുന്നത്‌ എന്റെ അമ്മയാണ്‌, അമ്മ നേരിട്ടാണ്‌. അക്കാര്യം അറിയാവുന്ന ഒരേയൊരാൾ അമ്മയാണുതാനും.

മതങ്ങളിൽ ദൈവം പറഞ്ഞു എന്ന് അവകാശപ്പെടുന്ന കാര്യങ്ങൾ വിശ്വാസികൾ വിശ്വസിക്കുന്നത്‌ ദൈവത്തിൽ നിന്നും കേട്ടിട്ടാണോ? അതോ മറ്റൊരാൾ പറഞ്ഞതു കേട്ടിട്ടോ?

ഒരു അനാലജി എന്ന നിലയ്ക്ക്‌....
എന്റെ അച്ഛൻ ഇന്നയാളാണെന്ന് അമ്മ പറഞ്ഞു എന്ന് എന്നോടൊരാൾ പറഞ്ഞാൽ ഞാനത്‌ വിശ്വസിക്കണോ?

അപ്പൂട്ടൻ said...

The last comment was posted in Manu's blog. Sorry to keep the salutation unchanged..

Salim PM said...

@ മനു

ഒരു യുക്തിവാദി എല്ലാകാര്യങ്ങളും ശാസ്ത്രിയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ വിശ്വസിക്കു എന്ന് ബ്ലോഗര്‍ ആദ്യമേ പറഞ്ഞു . ഈ പ്രസ്താവനയില്‍ ഊനി ആണ് പിതൃത്വത്തിന്റെ ശാസ്ത്രിയ തെളിവുകള്‍ അന്ശേഷിക്കുന്ന യുക്തി വാദിയെ ബ്ലോഗര്‍ വരച്ചു കാട്ടുന്നത് . എന്നാല്‍ പ്രിയ ബ്ലോഗര്‍ എല്ലാ കാര്യങ്ങളെയും ശാസ്ത്രിയ അടിസ്ഥാനത്തില്‍ നോക്കി കാണുന്നവരെ അല്ല യുക്തി വാദികള്‍ എന്ന് പറയുന്നത്.

യുക്തി വാദികളുടെ ബ്ലോഗില്‍ നിന്നും, ലേഖനങ്ങളില്‍ നിന്നും കിട്ടുന്ന അറിവു വെച്ചാണ് ഞാന്‍ അങ്ങനെ ഒരു അഭിപ്രായം പ്രകടിപ്പിച്ചത്. അല്ലാതെ യുക്തിവാദികള്‍ക്ക് ഒരു വേദ ഗ്രന്ഥമോ ബൈലോയോ ഇല്ലല്ലോ. യുക്തിവാദത്തിന്‍റെ അടിസ്ഥാന സിദ്ധാന്തമെന്നോണം അവതരിപ്പിക്കുന്ന ക്രു കാര്യമാണത്. ഉദാഹരണത്തിന് ബൂലോകത്തെ പ്രശസ്ത യുക്തിവാദി സുഹൃത്ത് സുശീല്‍ കുമാര്‍ തന്‍റെ 'ചാര്‍‌വാകം' ബ്ലോഗില്‍ തന്നെപരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്:

'ദിവ്യവെളിപാടു'കളല്ല; ശാസ്ത്രീയമായ അറിവുകള്‍ മാത്രമാണ്‌ വിശ്വസനീയമെന്നു കരുതുന്ന ഒരു സാധാരണക്കാരന്‍.

ഈ അഭിപ്രായം തന്നെയാണ് മിക്കവാറും എല്ലാ യുക്തിവാദി സുഹൃത്തുക്കളും പ്രക്ടിപ്പിച്ചു കാണാണ്. ഉദാഹരണങ്ങള്‍ വേണമെങ്കില്‍ തപ്പി കണ്ടുപിടിച്ചു തരാം. തല്‍ക്കാലം ഇതു മതിയാകും എന്നു തോന്നുന്നു.

Salim PM said...

@ അപ്പൂട്ടന്‍

പിതൃത്വത്തിലുള്ള വിശ്വസവും ദൈവത്തിലുള്ള വിശ്വാസവും തമ്മിലുള്ള ഒരു താരതമ്യമല്ല ഉദ്ദേശ്യം. വിശ്വാസത്തിന്‍റെ മാനദണ്ഡം ശാസ്ത്രീയമായ തെളിവുകള്‍ മാത്രമല്ല എന്നു മാത്രമേ ഈ ഉദാഹരണം കൊണ്ട് പറയാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ. അക്കാര്യം മനു സമ്മതിക്കുകയും ചെയ്തു. അത്രയേ ഉള്ളൂ.

മനു said...

" ഉദാഹരണങ്ങള്‍ വേണമെങ്കില്‍ തപ്പി കണ്ടുപിടിച്ചു തരാം " . വേണമെന്നില്ല , സുഷില്‍ കുമാര്‍ പറയുന്ന കാര്യങ്ങള്‍ക്ക് അയാള്‍ തന്നെ മറുപടി പറയും . ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ മാത്രം അഭിപ്രായം .
" അക്കാര്യം മനു സമ്മതിക്കുകയും ചെയ്തു " ഞാന്‍ സമ്മതിക്കാത്ത കാര്യങ്ങള്‍ കൂടെ കണ്ടു കാണും എന്ന് വിശ്വസിക്കുന്നു.

Salim PM said...

വളരെ നല്ല കാര്യം. താങ്കളുടെ അഭിപ്രായം അറിഞ്ഞതിനു ശേഷം മറുപടി എഴുതാം എന്നു കരുതിയതാണ്. ഓരോ യുക്തി വാദികള്‍ക്കും വേറെവേറെ യുക്തിയാണെങ്കില്‍ സംഗതി കുഴഞ്ഞതു തന്നെ. എന്തായാലും രണ്ടു ദിവസം സമയം തരിക. അല്പം തിരക്കുണ്ട്.

Salim PM said...

വായിക്കുക
'യുക്തിവാദവും വിശ്വാസവും'

Unknown said...

1)തന്തയുടെ തെളിവുകൾ എന്നാൽ എന്താണ് എന്നത് അവിടെ നിൽക്കട്ടെ
മറ്റൊരു കാര്യം ഞാൻ ഒന്ന് ചോദിക്കാം അതിനു ശേഷം തെളിവുകൾ

തന്ത ആരാണ് എന്ന് അമ്മ പറഞ്ഞ അറിവ് അല്ലെ
ഇനി ഒരാളുടെ അമ്മ അയാളുടെ ചെറുപ്പം മുതൽ അയാളോട് പറയുന്നു മോനെ ഈ മുറ്റത്ത് നില്ക്കുന്ന മാവാണ് നിന്റ്റെ തന്ത
ആ അയാൾ ബുത്തി വെക്കുന്ന വരെ അത് വിശ്വസിച്ചു (അമ്മ പറഞ്ഞ അറിവന്നേ ) ഇനി പിന്നെ ആണ് ആണ് വിവരം വെച്ച തുടങ്ങിയത് ഇത് ഇങ്ങനെ അല്ലല്ലോ ഒരു മനുഷ്യൻ ആവണം അല്ലൊ ഒരു മനുഷ്യ ശിശു.
അവൻ ആ ചിന്തയോടെ അമ്മ പറഞ്ഞ കാര്യം വിശ്വസിക്കാൻ തയ്യാറായില്ല
കാരണം അവൻ സെക്സ് നെ കുറിച്ച അറിയാൻ തുടങ്ങി

അതിനു മുനബ് വിശ്വസിച്ചു നടന്ന മണ്ടത്തരം അവൻ ഉപേക്ഷിച്ചു

അപ്പൊ അമ്മ പറഞ്ഞ ആരെയും ന്വാം അപ്പൻ അക്കുനില്ല യുക്തി ഉപയോഗിക്കുനുണ്ട്
2) എന്നാൽ അതിൽ അല്പം വിശ്വാസം ഉണ്ട് അല്ലെ അത് മനുഷ്യരിൽ ആരാണ് എന്ന്
അത് ഏതെങ്കിലും ഒരാൾ ആയിരിക്കും
ഒരിക്കലും രണ്ടു ആൾക്ക്‌ ആവാൻ പറ്റില്ല ആരെങ്കിലും അയാൾ മതി ഒന്നില കൂടുതൽ പേർ അവകാശം ആയി വന്നല്ലോ
അപ്പൊ ഡി ൻ എ ടെസ്റ്റ്‌ നടത്താം