Monday, June 7, 2010

വിശുദ്ധ ഖുര്‍‌ആനും ബിഗ്‌ബാംഗും

ഭൗതിക വിജ്ഞാനത്തില്‍ അവഗാഹം നേടിയ ധിഷണാലികളില്‍ പലരും എന്തുകൊണ്ട് ഈശ്വര വിശ്വാസികളും അന്ധവിശ്വാസികളും ആകുന്നു എന്ന് യുക്തിവാദി നേതാവ് ഡൊ. കോവൂരിനോട് ചോദിച്ചപ്പോള്‍, അദ്ദേഹം പറഞ്ഞ മറുപടി, ഇത് ബുദ്ധിയെ ബാധിക്കുന്ന ഒരു തരം പക്ഷാഘാതം ആണെന്നായിരുന്നു. അതായത് അവരുടെ ബുദ്ധിയുടെ ഒരു ഭാഗം പ്രവര്‍ത്തന രഹിതമായിപ്പോകുന്നു. അത്കൊണ്ട് ഇത്തരം കാര്യങ്ങളിലെ അയുക്തികത അവര്‍ക്ക് വേര്‍തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നാണ് കോവൂരിന്‍റെ കണ്ടെത്തല്‍.

ഇപ്പോള്‍ ഇത് ഓര്‍മ്മവരാന്‍ കാരണം, ഈയിടെയായി ഈ രോഗം കൂടുതലായി കണ്ടുവരുന്നത് ഡോ. കോവൂരിന്‍റെ അനുയായികളായ നാസ്തികരിലാണ് എന്നതു കൊണ്ടാണ്. വിശ്വാസികള്‍, കൂടുതലും മുസ്‌ലിംകള്‍, വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന ശാസ്ത്രീയ സത്യങ്ങള്‍ വിവരിക്കുമ്പോള്‍ ചിലര്‍ക്കൊക്കെ എന്തെന്നില്ലാത്ത ഒരു ഹാലിളക്കമാണ്. ഏഴാം നൂറ്റാണ്ടില്‍ അവതരിച്ച ഒരു ഗ്രന്ഥത്തിലെ കാര്യങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ കണ്ടെത്തിയ ശാസ്ത്രീയ വസ്തുതകളുമായി താരതമ്യം ചെയ്യുകയോ? ഇവര്‍ക്കെന്താ തലക്കു വെളിവില്ലേ എന്നാണ് ഇക്കൂട്ടരുടെ ചിന്താഗതി.

പറയുന്ന കാര്യങ്ങളില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് നിഷ്പക്ഷമായി, ശാന്തമായി ചിന്തിക്കാന്‍ പോലും തയ്യാറല്ല ഇവര്‍. ഒരിക്കലും സംഭവ്യമല്ലാത്ത കാര്യം ചിന്തിച്ച് തങ്ങളുടെ വിലയേറിയ സമയം നഷ്ടപ്പെടുത്താന്‍ ഈ ബുദ്ധിജീവികള്‍ തയ്യാറല്ല. മുന്‍‌വിധിയോടെയുള്ള നിഷേധാത്മക സമീപനമാണ് പലപ്പോഴും ഇത്തരക്കാരില്‍ നിന്നുണ്ടാകാറുള്ളത്.

പ്രപഞ്ചത്തിന്‍റെ ഉല്പ്പത്തിയെക്കുറിച്ചും ദൈവാസ്തിക്യത്തെക്കുറിച്ചും വിശുദ്ധ ഖുര്‍‌ആന്‍റെ അടിസ്ഥാനത്തിലുള്ള ലഘുവായ ഒരവലോകനമായിരുന്നു കഴിഞ്ഞ നാലു പോസ്റ്റുകളില്‍. അതിന്‍റെ മൂന്നാമത്തെ പോസ്റ്റില്‍ ബിഗ്ബാംഗ് തിയറിയെക്കുറിച്ച് വിശുദ്ധ ഖുര്‍ആനില്‍ സൂചനയുണ്ട് എന്ന് ഞാന്‍ പറഞ്ഞത് നമ്മുടെ യുക്തിവാദി ബ്ലൊഗര്‍ കാളിദാസനു തീരെ ദഹിക്കുന്നില്ല. അദ്ദേഹം അതിനെ പരിഹസിച്ചുകൊണ്ട് "കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കയറെടുക്കുന്നവര്‍" എന്ന ഒരു പോസ്റ്റ് ഇടുകയുണ്ടായി.

കാളിദാസന്‍ പറയുന്നു:

"ബിഗ് ബാംഗ് തീയറി എന്താണെന്ന് ഒരിക്കലെങ്കിലും വായിച്ചിട്ടുള്ള ഒരാള് ഇതു പോലെ ഒരസംബന്ധം എഴുതില്ല. ഇപ്പോഴും പൂര്ണ്ണമായി തെളിയിക്കപ്പെടാത്ത ഒരു ശാസ്ത്ര നിഗമനം മാത്രമാണ്, ബിഗ് ബാംഗ് തീയറി."

ഈ വിഷയത്തിലുള്ള തുടര്‍ പോസ്റ്റുകളില്‍ ആദ്യത്തെ പോസ്റ്റ് വായിച്ചിരുന്നുവെങ്കില്‍ കാളിദാസന്‍ ഈ അഭിപ്രായം പറയില്ലായിരുന്നു. അവിടെ ബിഗ് ബാംഗ് തീയറിയെക്കുറിച്ച് സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ട്. അതിനൊക്കെ കാളിദാസനെവിടെ സമയം? 'മുക്കിയ സൂറകള്‍' അന്വേഷിച്ചു നടക്കയല്ലേ അദ്ദേഹം.

പൂര്‍ണ്ണമായും തെളിയിക്കപ്പെടാത്ത ശാസ്ത്ര നിഗമനം ആണെങ്കിലും പ്രപഞ്ചോല്പ്പത്തിയെക്കുറിച്ച് ഇന്ന് ഏറ്റവും കൂടുതല്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തമാണ് ബിഗ് ബാംഗ് തീയറി. ബിഗ് ബാംഗ് തീയറി അംഗീകരിക്കാന്‍ നാസ്തികര്‍ക്ക് ചെറിയൊരു അസ്ക്യത ഉണ്ടാവുക സ്വാഭാവികമാണ്. കാരണം ബിഗ് ബാംഗ് തീയറി അനുസരിച്ച് പ്രപഞ്ചത്തിന് ഒരാരംഭം ഉണ്ട് എന്ന് സമ്മതിക്കേണ്ടിവരും. തുടക്കാം ഉണ്ടാകുമ്പോള്‍ ഒരു തുടക്കക്കാരനായ ഒരു ആദി കാരണവും ഉണ്ടാകല്‍ അനിവാര്യമായിവരുന്നു. അവര്‍ക്കെങ്ങനെ അത് സഹിക്കാന്‍ കഴിയും? പക്ഷേ, പ്രപഞ്ചാരംഭത്തെക്കുറിച്ച് ബിഗ് ബാംഗ് തീയറിയെ കവച്ചുവെക്കുന്ന ഒരു സിദ്ധാന്തം ഇന്നുവരെ ആരും മുന്നോട്ട് വെച്ചിട്ടില്ല.

കാളിദാസന്‍ പറയുന്നു:

"ഇതിനു സമാനമായ മറ്റു പല അവകാശവാദങ്ങളും പലയിടത്തും വായിച്ചിട്ടുണ്ട്. ഇപ്പോള് അതു വന്ന് ശാസ്ത്രം ഇതു വരെ കണ്ടു പിടിച്ച എല്ലാം തന്നെ ഖുറാനില് ഉണ്ടെന്നാണു ചില തീവ്ര മുസ്ലിങ്ങള് അവകാശപ്പെടുന്നതും."

ശാസ്ത്രം ഇന്നുവരെ കണ്ടുപിടിച്ചതെല്ലാം ഖുര്‍‌ആനിലുണ്ട് എന്ന് ഏതെങ്കിലും മുസ്‌ലിം പറയും എന്നു ഞാന്‍ കരുതുന്നില്ല. വിശുദ്ധ ഖുര്‍‌ആന്‍ ഒരു ഭൗതിക ശാസ്ത്ര ഗ്രന്ഥമല്ല. ഏതായാലും എനിക്കങ്ങനെ ഒരു വാദം ഇല്ല. പക്ഷേ, ശാസ്ത്രം സംശയലേശമന്യേ തെളിയിച്ച വസ്തുതകള്‍ക്ക് വിരുദ്ധമായി ഒന്നും തന്നെ ഖുര്‍‌ആനില്‍ ഇല്ല എന്നത് ഒരു സത്യം മാത്രമാണ്. ത്രികാലജ്ഞനായ ദൈവത്തിന്‍റെ വചനമായ ഖുര്‍‌ആനില്‍ ദൈവത്തിന്‍റെ പ്രവൃത്തിക്ക് വിരുദ്ധമായതൊന്നും ഉണ്ടാകില്ല എന്നത് സാമന്യ യുക്തി മാത്രം.

"ഈ പുതിയ വിശദീകരണക്കാര് ഖുറാനിലെ അവ്യക്തമായ പ്രയോഗങ്ങളെ അവര്ക്കിഷ്ടപ്പെട്ട പോലെ വ്യാഖ്യാനിച്ചാണീ അസംബന്ധങ്ങളൊക്കെ എഴുന്നള്ളിക്കുന്നത്."

വിശുദ്ധ ഖുര്‍‌ആന് കാലോചിതമായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും എന്നത് വിശുദ്ധ ഖുര്‍‌ആന്‍റെ മഹത്വമാണ്; അതിന്‍റെ ദൈവികതയ്ക്കുള്ള തെളിവാണ്. സര്‍‌വ്വജ്ഞനായ ദൈവം മറ്റൊരു ദൈവിക ഗ്രന്ഥത്തിന്‍റെ ആവശ്യമില്ലാത്തവിധം മനുഷ്യരാശിയുടെ അത്മീയ ശിക്ഷണത്തിനു വേണ്ടിയുള്ള എല്ലാ വിഭവങ്ങളും വിശുദ്ധ ഖുര്‍‌ആനില്‍ അടക്കം ചെയ്തിരിക്കുന്നു.

ബിഗ്‌ബാംഗിനെക്കുറിച്ചു മാത്രമല്ല, പ്രപഞ്ചത്തിന്‍റെ ഉത്ഭവത്തെക്കുറിച്ചും, വികാസത്തെക്കുറിച്ചും, നാശത്തെക്കുറിച്ചുമുള്ള വ്യക്തമായ സൂചനകള്‍ വിശുദ്ധ ഖുര്‍‌ആന്‍ നല്‍കുന്നുണ്ട്. ചിന്തിക്കുന്നവരില്‍ അത്ഭുതമുളവാക്കുന്ന ഖുര്‍‌ആനിലെ ഇത്തരം വചനങ്ങള്‍ ചിന്താശേഷിക്ക് പക്ഷാഘാതം ബാധിച്ചവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരിക്കു; അത് സ്വാഭാവികം.

വികസിക്കുന്ന പ്രപഞ്ചം (Expanding Universe)

പ്രപഞ്ചത്തെക്കുറിച്ചുള്ള പല തിയറികളും സത്യമാണെന്ന് സ്ഥാപിതമായതാണ്. ചിലതിനെപ്പറ്റി ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. പ്രപഞ്ചം വികസിച്ചു കൊണ്ടിരിക്കുന്നു എന്നത് സ്ഥാപിതമായ ഒരു കാര്യമാണ്. ശാസ്ത്രസമൂഹം സാര്‍‌വ്വത്രികമായി അംഗീകരിച്ച ഒരു വസ്തുതയാണ് വികസിക്കുന്ന പ്രപഞ്ചം (Expanding Universe) എന്നത്. 1920 ല്‍ എഡ്വിന്‍ ഹബിള്‍ എന്ന ശാസ്ത്രജ്ഞന്‍ കണ്ടെത്തിയ ഈ വസ്തുത പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പേ വിശുദ്ധ ഖുര്‍‌ആനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:

ആകാശത്തെ നമ്മുടെ ശക്തികൊണ്ട് നാം സൃഷ്ടിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം അത്നെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നവനാണ് (51:48)

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചം എന്ന സങ്കല്പ്പം വിശുദ്ധ ഖുര്‍‌ആനില്‍ മാത്രമാണ് ഉള്ളതെന്നോന്നോര്‍ക്കുക; മറ്റൊരു ദൈവിക ഗ്രന്ഥവും ഇതിനെക്കുറിച്ച് വിദൂര സൂചനപോലും നല്‍കുന്നില്ല. പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു എന്നത് ശാസ്ത്രജ്ഞന്മാരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. കാരണം, പ്രപഞ്ചത്തിന്‍റെ തുടക്കത്തെക്കുറിച്ച് ശരിയായ ധാരണ ഉണ്ടാക്കാന്‍ അത് സഹായകമാകും. ബിഗ്ബാങ് സിദ്ധാന്തത്തിലേക്ക് കൃത്യമായി ആനയിക്കുന്ന രീതിയില്‍ പ്രപഞ്ച സൃഷ്ടിയുടെ ഘട്ടം ഘട്ടമായുള്ള പ്രകൃയയെ അത് വ്യക്തമായും വിവരിക്കുന്നു. അവിടെനിന്നും മുന്നോട്ടുപോയി പ്രപഞ്ചത്തിന്‍റെ തുടക്കത്തെ സംബന്ധിച്ചും ഒടുക്കത്തെ സംബന്ധിച്ചും വീണ്ടും അതുപോലെയുള്ള തുടക്കത്തെ സംബന്ധിച്ചും വിവരിക്കുന്നുണ്ട് വിശുദ്ധ ഖുര്‍‌ആന്‍.

പ്രപഞ്ചത്തിന്‍റെ തുടക്കമായ ബിഗ്ബാംഗ് പ്രതിഭാസത്തെക്കുറിച്ച് കഴിഞ്ഞ പോസ്റ്റില്‍ സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ടെങ്കിലും, അതിനുശേഷമുള്ള പ്രപഞ്ചത്തിന്‍റെ നാശത്തെ സംബന്ധിക്കുന്ന ഖുര്‍‌ആനിക സൂക്തങ്ങള്‍ മനസ്സിലാക്കാന്‍ കുറച്ചുകൂടി സൂക്ഷ്മമായ ഒരു വിവരണം ആവശ്യമാണ്. ഖുര്‍‌ആന്‍ പറയുന്നു:

അവിശ്വാസികള്‍ കാണുന്നില്ലേ, ആകാശങ്ങളും ഭൂമിയും സംഘനിതമായ ഒരു പിണ്ഡ(രത്ഖന്‍)മായിരുന്നു. പിന്നീട് നാം അതിനെ പിളര്‍ത്തുകയും(ഫത്ഖന്‍) ജീവനുള്ള എല്ലാറ്റിനേയും നാം ജലത്തില്‍ നിന്ന് സൃഷ്ടിക്കുകയും ചെയ്തു. എന്നിട്ട് അവര്‍ വിശ്വസിക്കുന്നില്ലേ (21:31).

ഈ വചനത്തിലെ 'രത്ഖന്‍' (സംഘനിത പിണ്ഡം) 'ഫതഖ്നാ' (പിളര്‍ത്തല്‍) എന്നീ പദങ്ങള്‍ ഈ വചനത്തിലെ മുഴുവന്‍ സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്നു. ആധികാരിക അറബി പദകോശങ്ങള്‍ 'രത്ഖന്‍' എന്ന പദത്തിന് രണ്ട് വിഭിന്ന അര്‍ഥങ്ങള്‍ നല്‍കുന്നു. അവ രണ്ടും ഇവിടെ പ്രസക്തമാണ്. ഒന്നാമത്തെ അര്‍ഥം ഏതെങ്കിലും വസ്തുക്കള്‍ കൂടിച്ചേര്‍ന്ന് സം‌യോജിച്ച് (infusion) ഒന്നായിത്തീരുന്നതിനെ കുറിക്കുന്നു. (The coming together of something and consequent infusion into a single entity). രണ്ടാമത്തെ അര്‍ഥം സമ്പൂര്‍ണ്ണമായ ഇരുട്ട് (Total darkness) എന്നാണ്. ഈ രണ്ട് അര്‍ഥകല്പ്പനകളും ഇവിടെ ശരിയായി വരുന്നു. ഈ രണ്ട് അര്‍ഥങ്ങലും കൂടി ഒരുമിച്ചെടുക്കുമ്പോള്‍ ബ്ലാഹോള്‍ അഥവാ തമോദ്വാരത്തിന്‍റെ വൈചിത്ര്യത്തെ (Singularity) പറ്റിയുള്ള ശരിയായ വിവരണമാണ് ഇവിടെ കാണപ്പെടുന്നതെന്നു കാണാം.

ബ്ലാക്ക് ഹോള്‍ (Black Hole)

ഗുരുത്വാകര്‍ഷണത്തില്‍ തകര്‍ന്നടിയുന്ന വമ്പിച്ച ദ്രവ്യ പിണ്ഡത്തെയാണ് ബ്ലാക്‌ഹോള്‍ എന്നു പറയുന്നത്. സൂര്യനെക്കാള്‍ പതിനഞ്ചോ അതിലധികമോ വലിപ്പമുള്ള നക്ഷത്രങ്ങളില്‍ നിന്ന് അത് ആരംഭിക്കുന്നു. അതി ഭീമമായ ഗുരുത്വ ബലത്തിന്‍റെ ഉള്ളിലേക്കുള്ള വലിവ് കാരണം നക്ഷത്രങ്ങള്‍ ചുരുങ്ങാന്‍ ആരംഭിക്കുന്നു. ഗുരുത്വബലം വീണ്ടും കേന്ദ്രീകരിക്കപ്പെടുകയും നക്ഷത്രത്തിന്‍റെ മുഴുവന്‍ ദ്രവ്യവും ഒരു സൂപ്പര്‍നോവ(super nova)യിലേക്ക് പതിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ തന്മാത്ര, ആറ്റം മുതലായ ദ്രവ്യത്തിന്‍റെ അടിസ്ഥാന പദാര്‍ഥങ്ങള്‍ തകര്‍ന്ന് വിവരണാതീതമായ ഊര്‍ജ്ജമായി മാറുന്നു. ആ സന്ദര്‍ഭത്തില്‍, സ്ഥലകാലത്തില്‍ (space-time) സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസമാണ് സംഭവചക്രവാളം (Event Horizon).

ബ്ലാക്ഹോളിന്‍റെ അതി ഭീമമായ ഉള്‍‌വലിവു കാരണം നക്ഷത്രത്തില്‍ നിന്നുള്ള എല്ലാ വികിരണങ്ങളും പിന്നോട്ട് വലിക്കപ്പെടുകയും പ്രകാശത്തിനു പോലും അതില്‍ നിന്ന് പുറത്തേക്ക് പോകാന്‍ കഴിയാതെ വരികയും ചെയ്യുന്നു. തല്‍ഫലമായുണ്ടാകുന്ന സമ്പൂര്‍ണ്ണ ഇരുട്ടാണ് അതിന് ബ്ലാക്‌ഹോള്‍ എന്ന പേര് നേടിക്കൊടുത്തത്. 'രത്ഖന്‍' എന്ന് ഖുര്‍‌ആന്‍ ഉപയോഗിച്ച ഈ പദത്തിന്‍റെ ഒരര്‍ഥം പരിപൂര്‍ണ്ണ ഇരുട്ട് എന്നാണെന്നോര്‍ക്കുക. ഇതാണ് സംഭവ ചക്രവാളത്തിനപ്പുറത്തെ വൈചിത്ര്യ ബിന്ദു (Singularity).

ഒരു ബ്ലാക്‌ഹോള്‍ സൃഷ്ടിക്കപ്പെട്ടാല്‍ അത് അതിശീഘ്രം വളരുന്നു. കാരണം വര്‍ദ്ധിച്ചുവരുന്ന ഗുരുത്വബലത്തിന്‍റെ കേന്ദ്രീകരണത്താല്‍ വിദൂരത്തുള്ള നക്ഷത്രങ്ങള്‍ പോലും ബ്ലാക്‌ഹോളിനകത്തേക്ക് പതിക്കുന്നു. ഒരു നിരീക്ഷണമനുസരിച്ച്, നമ്മുടെ സൂര്യന്‍റെ ദ്രവ്യമാനത്തിന്‍റെ നൂറു ദശലക്ഷം മടങ്ങ് വരെ ബ്ലാക്‌ഹോളിന്‍റെ ദ്രവ്യമാനം വര്‍ദ്ധിക്കുന്നു. ദ്രവ്യമാനം കൂടുന്നതനുസരിച്ച് കൂടുതല്‍ കൂടുതല്‍ വസ്തുക്കളെ പ്രകാശ വഗത്തിനടുത്ത വേഗത്തില്‍ അത് തന്നിലേക്ക് വലിച്ചെടുക്കുന്നു. അത്തരത്തിലുള്ള അതിഭീമമായ ഗുരുത്വബലത്തിന്‍റെ കേന്ദ്രീകരണത്താല്‍ വിദൂര നക്ഷത്രങ്ങള്‍ പോലും വിറകൊള്ളുകയും സ്ഥൈര്യം നഷ്ടപ്പെട്ട അത്തരം നക്ഷത്രങ്ങളെ അത്യാര്‍ത്തി പൂണ്ട ബ്ലാക്‌ഹോള്‍ ഭീമന്മാര്‍ വിഴുങ്ങിക്കളയുകയും ചെയ്യുന്നു. അങ്ങനെ രത്ഖന്‍ (സംഘനിത പിണ്ഡം) എന്ന പ്രകൃയ പൂര്‍ത്തിയാകുന്നതോടെ സിംഗുലാരിറ്റി രൂപപ്പെടുന്നു. അത് പരിപൂര്‍ണ്ണമായും സം‌വൃതവും അഥവാ അടഞ്ഞതും (closed) പൂര്‍ണ്ണമായും ഇരുണ്ടതും (Total Darkness) ആകുന്നു.

പ്രപഞ്ച സൃഷ്ടിയെക്കുറിച്ച് സമര്‍പ്പിക്കപ്പെട്ട രണ്ടു സിദ്ധാന്തങ്ങളും ബിഗ്ബാഗ് തിയറിയുടെതാണ്. ഒരു വൈചിത്ര്യബിന്ദുവില്‍ സംഘനിതമായി കേന്ദ്രീകരിക്കപ്പെട്ട ദ്രവ്യം പെട്ടെന്ന് ഉല്‍ത്സര്‍ജ്ജിച്ചുകൊണ്ടാണ് പ്രപഞ്ചം ആരംഭിച്ചതെന്ന് അവര്‍ അവകാശപ്പെടുന്നു. സംഭവ ചക്രവാളത്തിലൂടെ വീണ്ടും പുതിയ സൃഷ്ടിയിലേക്ക് അത് നയിക്കുന്നു. ഇങ്ങനെ സംഭവ ചക്രവാളത്തില്‍ നിന്ന് പൊട്ടിവിരിയുന്ന പ്രകാശത്തെയാണ് വൈറ്റ്‌ഹോള്‍ (White Hole) എന്നു വിളിക്കുന്നത്.

പ്രപഞ്ച വികാസവുമായി ബന്ധപ്പെട്ട രണ്ടു സിദ്ധാന്തങ്ങള്‍ ഉണ്ട്. അതില്‍ ഒന്ന് പറയുന്നത് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടതിനു ശേഷം ശാശ്വതമായി വികസിച്ചുകൊണ്ടിരിക്കുന്നു എന്നാണ്. രണ്ടാമത്തെ സിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന്‍റെ വികാസം ഒരു ഘട്ടമെത്തിയാല്‍ അതിന്‍റെ ഉള്‍കേന്ദ്രത്തിലെ ഗുരുത്വബലം വികാസബലത്തെ അതിജീവിക്കുകയും നേര്‍ വിപരീത ദിശയില്‍, വികാസത്തിനു പകരം ചുരുങ്ങാന്‍ ആരംഭിക്കുകയും ചെയ്യുന്നു. എല്ലാ ദ്രവ്യങ്ങളും വീണ്ടും പുറകോട്ടു വലിക്കപ്പെടുന്നു. ഒരു പക്ഷേ, വീണ്ടും ഭീമാകാരമായ ഒരു ബ്ലാക്‌ഹോള്‍ സൃഷ്ടിക്കപ്പെടുവാനായിരിക്കും അത്. രണ്ടാമതു പറഞ്ഞ ഈ വിക്ഷണത്തിനാണ് ഖുര്‍‌ആന്‍റെ പിന്തുണയുള്ളത്.

തുടക്കവും ഒടുക്കവും ബന്ധിപ്പിച്ചുകൊണ്ട് പ്രപഞ്ചത്തിന്‍റെ ഒരു വൃത്തം എങ്ങനെ പൂര്‍ത്തിയാക്കപ്പെടുന്നു. ഖുര്‍‌ആന്‍ പ്രഖ്യാപിക്കുന്നു:

നാം ആകാശത്തെ ഗ്രന്ഥത്താളുകള്‍ ചുരുട്ടുന്നതുപോലെ ചുരുട്ടുന്ന നാളിനെ ഓര്‍ക്കുക (21:105)

ഈ വചനത്തിലുള്ള വ്യക്തമായ സന്ദേശം പ്രപഞ്ചം ശാശ്വതമല്ല എന്നാണ്. ഗ്രന്ഥച്ചുരുളുകള്‍ ചുരുട്ടപ്പെടുന്നപോലെ ഭാവിയില്‍ ആകാശം ചുട്ടപ്പെടുമെന്ന കാര്യത്തെപ്പറ്റിയാണ് അത് സംസാരിക്കുന്നത്. ബ്ലാക്‌ഹോള്‍ രൂപീകരണത്തെ സംബന്ധിച്ച ശാസ്ത്രീയമായ ചിത്രീകരണത്തോട് വളരെയേറേ സാമ്യതയുള്ളതാണ് ഖുര്‍‌ആനിലെ മേല്‍ സൂചിപ്പിച്ച വചനം.

സ്പേസില്‍ നിന്നു ബ്ലാക്‌ഹോളിലേക്ക് ദ്രവ്യങ്ങള്‍ വമ്പിച്ച തോതില്‍ നിപതിക്കുന്നു. മേല്‍ ഖുര്‍‌ആന്‍ വചനത്തില്‍ വിവരിച്ചപോലെ ഗുരുത്വ ബലത്തിന്‍റേയും വിദ്യുദ്കാന്തിക ബലത്തിന്‍റേയും അതീവ സമ്മര്‍ദ്ദ ഫലമായി ബ്ലാക്‌ഹോള്‍ ഒരു കടലാസ് താള്‍പോലെ ആയിത്തീരുന്നു. ബ്ലാക്ക്‌ഹോളിന്‍റെ കേന്ദ്രഭാഗം സ്ഥിരമായി സ്വയം ചുറ്റി മുറുകിക്കൊണ്ടിരിക്കും. പുസ്തകത്തിന്‍റെ ആകൃതിയിലുള്ള ഈ ദ്രവ്യം സ്വയം ചുറ്റിമുറുകുന്ന ബ്ലാക്‌ഹോളിന്‍റെ കേന്ദ്ര ഭാഗത്ത് എത്തുമ്പോള്‍ അതിന്‍റെ മേല്‍ പൊതിയുന്നു. അവസാനം അജ്ഞാതമായ മണ്ഡലത്തിലേക്ക് അത് അപ്രത്യക്ഷമാവുന്നത്വരെ ബ്ലാക്‌ഹോളിന്‍റെ കേന്ദ്ര ഭാഗത്ത് ഈ ചുറ്റിമുറുകല്‍ തുടരുന്നു. ഖുര്‍‌ആന്‍ വചനം തുടരുന്നു:

സൃഷ്ടിപ്പിനെ ആദ്യം നാം ആരംഭിച്ചതു പോലെ നാം അത് ആവര്‍ത്തിക്കും. നമുക്ക് ബാധ്യതപ്പെട്ട ഒരു വാഗ്ദാനമാണിത്. തീര്‍ച്ചയായും നാം അത് നിറവേറ്റുക തന്നെ ചെയ്യും. (21:105)

അവസാനം പ്രപഞ്ചം ഒരു ബ്ലാക്‌ഹോളിലേക്ക് തകര്‍ന്നടിയുമ്പോള്‍, അവിടെ നമുക്ക് ഒരു പുതിയ വാഗ്ദാനമുണ്ട്. ദൈവം പണ്ട് ചെയ്തത് പോലെ ഈ പ്രപഞ്ചത്തെ അവന്‍ പുനര്‍‌നിര്‍മ്മിക്കും. തകര്‍ന്ന പ്രപഞ്ചം അതിന്‍റെ അന്ധകാരത്തില്‍ നിന്ന് വീണ്ടും സമാരംഭിക്കുകയും സൃഷ്ടിയുടെ എല്ലാ പ്രകൃയകള്‍ക്കും തുടക്കം കുറിക്കുകയും ചെയ്യും. ഖുര്‍‌ആന്‍റെ വചന പ്രകാരം പ്രപഞ്ചത്തിന്‍റെ ഈ ചുരുളലും നിവരലും നില്‍ക്കാതെ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രകൃയയാണ്.

പ്രപഞ്ചത്തിന്‍റെ തുടക്കത്തെക്കുറിച്ചും ഒടുക്കത്തെക്കുറിച്ചുമുള്ള ഖുര്‍‌ആന്‍റെ ഈ സങ്കല്പ്പം സംശയ ലേശമന്യേ അസാധാരണമഅയ ഒന്നാണ്. നമ്മുടെ സമകലീന ലോകത്ത് ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരാള്‍ക്ക് വെളിപ്പെട്ടതാണെങ്കില്‍ പോലും അതിന്‍റെ അത്ഭുതം കുറയുന്നില്ല. എന്നാല്‍ പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുന്‍മ്പ് അറേബ്യന്‍ മരുഭൂമിയിലെ നിരക്ഷരനായ ഒരാള്‍ക്ക് ശാശ്വതമായി ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സൃഷ്ടിപ്രകൃയയക്കുറിച്ചുള്ള ഉന്നതമായ ജ്ഞാനം വെളിപ്പെടുത്തപ്പെട്ടു എന്ന വസ്തുത ആരെയും അത്ഭുത പരതന്ത്രനാക്കും.

29 comments:

Jerry said...

ബ്ലാക്ക്‌ ഹോളെ തിരയേണ്ടത് ചില മത മണ്ടന്മാരുടെ തലയില്‍ ആണെന്ന് തോന്നുന്നു ....!!!

എഴാം നോട്ടണ്ടിലെ ഒരു കഥ പുസ്തകം പൊക്കികൊണ്ട് വന്നു ജല്പനങ്ങള്‍ നടത്തുന്ന വിഡ്ഢികള്‍....!!!

ഒബാമ പ്രസിഡണ്ട്‌ ആകും ഈനു വരെ പ്രവചിക്കുന്ന നോസ്ട്ര ദാമൌസ് ന്റെ പ്രവച്ചനഗല്‍ ഈ വിഡ്ഢികള്‍ വായിച്ചിട്ടില്ലേ ....?!!!

അത് പോട്ടെ , ഇപ്പോള്‍ ബിഗ്‌ ബംഗ തിയറി യുടെ ഏറ്റവുംവലിയ പിന്തുനക്കാര്‍ എഴാം നോട്ടണ്ടിലെ വിവര ടോഷികള്‍ ആയതു രസകരം ആയിട്ടുണ്ട്‌ !!! സ്വന്തം ദൈവത്തെ ശാസ്ത്രം കണ്ടെത്താന്‍ ബാക്കിയുള്ള മേഖലകളിലേക്ക് മാറ്റി സംരക്ഷിക്കാം ഉള്ള കഠിന ശ്രമങ്ങള്‍ കാണുമ്പോള്‍ ചിരി വരുന്നു...

ബ്ലാക്ക്‌ ഹോലിനെ പറ്റി ഒക്കെ വിശദം ആയി എഴുതിയ ഏഴാം നോട്ടണ്ടിലെ "ശാസ്ത്രജ്ഞന്‍ ആയ ഗോത്ര നേതാവ് " Hawking radiation നെ പറ്റിയും ബ്ലാക്ക്‌ ഹോളെ കാല്‍ ബഷ്പീകരിക്കപ്പെട്ടു (!) ഇല്ലാതാകാന്‍ ഉള്ള സാധ്യതകളെ പറ്റിയും എഴുതിയിട്ടുണ്ടോ ആവോ ? അതോ സ്ഥലകാലത്തെ "ദോശ" ചുരുട്ടുന്ന തിരക്കില്‍ മോപ്പാര്‍ അത് പറയാന്‍ വിട്ടു പോയോ ..?

സുഹൃത്തെ , ബ്ലാക്ക്‌ ഹോളെ ഇല്‍ നിന്നുംവെളിച്ചം പുറത്തു കടന്നാലും ഇല്ലെങ്കിലും സ്വന്തം തലയ്ക്കു അകത്തേക്ക് അല്പം വെളിച്ചം കടത്തി വിടാന്‍ നോക്കൂ ..!!

Salim PM said...

ഏഴാം നൂറ്റാണ്ടിലെ പുസ്തകത്തില്‍ ബ്ലാക്‌ഹോളിനെക്കുറിച്ചു സൂചനയുള്ളതുകൊണ്ടാണു സുഹൃത്തേ അത് അത്ഭുതമാകുന്നത്. അതിനു താങ്കളെന്തിനാ മാഷേ ചൂടാകുന്നത്? തലക്ക് വെളിവില്ലാത്ത ഞങ്ങളും ഇത്തരം മണ്ടന്‍ കഥകളെല്ലാം വായിച്ചും പറഞ്ഞും ജീവിച്ചു പൊയ്ക്കോട്ടെ. ബുദ്ധിരാക്ഷസന്മാര്‍ ഇതൊന്നും കാര്യമാക്കണ്ട.

Jerry said...

എന്നാല്‍ മാഷെ , അതിനും ഒരു പത്തു പതിനഞ്ചു നോട്ടണ്ട് മുന്‍പ് എഴുതിയ ഒരു കഥയില്‍ അറ്റം ബോംബിനെ പറ്റി സൂചന ഉണ്ട് .....!!!വായിച്ചു നോക്കൂ....ഗീത എന്നോ മറ്റോ ആണ് പേര് ...


അതിലും ഈ പറഞ്ഞ പോലെ അപ്ലാതെ ദൈവം മൂപ്പര്‍ പ്രപഞ്ചം ഉണ്ടാകും എന്നും പിന്നെ അത് വിഴുങ്ങി പിന്നേം ഉണ്ടാക്കി കളിക്കും എന്നും പറയുന്നുട് ....


ന്വച്ചാല്‍ നമ്മ്മുടെ ഗോത്ര നേതാവ് ആ കഥ അടിച്ചു മാറ്റിയത് ആണെന്ന് വരുമോ ...?!!!

Jerry said...

പ്രപഞ്ചം ഉണ്ടാക്കിയത് നിങ്ങളുടെ ദൈവം ആണെന്ന് വിശ്വസിക്കാന്‍ നിങ്ങല്ല്കും അതല്ല എന്റെ ഡിങ്കന്‍ ആണെന്ന് വിശ്വസിക്കാന്‍ എനിക്കും അവകാശം ഉണ്ട് .... അതിനു താങ്ങള്‍ക്ക്‌ താങ്കളുടെ ഖുറാനും എനിക്ക് എന്റെ വിശുദ്ധ ബാല മംഗളവും ഉണ്ട് !! പിന്നെന്തിനാ മാഷെ ഈ ഇത മാന്തല്‍ പരിപാടിക്ക് ഇറങ്ങുന്നത് ...? ഈ രണ്ടു പുസ്തകവും വായിച്ചു വിശ്വസിക്കുന്നവര്‍ അതില്‍ ബിഗ്‌ ബംഗ സിദ്ധാന്തം വിസധീകരിച്ചിട്ടുണ്ടോ എന്ന് നോക്കിയിട്ടല്ല വിശ്വസിക്കുന്നത് .... അതില്ല എന്ന് കരുതി അതില്‍ വിശ്വസിക്കുന്നവരുടെ എന്നതില്‍ കുറവ് വരാനും പോകുന്നില്ല ...പിന്നെ എന്തിനാ മാഷെ ഈ അറിയാത്ത കാര്യങ്ങള്‍ വച്ച് ഇത മാന്താന്‍ പോകുന്നത് .....?!! ഭാവനക്കും ഒരു അതിരൊക്കെ ഇല്ലേ ...?

ഇനി അത്ഭുത ത്തിന്റെ കാര്യം ...തീര്‍ച്ചയായും പ്രപഞ്ചത്തിന്റെ ആരംഭം അത്ബുതകാരം ആയ ഒരു സംഗതി തന്നെ ആണ്...അതിന്റെ ചുരുള്‍ അഴിക്കുക എന്നത് ഒരു മഹത്തായ നേട്ടം തന്നെ ആയിരിക്കും ....ഏഴാം നോട്ടണ്ടിലെ കഥ പുസ്തകത്തിലെ നിറം പിടിപ്പിച്ച ഭാവനകള്‍ കൊണ്ട് വന്നു ആ മഹത്തായ പരിശ്രമത്തെ അപഹസിക്കല്ലേ ..!!

ജോണ്‍ ചാക്കോ, പൂങ്കാവ് said...

ജെറി സുഹൃത്തേ,
ഇതൊക്കെ വരുത്തേ വായിച്ചു ചിരിച്ചു കളയുക.
ഈ തമാശക്കാര്‍ കുറെ പേരുണ്ട് ...
അവര്‍ക്ക് ചില ഉദേശ ലക്ഷ്യങ്ങള്‍ ഉണ്ട്.

ചിലര്‍ ബൈബിളിനെ നന്നാക്കാന്‍ ഇറങ്ങിയിട്ടുണ്ട്.
വേറെ ചിലര്‍ ഇത് പോലെ തമാശകള്‍ പറയും.
വേറെ ചിലര്‍ അഫ്സല്‍,കസബ് തുടങ്ങിയവരെ ന്യായീകരിക്കും.

Jerry said...

ശാസ്ത്രീയ സിദ്ധാന്തങ്ങളെ വായിച്ചരിയാനും അന്ഗീകരിക്കാനും ചില മത വാദികള്‍ നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹം തന്നെ ആണ് ...


എന്നാല്‍ അത് ഒരു തരാം "എട്ടുകാലി മമ്മൂഞ്ഞ് " ശ്രമങ്ങള്‍ ആകരുത് എന്ന് മാത്രം...കഥ പുസ്തകത്തിലെ ഭാവന കൈമുതല്ല്ക്കി ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ഒക്കെ "നമ്മന്റെ കിത്താബില്‍" പണ്ടേ പറഞ്ഞതാ എന്നാ മട്ടില്‍ ഉള്ള ശ്രമങ്ങള്‍ ആണ് അപഹാസ്യം ...

ശാസ്ത്ര രംഗത്ത് തന്നെ ഇത് വരെ പൂര്‍ണ്ണ അംഗീകാരം ലഭികാത്ത സിദ്ധാന്തങ്ങളെ വളച്ചൊടിച്ചു ഭാവനയും കൂട്ടി കലര്‍ത്തി വിഡ്ഢികളായ അനുയായികള്‍ക്ക് വിളമ്പുന്നു !!

ശാസ്ത്രം അന്ഗീകരിക്കും മുന്‍പേ ചാടി വീണു ശാസ്ത്ര സിദ്ധാന്തങ്ങളുടെ പിതൃത്വം അവകാശപ്പെടുന്ന ഈ മംമോഞ്ഞു മാര്‍ നാളെ ശാസ്ത്രം ഈ സിദ്ധാന്തങ്ങള്‍ തിരുത്തിയാല്‍ തങ്ങളുടെ കിത്താബില്‍ തെറ്റ് പറ്റി എന്ന് സമ്മതിക്കാന്‍ തയ്യാറാകുമോ ...?!!

ശാസ്ത്രത്തെ സംഭാന്ധിച്ചു പുതിയ തെളിവുകള്‍ മുന്‍നിര്‍ത്തി പഴയ സിദ്ധാന്തങ്ങള്‍ പരിഷ്കരിക്കുന്നതോ ഒരു വേള പാടെ തള്ളികലയുന്നതോ തികച്ചും സാദരം ആയ ഒരു പ്രവര്‍ത്തന രീതി ആണ് ...

കല്പാന്ത കാലത്തേക്ക് എഴുതപെട്ടത്‌ എന്ന് വിഡ്ഢിത്തം പുലമ്പുന്ന മത കഥകള്‍ക്ക് സ്വയം തിരുത്താന്‍ ഉള്ള ഈ ആര്‍ജവം ഉണ്ടാകുമോ..?

ഉദാഹരണത്തിന് ഇവിടെ ഞാന്‍ ജലത്തില്‍ നിന്നും ജീവനെ ഉണ്ടാക്കി എന്ന് ഏഴാം നോട്ടണ്ടിലെ കഥ പുസ്തകത്തില്‍ ദൈവം (അഥവാ ഗോത്ര നേതാവ് !) അവകാശപ്പെടുന്നുട്...!!

എന്നാല്‍ ജലത്തില്‍ നിന്നും ജീവന്‍ ഉണ്ടാകാം എന്നത് അനേകം സാധ്യത കളില്‍ ഒരു സാധ്യത മാത്രം ആണെന്നും ജലം കൂടാതെ തന്നെ മറ്റനവധി സംയുകതങ്ങളില്‍ നിന്നും ജീവന്‍ ഉത്ഭാവിക്കാന്‍ ഉള്ള സാധ്യതയും ശാസ്ത്രം മുന്നോട്ടു വയ്ക്കുന്നുട് എന്ന് അറിയുന്നുടോ ...? ഭൂമിയിലെ പ്രത്യേക സാഹചര്യങ്ങളില്‍ ജലം ഏറ്റവും സാധ്യത ഉള്ളതായി എന്ന് മാത്രം ...

മേതൈന്‍ അടിസ്ഥാനം ആക്ക്കി ഉണ്ടാകാന്‍ സാധ്യത ഉള്ള ടൈറ്റാന്‍ നിലെ ജീവനെ കുറിച്ച് ഗോത്ര നേതാവ് പറഞ്ഞ വാക്കുകള്‍ക്കായി പരതല്‍ തുടങ്ങാം ഇനി മത വിഡ്ഢികള്‍ക്കു !!!

Salim PM said...

പ്രിയ സുഹൃത്ത് ജെറി

ഏഴാം നൂറ്റാണ്ടിലെ കഥപുസ്തകം എന്നു താങ്കള്‍ പരിഹസിക്കുന്ന വിശുദ്ധ ഖുര്‍‌ആന്‍ മുഴുവനും ദൈവത്തിന്‍റെ വചനങ്ങളാണെന്നും അതില്‍ യാതൊരു വിധ മനുഷ്യ കൈകടത്തലുകളും നടന്നിട്ടില്ലെന്നുമാണ് ഒരു മുസ്‌ലിം വിശ്വസിക്കുന്നത്. സര്‍‌വ്വജ്ഞനായ ദൈവത്തിന്‍റെ വചനങ്ങളില്‍ തെറ്റുകള്‍ ഉണ്ടായിരിക്കാന്‍ പടില്ല എന്നത് സിമ്പിള്‍ ലോജിക് മാത്രം. അങ്ങനെയുള്ള ഖുര്‍‌ആനില്‍ പറയപ്പെട്ടിട്ടുള്ള ശാസ്ത്രീയ സൂചനകള്‍ ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ക്കൊത്ത് വരിക എന്നത് സ്വാഭാവികം മാത്രമാണ്. അതില്‍ ജെറി കുതൂഹലം കൊണ്ടിട്ട് കാര്യമില്ല. എത്ര ഒച്ച വെച്ചാലും സത്യത്തെ മൂടിവെക്കാന്‍ കഴിയില്ല.

ശാസ്ത്രീയ നിഗമനങ്ങള്‍ മാറിവരുന്നതനുസരിച്ച് ദൈവിക ഗ്രന്ഥത്തില്‍ മാറ്റം വരുത്തേണ്ട ആവശ്യം ഇല്ല. ശാസ്ത്രം സത്യമാണെന്ന് അംഗീകരിച്ച കാര്യങ്ങളെക്കുറിച്ച് ഖുര്‍‌ആനില്‍ സൂചനയുണ്ടെന്ന് പറയുമ്പോള്‍ എന്തിനാണ് വിറളിപിടിക്കുന്നത്? ഉദാഹരണത്തിന് പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുന്നു എന്ന സിദ്ധാന്തം.

ബിഗ്ബാംഗ് തിയ്യറി തെളിയിക്കപ്പെട്ട ഒരു ശാസ്ത്ര വസ്തുതയല്ലെങ്കിലും പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ച് ബിഗ്ബാംഗിനെക്കാള്‍ അംഗീകൃതമായ മറ്റൊരു സിദ്ധാന്തവും ഇന്ന് നിലവിലില്ല. ഈ സിദ്ധാന്തത്തെ ഖുര്‍‌ആന്‍ പിന്താങ്ങുന്നു. ഖുര്‍‌ആന്‍ മാറ്റി എഴുതേണ്ടി വരില്ല. ശാസ്ത്രം ഖുര്‍‌ആന്‍ പറഞ്ഞത് സത്യമാണെന്ന് അംഗീകരിക്കും. ഇന്നല്ലെങ്കില്‍ നാളെ.

"മേതൈന്‍ അടിസ്ഥാനം ആക്ക്കി ഉണ്ടാകാന്‍ സാധ്യത ഉള്ള ടൈറ്റാന്‍ നിലെ ജീവനെ കുറിച്ച് ഗോത്ര നേതാവ് പറഞ്ഞ വാക്കുകള്‍ക്കായി പരതല്‍ തുടങ്ങാം ഇനി മത വിഡ്ഢികള്‍ക്കു !!!"


ഇതൊക്കെ എപ്പൊഴേ ചെയ്തു കഴിഞ്ഞു ജെറി. ഈ ബ്ലൊഗ് ഒന്നു വായിച്ചു നോക്കുക; സമയം നഷ്ടപ്പെടുത്തുകയാണെന്ന തോന്നല്‍ ഇല്ലെങ്കില്‍.

http://satyaanweshi.blogspot.com/2010/05/blog-post_10.html

Jerry said...

കല്‍ക്കിയുടെ തലയില്‍ വെളിച്ചം കടക്കും എന്ന് പ്രതീക്ഷ ഉണ്ടായിട്ടല്ല ...എന്നാലും !!

["ഈ സിദ്ധാന്തത്തെ ഖുര്‍‌ആന്‍ പിന്താങ്ങുന്നു. ഖുര്‍‌ആന്‍ മാറ്റി എഴുതേണ്ടി വരില്ല. ശാസ്ത്രം ഖുര്‍‌ആന്‍ പറഞ്ഞത് സത്യമാണെന്ന് അംഗീകരിക്കും. ഇന്നല്ലെങ്കില്‍ നാളെ."]

എത്ര മനോഹ്ഹരമായ വിശ്വാസം !!

ഈ ജഡത്വം തന്നെ ആണ് മത വാദികളുടെ വിഡ്ഢി തരത്തിന് മൂല കാരണവും...

എത്ര തന്നെ തെളിവുകള്‍ ഇനി വന്നാലും എഴാം നോട്ടണ്ടിലെ വിഡ്ഢി തരത്തില്‍ നിന്നും പുറത്തു വരില്ല എന്നാ ജഡ ബുദ്ധി ..!!

["ജീവനുള്ള എല്ലാ വസ്തുക്കളെയും നാം ജലത്തില്‍ നിന്ന്‌ ഉണ്ടാക്കുകയും ചെയ്തു. " (21:31)"]



മാഷെ , വെള്ളം എന്താണെന്നും മേതൈന്‍ എന്താണെന്നും അറിയില്ലെങ്ങില്‍ ഈ പണിക്കു ഇറങ്ഗാതിരുന്നു കൂടെ ...?

സമയം ഏഴാം നോട്ടണ്ടില്‍ വിറങ്ങലിച്ചു പോയ താങ്ങളെ സംഭാന്ധിച്ചു ബുധിമുട്ടകില്ലെങ്ങില്‍ അടുത്ത മണ്ടത്തരം എഴുന്നള്ളിക്കും മുന്‍പ് അല്പം അറിവ് സമ്പാദിച്ചു വരൂ ....!!

Salim PM said...

ജീവന്‍റെ ഉത്ഭവത്തെക്കുറിച്ച് ഒരെത്തും പിടിയും കിട്ടാതെ കുരുടന്മാര്‍ ആനയെ കണ്ടതുപോലത്തെ അവസ്ഥയിലാണ് ഇന്ന് ശാസ്ത്രലോകം. ആകസ്മികമായി ഒരു DNA തന്മാത്ര സൃഷ്ടിക്കപ്പെടുമെന്ന സങ്കല്പ്പത്തെ മുന്‍‍‌നിര്‍ത്തി Dickerson ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ JD Bernal നെ ഉദ്ധരിച്ചു പറഞ്ഞത് ജെറിയെല്ലോലുള്ളവര്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. അഹങ്കാരത്തിന് ഒരല്പ്പം ശമനം കിട്ടിയേക്കും.

'... generating the rest of life was put forward with slightly less plausibility than that of Adam and Eve in the Garden.'

Jerry said...

യ്യോ ..പാവം.....

എത്തും പിടിയും കിട്ടാത്തത് കൊണ്ടായിരിക്കും കഴിഞ്ഞ മാസം ഗവേഷകര്‍ ഒരു കൃത്രിമ ജീവിയെ തന്നെ ഉണ്ടാകി എടുത്തത്‌ ...!!!

അതെ പറ്റി ഏഴാം നോട്ടണ്ടിലെ കഥ പുസ്തകത്തില്‍ വല്ലോം പറഞ്ഞിട്ടുണ്ടോ ...?


പിന്നെ വ്യതിയനഗല്‍ തന്നെ ഉണ്ടാകില്ല , ജനിതക ഘടകങ്ങള്‍ തന്നെ ഉണ്ടാകില്ല തുടങ്ങിയ മണ്ടത്തരങ്ങള്‍ ഇനിയും പറയല്ലേ .....

ശാസ്ത്രം നില്‍ക്കുന്നത് താങ്കളുടെ എഴാം നോട്ടണ്ടില്‍ അല്ല .....!!!

പ്രൊഫ്‌. റിച്ചാര്‍ഡ്‌ ലെന്‍സ്കി യുടെ വിഖ്യാത മായ പരിണാമ പരീക്ഷണനെ ഗലേ കുറിച്ച് വായിച്ചു നോക്കൂ (കഴിയുമെങ്ങില്‍ ! ) ..... അനുപൂരാഗങ്ങള്‍ ആയ ജനിതക മാറ്റങ്ങള്‍ എങ്ങിനെ ഉണ്ടാകുന്നു എന്ന് പരീക്ഷണ ശാലയില്‍ വ്യക്തമായി തെളിയിച്ചിട്ടുണ്ട് അതില്‍ ...

[തെളിവോ ..? അതെന്ത് ....... നമ്മുക്ക് ഞമ്മന്റെ ഗോത്ര നേതാവ് പറഞ്ഞത് തന്നെ തെളിവ്.... പരീക്ഷണ തെളിവൊക്കെ നമ്മക്ക് ഹരാമാണ് ..അല്ലെ കല്‍ക്കി....?!!]

Salim PM said...

കൃത്രിമ ഡിഎന്‍എ നിയന്ത്രിക്കുന്ന ജീവകോശം വികസിപ്പിച്ചെടുക്കാന്‍ ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ 24 ശാസ്ത്രജ്ഞന്മാര്‍ക്ക് പത്തു വര്‍ഷം വേണ്ടി വന്നു. അവര്‍ വികസിപ്പിച്ചെടുത്ത കൃത്രിമ ജീവിയുടെ ശരീരത്തില്‍ വെറും 485 ജീനുകളാണുള്ളത്. എന്നാല്‍ മനുഷ്യശരീരത്തില്‍ എത്ര ജീനുകള്‍ ഉണ്ട്? 20,000 ലേറെ! ഇതൊക്കെ യാദൃച്ഛികമായി സംഭവിച്ചതാണെന്നു വിശ്വസിക്കുന്ന യുക്തി വാദി സുഹൃത്തുക്കളുടെ തലച്ചോര്‍ ഗവേഷണ വിധേയമാക്കേണ്ടതു തന്നെ.

കുരുത്തം കെട്ടവന്‍ said...

കല്‍ക്കി ചേട്ടൊ, യുക്തിവാദികളോട്‌ തര്‍ക്കിച്ച്‌ ഇന്നേവരെ വിജയിച്ചവര്‍ ഒരൊറ്റവിഭാഗമേ ഉള്ളൂ. ആരാ? യുക്തിവാദി!! കാളിദാസനോട്‌ തര്‍ക്കിച്ചിട്ട്‌ ഒരൊറ്റ ആളെ വിജയിച്ചിട്ടുള്ളൂ ആരാ? കാളിദാസന്‍!! തേങ്ങയാണോ തെങ്ങാണോ ആദ്യം?! കോഴിയാണോ കോഴി മുട്ടയാണോ ആദ്യം?!! ഉത്തരം മുട്ട്യോ? അതാണു യുക്തിയില്ലാ എന്ന് പറയുന്നത്‌.

Jerry said...

ലോകത്തിലെ ഏറ്റവും ബുദ്ധിമാന്മാരായ 24 ശാസ്ത്രജ്ഞന്മാര്‍ക്ക് പത്തു വര്‍ഷം വേണ്ടി വന്നു.
@@@@@


ഹമ്പോ ..പത്തു വര്ഷം ....ഭയങ്കരം തന്നെ ......


ഈ പറഞ്ഞ മനുഷ്യന്‍ ഉണ്ടായത് മുന്നൂറു കോടി കൊല്ലങ്ങള്‍ കൊണ്ടാണ് എന്ന് ശാസ്ത്രം പറയുന്നു....യേത് , മുന്നൂറു കോടി ... അതിലെത്ര പൂജ്യം ഉണ്ടെന്നു അറിയാമോ കല്‍ക്കി മാമന് ...?!!!

അടുത്ത പ്രാവശ്യം പൂര്‍ണ്ണമായും കൃത്രിമ ജീവന്‍ പരീക്ഷണ ശാലയില്‍ ഉണ്ടാക്കുമ്പോഴും അത് ദൈവം ഒളിച്ചിരുന്ന് ഊതി ജീവന്‍ വപിച്ചതാണ് പറയണേ .....

വെള്ളത്തില്‍ നിന്നും മാത്രമല്ല ജീവന്‍ ഉണ്ടാകുക എന്ന് പറഞത് സംബന്ധിച്ച കഥ പുസ്തകത്തിലെ ദിവ്യ വചനഗല്‍ കിട്ടിയോ ....?

കുരുത്തം കേട്ടവന്‍ ....

താന്‍ പിന്നെ പേടിക്കണ്ട ....

തന്നെ സംബന്ധിച്ച് കോഴിയെയും മുട്ടയും ഒരുമിച്ചു ദൈവം ആദാമിന് ഒമ്ലെറ്റ് അടിക്കാന്‍ ഉണ്ടാക്കിയത് ആയതു കൊണ്ട് ഒരു ടെന്‍ഷനും ഇല്ല അല്ലെ ...? !!

നല്ല പഷ്ട്ട് കൂട്ട് ....

സുരേഷ് ബാബു വവ്വാക്കാവ് said...

ഏത് പഴയ പുസ്തകത്തിലെയും വാചകങ്ങളെടുത്ത് വളച്ചൊടിച്ച് അത് ഞങ്ങൾ പണ്ടേ പറഞ്ഞതാണെന്ന് പറയുന്നതല്ലേ ഇപ്പോഴത്തെ ഒരു സ്റ്റൈൽ

Salim PM said...

പത്ത് വര്‍ഷം കൊണ്ട് ജീവന്‍ തനിയെ ഉണ്ടായതല്ല. അതിനുപിന്നില്‍ ബുധിശക്തിയുള്ള തലച്ചോറുകള്‍ പ്രവര്‍ത്തിച്ചിട്ടാണ് അതുണ്ടായത്. മുന്നൂറുകോടിയല്ല മൂന്നു ലക്ഷം കോടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഒരു ബുദ്ധിശക്തിയുടെ പ്രവര്‍ത്തനവുമില്ലാതെ അതി സങ്കീര്‍ണ്ണമായ പ്രപഞ്ച വ്യവസ്ഥയും അതില്‍ ജീവനും സ്വയമേവ ഉണ്ടാകും എന്നു വിശ്വസിക്കുന്ന ജെറിയോ അന്ധവിശ്വാസി അതല്ല ഇതിനെല്ലാം പിന്നില്‍ ഒരു ബുദ്ധി ശക്തിയുടെ പ്രവര്‍ത്തനം അനിവാര്യമാനെന്നു വിശ്വസിക്കുന്ന കല്‍ക്കിയോ?

സ്റ്റീഫന്‍ ഹോക്കിങ്, അല്ലെങ്കില്‍ റിച്ചാര്‍ഡ് ലെന്‍സ്കി, അല്ലെങ്കില്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് അങ്ങനെ പറഞ്ഞു അതുകൊണ്ട് ഞാനും വിശ്വസിക്കുന്നു എന്നു പറയുന്നതിനേക്കാള്‍ എനിക്ക് സ്വീകാര്യം ഏഴാം നൂറ്റണ്ടില്‍ ജനിച്ച ഒരിക്കല്‍ പോലും കളവു പറഞ്ഞിട്ടില്ലാത്ത മനുഷ്യകുലോത്തമനായ ആ മഹാ പ്രവാചകന്‍ പറഞ്ഞത് വിശ്വസിക്കലാണ്. അദ്ദേഹം അത് തെളിയിച്ചു കാണിക്കുകയും ചെയ്തു. ആര്‍ക്കും പരീക്ഷിച്ചു നോക്കാവുന്നതേയുള്ളൂ ആ രീതി. അതിനു ആര്‍ജ്ജവം വേണം. ആത്മാര്‍ഥത വേണം. ഞങ്ങള്‍ എല്ലാം മനസ്സിലാക്കി എന്നുള്ള ഹുങ്ക് മനസ്സില്‍ നിന്ന് കളയണം. ഇനിയും ഒരു പാടു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ബാക്കിയുണ്ട് എന്ന് ബോധ്യം വേണം. ഏവടെ!

Salim PM said...

കുരുത്തംകെട്ട ചങ്ങാതീ,

ആരും ആരോടും തര്‍ക്കിച്ചു ജയിക്കാറില്ല. തര്‍ക്കത്തില്‍ ബര്‍ക്കത്തില്ല എന്നു കേട്ടിട്ടില്ലേ? യുക്തിവാദി(?)കള്‍ എന്നു സ്വയം കരുതുന്ന ഇക്കൂട്ടരുടെ ബുദ്ധിയൊക്കെ പലര്‍ക്കും പണയം വെച്ചിരിക്കുകയാണ്. സ്വന്തം ബുദ്ധിയുപയോഗിച്ചു സ്വതന്ത്രമായി ചിന്തിക്കാനോ കാര്യങ്ങള്‍ നിഷ്പക്ഷമായി വിലയിരുത്താനോ ഈ വിഭാഗത്തിനു കഴിയാറില്ല. ഇവര്‍ ദൈവങ്ങളാക്കി വെച്ച ചിലരുണ്ട്. അവര്‍ പറയുന്നതാണ് ഇവര്‍ക്ക് വേദ വാക്യം. ശാന്തം. പാവം.

Jerry said...

സ്റ്റീഫന്‍ ഹോക്കിങ്, അല്ലെങ്കില്‍ റിച്ചാര്‍ഡ് ലെന്‍സ്കി, അല്ലെങ്കില്‍ റിച്ചാര്‍ഡ് ഡോക്കിന്‍സ് അങ്ങനെ പറഞ്ഞു അതുകൊണ്ട് ഞാനും വിശ്വസിക്കുന്നു
@@@@

കല്‍ക്കി മാമ ഒരു ജാതി മണ്ടത്തരം എഴുന്നള്ളിക്കാതെ .....!!

ആരെങ്കിലും പറഞ്ഞു എന്നത് കൊണ്ട് (അത് ഇനി ഡാര്‍വിന്‍ നോ ന്യൂട്ടണ്‍ നോ ആരും ആകട്ടെ ) ഒരു ശാസ്ത്ര സിദ്ധാന്തവും സ്വീകരിക്കപ്പെടില്ല ...അത് എത്ര വലിയ മഹാന്‍ ആയാലും....


അയാള്‍ ജീവിതത്തില്‍ അതുവരെ കളവു പറഞ്ഞിട്ടില്ല (!!!) എന്നാ ഒറ്റ കാരണം കൊണ്ട് അയാള്‍ പറയുന്ന കാര്യം സത്യവും ആകില്ല ...

അങ്ങിനെ എഴാം നോട്ടണ്ടിലെ കളവു പറയാത്ത അറബി പറഞ്ഞത് കൊണ്ട് മാത്രം അത് സത്യം ആണെന്ന് വിശ്വസിക്കുന്നത് താങ്ങള്‍ ആണ് മാമ ...

ശാസ്ത്രത്തിന്റെ രീതി അതല്ല .....ആര് പറയുന്നു എന്നുള്ളതല്ല ...പറയുന്ന കാര്യങ്ങള്‍ എത്ര മാത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉള്ളതാനെനും ആ പരീക്ഷണ ഫലങ്ങള്‍ പുന സൃഷ്ടിക്കാന്‍ കഴിയുന്നുടോ എന്നുല്ലതിനെയും അടിസ്ഥാനം ആക്കി ആണ് ഒരു സിദ്ധാന്തം സ്വീകരിക്കപ്പെടുന്നത്.....

ആരേലും പറഞ്ഞ ഒടനെ അത് വിശ്വസിക്കുക (കളവു പറഞ്ഞിട്ടില്ലാത്ത മ്ഹാന്നായ അറബി പറഞ്ഞാല്‍ പ്രത്യേകിച്ചും !) എന്നത് താങ്കളുടെ മാത്രം പ്രശ്നം ആണ്......

ശാസ്ത്രത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന രീതിയെ കുരിചെങ്ങിലും അല്പം വിവരം വച്ചിട്ട് പോരെ ശാസ്ത്ര സിദ്ധാന്തങ്ങള്‍ കഥ പുസ്തകത്തില്‍ തിരയുന്ന ഈ അഭ്യാസം !!!

ഐന്‍സ്റീന്‍ എന്നാ മഹാ ശാസ്ത്രജ്ഞന്‍ തന്റെ അവസാന കാലത്ത് മുന്നോട്ടു വച്ച (തന്റെ സ്വന്തം സിദ്ധാതത്തില്‍ തന്നെ ഉള്ള ) തിരുത്തലുകള്‍ ഇപ്രകാരം ആണ് ശാസ്ത്ര ലോകം മേല്പറഞ്ഞ പ്രവര്‍ത്തന രീതി വച്ച് തള്ളി കളഞ്ഞത് എന്ന് ഒന്ന് വായിച്ചറിയാന്‍ ശ്രമിക്കൂ ..

തിരുത്തലുകള്‍ക്ക് വിധേയം ആകുക (വ്യതമായ പരീക്ഷണ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ) എന്നത് ശാസ്ത്രം അഭിമാന പൂര്‍വ്വം കൈക്കൊള്ള ഒരു രീതി ആണ്...അതില്‍ ഒരാളുടെയും വ്യതി പരമായ ഔന്നത്യം വിഷയം ആകില്ല ..ഒരിക്കലും....

മതത്തിനു ഒരിക്കലും കഴിയാത്തതും ഈ തുറന്ന പ്രവര്‍ത്തന രീതി തന്നെ ആണ്.... കല്പാന്ത കാലത്തേക്ക് തിരുത്താന്‍ പാടില്ലാത്ത, ചോദ്യം ചെയ്യാന്‍ പാടില്ലാത്ത (അന്ധ) വിശ്വാസങ്ങള്‍ ആണ് മതങ്ങളെ ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരങ്ങള്‍ ആക്കുന്നത് !!

പിന്നെ ആ അറബി എന്നാ തെളിയിച്ചു കാണിച്ചു എന്നാ ...?

പിന്നെ , തന്നെ ജീവന്‍ ഉണ്ടാകുമോ ഇല്ലയോ എന്നാ കാര്യം ...... അതിന്റെ സുപ്രധാന വശങ്ങളെ പരീക്ഷന്‍ ശാലയില്‍ തെളിയിച്ചു കാണിച്ച പ്രൊഫ്‌.ലെന്‍സ്കി യുടെ പഠനം ആണ് ഞാന്‍ ചൂണ്ടി കാട്ടിയത് ...അറബി ചെയ്തത് പോലെ ചുമ്മാ പറയുക ല്ല പ്രൊഫ്‌.ലെന്‍സ്കി ചെയ്തത് ..ഇരുപതു വര്‍ഷത്തോളം നീണ്ട പരീക്ഷണത്തിലൂടെ ലോകത്ത് "വിവരം" ഉള്ള ആര്‍ക്കും പരിശോധിച്ചു ബോധ്യം വരാവുന്ന രീതിയില്‍ വ്യക്തം ആയ , മൂര്തം ആയ തെളിവുകളുടെ ഒരു സഞ്ചയം കൊണ്ടാണ് പ്രൊഫ്‌. ലെസ്കി അത് തെളിയ്ച്ചത് ...

ന്വച്ചാല്‍ അവിടെ "വിശ്വാസം അല്ല പ്രധാനം" എന്ന് ചുരുക്കം ..മറിച്ചു തെളിവുകള്‍ ആണ് ...

കഴിയുമെങ്ങില്‍ ഒന്ന് വായിച്ചു നോക്കി ശാസ്ത്രത്തിന്റെ തെളിവുകളും അറബിയുടെ വിശ്വാസവും തമ്മില്‍ ഉള്ള അടിസ്ഥാന വ്യത്യാസം മനസ്സില്‍ ആക്കാന്‍ ശ്രമിക്കൂ ...

ആ പഠനം വായിക്കുമ്പോള്‍ അതില്‍ ഒരു സമയത്തും പ്രൊഫ്‌.ലെന്‍സ്കി എന്നാ വ്യക്തിയുടെ മുഖ സ്തുതികള്‍ താങ്ങള്‍ക്ക്‌ വായിക്കേണ്ടി വരില്ല ...അറബിയുടെ കാര്യം എങ്ങിനെ ആണോ ആവോ ...!!

പിന്നെ സ്വതന്ത്രം ആയി ചിന്തിക്കുന്ന കാര്യം ...!!!

ഏഴാം നോട്ടണ്ടിലെ അറബി പറഞ്ഞ കഥയ്ക്ക് അപ്പുറം അണുവിട ചലിക്കാന്‍ കഴിയാത്ത വിധം ബുദ്ധി മന്ദിച്ചു പോയ കല്‍ക്കി മാമന്‍ തന്നെ സ്വതന്ത്ര ചിന്തയെ പറ്റി പറയണം .....!!

ഒരു പക്ഷെ, ഹിന്ദു ദൈവത്തിന്റെ കഥ പുസ്തകമോ , ഡിങ്കന്‍ ദൈവത്തിന്റെ കഥ പുസ്തകമോ വിലയിരുത്തുമ്പോള്‍ കല്‍ക്കി മാമന്‍ ഒരു തികഞ്ഞ യുക്തി വാദി ആയി മാറിയേക്കാം .....!!

എല്ലാ മത വിഡ്ഢി കളെയും പോലെ മറ്റു മത തിനെ സിദ്ധാന്തങ്ങളെ വിലയിരുത്തുമ്പോള്‍ ഏതു കൊടിയ മത തീവ്ര വാദിയും ഒരു തികഞ്ഞ യുക്തി വാദി ആകുന്ന മനോഹര കാഴ്ച പലപ്പോഴും കണ്ടിട്ടുണ്ട് ...


അപ്പോള്‍ ആ വിഡ്ഢികള്‍ വിശ്വാസതിലുപരി തെളിവുകള്‍ ചോദിക്കുന്ന ശാസ്ത്ര കുതുകികള്‍ ആയി മാറുന്നത് രസാവഹം ആയ കാഴ്ച ആണ് !!!

Salim PM said...

"ആരെങ്കിലും പറഞ്ഞു എന്നത് കൊണ്ട് (അത് ഇനി ഡാര്‍വിന്‍ നോ ന്യൂട്ടണ്‍ നോ ആരും ആകട്ടെ) ഒരു ശാസ്ത്ര സിദ്ധാന്തവും സ്വീകരിക്കപ്പെടില്ല ...അത് എത്ര വലിയ മഹാന്‍ ആയാലും...."

എത്ര ശാസ്ത്ര സിദ്ധാന്തങ്ങള്‍ റെജി സ്വയം പരീക്ഷണ വിധേയമാക്കി തെളിയിച്ചിട്ടുണ്ട് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

"ആരേലും പറഞ്ഞ ഒടനെ അത് വിശ്വസിക്കുക (കളവു പറഞ്ഞിട്ടില്ലാത്ത മ്ഹാന്നായ അറബി പറഞ്ഞാല്‍ പ്രത്യേകിച്ചും !) എന്നത് താങ്കളുടെ മാത്രം പ്രശ്നം ആണ്......"

താങ്കളും ഇക്കൂട്ടത്തില്‍ പെടും. റെജിയെ സംബന്ധിക്കുന്ന അതിപ്രധാനമായ കാര്യം പോലും, അതായത് റെജിയുടെ അച്ഛനാരാണെന്ന കാര്യം, റെജിയുടെ അമ്മ പറഞ്ഞു എന്ന ഒറ്റ കാരണത്താലല്ലേ റെജി വിശ്വസിക്കുന്നത്? അതല്ല DNA Test നടത്തി റെജി അതു തെളിയിച്ചിട്ടുണ്ടോ? തെളിയിക്കാന്‍ കഴിയും എന്നാണെങ്കില്‍, അതു തെളിയിക്കുന്നത് വരെ "നിങ്ങള്‍ എന്‍റെ അപ്പനാണെന്നതിന് തെളിവു കിട്ടിയാലേ ഞാന്‍ വിശ്വസിക്കൂ" എന്ന് അപ്പനോട് താങ്കള്‍ പറയുമോ.

"ശാസ്ത്രത്തിന്റെ രീതി അതല്ല .....ആര് പറയുന്നു എന്നുള്ളതല്ല ...പറയുന്ന കാര്യങ്ങള്‍ എത്ര മാത്രം തെളിവുകളുടെ അടിസ്ഥാനത്തില്‍ ഉള്ളതാനെനും ആ പരീക്ഷണ ഫലങ്ങള്‍ പുന സൃഷ്ടിക്കാന്‍ കഴിയുന്നുടോ എന്നുല്ലതിനെയും അടിസ്ഥാനം ആക്കി ആണ് ഒരു സിദ്ധാന്തം സ്വീകരിക്കപ്പെടുന്നത്....."

തീര്‍ച്ചയായും പുനസൃഷ്ടിക്കാന്‍ കഴിയാത്ത ഒരു കാര്യവും വിശ്വസിക്കണം എന്ന് ഇസ്‌ലാം പറയുന്നില്ല. പ്രവാചകന്മാര്‍ കാണിച്ചു തന്ന വഴിയില്‍ പരീക്ഷണങ്ങള്‍ നടത്തിയാല്‍ അവര്‍ കാണിച്ചുതന്ന ദൈവത്തെ ആര്‍ക്കു വേണമെങ്കിലും കണ്ടെത്താം. കണ്ടെത്തിയവര്‍ അനേകം ഉണ്ട്. അതിനു പരീക്ഷണം നടത്താന്‍ തയാറാകണം. എല്ലാ ശാസ്ത്രത്തിനും അതിന്‍റെതായ നിയമങ്ങള്‍ ഉണ്ട്. ആ നിയമ വ്യവസ്ഥ തെറ്റിച്ചാല്‍ ഒരു പരീക്ഷണവും വിജയിക്കില്ല. ഇവിടെയും അതു ബാധകമാണ്. ദൈവത്തെ ടെസ്റ്റ്യൂബില്‍ നിര്‍മ്മിച്ചു കാണിക്കണം എന്നു ദുര്‍വാശി പിടിച്ചാല്‍ കാര്യം നടക്കില്ല.

ഭൗതിക ശാസ്ത്രം തിരുത്തലുകള്‍ക്ക് വിധേയമാകുന്നതിനെ ആരും കുറ്റപ്പെടുത്താറില്ല. താങ്കള്‍ പറഞ്ഞത്പോലെ അതില്‍ അഭിമാനിക്കാറേ ഉള്ളൂ. കാരണം പരിമിതമായ അറിവു വെച്ചാണ് മനുഷ്യന്‍ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തലുകള്‍ നടത്തുന്നത്. എന്നാല്‍ ദൈവ ശാസ്ത്രത്തില്‍ ഇത്തരം തിരുത്തലുകള്‍ ആവശ്യമില്ല. സര്‍‌വ്വജ്ഞനായ ദൈവമാണ് ഈ ശാസ്ത്രത്തിന്‍റെ ഉപജ്ഞാതാവ്. അവനു തെറ്റുപറ്റില്ല. തെറ്റുപറ്റുന്നവനാണെങ്കില്‍ അവന്‍ ദൈവമല്ല.

"ഒരു പക്ഷെ, ഹിന്ദു ദൈവത്തിന്റെ കഥ പുസ്തകമോ , ഡിങ്കന്‍ ദൈവത്തിന്റെ കഥ പുസ്തകമോ വിലയിരുത്തുമ്പോള്‍ കല്‍ക്കി മാമന്‍ ഒരു തികഞ്ഞ യുക്തി വാദി ആയി മാറിയേക്കാം .....!!"

കല്‍ക്കി എപ്പോഴും യുക്തിവാദി തന്നെയാണ്. യുക്തിക്ക് നിരക്കാത്ത ഒരു വിശ്വാസവും കല്‍ക്കിക്ക് സ്വീകാര്യമല്ല. അത് ഏതു പുസ്തകത്തില്‍ പറഞ്ഞ തായാലും ശരി. അങ്ങനെ എന്തെങ്കിലും ഞാന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് ചൂണ്ടിക്കാണിക്കാം

Jerry said...

എത്ര ശാസ്ത്ര സിദ്ധാന്തങ്ങള്‍ റെജി സ്വയം പരീക്ഷണ വിധേയമാക്കി തെളിയിച്ചിട്ടുണ്ട് എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
@@@

ശാസ്ത്ര ത്തിന്റെ അടിസ്ഥാന പ്രവര്‍ത്തന രീതിയെ കുറിച്ചുള്ള കല്‍ക്കി യുടെ അജ്ഞത വീണ്ടും പ്രകടം ആകുന്നു.... !!

വ്യക്തിപരമായ അനുഭവ സാക്ഷ്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്നത് മതങ്ങളുടെ മാത്രം രീതിയാണ് സുഹൃത്തെ ....

ഓരോ ശാസ്ത്രീയ സിദ്ധാന്തവും മുന്നോട്ടു വയ്ക്കപ്പെടുന്നത് വിവിധ തലങ്ങളില്‍ നിരവധി പേരുടെ പരിസോധനകള്‍ക്കും പരീക്ഷണ സ്ഥിരീകരനഗള്‍ക്കും ശേഷം ആണ് .....അതിനു ശേഷവും ലോകത്തിന്റെ ഓരോ കൊനിലുമാ സിദ്ധാന്തത്തിനു അനുപൂരകവും തുടര്ച്ചളകും ആയി പരീക്ഷനഗല്‍ നടക്കും ..ഇതില്‍ ഏതെങ്കിലും ഒരു പരീക്ഷണം ആ സിദ്ധാന്തം തെറ്റാണു എന്ന് തെളിയിച്ചാല്‍ അതോടെ ആ സിദ്ധാന്തം മാറ്റപ്പെടും .... ഈ പ്രവര്‍ത്തന രീതി കൊണ്ടാണ് ഓരോ സിധന്തതും എല്ലാവര്ക്കും പരിസോധിക്കേണ്ടി വരാത്തതും ശാസ്ത്രം മുന്നോട്ടു പോകുന്നതും....

മതത്തെ സംബന്ധിച്ച് ആണെങ്ങില്‍ ദൈവം ഉണ്ടോ എന്ന് നിങ്ങള്‍ സ്വയം പരിശോധിക്കണം (!) അതൊട്ട്‌ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും കഴിയില്ല ...മതം എഴാം നോട്ടണ്ടില്‍ മരവിച്ചു നില്‍ക്ക്കുന്നതിനു മറ്റു കാരണങ്ങള്‍ വേണോ ...?


പിന്നെ പിതാവിന്റെ കാര്യം .....എനിക്ക് അങ്ങിനെ ഒരു സംശയം ഉണ്ടെങ്കില്‍ പരീക്ഷിച്ചു നോക്ക്കാന്‍ ഒരു ശാസ്ത്രീയ മാര്‍ഗം എങ്കിലും ഉണ്ട് ...? താങ്ങള്‍ക്ക്‌ ഏഴാം നോട്ടണ്ടിലെ കാട്ടറബി എന്ത് മാര്‍ഗം കഥ പുസ്തകത്തില്‍ തന്നിട്ടുണ്ട് ...?!! സാരമില്ല , തങ്ങളെ സംഭാന്ധിച്ചു അതും ഒരു വിശ്വാസം ..അല്ലെ ..? ഈ വൈകിയ വേളയില്‍ തിരുത്തല്‍ ഒരു പക്ഷെ തങ്ങളെ (കുടുംബത്തെയും ) സംഭാന്ധിച്ചു ഒരു വല്ലാത്ത അനുഭവം ആയേക്കും...അത് കൊണ്ട് വിശ്വാസം തുടരുക...ടെസ്റ്റ്‌ നു ഒന്നും പോകണ്ട കേട്ടോ ...!!

സര്‍വജ്ഞന്‍ ആയ ദൈവത്തിനു തെറ്റ് പറ്റില്ല എന്നതും താങ്കളുടെ ഒരു വിശ്വാസം മാത്രം ..അല്ലെ..? മനുഷ്യന്‍ കൃത്രിമ ജീവന്‍ ഉണ്ടാക്കുമ്പോഴും ജലം അടിസ്ഥാനം ആക്കിയല്ലാത്ത മറ്റു ജീവ രൂപങ്ങളെ മറ്റു ഗ്രഹങ്ങളില്‍ കണ്ടെത്തുമ്പോഴും ഒക്കെ താങ്ങളെ തെറ്റ് പറ്റാത്ത ദൈവത്തിന്റെ പേടിച്ചരണ്ട നിലവിളികള്‍ ഇവിടെ ഒക്കെയോ മുഴങ്ങുന്നത് ശ്രദ്ധിച്ചാല്‍ താങ്ങള്‍ക്ക്‌ കേള്‍ക്കാം !!!

കല്‍ക്കി യുക്തിവാദി ആകും...."യുക്തിവാദി" എന്നാ പദത്തിന്റെ അര്‍ഥം "ഇസ്ലാമിക മത തീവ്ര വാദി" എന്ന് മാറ്റുക ആണെങ്ങില്‍ !!!!

പിന്നെ താങ്ങള്‍ പറഞ്ഞ മണ്ടത്തരങ്ങള്‍ ചൂണ്ടി കാട്ടാന്‍ ആണെങ്ങില്‍ ...!!

വിഷയത്തില്‍ അല്പം എങ്കിലും ജ്ഞാനം സമ്പാദിക്കൂ , ആദ്യം....

എന്നിട്ട് പോരെ അത്തരം ശാസ്ത്രീയ സിദ്ധാന്തങ്ങളെയും
പരീക്ഷനഗലെയും കുറിച്ചുള്ള ചര്‍ച്ച.....മത തീവ്ര വാദം മാത്രം കൈമുതലായുള്ള ഒരു ജഡ ബുദ്ധിയോടു കണ ഭൌതിക തെ കുറിച്ച് എന്ത് ചര്‍ച്ച ചെയ്യാന്‍ ...?!!

Jerry said...

പിന്നെ മറ്റൊന്ന് കൂടി .......

കാട്ടറബി പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ശരി ആണോ തെറ്റാണോ എന്ന് വാദിക്കുക ശാസ്ത്രത്തിന്റെ ബാധ്യതയോ പണിയോ അല്ല ...

.അത്തരം മണ്ടത്തരങ്ങള്‍ താങ്ങള്‍ മാത്രം ചെയ്യുന്നത് ആണ് .....

മതത്തിന്റെ പ്രവര്‍ത്തന രീതികള്‍ ( താങ്കളുടെ ഭാഷയില്‍ നിയമ വ്യവസ്ഥകള്‍ വച്ച് തികച്ചും വ്യത്യസ്തമായ ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെ വിലയിരുത്താനും അതിന്റെ പിതൃത്വം ഏറ്റെടുക്കാനും താങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ആണ് എന്നെ ഇവടെ കൊണ്ടെത്തിച്ചത്...

താങ്ങള്‍ കാട്ടറബി പറഞ്ഞത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് തങ്ങളുടെ കാര്യം ....ആരും അതില്‍ തലയിടാന്‍ വരുന്നില്ല , അതിന്റെ പേരില്‍ മറ്റുള്ളവരെ ബുധിമുട്ടിക്കതിടത്തോളം കാലം ...

എന്നാല്‍ (ചുക്കോ ച്ചുന്നമ്പോ എന്നരിയില്ലെങ്ങിലും) ആ മത മൂടത്വങ്ങള്‍ വച്ച് പരീക്ഷന്ത്മകം ആയ ശാസ്ത്ര സിദ്ധാന്തങ്ങളുടെ മെക്കിട്ടു കേരാതിരിക്കുക...

യാതൊരു തരത്തിലും ശാസ്ത്രീയ സിദ്ധാന്തങ്ങളെ വിലയിരുത്താന്‍ ഉള്ള ഏതെങ്കിലും തരത്തില്‍ ഉള്ള യോഗ്യത കല്‍ക്കി എന്നാ താങ്ങള്‍ക്ക്‌ ഇല്ല എന്ന് സ്വയം മനസ്സില്‍ ആക്കി മത വിഡ്ഢി താരങ്ങളുടെ ഇരുണ്ട ലോകത്ത് തന്നെ കഴിയുക...

ചുരുങ്ങിയ പക്ഷം താങ്ങള്‍ തന്നെ പറഞ്ഞ മറ്റൊരു രീതി ശാസ്ത്രത്തിന്റെ നിയമ വ്യവസ്ഥയെ മാനിക്കുക ......അത് ചെയ്യുന്നിടത്തോളം കാലം താങ്കളുടെ മത കഥകളില്‍ ഇടപെടാന്‍ ഒരു ശാസ്ത്ര സ്നേഹിയും വരില്ല..തങ്ങള്‍ക്കു സമാധാനം ആയി വിഡ്ഢി താരങ്ങളില്‍ അഭിരമിക്കം ..(ഹൂരികളെയും സ്വപ്നം കണ്ടു !!)

Salim PM said...

"ഓരോ ശാസ്ത്രീയ സിദ്ധാന്തവും മുന്നോട്ടു വയ്ക്കപ്പെടുന്നത് വിവിധ തലങ്ങളില്‍ നിരവധി പേരുടെ പരിസോധനകള്‍ക്കും പരീക്ഷണ സ്ഥിരീകരനഗള്‍ക്കും ശേഷം ആണ് .....അതിനു ശേഷവും ലോകത്തിന്റെ ഓരോ കൊനിലുമാ സിദ്ധാന്തത്തിനു അനുപൂരകവും തുടര്ച്ചളകും ആയി പരീക്ഷനഗല്‍ നടക്കും ..ഇതില്‍ ഏതെങ്കിലും ഒരു പരീക്ഷണം ആ സിദ്ധാന്തം തെറ്റാണു എന്ന് തെളിയിച്ചാല്‍ അതോടെ ആ സിദ്ധാന്തം മാറ്റപ്പെടും .... ഈ പ്രവര്‍ത്തന രീതി കൊണ്ടാണ് ഓരോ സിധന്തതും എല്ലാവര്ക്കും പരിസോധിക്കേണ്ടി വരാത്തതും ശാസ്ത്രം മുന്നോട്ടു പോകുന്നതും..."

ഈ നിയമം ഭൗതിക ശാസ്ത്രത്തില്‍ മാത്രം പരിമിതപ്പെടുത്തണ്ട. അത്മീയ ശാസ്ത്രത്തിനും ഇത് ഭാധകമാണ്. ദൈവജ്ഞാനം നേടിയ വ്യക്തികള്‍ കാണിച്ചു തന്ന വിഴിയില്‍ സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്തെത്തിയ അനേകം ആളുകള്‍ മതലോകത്തുണ്ട്. ആര്‍ക്കുവേണമെങ്കിലും പരീക്ഷിച്ചു നോക്കാവുന്നതാണ്. പരീക്ഷണത്തിനു തയ്യാറാകാതെ കണ്ണടച്ച് നിഷേധിച്ചാല്‍ ഒരു ശാസ്ത്ര സിദ്ധാന്തവും വിശ്വസനീയമാകില്ല. ചെറിയൊരുദാഹരണം പറയാം. ഹൈഡ്രജനും ഓക്സിജനും സംയോജിച്ചാണ് വെള്ളം ഉണ്ടാകുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. കത്തുന്ന വാതകമായ ഹൈഡ്രജനും, കത്താന്‍ സഹായിക്കുന്ന ഓക്സിജനും സംയോജിച്ചുണ്ടാകുന്ന വെള്ളം തീ കെടുത്തുന്നു. തീകെടുത്തുന്ന ദ്രാവകമായ വെള്ളം ഉണ്ടായത് തികച്ചും വിപരീത സ്വഭാവമുള്ള മറ്റു രണ്ടു മൂലകങ്ങള്‍ ചേര്‍ന്നാണെന്ന കാര്യം വിശ്വസിക്കാന്‍ സ്വാഭാവികമായും ഒരാള്‍ വിസമ്മതിച്ചാല്‍ അയാളെ അതു വിശ്വസിപ്പിക്കണമെങ്കില്‍ അയാളോട് ആ പരീക്ഷണം നടത്തിസ്വയം ബോധ്യപ്പെടാന്‍ പറയുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ല. ഇതുപോലെ ആത്മീയ രസതന്ത്രം പറഞ്ഞാല്‍ ബോധ്യപ്പെടാത്തവരോട് അത് പരീക്ഷിച്ചറിയാന്‍ പറയുകയല്ലാതെ മാര്‍ഗ്ഗമില്ല. പരീക്ഷിക്കാന്‍ തയ്യാറാകാതെ ഇത് വിഡ്ഢിത്തമാണെന്ന് സ്വയം തീരുമാനിച്ച് സര്‍‌വ്വജ്ഞന്‍ ചമഞ്ഞു നടക്കുന്നവരോട് നല്ല നമസ്കാരം പറയുകയേ മാര്‍ഗ്ഗമുള്ളൂ.

"മതത്തെ സംബന്ധിച്ച് ആണെങ്ങില്‍ ദൈവം ഉണ്ടോ എന്ന് നിങ്ങള്‍ സ്വയം പരിശോധിക്കണം (!) അതൊട്ട്‌ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനും കഴിയില്ല ...മതം എഴാം നോട്ടണ്ടില്‍ മരവിച്ചു നില്‍ക്ക്കുന്നതിനു മറ്റു കാരണങ്ങള്‍ വേണോ ...?"

ദൈവം ഉണ്ടോ എന്ന് ആര്‍ക്കും പരീക്ഷിച്ചു നോക്കാം. മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്യാം. പക്ഷേ, ദൈവത്തെ അറിയാനുള്ള ഇന്ദ്രിയം പ്രവര്‍ത്ത്നക്ഷമമായിരിക്കണം. അല്ലെങ്കില്‍ കണ്ണുകാണാത്ത ഒരാളോട് വെളുപ്പ് നിറം എന്താണെന്ന് പറഞ്ഞു മനസ്സിലാക്കുപോലെയായിരിക്കും അത്.

"പിന്നെ പിതാവിന്റെ കാര്യം .....എനിക്ക് അങ്ങിനെ ഒരു സംശയം ഉണ്ടെങ്കില്‍ പരീക്ഷിച്ചു നോക്ക്കാന്‍ ഒരു ശാസ്ത്രീയ മാര്‍ഗം എങ്കിലും ഉണ്ട് ...?"

ഇവിടെയാണ് വിശ്വാസത്തിന്‍റെ പ്രസക്തി ജെറീ. താങ്കള്‍ക്ക് ഒരു സംശയവും അക്കാര്യത്തില്‍ ഇല്ല എന്ന് എനിക്കറിയാം. പക്ഷേ, അത് പരീക്ഷണം നടത്തി തെളിയിച്ചതു കൊണ്ടല്ല. വിശ്വാസം, അതല്ലേ എല്ലാം?

Salim PM said...

"താങ്ങള്‍ക്ക്‌ ഏഴാം നോട്ടണ്ടിലെ കാട്ടറബി എന്ത് മാര്‍ഗം കഥ പുസ്തകത്തില്‍ തന്നിട്ടുണ്ട് ...?!! സാരമില്ല , തങ്ങളെ സംഭാന്ധിച്ചു അതും ഒരു വിശ്വാസം ..അല്ലെ ..? ഈ വൈകിയ വേളയില്‍ തിരുത്തല്‍ ഒരു പക്ഷെ തങ്ങളെ (കുടുംബത്തെയും ) സംഭാന്ധിച്ചു ഒരു വല്ലാത്ത അനുഭവം ആയേക്കും...അത് കൊണ്ട് വിശ്വാസം തുടരുക...ടെസ്റ്റ്‌ നു ഒന്നും പോകണ്ട കേട്ടോ ...!!"

വിശുദ്ധ ഖുര്‍‌ആന്‍ ഭൗതിക ശാസ്ത്ര അല്ല എന്ന് നേരത്തേ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഭൗതിക ശാസ്ത്രം വ്യക്തമായ തെളിവുകളോടെ സ്ഥപിച്ച ഒരു ശാസ്ത്ര തത്വത്തിനും വിരുദ്ധമായി വിശു‌ദ്ധ ഖുര്‍‌ആനില്‍ ഒന്നും കാണില്ല. അതാണ് ആ ഗ്രന്ഥത്തിന്‍റെ മഹത്വം, ദൈവികത.

വ്യക്തിപരമായി ആക്ഷേപിക്കല്‍ എന്‍റെ സംസ്കാരത്തിനു ചേര്‍ന്നതല്ല. താങ്കളുടെ സംസകാരത്തിനു യോജിച്ച വിധം താങ്കള്‍ക്ക് പ്രവര്‍ത്തിക്കാം.

"സര്‍വജ്ഞന്‍ ആയ ദൈവത്തിനു തെറ്റ് പറ്റില്ല എന്നതും താങ്കളുടെ ഒരു വിശ്വാസം മാത്രം ..അല്ലെ..?"

സര്‍‌വ്വജ്ഞന്‍ ആയ ദൈവത്തിനു തെറ്റുപറ്റില്ല എന്നത് കേവലയുക്തി മാത്രമാണ് സര്‍‌ജ്ഞനാണെങ്കില്‍ തെറ്റു പറ്റാന്‍ പാടില്ല. അങ്ങനെ ഒരു ദൈവം ഉണ്ടോ ഇല്ലേ എന്നാണ് പരിശോധിക്കേണ്ടത്.

"ജലം അടിസ്ഥാനം ആക്കിയല്ലാത്ത മറ്റു ജീവ രൂപങ്ങളെ മറ്റു ഗ്രഹങ്ങളില്‍ കണ്ടെത്തുമ്പോഴും ഒക്കെ താങ്ങളെ തെറ്റ് പറ്റാത്ത ദൈവത്തിന്റെ പേടിച്ചരണ്ട നിലവിളികള്‍ ഇവിടെ ഒക്കെയോ മുഴങ്ങുന്നത് ശ്രദ്ധിച്ചാല്‍ താങ്ങള്‍ക്ക്‌ കേള്‍ക്കാം !!!"

തികച്ചും സാങ്കല്‍‌പ്പികമായ ഈ പരിഹാസം മറുപടി അര്‍ഹിക്കുന്നില്ല.


"വിഷയത്തില്‍ അല്പം എങ്കിലും ജ്ഞാനം സമ്പാദിക്കൂ , ആദ്യം....

എന്നിട്ട് പോരെ അത്തരം ശാസ്ത്രീയ സിദ്ധാന്തങ്ങളെയും
പരീക്ഷണ യും കുറിച്ചുള്ള ചര്‍ച്ച.....മത തീവ്ര വാദം മാത്രം കൈമുതലായുള്ള ഒരു ജഡ ബുദ്ധിയോടു കണ ഭൌതിക തെ കുറിച്ച് എന്ത് ചര്‍ച്ച ചെയ്യാന്‍ ...?!!"

എനിക്കു വിഷയത്തില്‍ ജ്ഞാനമില്ലെങ്കില്‍ അത് ചൂണ്ടിക്കാണിക്കാനാണ് വിജ്ഞാനിയായ താങ്കളോട് ഞാന്‍ പറയുന്നത്. താങ്കളെപ്പോലെ എല്ലാം അറിയാം എന്ന ഹുങ്ക് എനിക്കില്ല. എനിക്കറിയാവുന്നു പരിമിതമായ കാര്യങ്ങള്‍ ഞാന്‍ പറയുന്നു. അത് പറയരുത് എന്ന് പറയാന്‍ താങ്കള്‍ ആര്? ഒരു വിഡ്ഢിയുടെ ജല്പ്പനങ്ങള്‍ക്ക് താങ്കള്‍ എന്തിനിത്ര പ്രാധാന്യം നല്‍കുന്നു?

Salim PM said...

"കാട്ടറബി പറഞ്ഞ ഏതെങ്കിലും ഒരു കാര്യം ശരി ആണോ തെറ്റാണോ എന്ന് വാദിക്കുക ശാസ്ത്രത്തിന്റെ ബാധ്യതയോ പണിയോ അല്ല ..."

ശരിയാണെന്നു തെളിയിക്കല്‍ എന്‍റെ ബാധ്യതയാണ്. അത് ഞാന്‍ ചെയ്യുന്നു. തെറ്റണെന്ന് തെളിയിക്കാന്‍ താങ്കള്‍ക്കാകില്ലെങ്കില്‍ വായടക്കുക. ആരും താങ്കളെ നിര്‍ബന്ധിച്ചില്ലല്ലോ?

"മതത്തിന്റെ പ്രവര്‍ത്തന രീതികള്‍ ( താങ്കളുടെ ഭാഷയില്‍ നിയമ വ്യവസ്ഥകള്‍ വച്ച് തികച്ചും വ്യത്യസ്തമായ ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളെ വിലയിരുത്താനും അതിന്റെ പിതൃത്വം ഏറ്റെടുക്കാനും താങ്ങള്‍ നടത്തിയ ശ്രമങ്ങള്‍ ആണ് എന്നെ ഇവടെ കൊണ്ടെത്തിച്ചത്..."

മതത്തിനു രണ്ടു വശങ്ങള്‍ ഉണ്ട്. അത്മീയവും ഭൗതികവും. ഇത് രണ്ടും സമരസപ്പെടുത്തി കൊണ്ടുപോകല്‍ ആണ് ഒരു മത വിശ്വാസിയുടെ കടമ. വിശുദ്ധ ഖുര്‍‌ആനില്‍ ആദ്യം അവതരിച്ച സൂക്തം. "നീ വയിക്കുക" എന്നാണ്. വിജ്ഞാന സമ്പാദനത്തിന് വളരെയേറെ പ്രാധാന്യം ഇസ്‌ലാം നല്‍കുന്നുണ്ട്. ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍ മതത്തിനെതിരാണെന്നതിന്‍റെ പേരില്‍ മത നിന്ദാകുറ്റം ചുമത്തി മത ഭ്രഷ്ട് കല്പ്പിച്ച ക്രിസ്തീയ രീതി ഇസ്‌ലാമില്‍ താങ്കള്‍ക്ക് കാണാന്‍ സാധിക്കില്ല. മതവും ശാസത്രവും സമരസപ്പെടുത്തിക്കൊണ്ടുപോകാനുള്ള ശ്രമം മുസ്‌ലിംകളുടെ ഭാഗത്ത് നിന്ന് എന്നും ഉണ്ടായിട്ടുണ്ട്. ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും. അതോര്‍ത്ത് ജെറി വിലപിച്ചിട്ട് കാര്യമില്ല.

"താങ്ങള്‍ കാട്ടറബി പറഞ്ഞത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യുന്നത് തങ്ങളുടെ കാര്യം ....ആരും അതില്‍ തലയിടാന്‍ വരുന്നില്ല , അതിന്റെ പേരില്‍ മറ്റുള്ളവരെ ബുധിമുട്ടിക്കതിടത്തോളം കാലം ..."

ഞാന്‍ ജെറിയെ ഏതു വിധത്തില്‍ ബുധിമുട്ടിച്ചു എന്നാണ്?

"എന്നാല്‍ (ചുക്കോ ച്ചുന്നമ്പോ എന്നരിയില്ലെങ്ങിലും) ആ മത മൂടത്വങ്ങള്‍ വച്ച് പരീക്ഷന്ത്മകം ആയ ശാസ്ത്ര സിദ്ധാന്തങ്ങളുടെ മെക്കിട്ടു കേരാതിരിക്കുക... "

മുഴുവന്‍ ശാസ്ത്ര സിദ്ധാന്തങ്ങളുടെയും മൊത്തം ഏജെന്‍സി ഏറ്റെടുത്തിരിക്കയാണോ സഖാവ്?

"യാതൊരു തരത്തിലും ശാസ്ത്രീയ സിദ്ധാന്തങ്ങളെ വിലയിരുത്താന്‍ ഉള്ള ഏതെങ്കിലും തരത്തില്‍ ഉള്ള യോഗ്യത കല്‍ക്കി എന്നാ താങ്ങള്‍ക്ക്‌ ഇല്ല എന്ന് സ്വയം മനസ്സില്‍ ആക്കി മത വിഡ്ഢി താരങ്ങളുടെ ഇരുണ്ട ലോകത്ത് തന്നെ കഴിയുക..."

സര്‍ട്ടിഫിക്കറ്റിനു നന്ദി. ഇനി ആവര്‍ത്തിക്കില്ല സാര്‍. ഇത്തവണ ക്ഷമി പ്ലീസ്.

"ചുരുങ്ങിയ പക്ഷം താങ്ങള്‍ തന്നെ പറഞ്ഞ മറ്റൊരു രീതി ശാസ്ത്രത്തിന്റെ നിയമ വ്യവസ്ഥയെ മാനിക്കുക ......അത് ചെയ്യുന്നിടത്തോളം കാലം താങ്കളുടെ മത കഥകളില്‍ ഇടപെടാന്‍ ഒരു ശാസ്ത്ര സ്നേഹിയും വരില്ല..തങ്ങള്‍ക്കു സമാധാനം ആയി വിഡ്ഢി താരങ്ങളില്‍ അഭിരമിക്കം ..(ഹൂരികളെയും സ്വപ്നം കണ്ടു !!)"

കല്‍ക്കി എല്ലാ രീതി ശാസ്ത്രത്തെയും ബഹുമാനിക്കുന്നു. ആരാണ് ബഹുമാനിക്കാത്തത് എന്ന് ഇത് വായിക്കുന്നവര്‍ക്ക് തീരുമാനിക്കട്ടെ.

Jerry said...

കല്‍ക്കി എല്ലാ രീതി ശാസ്ത്രത്തെയും ബഹുമാനിക്കുന്നു. ആരാണ് ബഹുമാനിക്കാത്തത് എന്ന് ഇത് വായിക്കുന്നവര്‍ക്ക് തീരുമാനിക്കട്ടെ.
***

അത്തരം ഒരു ബഹുമാനം ഉണ്ടെങ്കില്‍ താങ്ങള്‍ ആദ്യം ചെയ്യേണ്ടത് താങ്ങള്‍ക്ക്‌ വ്യക്തമായ അറിവ് ഇല്ലാത്ത ഒരു ശാസ്ത്ര സിദ്ധാന്തത്തെ പറ്റി തെറ്റി ധരിപ്പിക്കുന്ന രീതിയില്‍ അത് താങ്കളുടെ കഥ പുസ്തകത്തില്‍ ഉണ്ട് എന്നാ മട്ടില്‍ ഉള്ള എട്ടു കാലി മമ്മോഞ്ഞു പണി ചെയ്യാതിരിക്കുക ആണ്....

താങ്കളുടെ മത പരം ആയ വിശ്വ്വസങ്ങളെ ആരും ചോദ്യം ചെയ്യാന്‍ വരുന്നില്ല ...എന്നാല്‍ താങ്കളുടെ അറിവില്ലായ്മയെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചതിനെ ആണ് എതിര്‍ത്തത് ...

പിന്നെ വ്യക്തിപരം ആയ പരാമര്‍ശം ...അത് തുടങ്ങി വച്ചത് താങ്ങള്‍ ആണെങ്ങില്‍ കൂടി അത് താങ്ങളെ ഏതെങ്കിലും തരത്തില്‍ വേദനിപ്പിചിട്ടുന്ടെങ്ങില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു ....

താങ്കളുടെ മത ഭാവന കള്‍ക്കനുസരിച്ച് ശാസ്ത്ര സിദ്ധാന്തങ്ങളെ വളച്ചൊടിക്കാന്‍ അടുത്ത തവണ ഇറങ്ങും മുന്‍പ് ആ വിഷയത്തെ പറ്റി അല്പം അറിവ് നേടാനും അല്പം യുക്തിപരം ആയി ആ വാക്കുകളെ വിലയിരുത്താനും ശ്രമിക്കുക ...

നോസ്ട്ര ദാമുസ് ന്റെ പ്രവചന പുസ്തകം ഒരു പ്രാവശ്യം വായിച്ചു നോക്കി അതില്‍ നിന്നും ഈ പറഞ്ഞ സിദ്ധാന്തങ്ങള്‍ പുറത്തെടുക്കാന്‍ താങ്ങള്‍ക്ക്‌ ഒരു ബുദ്ധിപരം ആയ വ്യയം നടത്താവുന്നതും ആണ് ...താങ്ങള്‍ ഇപ്പോള്‍ നടത്തിയ ശ്രമത്തിന്റെ അപഹാസ്യത അപ്പോള്‍ താങ്ങള്‍ക്ക്‌ ഒരു പക്ഷെ മനസ്സില്‍ ആയേക്കും ...

ആശംസകള്‍ .........

ഒരിക്കല്‍ കൂടി പറയട്ടെ , ഇവിടെ അറിവില്ലായ്മയെ യും വിഡ്ഢി തരാതെയും പറ്റി പറഞ്ഞതെല്ലാം ജെറി, കല്‍ക്കി എന്നെ രണ്ടു വ്യക്തികളുടെ തലത്തില്‍ എടുക്കരുത് എന്ന് അപേക്ഷിക്കുന്നു ......

അന്ധമായ മത വിശ്വാസവും പരീക്ഷനാത്മകം ആയ ശാസ്ത്ര രീതികളും തമ്മില്‍ ഉള്ള ഒരു സംവാദം ആയി അതിനെ കണ്ടാല്‍ മതി .....

താങ്കളുടെ സുഹൃത്ത്

ജെറി

Salim PM said...

പ്രിയ സുഹൃത്തേ,

"താങ്കളുടെ മത പരം ആയ വിശ്വ്വസങ്ങളെ ആരും ചോദ്യം ചെയ്യാന്‍ വരുന്നില്ല ...എന്നാല്‍ താങ്കളുടെ അറിവില്ലായ്മയെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചതിനെ ആണ് എതിര്‍ത്തത് ..."

എന്‍റെ മതപരമായ വിശ്വാസങ്ങളെ ആരെങ്കിലും ചോദ്യം ചെയ്യുന്നതില്‍ എനിക്കൊരു ആക്ഷേപവുമില്ല. ഞാന്‍ എപ്പോഴും അത്തരം വിമര്‍ശനങ്ങള്‍ സ്വാഗതം തെയ്യുകയേ ഉള്ളൂ.

എന്‍റെ അറിവില്ലായ്മ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു എന്നു തോന്നുന്നുണ്ടെങ്കില്‍ ആ അറിവില്ലായ്മകള്‍ മാന്യമായ ഭാഷയില്‍ തിരുത്തി തെറ്റിദ്ധാരണ നീക്കുകയാണ് വേണ്ടത്. താങ്കളുടെ കമന്‍റിലുടനീളം പ്രവാചകനെയും ദൈവത്തെയും ദൈവ വിശ്വാസികളെയും പരിഹസിക്കുന്ന രീതിയാണ് കാണുന്നത്. പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്നതല്ലേ നല്ല രീതി.

വ്യക്തിപരമായ ഒരു ഉദാഹരണം ഞാന്‍ പറഞ്ഞുവെന്നേയുള്ളൂ, ഒരിക്കലും അതൊരു ആക്ഷേപമായി ഞാന്‍ പറഞ്ഞതല്ല. അതേ വിഷയം എടുത്ത് താങ്കള്‍ പരിഹസിച്ച രീതി നോക്കുക.

എന്‍റെ ഏതെങ്കിലും വാക്കുകള്‍ താങ്കളെ നോവിച്ചുവെങ്കില്‍ ക്ഷമ ചോദിക്കുന്നു. വ്യക്തിപരമായി കല്‍ക്കിക്ക് റെജിയോട് ഒരു വിദ്വേഷവും ഇല്ല. ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയതിനും നന്ദി. താങ്കള്‍ക്കിഷ്ടപ്പെടില്ലെങ്കിലും ഞാന്‍ പറയുന്നു, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

Anonymous said...

കുരുത്തം കേട്ടവന്‍ ....

താന്‍ പിന്നെ പേടിക്കണ്ട ....

തന്നെ സംബന്ധിച്ച് കോഴിയെയും മുട്ടയും ഒരുമിച്ചു ദൈവം ആദാമിന് ഒമ്ലെറ്റ് അടിക്കാന്‍ ഉണ്ടാക്കിയത് ആയതു കൊണ്ട് ഒരു ടെന്‍ഷനും ഇല്ല അല്ലെ ...? !!

നല്ല പഷ്ട്ട് കൂട്ട് ....

He deserve it. Congrats Jerry, these guyz comes with some stories to substantiate a theory.

ആചാര്യന്‍ said...

ഹ ഹ ഹ ഹാ ഹാ ...ഈ ടോം ആന്‍ഡ്‌ ജെറി കളി എന്ന് തീരും ... യുക്തിവാദി അതെന്തുവാദി? എന്ത് കുന്തമെങ്ങിലും ആകട്ടെ .ഈ ജെറി എന്ന് പറയുന്നവന്‍ യുക്തിവാദി ഒന്നും അല്ല ..വെറും മുസ്ലിം ഇസ്ലാം വിരോധി ആയ ഒരു പക്കാ മത ബ്രാന്ധന്‍ ആണ് .അല്ലെങ്ങില്‍ ഇസ്ലാമിനോട് മാത്രം ഇയാള്‍ക്ക് എന്താ ഇത്ര വിരോധം മറ്റുള്ള മതങ്ങലോടോന്നും ഇല്ലാത്ത ഒരു ഇത്‌ ?പറഞ്ഞതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ വെറും മുരട്ടു വാദവുമായി വരരുത്...

Jerry said...

@ ആചാര്യന്‍ (!!!)




തീവ്ര വാദത്തിന്റെ നാള്‍ വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഒരു കളിമണ്‍ തലയെ ആചാര്യന്‍ എന്ന് പേരിടുന്നതിലെ വിരോധാഭാസം ചിരിപ്പിക്കുന്നു !!

യുക്തിവാദം എന്തെന്ന് അറിയാനും താങ്കളുടെ മത തിമിരം ബാധിച്ച തലയ്ക്കു ആകില്ല !

പിന്നെ , വിഡ്ഢിത്തങ്ങള്‍ / ശല്യങ്ങള്‍ കൂടുതല്‍ പുറപ്പെടുന്നത് ഒരു ഭാഗത്ത്‌ നിനാകുമ്പോള്‍ അവിടേക്ക് ശ്രദ്ധ തിരിയുന്നത് സ്വാഭാവികം !

ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ എന്താണ് എന്ന് മനസ്സില്‍ ആക്കാന്‍ ഉള്ള ശാസ്ത്ര വിവരം താങ്ങള്‍ക്ക്‌ ഇല്ല എന്നത് വ്യക്തം ആണ് ....!!

അകെപ്പ്പാടെ ഉള്ളത് "ന്റെ കിതബിനെ ആരോ കുറ്റം പറയുന്നു" എന്നാ മത ഭ്രാന്തു മാത്രം !


മലയാള ബ്ലോഗ്‌ രംഗത്ത് ഏതെങ്കിലും "ബുദ്ധ മത വിശ്വാസി " ഈ സൈസ് മടതരങ്ങള്‍ വിളമ്പിയാലും ജെറി അതിനെതിരെ യുക്തിയുടെ വാദ ങ്ങളുമായി വരും !


അത് അറിയാന്‍ ആചാര്യന്‍ ( എന്നാ കോമാളി ) തന്റെ മത തിമിരത്തിന്റെ മഞ്ഞ കണ്ണട അല്‍പ നേരത്തേക്ക് മാറ്റി വക്കണം .... !!!

സ്വയം മത തീവ്ര വാദത്തിന്റെ അപകടകരം ആയ വിഷ വിത്തുകള്‍ പേറുന്ന ഒരു "കളിമണ്‍ തലയ്ക്കു " ലോകം മുഴുവന്‍ ശത്രുക്കള്‍ ഉണ്ടെന്നു തോന്നുന്നത് സ്വാഭാവികം !

Feroze said...

ഇവട്ടകലോടൊക്കെ സംസാരിച്ചു വെറുതെ സമയം കളയാതെ കല്‍കീ, ഇവട്ടകല്‍ക്കൊന്നും, ദുനിയാവും ഇല്ല, ................, ഇല്ലതവരാവും, ആ നേരം 10 ദിക്ര്‍ ചൊല്ലിയാല്‍ അതിന്റെ കൂലി താങ്കള്‍ക്ക് കിട്ടും, താങ്കള്‍ നല്ലതെന്തെങ്കിലും എഴുതി ആളുകള്‍ ഇതിലീക്ക് ഇനിയൌം വന്നു ചെരതിരിക്കാനുള്ള തന്ത്രം, അമേരികയില്‍ ആളുകള്‍ (ക്രിസ്ടിയന്‍സ്) ഇസ്ലാമിനെ നിന്ദിക്കാന്‍ ഇറങ്ങി ഇസ്ലാമിലേക്ക് ആകര്ഷിക്കപെട്ടു, അത് കണ്ടു വെരളി പിടിച്ചിരിക്കുകയാണ് അമേരികയും മറ്റും,