Tuesday, July 13, 2010

അന്ധനായ വാച്ച്മേക്കര്‍ (THE BLIND WATCHMAKER)

പ്രഗല്‍ഭനായ ബ്രിട്ടീഷ് ജന്തു ശാസ്ത്രജ്ഞന്‍ പ്രൊഫസര്‍ ഡാക്വിന്‍സിന്‍റെ പ്രസിദ്ധമായ പുസ്തകമാണ് 'അന്ധനായ ഘടികാര നിര്‍മ്മാതാവ്' (THE BLIND WATCHMAKER). ഈ പുസത്കത്തില്‍ ഡാക്വിന്‍സ് വാസ്തവത്തില്‍ ഡാര്‍‌വിനിസം പുനര്‍ രചിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് അസ്തിത്വമില്ല എന്ന ഡാര്‍‌വിന്‍റെ സിദ്ധാന്തത്തെ പ്രത്യക്ഷമായിത്തന്നെ വിളംബരപ്പെടുത്തുന്നതാണ് പ്രസ്തുത പുസ്തകം.

എല്ലാ സൃഷ്ടിക്കും ഒരു സ്രഷ്ടാവ് ആവശ്യമാണ്. നിങ്ങള്‍ക്ക് ഡാവിഞ്ചിയെ നിഷേധിച്ചുകൊണ്ട് മോണാലിസയില്‍ വിശ്വസിക്കാന്‍ സാധ്യമല്ല. എന്നിട്ടും വ്യക്തമായ ഈ നിരര്‍ഥക വാദത്തോട് പ്രൊഫസര്‍ ഡാക്വിന്‍സ് പ്രതിബദ്ധത അകാട്ടുന്നു. സൃഷ്ടിയില്‍ അദ്ദേഹം വിശ്വസിക്കുമ്പോള്‍ തന്നെ സ്രഷ്ടാവിന്‍റെ അസ്തിത്വത്തെ അദ്ദേഹം നിഷേധിക്കുന്നു. വിലക്ഷണമായ രീതിയില്‍ സ്രഷ്ടാവിനു പകരം പ്രകൃതി നിര്‍ദ്ധാരണത്തെ പകരം വെക്കുകയും ചെയ്യുന്നു. ഉന്നതനായ ഒരു പ്രകൃതി ശാസ്ത്രജ്ഞന്‍ എന്ന നിയില്‍ അദ്ദേഹത്തില്‍ നിന്ന് ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഡാര്‍‌വിന്‍ സിദ്ധാന്തം ഒരു രചനാത്മക തത്ത്വമല്ലെന്ന് അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ടായിരുന്നു.

പ്രൊഫസര്‍ ഡാക്വിന്‍സ് ജീവന്‍റെ യഥാര്‍ത്ഥ പ്രശ്നവുമായുള്ള ഏറ്റുമുട്ടല്‍ ഈ പുസ്തകത്തില്‍ ഒഴിവാകുകയാണ് ചെയ്യുന്നത്. പ്രശ്നങ്ങളുടെ അസ്തിത്വം അദ്ദേഹം അംഗീകരിക്കുന്നു; അതിനെക്കുറിച്ച് അദ്ദേഹത്തിന് അറിവുമുണ്ട്. എന്നിരിക്കേയാണ് ഈ ഒഴിവാക്കല്‍. അദ്ദേഹം ഉന്നയിച്ച എല്ലാ വസ്തുതകളും ചര്‍ച്ചചെയ്യുകയല്ല ഇവിടെ ഉദ്ദേശ്യം. കാരണം, അവയില്‍ പലതും അപ്രസക്തങ്ങളാണ്; വിഷയവുമായി ബന്ധമില്ലാത്തവയാണ്. എന്നിരുന്നാലും യഥാര്‍ഥ ജീവനെക്കുറിച്ചും അത് ആവാഹിക്കുന്ന നിഗൂഢതകളെക്കുറിച്ചും പ്രൊഫസര്‍ ഡാക്വിന്‍സ് എഴുതുമ്പോള്‍ തികച്ചും ഒരു ശാസ്ത്രജ്ഞനെപ്പോലെതന്നെയാണ് അത് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. മറ്റു ലക്ഷ്യങ്ങള്‍ സ്ഥാപിക്കാന്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ അദ്ദേഹം കൈകടത്തുന്നില്ല. ഇവിടെ ഡാക്വിന്‍സ് വളരെ നല്ല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ആ സാമര്‍ഥ്യമൊന്നും പ്രകൃതി നിര്‍ദ്ധാരണത്തിന്‍റെ സമര്‍ഥനത്തില്‍ അദ്ദേഹം പ്രകടിപ്പിച്ചു കാണുന്നില്ല. മുമ്പേ നിലകൊള്ളുന്ന ഒരു ധൈഷണിക ബോധത്തിന്‍റെ അസ്തിത്വമില്ലാതെ ജീവന്‍ അതിന്‍റെ എല്ലാ സങ്കീര്‍ണ്ണതകളോടുംകൂടി സൃഷ്ടിക്കപ്പെടുക സാധ്യമല്ല.

ജീവന്‍റെ ഈ സൃഷ്ടി നടത്തിയത് ഒരിക്കലും പ്രകൃതി നിര്‍ദ്ധാരണമല്ല. ജീവിത യാഥാര്‍ഥ്യത്തിന്‍റെ സത്യസന്ധമായ എല്ലാ അനുഭവങ്ങളും ഈ ആശയത്തി‍ലേക്കാണ് നമ്മെ നയിക്കുന്നത്. അനിവാര്യമായ ഈയൊരു യുക്ത്യാധിഷ്ടിത നിഗമനം ഒഴിവാകാന്‍ വേണ്ടി അദ്ദേഹം സ്വയം തന്നെ സൃഷ്ടിച്ച അയഥാര്‍ഥമായ സ്വപന ലോകത്തേക്ക് പലായനം ചെയ്യുകയാണ്. അതായത്, കമ്പ്യൂട്ടര്‍ ഗെയിമുകളുടെയും വിചിത്ര ജീവികളുടെയും ലോകം. പിന്നീട് അദ്ദേഹം മനുഷ്യ നിര്‍മ്മിത യന്ത്രങ്ങളും പ്രകൃതിയിലെ പ്രത്യക്ഷമായ സങ്കീര്‍ണ്ണതകളും തമ്മില്‍ വ്യക്തമായ ഒരു വിഭജന രേഖ വരയ്ക്കാന്‍ ശ്രമിക്കുന്നുണ്ട്. മനുഷ്യന്‍ നിര്‍മ്മിച്ച അത്ഭുതങ്ങളുടെ സങ്കീര്‍ണ്ണതകളെല്ലാം യാഥാര്‍ഥ്യങ്ങളും ലക്ഷ്യത്തോടൂ കൂടിയവയും നന്നായി ആസൂത്രണം ചെയ്തവയുമാണെന്നും എന്നാല്‍, പ്രകൃതിയിലുള്ള സങ്കീര്‍ണ്ണതകളില്‍ അത്ഭുതങ്ങളുടെ ഘടകങ്ങള്‍ വളരെ കൂടുതല്‍ ആണെങ്കിലും ഉദ്ദേശ്യ രഹിതവും അനാസൂത്രിതവുമാണെന്നും അവകാശപ്പെട്ടുകൊണ്ട് വായനക്കാരെ അദ്ദേഹം വഴി തെറ്റിക്കുന്നു. പ്രകൃതിയിലുള്ള വസ്തുക്കള്‍ക്ക് എന്തെങ്കിലും ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള സങ്കീര്‍ണ്ണതകളോ മുന്‍‌കൂട്ടിയുള്ള രൂപകല്പ്പനയോ ഉണ്ടെന്നുള്ളത് ഒരു പ്രതീതി മാത്രമാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാനാണ്. അദ്ദേഹത്തിന്‍റെ ശ്രമം. അവധാനതയില്ലാത്ത വായനക്കാരനെ മുന്നോട്ടും പിന്നോട്ടും ഓടിച്ച് മനസ്സില്‍ ആശയക്കുഴപ്പമുണ്ടാക്കുകയാണ് ഡാക്വിന്‍സ് ചെയ്യുന്നത്. അതായത്, അവലോകന ദര്‍ശനത്തില്‍ നിന്ന് ദീര്‍ഘദര്‍ശനത്തിലേക്കും ദീര്‍ഘദര്‍ശനത്തില്‍ നിന്ന് അവലോക ദര്‍ശനത്തിലേക്കുമുള്ള വഞ്ചനാത്മകമായ ഒരു ശ്രമമാണിത്. മനുഷ്യനിര്‍മ്മിതമായ എല്ലാ വസ്തുക്കളും ദീര്‍ഘദൃഷ്ടിയോടുകൂടിയാണെന്ന് ലോകം വിശ്വസിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതായത്, ഒരു ബോധ മനസ്സിന്‍റെ ഉല്പ്പന്നമായ അവയ്ക്ക് ലക്ഷ്യവും രൂപകല്പ്പനയും സാങ്കേതിക സങ്കീര്‍ണ്ണതയും ഉണ്ട്. പ്രകൃതി നിര്‍മ്മിത വസ്തുക്കളിലേക്ക് തിരിയുമ്പോള്‍ അതില്‍ മനുഷ്യ നിര്‍മ്മിത വസ്തുവിനേക്കാള്‍ ആയിരക്കണക്കിന് കാര്യങ്ങളില്‍ അത്ഭുതങ്ങളുടെ മഹത്തായ ഘടകങ്ങളുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നു. എന്നാല്‍, മനുഷ്യ നിര്‍മ്മിത വസ്തുക്കളില്‍ രൂപകല്പ്പന കാണാന്‍ നാം ശീലിപ്പിക്കപ്പെട്ടിരിക്കുന്നതു കൊണ്ട് നമ്മുടെ അവലോകനദൃഷ്ടി പ്രകൃതി വസ്തുക്കളിലേക്ക് നോക്കുമ്പോള്‍ ഇതേ ലക്ഷ്യബോധത്തിന്‍റെയും രൂപകല്പ്പനയുടെയും മിഥ്യാ ബോധത്തെ നമ്മില്‍ ജനിപ്പിക്കുകയാണ് ചെയ്യുന്നത് എന്നു അദ്ദേഹം ഊന്നിപ്പറയുന്നു. അതുകൊണ്ട് പ്രകൃതി വസ്തുക്കള്‍ക്കും ഒരു ബോധാത്മകനായ രൂപസന്ദായകനുണ്ടാകണമെന്ന് വിശ്വസിക്കാന്‍ നാം പ്രേരിതരായിത്തീരുന്നു. വ്യക്തമായും അദ്ദേഹം സ്വയം ആധികാരികമായ ചില വാക്കുകള്‍ പ്രസ്താവിക്കുകയല്ലാതെ ഈ മിഥ്യാ വാദത്തെ സംബന്ധിച്ച് യാതൊരു വാദ മുഖങ്ങളും അവതരിപ്പിക്കുന്നില്ല. നേരെ മറിച്ച് യഥാര്‍ഥ ജീവിതവുമായി ബന്ധപ്പെട്ട് അദ്ദേഹം നിരത്തിയ ഉദാഹരണങ്ങളെല്ലാം അദ്ദേഹത്തിന്‍റെ നിഗമനങ്ങളെ ഖണ്ഡിക്കുകയാണ് ചെയ്യുന്നത്.

ഉദാഹരണമായി വവ്വാലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ പണ്ഡിതോചിതമായ പഠനമെടുക്കാം. ഇത്തരം പഠനത്തെക്കുറിച്ച് അദ്ദേഹം പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നത് ഇപ്ര്കാരമാണ്:

"ഇത്തരം മിഥ്യകള്‍ കെട്ടിപ്പൊക്കിയ ശേഷം അതിനു പരിഹാരം നിര്‍ദ്ദേശിച്ചുകൊണ്ട് അത് വിപാടനം ചെയ്യുകയാണ് എന്‍റെ ഉദ്ദേശ്യം."

ഖേദകരമെന്നു പറയട്ടെ, ഇത് അദ്ദേഹം പാലിക്കുന്നില്ല. വവ്വാലിനെക്കുറിച്ചുള്ള വിവരണത്തിനാണ് പ്രസ്തുത പുസ്തകത്തിലെ Good Design എന്ന അദ്ധ്യായത്തിലെ നല്ലൊരു പങ്കും അദ്ദേഹം വിനിയോഗിച്ചിട്ടുള്ളത്. അദ്ദേഹം എഴുതുന്നു:

"അവയുടെ മസ്തിഷ്ക്കം വളരെ ലോലമായി ക്രമീകരിച്ചു നിര്‍ത്തിയ ഒരു കൂട്ടം ഇലക്ട്രോണിക് ഇന്ദ്രജാലങ്ങളുടെ ഒരുകൊച്ചു പ്രപഞ്ചമാണ്. പ്രതിധ്വനികളുടെ ലോകം കൃത്യ സമയത്ത് decode അഥവാ വിശകലനം ചെയ്യാന്‍ ആവശ്യമായ രീതിയില്‍ പ്രോഗ്രാം ചെയ്യപ്പെട്ട വിപുലമായ ഒരു സോഫ്റ്റ്‌വെയര്‍ ആണത്. അനിതരസാധാരനമായ രീതിയില്‍ ഉദ്ദിഷ്ട രീതിയില്‍ അള്‍ട്രാ സൗണ്ടുകള്‍ പ്രസരിപ്പിക്കുന്ന ഉപകരണങ്ങളാണ് അവയെന്ന് നാം തിരിച്ചറിയുന്നത്‌വരെ, പള്ളിമേടയ്ക്ക് മുകളില്‍ വാ പിളര്‍ന്ന് മുഖം വികൃതമാക്കി തൂക്കിയിട്ടിരിക്കുന്ന തൂക്കുപാവയെപ്പോലെയേ നാം വവ്വാലിനെ കാണുന്നുള്ളൂ."

വളരെ സമര്‍ഥമായി അദ്ദേഹം ഈ സമസ്യകള്‍ ഉപസംഹരിക്കുന്നുണ്ട്. ശബ്ദത്തിനുമേല്‍ നിയന്ത്രണമുള്ള വവ്വാലിന്രെ കഴിവുകളെ അദ്ദേഹം പ്രശംസിക്കുന്നത് കാണുക:

"ഒരു കൊച്ചു തവിട്ടു നിറമുള്ള വവ്വാല്‍ തന്‍റെ ശബ്ദ പ്രതിധ്വനിയിലൂടെ ഒരു കീടത്തെ കണ്ടുപിടിക്കാന്‍ ആരംഭിക്കുമ്പോള്‍ അതിന്‍റെ ശബ്ദത്തിന്‍റെ കമ്പന നിരക്ക് അധികമാകുന്നു. ഒരു മെഷീന്‍ ഗണ്ണിനേക്കാള്‍ വേഗത്തില്‍ ആയിരിക്കും അതിന്‍റെ പ്രവേഗം. സെക്കന്‍റില്‍ പരമാവധി 200 പള്‍സ് നിരക്കില്‍ ശബ്ദതരംഗങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട് വവ്വാല്‍ ചലിക്കുന്ന ഇരയുടെ അടുത്തെത്തുന്നു"

അവിദ്ദേഹം ഉയര്‍ത്തുന്ന ചൊദ്യം:

"വവ്വാലുകള്‍ക്ക് സെക്കന്‍റില്‍ 200 വരെ പ്രത്യേക സന്ദര്‍ഭങ്ങളില്‍ സ്പന്ദനങ്ങള്‍ അയക്കാന്‍ കഴിയുന്നുവെങ്കില്‍ എന്തുകൊണ്ട് ഇത് എല്ലാ സമയവും നിലനിര്‍ത്തുന്നില്ല? കാരണം, വവ്വാലുകള്‍ക്ക് അതിന്‍റെ പള്‍സ് നിരക്ക് ക്രമീകരിക്കുന്ന ഒരു സം‌വിധാനമുണ്ട്. വവ്വാലിന് അടിയന്തിരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ വേണ്ടിയും ലോകത്തെ സൂക്ഷ്മമായി അറിയാനും എന്തുകൊണ്ട് സ്ഥിരമായി ഈ സം‌വിധാനം പരമാവധി ആവൃത്തിയില്‍ പ്രവര്‍ത്തിച്ചു കൂടാ?"

അദ്ദേഹം തന്നെ ഇതിനുത്തരം നല്‍കുന്നു:

"ഒരു കാരണമിതാണ്. ഈ ഉന്നത നിരക്കിലുള്ള തരംഗങ്ങള്‍ അടുത്തെത്തിയ ഇരകള്‍ക്കു നേരെ മാത്രമേ അനുയോജ്യമാകൂ. തന്‍റെ മുന്നില്‍ ദൂരെയുള്ള ഇരകള്‍ക്ക് നേരെ ഉന്നത നിരക്കില്‍ കമ്പനങ്ങള്‍ അയക്കുകയാണെങ്കില്‍ അതില്‍ തട്ടി പ്രതധ്വനിക്കുന്ന തരംഗങ്ങള്‍ മറ്റു ശബ്ദതരംഗങ്ങളുമായി ഇടകലര്‍ന്ന് പോകുന്നത് കൊണ്ടായിരിക്കാം അടുത്തുള്ള ഇരകള്‍ക്ക് നേരെ മാത്രം ഉന്നത നിരക്കിലുള്ള കമ്പനങ്ങള്‍ അയക്കുന്നത്"

വവ്വാലുകളുടെ വൈമാനികവും ശാബ്ദികവുമായ അത്ഭുത കഴിവുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് അദ്ദേഹം ഉപസംഹരിക്കുന്നതിങ്ങനെ:

"കൃത്യമായ ഉപകരണങ്ങലിലൂടെയും കടലാസുകളിലെഴുതിയ ഗണിതകൃയകളിലൂടെയും ഒരു പരിധിവരെ മാത്രമേ നമുക്കത് മനസ്സിലാക്കാന്‍ സാധിക്കൂ. ഒരു കൊച്ചു ജീവി അതെല്ലാം തന്‍റെ തലയില്‍ ചെയ്യുന്നുവെന്ന് സങ്കല്പ്പിക്കന്‍ പ്രയാസമാണ്"

സാങ്കേതിക സങ്കീര്‍ണ്ണതെകളെക്കുറിച്ച് പറയുമ്പോള്‍ മനുഷ്യ നിര്‍മ്മിത യന്ത്രങ്ങള്‍ക്ക് അതിനോട് സാമ്യമുണ്ടെങ്കിലും സങ്കീര്‍ണ്ണത അതിനെക്കാള്‍ കുറവാണെന്ന കാര്യം അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു:

"തീര്‍ച്ചയായും ഈ ചെപ്പിന്‍റെ (വവ്വാലിന്‍റെ തല) വയറിങ്ങ് നവീകൃതമായ ഒരു ബോധാത്മക മസ്തിഷ്കം ചെയ്തിട്ടുള്ളതായിരിക്കണം. (ചുരുങ്ങിയ പക്ഷം വയറിങ്ങിന്‍റെ രൂപകല്പനയെങ്കിലും അത്തരം ഒരു മസ്തിഷ്കം ചെയ്തതായിരിക്കണം). പക്ഷേ, ഈ കൊച്ചു പേടകത്തിന്‍റെ അനുനിമിഷമുള്ള പ്രവര്‍ത്തനത്തില്‍ യാതൊരു ബോധാത്മക തലച്ചോറും ഇടപെട്ടിട്ടില്ല"

" .... നമ്മുടെ സാങ്കേതിക വിദ്യയുമായുള്ള അനുഭവ പരിചയം പരിഷ്കൃതമായ ഒരു യന്ത്രം കാണുമ്പോള്‍ ബോധപൂര്‍‌വ്വം പ്രവര്‍ത്തിക്കുന്ന ഒരു രൂപ സന്ദായകന്‍ അതിനുണ്ടാകണം എന്നു കരുതാന്‍ നമ്മെ തയ്യാറാക്കിയിരിക്കുന്നു"

ഇവിടം മുതല്‍ക്കാണ് അദ്ദേഹത്തിന്രെ അസംബന്ധാത്മക നിഗമനങ്ങള്‍ ആരംഭിക്കുന്നത്. കാരണം, രൂപകല്പ്പന ചെയ്യുന്നത് ബോധശൂന്യമായ പ്രകൃതി നിര്‍ദ്ധാരണം അണെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. അതായത് 'അന്ധനായ ഒരു ഘടികാര നിര്‍മ്മാതാവ്' അന്ധവും ബോധശൂന്യവുമായ ഡാര്‍‌വിന്‍ തത്ത്വങ്ങള്‍ക്ക് വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യമല്ല എന്ന പ്രശ്നത്തെ അഭിമുഖീകരിച്ചുകൊണ്ട് ഡാക്വിന്‍സ് എഴുതുന്നു:

"എങ്ങനെയാണ് ഒരു അവയവത്തിനു സാങ്കേതിക സങ്കീര്‍ണ്ണതകള്‍ കൈവരുന്നത്?"

അദ്ദേഹം നല്‍കുന്ന ഉത്തരം ഇതാണ്:

"ഇത് ഒരു വാദമുഖമല്ല. അവിശ്വാസത്തിന്‍റെ പ്രഖ്യാപനമാണ്"


ഡാക്വിന്‍സിനോട് അദ്ദേഹം ജോലിചെയ്യുന്ന കമ്പ്യൂട്ടര്‍ ബോധമുള്ള ഒരാളുടെ സൃഷ്ടിയല്ലെന്നും അതിനു യാതൊരു വിധ ഡിസൈനിങ്ങിന്‍റെയും ആവശ്യമില്ലെന്നും പറയപ്പെട്ടാല്‍ അദ്ദേഹം അംഗീകരിക്കുമോ? ഒരിക്കലും അദ്ദേഹമത് അംഗീകരിക്കില്ല. അദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറാകട്ടെ വവ്വാലിന്‍റെ ശബ്ദസം‌വിധാനത്തെക്കാള്‍ സങ്കേതിക സങ്കീര്‍ണ്ണതകള്‍ വളരെ കുറഞ്ഞതുമാണ്. (തുടരും)

25 comments:

കല്‍ക്കി said...

ഈ പുസത്കത്തില്‍ ഡാക്വിന്‍സ് വാസ്തവത്തില്‍ ഡാര്‍‌വിനിസം പുനര്‍ രചിക്കുകയാണ് ചെയ്യുന്നത്. ദൈവത്തിന് അസ്തിത്വമില്ല എന്ന ഡാര്‍‌വിന്‍റെ സിദ്ധാന്തത്തെ പ്രത്യക്ഷമായിത്തന്നെ വിളംബരപ്പെടുത്തുന്നതാണ് പ്രസ്തുത പുസ്തകം.

ബാബുരാജ് said...

സത്യത്തില്‍ താന്കള്‍ ആ പുസ്തകം മുഴുവന്‍ വായിച്ചോ? വായിച്ചു എന്നാണ്‍ ഉത്തരമെന്കില്‍ ഒരിക്കല്കൂടി മനസ്സിരുത്തി വായിക്കാന്‍ അഭ്യര്ത്ഥിക്കുന്നു

കല്‍ക്കി said...

ബാബുരാജ്,

അഭിപ്രായം പ്രകടിപ്പിച്ചതിനു നന്ദി. വായിച്ചിട്ട് എനിക്കു മനസ്സിലായ സംഗതികളാണ് ഞാന്‍ ഇവിടെ കുറിക്കുന്നത്. മുന്‍‌വിധിയൊന്നുംകൂടാതെ വായിച്ചാല്‍ താങ്കളും എന്‍റെ അഭിപ്രായത്തില്‍ തന്നെ എത്തും എന്നാണ് എന്‍റെ വിശ്വാസം

അപ്പൂട്ടൻ said...

എല്ലാ സൃഷ്ടിക്കും ഒരു സ്രഷ്ടാവ്‌ ആവശ്യമാണ്‌.

കൽക്കീ,
ഈ ഒരു സ്റ്റേറ്റ്‌മന്റ്‌ ആദ്യമേ തീരുമാനിച്ചുവെച്ചിട്ടുണ്ടെങ്കിൽ Blind Watchmaker വായിച്ചിട്ട്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമുണ്ടാകില്ല. മുൻവിധിയില്ലാതെ വായിക്കാൻ ആവശ്യപ്പെടുന്ന താങ്കൾ അതല്ല ചെയ്യുന്നത്‌.

കല്‍ക്കി said...

സൃഷ്ടിക്ക് സ്രഷ്ടാവ് വേണമെന്നത് കോമണ്‍സെന്‍സ് അല്ലേ അപ്പൂട്ടാ? അതൊരു മുന്‍‌വിധി ആണെന്നു പറയാമോ? സൃഷ്ടിക്ക് സ്രഷ്ടാവ് ഉണ്ടാകാന്‍ പാടില്ല എന്നതല്ലേ മുന്‍‌വിധി?

അപ്പൂട്ടൻ said...

കൽക്കീ,
വാചികമായ അർത്ഥം പരിഗണിച്ചാൽ "സൃഷ്ടിയ്ക്ക്‌" സ്രഷ്ടാവ്‌ വേണം, ഇല്ലെങ്കിൽ അതിന്‌ സൃഷ്ടി എന്നല്ല, മറ്റേതെങ്കിലും പേര്‌ വേണ്ടിവരും.

കോമൺസെൻസ്‌ എന്നാൽ പൊതുധാരണയ്ക്കനുസരിച്ച്‌ മാറുമല്ലൊ. പുതിയ അറിവുകൾ ജനകീയമായാൽ കോമൺസെൻസിനും മാറ്റം വരും.

ജീവികൾക്ക്‌ സ്രഷ്ടാവില്ലെന്നോ ഉണ്ടെന്നോ ഉള്ള മുൻധാരണയോടെയല്ല ശാസ്ത്രം ഇതിനെ സമീപിച്ചിട്ടുള്ളത്‌. താന്താങ്ങളുടെ പഠനത്തിന്റെ ഫലമായി പലരും ആ വഴിയിലേയ്ക്കെത്തിയിട്ടുണ്ടാവാം എന്നുമാത്രം.

നാം ഇക്കാണുന്നതെല്ലാം ഒരു ശക്തി സൃഷ്ടിച്ചതാണോ (അഥവാ സൃഷ്ടി ആണോ) എന്നതാണ്‌ ചോദ്യം. അങ്ങിനെ ആണ്‌ എന്ന്‌ ഉറപ്പിച്ചതിനുശേഷം വായിച്ചാൽ Blind Watchmaker വായനയിൽ പ്രത്യേകിച്ച്‌ ഒരു ഗുണവും ഉണ്ടാകില്ല എന്നാണ്‌ ഞാൻ പറഞ്ഞത്‌. ഈ ഉറപ്പിക്കലിനെത്തന്നെയല്ലേ മുൻവിധി എന്ന്‌ പറയുന്നതും? സ്രഷ്ടാവ്‌-ഡിസൈൻ-സൃഷ്ടി എന്ന രീതിയിലല്ല ആ പുസ്തകം, അപ്പോൾപ്പിന്നെ ആ നിലപാടുമായി അതിനെ സമീപിച്ചാൽ എന്ത്‌ ഗുണം? അതിൽ എഴുതിയതെന്തും ദൈവത്തിന്റെ നിയന്ത്രണമാണെന്ന്‌ വ്യാഖ്യാനിക്കാം, അപ്പോൾ പിന്നെ വായിച്ചാലെന്ത്‌, ഇല്ലെങ്കിലെന്ത്‌? ജന്തുലോകത്തെ പല കാര്യങ്ങളും വായിച്ച്‌ അദ്ഭുതപ്പെടാം, അതിൽക്കൂടുതൽ ഒന്നുമില്ല.

കൂടുതലൊന്നും പറയാനുമില്ല.

ഓടോ
പരിണാമത്തെക്കുറിച്ച്‌ താങ്കളുടെ നിലപാടെന്തെന്ന്‌ താങ്കളുടെ കഴിഞ്ഞ പോസ്റ്റിലെ കമന്റുകളിലൂടെ മനസിലാക്കാൻ സാധിച്ചിരുന്നു. ഒരുപാട്‌ കണക്റ്റഡ്‌ ചോദ്യങ്ങൾ ഉണ്ടാകും എന്നതിനാലാണ്‌ ഞാൻ ഒഴിവായി നിന്നത്‌. (വിഷയം മാറിപ്പോകാനും ഇടയുണ്ട്‌)
Blind Watchmaker വായിച്ചാൽ യാദൃശ്ചികതയെ ശാസ്ത്രവും (ഡോക്കിൻസും) അംഗീകരിക്കുന്നില്ലെന്ന് മനസിലാകേണ്ടതാണെന്നാണ്‌ എന്റെ ധാരണ.

കല്‍ക്കി said...

നിഷ്പക്ഷമായി താങ്കള്‍ പറഞ്ഞ കര്യങ്ങളെ വിമര്‍ശിക്കാന്‍ ഞാന്‍ മുതിരുന്നില്ല. താങ്കള്‍ പറഞ്ഞത്പോലെ വിഷയം വേറെ എവിടെയെല്ലാമോ എത്തും. വായിക്കുന്നവര്‍ക്ക് സ്വയം ഒരു തീരുമാനത്തിലെത്താന്‍ കഴിയും എന്നാണ് എന്‍റെ വിശ്വാസം.

പിന്നെ യാദൃച്ഛികതയെ ശാസ്ത്രവും ഡോക്കിന്‍സും അംഗീകരിക്കുന്നില്ലെങ്കില്‍ പിന്നെ ഒരു ബോധ ശക്തിയുടെ അസ്തിത്വം എങ്ങനെ നിഷേധിക്കാന്‍ കഴിയും? സത്യം പറയട്ടെ, താങ്കള്‍ ഈ പറഞ്ഞത് എനിക്കു മനസ്സിലാകുന്നില്ല. താങ്കള്‍ വെറുതെ തര്‍ക്കിക്കുന്ന വ്യക്തിയല്ല എന്നറിയാവുന്നത്കൊണ്ടാണ് ഞാന്‍ ഇങ്ങനെ ചോദിക്കുന്നത്.

കല്‍ക്കി said...

വിഷയവുമായി ബന്ധമില്ലാത്ത, നാസ്തിക തിമിരം ബാധിച്ച ജെറിയുടെ രണ്ട് കമന്‍റുകള്‍ ഇവിടെ ഞാന്‍ ഡിലീറ്റുന്നു. മിസ്റര്‍ ജെറി അല്പ്പം മാന്യമായ ഭാഷ ഉപയോഗിക്കാന്‍ ശീലിക്കുക

jerry said...

തികച്ചും പ്രധിഷേധ അര്‍ഹം ആയ ഒരു നടപടി ആണ് കല്‍ക്കി ഇവിടെ ചെയ്തിരിക്കുന്നത് ....

ഞാന്‍ പോസ്റ്റ്‌ ചെയ്ത കാര്യന്തില്‍ മാന്യം അല്ലാത്ത എന്താണ് ഉള്ളത് എന്ന് താങ്ങള്‍ വ്യക്തം ആക്കണം....

ഒരു ശാസ്ത്രീയ സിദ്ധാന്തത്തെ കുറിച്ച് തെട്ടിധാരനാ ജനകം ആയ പോസ്റ്റ്‌ ഇട്ടപ്പോള്‍ അതില്‍ പറഞ്ഞ വസ്തുതകളെ അടിസ്ഥാനം ആക്കി തന്നെ ആണ് മറുപടി തന്നത് ...

വസ്തുതകളെ വളച്ചൊടിച്ചു പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കാന്‍ ഉള്ള മത വിശ്വാസികളുടെ ശ്രമം തന്നെ ആണ് ഈ നടപടിയിലും കാണുന്നത് !

സതങ്ങളെ നേരിടാന്‍ കഴിയാതെ വരുമ്പോള്‍ ഒളിച്ചോട്ടവും തമസ്കരണവും സ്വാഭാവികം ആയും വരും എന്നതിന് കല്‍ക്കിയുദ് എപോസ്റ്റ് സാക്ഷി ...

പിന്നെ താങ്ങള്‍ പറഞ്ഞ വിട്ടിതരങ്ങള്‍ക്ക് തെളിവ് ചോദിച്ചപ്പോള്‍ , അച്ഛന്‍ ആരെന്നുല്ലതിന്റെ തെളിവ് ഉണ്ടോ എന്ന് ചോദിച്ച അത്രയും മാന്യത കുറവ് ഞാന്‍ കാട്ടിയിട്ടില്ല ...

മത തിമിരം അല്പം ശമിക്കുമ്പോള്‍ ഒരു പുനര്‍വിചിന്തനം നടത്തുക ... ( മത വിഡ്ഢികള്‍ക്കു അതിനു കഴിയും എന്ന് പ്രതീക്ഷ ഉണ്ടായിട്ടാല്ല !! )

കല്‍ക്കി said...

jerry said...

"ഞാന്‍ പോസ്റ്റ്‌ ചെയ്ത കാര്യന്തില്‍ മാന്യം അല്ലാത്ത എന്താണ് ഉള്ളത് എന്ന് താങ്ങള്‍ വ്യക്തം ആക്കണം...."

ചില സാമ്പിള്‍സ്:

"കല്ക്കി മാമന്റെ എട്ടുകാലി മമ്മൂഞ്ഞ് വേഷം വീണ്ടും തുടരുന്നത് കാണുന്നതില്‍ അതിശയം ഉണ്ട്!"

"പല മത വിഡ്ഢികളും ചെയ്യുന്ന"

"പിന്നെ ഒരു ഗോത്ര നേതാവ് വഴി ഇനി വരാന്‍ പോണ കാലം മുഴുവന്‍ പാലിക്കാന്‍ വേണ്ട നിയമങ്ങള്‍ പറഞ്ഞുതന്നു , പാലിക്കുന്നവനു ഹൂരിമാരെയു വീഞ്ഞും കൊടുക്കും പാലിക്കാതവനെ തീയില്‍ ചുട്ടെടുക്കും എന്ന് തുണ്ടാഗിയ കല്ല്കി പരിപാലിക്കുന്ന"

"കല്ക്കിച മാനന്റെ ഭൂമി ഇപ്പോഴും പരന്നത് തന്നെ അല്ലെ , പര്വതങ്ങലാല്‍ ആണി അടിച്ചു തൂണുകളില്‍ പൊക്കി വച്ച ആകാശം കൂടിയ അതെ ഗോത്ര ഭൂമി ...! )"

ഇതൊക്കെയാണ് ജെറിയുടെ മന്യമായ ഭാഷ!

അച്ഛനാരാണെന്നുള്ളതിനു തെളിവു ചോദിച്ചത് ജെറിയെ വ്യക്തിപരമായി ആക്ഷേപിക്കാന്‍ ആണ് എന്ന് തലയ്ക്കകത്തെന്തെങ്കിലും ഉള്ളവര്‍ പറയില്ല. അത് തര്‍ക്കശാസ്ത്രപരമായ ഒരു ചോദ്യം മാത്രമാണ്. ഇനി ജെറി ആ വിഭാഗത്തില്‍ (തലയ്ക്കകത്ത് എന്തെങ്കിലും ഉള്ളവരുടെ) പെടില്ലെങ്കില്‍ എന്നോട് ക്ഷമിക്കുക.

താങ്കളുടെ കമന്‍റില്‍ ഞാന്‍ ഈ പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങള്‍ സ്പര്‍ശിക്കുന്നുപോലുമില്ല. വിദ്വേഷം മൂര്‍ച്ഛിച്ച് എന്തെല്ലാമോ വിളിച്ചു പറയുകയാണ്.

jerry said...

തനിക്കു അറിവോ പങ്കാളിത്തമോ ഇല്ലാത്ത കാര്യത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്ന ഒരു ബഷീറിയന്‍ കഥാപാത്രം ആണ് "എട്ടുകാലി മമ്മൂഞ്ഞ്" ... "ബിഗ്‌ ബംഗ്" സിദ്ധാന്തത്തിന്റെ അടിസ്ഥാന വസ്തുതകള്‍ അറിയില്ലെങ്ങിലും "അത് ങ്ങളുടെ കിത്താബില്‍ പണ്ടേ പറഞ്ഞതാ .." എന്ന് അവകാശപെട്ട കല്‍ക്കി ക്ക് മറ്റൊരു അനുയോജ്യം ആയ പേര്‍ പറയൂ ....!!

അടിസ്ഥാന ശാസ്ത്ര വസ്തുതകള്‍ അറിയാതെ മത തിമിരം ഒന്ന് മാത്രം കൈമുതല്‍ ആക്കി സ്ഥാപിത താല്പര്യങ്ങലോടെ ശാസ്ത്ര സിദ്ധാന്തങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറങ്ങുന്നവരെ പിന്നെ "മഹാ ബുദ്ധിമാന്മാര്‍" എന്ന് പറയണോ ...?

******
പിന്നെ ഒരു ഗോത്ര നേതാവ് വഴി ഇനി വരാന്‍ പോണ കാലം ........ തീയില്‍ ചുട്ടെടുക്കും എന്ന് തുണ്ടാഗിയ കല്ല്കി പരിപാലിക്കുന്ന"

****

ഈ പരനജത് താങ്ങള്‍ വിശ്വസിക്കുന്ന മത കഥ ആണ് ...!!

ശാസ്ത്ര സിദ്ധാന്തങ്ങളില്‍ നിന്നും വളച്ചൊടിക്കാന്‍ വേണ്ടി എങ്കിലും താങ്ങള്‍ അടര്‍ത്തുമ്പോള്‍ മത കഥകളില്‍ നിന്നും വിമര്‍ശിക്കാന്‍ നമുക്ക് അടര്താന്‍ പാടില്ലേ ...?


ചുരുക്കി പറഞ്ഞാല്‍ ഞാന്‍ ഉപയോഗിച്ചതും കല്‍ക്കി പറഞ്ഞ പോലെ ഉള്ള "തര്‍ക്ക ശാസ്ത്ര പരം ആയ ചില നമ്പറുകള്‍" ആണ് ...കല്‍ക്കിയുടെ (മത അന്ധ വിശ്വാസങ്ങള്‍ ) നിറഞ്ഞിരിക്കുന്ന ആ തല അല്പം വെളിച്ചത് വച്ച് നോക്കൂ ....ഞാന്‍ പറഞ്ഞ ഭാഷയിലും കല്‍ക്കി പരാജ അതെ മാന്യത കാണാന്‍ പറ്റും ...


പിന്നെ ടോപ്പിക്ക് മായി ഉള്ള ബന്ധം ...

പരിണാമ ജനിതക മാറ്റങ്ങള്‍ സംഭാവയ്തയുടെ അടിസ്ഥാനത്തില്‍ നടക്കുന്നതാണ് എന്ന് തെളിയിക്കപെട്ട വസ്തുതകളെ അടിസ്ഥാനം ആകി ആണ് ഞാന്‍ പറഞ്ഞത്..അതിനെ തമസ്കരിച്ചു വീണ്ടും അബദ്ധ ജല്പനഗല്‍ കൊണ്ട് വന്നതിനെ ആണ് ഞാന്‍ എതിര്‍ത്തത് ..

സംഭാവ്യതയുടെ അസംഭാന്ധ കണക്കു കൊണ്ട് വന്നു തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനെ ചൂണ്ടി കാട്ടിയത് കല്‍ക്കി ക്ക് ഇഷ്ടമായിട്ടുണ്ടാവില്ല ...!!!

മധ്യ കാലഘട്ടത്തില്‍ തുടങ്ങി ഇരുപതാം നോട്ടണ്ടിലെ ആദ്യ പകുതി വരെ കൃഷ്ടീയ സഭ ശാസ്ത്രത്തിനു എതിരെ കുരിശു യുദ്ധം നടത്തി...എന്നാല്‍ അതിനു ശേഷം തെറ്റ് മനസ്സില്‍ അആകിയ സഭ ശാസ്ത്രീയ സിദ്ധാന്തങ്ങളെയും പ്രവര്‍ത്തന രീതികളെയും അംഗീകരിക്കാന്‍ തയ്യാറായി ( പരിണാമം അടക്കം ) എന്നാല്‍ അപ്പോഴേക്കും പെട്രോ ഡോല്ലോര്‍ ഇസ്ലാമിക തീവ്ര വാദം ആ സ്ഥാനം ഏറ്റെടുത്തു ! എന്നാല്‍ ശാസ്ത്രത്തെ വിമര്‍ശിക്കാന്‍ ഉള്ള ശാസ്ത്ര വിജ്ഞാനം പോലും ഇല്ലാതിരുന്ന ആ ഇസ്ലാമിക പെട്രോ ഡോല്ലോര്‍ തീവ്ര വിഡ്ഢികള്‍ വിമര്‍ശിക്കാന്‍ ഉപയോഗിക്കുന്നത് ക്രിസ്തീയ സഭ നൂറ്റാണ്ടുകള്‍ ആയി പരിശ്രമിച്ചു പിന്നെ ഉപേക്ഷിച്ചു കീഴടങ്ങിയ ആ തുരുമ്പിച്ച ആയുധങ്ങള്‍ തന്നെ ആണ് എന്നാ നാണക്കേട്‌ എങ്കിലും തിരിച്ചറിയുക ...


പരിണാമം തെറ്റാണ് എന്ന് തെളിയിക്കാന്‍ താങ്ങള്‍ ഇവിടെ കിടന്നു കാണിക്കുന്ന ഈ ജാതി കപട നാടകങ്ങളുടെ ആവശ്യം ഇല്ല ....

ഒരു Precambrian നാല്കാലിയുടെ ഫോസില്‍ കൊണ്ടാതന്നാല്‍ മതി ...!!!!

അതോടെ സകല പരിണാമ ശാസ്ത്രജ്ഞരും കട്ടേം പടോം മടക്കും ....

ഫോസില്‍ ശേഖരണം ആര്‍ക്കും നടത്താമല്ലോ ..പ്രത്യേകിച്ച് കുറച്ചു പെട്രോ ഡോല്ലോര്‍ ദൈവ സഹായികള്‍ ഉണ്ടെങ്കില്‍ !!


ഏതായാലും പരിണാമത്തിന്റെ ഏറ്റവും വലിയ വിജയം എന്നത് ആറുദിന ദൈവ സൃഷ്ടിയില്‍ വിശ്വസിച്ചിരുന്ന മത വിഡ്ഢികളെ കൊണ്ട് ആറ് ദിവസം എന്നത് മനുഷ്യന്റെ ത്യവ്സം അല്ല എന്ന് ലക്ഷകണക്കിന് വര്‍ഷങ്ങള്‍ ( ദൈവ ത്തിന്റെ കലണ്ടറില്‍ അങ്ങിനെ ആണ് പോലും !) കൊണ്ടാണ് ഈ സംഭവങ്ങള്‍ ഉണ്ടായത് എന്ന് സമ്മതിപ്പിക്കാന്‍ എങ്കിലും കഴിഞ്ഞല്ലോ ( അത് പോലും സമ്മതിക്കാത്ത ചില മത വിഡ്ഢികള്‍ ഇപ്പോഴും ഉണ്ട് എന്നത് വേറെ കാര്യം ! ) ...

വെറും ആയിരങ്ങള്‍ പ്രായം ഉണ്ട് എന്ന് മുദ്ര കുത്തിയ ഭൂമിയെ ലക്ഷങ്ങളും കൊടികളും വര്‍ഷങ്ങള്‍ അകലേക്ക്‌ കൊണ്ട് പോയത് തന്നെ പരിണാമത്തിന്റെ വിജയം ആയി കണക്കാക്കാം ...

ദൈവം കഥ പറഞ്ഞു കൊടുത്തപ്പോള്‍ ദിവസം എന്നത് തന്റെ ദിവസം അല്ല എന്റെ ദിവസം ആണ് എന്ന് പറയാന്‍ വിട്ടു പോയത് ആവും അല്ലെ ; സംഗതി ഭയങ്കര ലളിതം ആയാണല്ലോ പറഞ്ഞത് !

കല്‍ക്കി said...

ജെറിയുടെ ഭാഷയുടെ മാന്യതയെക്കുറിച്ച് വായനക്കാര്‍ വിലയിരുത്തിക്കൊള്ളട്ടെ.

പരിണാമത്തെ ഞാന്‍ എതിര്‍ക്കുന്നില്ല എന്ന് പല വട്ടം ഞാന്‍ വ്യക്തമാക്കിയിട്ടും റെജി പഴയ പല്ലവി തന്നെ ആവര്‍ത്തിക്കുന്നു. പക്ഷേ, ഡാര്‍‌വിനും, ഇപ്പോള്‍ ഡോക്വിന്‍സും പറയുമ്പോലെ പരിണാമം സംഭവിച്ചത് ആകസ്മികമായാണെന്ന് ബുധിയുള്ള ആര്‍ക്കും അംഗീകരിക്കാന്‍ സാധ്യമല്ല എന്നാണ് ഞാന്‍ എന്‍റെ പോസ്റ്റില്‍ പറയുന്നത്. "Blind Watchmaker വായിച്ചാല്‍ യാദൃശ്ചികതയെ ശാസ്ത്രവും (ഡോക്കിന്‍സും) അംഗീകരിക്കുന്നില്ലെന്ന് മനസിലാകേണ്ടതാണെന്നാണ്‌ എന്‍റെ ധാരണ." എന്ന അപ്പൂട്ടന്‍റെ വാക്കുകളും ഇതിനോട് കൂട്ടി വായിക്കുക.

ഡോക്വിന്‍സ് ബുധിരാക്ഷസനായതു കൊണ്ട് അദ്ദേഹം പറയുന്നതിനപ്പുറം ചിന്തിക്കാന്‍ പാടില്ല എന്നാണോ? നാസ്തികര്‍ അങ്ങനെയല്ല എന്നു റെജി പറഞ്ഞേക്കും, എന്നാല്‍ ഭൂരിഭാഗം നാസ്തികരും വിശ്വാസികളെക്കാള്‍ യാഥാസ്ഥിതികരാണെന്നതാണ് വാസ്തവം. തുറന്ന മനസ്സൊടെ കാര്യത്തെ സമീപിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഇത്തരം ചര്‍ച്ചകള്‍ കൊണ്ട് പ്രയോജനമുള്ളൂ. ഞങ്ങളോട് ചര്‍ച്ച ചെയ്യാന്‍ മാത്രം വിശ്വാസികള്‍ വളര്‍ന്നിട്ടില്ല, വിശ്വാസികളെല്ലാം മണ്ടന്മാരാണ് അതുകൊണ്ട് അവര്‍ പറയുന്നതെല്ലാം മണ്ടത്തരമാണ് എന്ന് ആദ്യമേ തീരുമാനിച്ചാല്‍ പിന്നെ എനിക്കൊന്നും പറയാനില്ല.

ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു, സൃഷ്ടിക്ക് സ്രഷ്ടാവ് അല്ലെങ്കില്‍ കാര്യത്തിന് കാരണം ഉണ്ടാകണം എന്നു തന്നെയാണ് സമാന്യബുദ്ധി പറയുന്നത്. അത് വേണ്ട എന്ന വാദമാണ് തെളിയിക്കപ്പെടേണ്ടത്. കല്‍ക്കിയുടെ ഈ കോമണ്‍സെന്‍സ് തന്നെയാണ് സാധാരണക്കാരനു മനസ്സിലാകുന്ന കോമണ്‍സെന്‍സ്. നൂറുവട്ടം കളിയാക്കിയാലും സത്യം സത്യമല്ലാതാകില്ല.

jerry said...

നൂറുവട്ടം കളിയാക്കിയാലും സത്യം സത്യമല്ലാതാകില്ല.
###

അത് ശരിയാ ...!!!

നൂടാണ്ടുകളോളം ക്രിസ്തീയ സഭ കൊണ്ട് പിടിച്ചു ശ്രമിച്ചിട്ടും സൂര്യനെ കൊണ്ട് ഭൂമിയെ ചുറ്റിക്കാന്‍ പറ്റിയില്ല .....!!!!

അത് പോലെ ആറ് ദിവസം കൊണ്ട് മനുഷ്യനെ ഉണ്ടാക്കാനും പറ്റിയില്ല .....!!!!

എല്ലാവരെയും എല്ലാകാലത്തും വിഡ്ഢികള്‍ ആക്കാന്‍ പറ്റില്ല എന്നത് സത്യം !

സഭയുടെ കുരിശു യുദ്ധം ഇപ്പോള്‍ ആവേശ പൂര്‍വ്വം ഏറ്റെടുത്തിരിക്കുന്ന പെട്രോ ഡോല്ലോര്‍ തീവ്ര വാദികള്‍ ഈ ചരിത്രം ഓര്‍ക്കുന്നത് നന്ന് !

@@@@@
സൃഷ്ടിക്ക് സ്രഷ്ടാവ് അല്ലെങ്കില്‍ കാര്യത്തിന് കാരണം ഉണ്ടാകണം എന്നു തന്നെയാണ് സമാന്യബുദ്ധി പറയുന്നത്.
@@@@

ഈ സ്രഷ്ടാവിനു ഒരു കാരണം / സ്രഷ്ടാവ് വേണ്ടേ എന്ന് ചോദിക്കുമ്പോള്‍ കല്‍ക്കി പറഞ്ഞ ആ സാമാന്യ യുക്തിയും ബോധവും ചിന്തയും ഒക്കെ എവിടെ പോകുന്നു ...? അവിടെ മാത്രം "അത് അങ്ങട് വിശ്വസിച്ചാ മതി ...ഒരു തെളിവും വേണ്ട .... " എന്ന് എങ്ങിനെ ഈ സാമാന്യ ബോധം തീരുമാനിക്കുന്നു ...?

@@@@

എന്ന അപ്പൂട്ടന്‍റെ വാക്കുകളും ഇതിനോട് കൂട്ടി വായിക്കുക.

@@@@

കാര്യങ്ങളെ വളച്ചു ഓടിക്കാന്‍ ഉള്ള കല്‍ക്കി ശ്രമം വീണ്ടും !

Random Mutations പരിണാമ പരം ആയ പ്രാധാന്യം നേടുന്നത് അവ സാഹചര്യങ്ങളുടെ സമ്മര്‍ദം നേരിടുമ്പോഴാണ് ... ഇങ്ങനെ സാഹ്ച്ചയങ്ങളില്‍ ഏറ്റവും കൂടുതല്‍ അതിജീവന ശേഷി നല്‍കുന്ന വ്യതിയാനഗല്‍ കൂടി ചേരുമ്പോഴാണ് പരിണാമം വികസിക്കുന്നത് .... ( സാഹചര്യങ്ങളില്‍ പ്രത്യക്ഷ നേട്ടങ്ങള്‍ നല്‍കാത്ത വ്യതിയനഗല്‍ അതിജീവന ശേഷിയെ കുറക്കുന്നില്ല എങ്കില്‍ ജനിതക ഘടനയില്‍ സുഷുപ്ത (DORMANT ) അവസ്ഥയില്‍ നില്‍ക്കുന്ന ഉദാഹരനഗലും ഉണ്ട് ) ...


ഈ അടിസ്ഥാന വസ്തുതക്ക് വിരുദ്ധം ആയി വ്യതിയാനഗല്‍ ഏതോ ഒരു ദൈവത്തിന്റെ മനപൂര്‍വ്വം ഉള്ള ഇടപെടല്‍ ആണ് എന്ന് ഇതു ശാസ്ത്ര ഗ്രന്ഥം ആണ് പറയുന്നത് എന്ന് താങ്ങള്‍ വ്യക്തം ആക്കുക ....!!


പിന്നെ , സാധ്യതകളുടെ ഒരു കൂട്ടം ( ഉദാ : കാലാവസ്ഥ , ഭാഗ്യക്കുറി , സ്റ്റോക്ക്‌ മാര്‍കെറ്റ് ) സംഭവിക്കുന്നത്‌ / പ്രതികരിക്കുന്നത് യദ്രിശ്ചികതയെ അടിസ്ഥാനം ആക്കി ആണോ അതോ ഏതെങ്കിലും പ്രത്യേക ആകര്‍ഷണ കാരി ( Local attractors ; പരിണാമത്തിന്റെ ഇവിടത്തെ ഉദാഹരണത്തില്‍ ദൈവം എന്നാ സംഭവത്തിന്റെ ബോധപൂര്‍വ്വം ആയ ഇടപെടല്‍ ) സ്വാധീനം മൂലം ആണോ പരീക്ഷണ / നിരീക്ഷണ ഫലങ്ങളെ അടിസ്ഥാനം ആക്കി ഗണിതപരം ആയി നിര്‍ണ്ണയിക്കാന്‍ നിരവധി സങ്കേതങ്ങള്‍ ഉണ്ട് ...ഈ സങ്കേതങ്ങള്‍ ഒക്കെ സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ ഉം ഭാഗ്യ കുറിയും ഒക്കെ ആകുമ്പോള്‍ സകല മത വാദികളും അന്ഗീകരിക്കുന്നതും ആണ് !

എന്ന് വച്ചാല്‍, ചുമ്മാ ഒരു ദൈവ കൈ കടത്തല്‍ ഉണ്ട് എന്ന് പറയാതെ ഏതെങ്കിലും ദൈവ വിശ്വാസിക്ക് ഈ "വിശുദ്ധ ഹസ്തം" ( ഡിവൈന്‍ attraction (!!) ) ഗണിതപരം ആയി തെളിവുകള്‍ നിരത്തി അങ്ങട് തെളിയിച്ചു കൂടെ ?

ചുമ്മാ ഈ കപട നാടകങ്ങള്‍ എങ്കിലും അവസാനിപ്പിക്കാം അല്ലോ ...!!

കല്‍ക്കി said...

jerry said...

"ഈ സ്രഷ്ടാവിനു ഒരു കാരണം / സ്രഷ്ടാവ് വേണ്ടേ എന്ന് ചോദിക്കുമ്പോള്‍ കല്‍ക്കി പറഞ്ഞ ആ സാമാന്യ യുക്തിയും ബോധവും ചിന്തയും ഒക്കെ എവിടെ പോകുന്നു ...? അവിടെ മാത്രം "അത് അങ്ങട് വിശ്വസിച്ചാ മതി ...ഒരു തെളിവും വേണ്ട .... " എന്ന് എങ്ങിനെ ഈ സാമാന്യ ബോധം തീരുമാനിക്കുന്നു ...?"

കാര്യകാരണ ശൃംഖലയില്‍ ഒരു ആദികാരണം ഉണ്ടായിരിക്കണം എന്നത് ബുദ്ധി സമ്മതിക്കുന്ന കാര്യമാണ്. ആ ആദികാരണത്തയാണ് വിശ്വാസികള്‍ ദൈവം എന്നു പറയുന്നത്. അവന്‍ സൃഷ്ടിയല്ല; എന്നെന്നും ഉള്ളവനാണ്.

ഇനി ജെറി പറയുക ഈ കാര്യകാരണ പരമ്പര എങ്ങനെ എവിടെ ആരംഭിച്ചു?

jerry said...

"Random Mutations പരിണാമ പരം ആയ പ്രാധാന്യം നേടുന്നത് അവ സാഹചര്യങ്ങളുടെ സമ്മര്‍ദം നേരിടുമ്പോഴാണ് ... ഇങ്ങനെ സാഹ്ച്ചയങ്ങളില്‍ ഏറ്റവും കൂടുതല്‍ അതിജീവന ശേഷി നല്‍കുന്ന വ്യതിയാനഗല്‍ കൂടി ചേരുമ്പോഴാണ് പരിണാമം വികസിക്കുന്നത് .... ( സാഹചര്യങ്ങളില്‍ പ്രത്യക്ഷ നേട്ടങ്ങള്‍ നല്‍കാത്ത വ്യതിയനഗല്‍ അതിജീവന ശേഷിയെ കുറക്കുന്നില്ല എങ്കില്‍ ജനിതക ഘടനയില്‍ സുഷുപ്ത (DORMANT ) അവസ്ഥയില്‍ നില്‍ക്കുന്ന ഉദാഹരനഗലും ഉണ്ട് ) ...


പരിണാമത്തിലേക്ക് കടക്കുന്നതിനു മുമ്പ് ജീവന്‍റെ ഉത്ഭവം എങ്ങനെ ഉണ്ടായി എന്നു ജെറി ആദ്യം വിശദീകരിക്കുക. എന്നിട്ടു മതി പരിണമിക്കല്‍.

jerry said...

"എന്ന് വച്ചാല്‍, ചുമ്മാ ഒരു ദൈവ കൈ കടത്തല്‍ ഉണ്ട് എന്ന് പറയാതെ ഏതെങ്കിലും ദൈവ വിശ്വാസിക്ക് ഈ "വിശുദ്ധ ഹസ്തം" ( ഡിവൈന്‍ attraction (!!) ) ഗണിതപരം ആയി തെളിവുകള്‍ നിരത്തി അങ്ങട് തെളിയിച്ചു കൂടെ ?"

ഗണിതപരം ആയിത്തന്നെ തെളിയിക്കണം എന്നാലേ ഞാന്‍ വിശ്വസിക്കൂ എന്നു ശഠിക്കുന്നത്, എനിക്കു കണ്ണുകൊണ്ട് തന്നെ കേള്‍ക്കണം അല്ലെങ്കില്‍ കാതുകൊണ്ട് തന്നെ ശ്വസിക്കണം എന്നു പറയുമ്പോലെയാണ്.

ഭൗതിക വസ്തുക്കളുടെ അളവുകോല്‍ കൊണ്ടുതന്നെ അതിഭൗതികനായ ദൈവത്തെ അളക്കണം എന്നു പറയുന്നതിലെ അപഹാസ്യത എന്തേ ജെറിക്കു മനസ്സിലാകാത്തത്? ദൈവത്തെ അറിയാനും, അനുഭവിക്കാനും ദൈവജ്ഞാനം കരസ്തമാക്കിയവര്‍ വഴികള്‍ കാണിച്ചു തന്നിട്ടുണ്ട്. ആ വഴിയില്‍ യാതൊരു പരിശ്രമവും ചെയ്യാതെ കണ്ണടച്ചു നിഷേധിച്ചാല്‍ എന്തു ചെയ്യാനാകും?

jerry said...

കാര്യകാരണ ശൃംഖലയില്‍ ഒരു ആദികാരണം ഉണ്ടായിരിക്കണം എന്നത് ബുദ്ധി സമ്മതിക്കുന്ന കാര്യമാണ്.

*****

അതിനെ ബുദ്ധി എന്നല്ല പറയുക , താങ്കളുടെ മത വിശ്വാസം എന്ന്നാണ് പറയേണ്ടത് ...!!

@@@@
ഇനി ജെറി പറയുക ഈ കാര്യകാരണ പരമ്പര എങ്ങനെ എവിടെ ആരംഭിച്ചു?
@@@@

തീര്‍ച്ചയായും അതിനുള്ള അന്യെഷണത്തില്‍ ആണ് ശാസ്ത്രം .... !

അതിനു വ്യക്തമായ മാര്‍ഗങ്ങളില്‍ കൂടെ ഉള്ള പരീക്ഷണ നിരീക്ഷനഗല്‍ നടക്കുന്നുമുണ്ട് ...പല തലത്തിലും ഉള്ള പല ഘട്ടത്തിലും ഉള്ള അനുമാനഗലും രൂപീകരിച്ചിട്ടുണ്ട് ...അവയ്ക്ക് തെളിവ് തേടുന്ന പ്രവര്തനനം തുടര്‍ന്ന് കൊണ്ടിരിക്കുന്നു .....എന്നാല്‍ ഈ പ്രവര്തനഗലെ ഒക്കെ അപഹസിച്ച്‌ കൊണ്ട് എല്ലാം ദൈവം ഒറ്റയടിക്ക് പടച്ചുണ്ടാക്കി എന്നാ ലളിത യുക്തിയില്‍ അഭിരമിക്കുവാന്‍ ശാസ്ത്രം മത വിശ്വാസം അല്ല !
@@@
പരിണാമത്തിലേക്ക് കടക്കുന്നതിനു മുമ്പ് ജീവന്‍റെ ഉത്ഭവം എങ്ങനെ ഉണ്ടായി എന്നു ജെറി ആദ്യം വിശദീകരിക്കുക. എന്നിട്ടു മതി പരിണമിക്കല്‍.
@@@

അതെന്താ മാഷെ , പരിണാമത്തെ കുറിച്ചുള്ള ശംശയം തീര്‍ന്നോ ...?

ജീവ സൃഷ്ടി, പരിണാമ സിദ്ധാന്തം നേരിട്ട് വിഷധീകരിക്കാന്‍ ശ്രമിക്കുന്ന ഒന്നല്ല ....

ലളിത ഘടനയുള്ള ജീവികളില്‍ നിന്നും പ്രകൃതി നിര്‍ധാരണം വഴി സങ്കീര്‍ണ്ണ ഘടന ഉള്ള ജീവികള്‍ എങ്ങിനെ ഉണ്ടായി എന്നാന്നു പരിണാമം (Evolution)അന്യെഷിക്കുന്നത് ...

അകാര്‍ബണിക സംയുക്തങ്ങളില്‍ നിന്നും സ്വയം ഊര്‍ജം സ്വീകരിച്ചു പ്യതുത്പാദനം നടത്താന്‍ കഴിയുന്ന "കാര്‍ബണിക സംയുക്ത സഞ്ചയം" എങ്ങിനെ ഉണ്ടായി എന്നതാണ് ജീവ ഉള്പതിയെ കുറിച്ചുള്ള ശാസ്ത്ര ശാഖ , Abiogenesis അന്യെഷിക്കുന്നത് ..

Evolution , Abiogenesis എന്നീ രണ്ടു വ്യത്യസ്ത ശാസ്ത്ര സാഖകളെ കുറിച്ചുള്ള താനഗ്ലുടെ അടിസ്ഥാനപരം ആയ തെറ്റി ധാരണ തിരുത്തും എന്ന് കരുതട്ടെ !

തീര്‍ച്ചയായും വളരെ ആവേശകരം ആയ ഒരു ശാസ്ത്ര ശാഖ ആണ് ഇതും ...

ആദ്യ ജീവി ( ജീവി എന്ന് പറയുമ്പോള്‍ ഇവിടെ അര്‍ഥം ആക്കുന്നത് ഊര്‍ജം സ്വീകരിക്കാനും ഉപയോഗിക്കാനും കഴിവുള്ള ഒപ്പം / അഥവാ പ്രത്യുല്പാദനം നടത്താന്‍ കഴിവുള്ള സംയുകതങ്ങളുടെ സഞ്ചയം എന്നാണ് ) രൂപപ്പെടാന്‍ ഇടയായ സാഹചര്യങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞര്‍ ഈ സമസ്യയെ നേരിടുന്നത് രണ്ടു തലത്തില്‍ ആണ് ... ഒരു കൂട്ടര്‍ അകാര്‍ബണിക സംയുകതനഗ്ലില്‍ നിന്ന് നേരിട്ട് ഏറ്റവും അടിസ്ഥാനം ആയ ജീവ രൂപത്തെ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നു ....( ഏറെക്കൂറെ ആദി ഭൂമിയിലെ സാഹചര്യഗളില്‍ ഉണ്ടായത് പോലെ ) രണ്ടാമത്തെ കൂട്ടര്‍ നിലവില്‍ ഉള്ള ലളിത ഘടന ഉള്ള ജീവികളെ "അഴിച്ചു പണിതു " അവയെ കൂടുതല്‍ കൂടുതല്‍ ലളിത വത്കരിച്ചു ജീവന് ഏറ്റവും അത്യാവശ്യം വേണ്ട അടിസ്ഥാന "കൂട്ട് " എന്താണ് എന്ന് അറിയാന്‍ ശ്രമിക്കുന്നു ...അടുത്ത കാലത്ത് "കൃത്രിമ ജീവി"യെ ഉണ്ടാക്കിയ പ്രൊഫ്‌. ക്രെഗ് വെന്റോര്‍ ഈ രണ്ടാമത്തെ കൂട്ടത്തില്‍ ഉള്ള പ്രമുഖന്‍ ആണ് ....

ഈ രണ്ടു ഗവേഷണ രീതികളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉണ്ടെങ്കില്‍ പിന്നീട് പറയാം .

jerry said...

***
ഗണിതപരം ആയിത്തന്നെ തെളിയിക്കണം എന്നാലേ ഞാന്‍ വിശ്വസിക്കൂ എന്നു ശഠിക്കുന്നത്, എനിക്കു കണ്ണുകൊണ്ട് തന്നെ കേള്‍ക്കണം അല്ലെങ്കില്‍ കാതുകൊണ്ട് തന്നെ ശ്വസിക്കണം എന്നു പറയുമ്പോലെയാണ്.
***
സുഹൃത്തെ , ഞാന്‍ പരനജ്ത് "താനഗ്ലുടെ ദൈവത്തെ" ഗണിതപരം ആയി തെളിയിക്കണം എന്നല്ല !

താങ്ങള്‍ പരനജ്ത് പരിണാമത്തിന്റെ തെളിവുകള്‍ ആയി മുന്നോട്ടു വച്ച യദ്രിശ്ചിക വ്യതിയാനഗ്ല്‍ ( പ്രൊഫ്‌. ലെന്‍സ്കി ) , യാദ്രിശ്ചികം അല്ല മറിച്ചു വ്യക്തമായ ഉദ്യെഷതോട് കൂടി വിഭാവനം ചെയ്യപ്പെട്ടതാണ് എന്നാന്നു ....

പരീക്ഷണ തെളിവുകള്‍ ഗണിതപരം ആയി വിശകലനം ചെയ്യുമ്പോള്‍ കാണുന്നത് അവ യാദ്രിശ്ചികം ആയിരുന്നു എന്നാണ് ...അങ്ങിനെ അല്ല എന്ന് തെളിയിക്കേണ്ടത് അത് തെറ്റാണ് എന്ന് പറയുന്ന താങ്ങള്‍ ആണ് ...

***
ആ വഴിയില്‍ യാതൊരു പരിശ്രമവും ചെയ്യാതെ കണ്ണടച്ചു നിഷേധിച്ചാല്‍ എന്തു ചെയ്യാനാകും?
***

യാതൊരു പരിശ്രമവും ചെയ്യാതെ, Science കണ്ടെത്തിയ ഒരു കാര്യം തെറ്റാണ്, "എല്ലാം ഉണ്ടാക്കിയത് ഞങളുടെ ദൈവം ആണ്" എന്ന് പറയുന്നത് ആരാണ് എന്ന് സ്വയം ചിന്തിക്കുക....

ഇവിടെ പരീക്ഷനഗല്‍ നടത്തുന്നതും തെളിവുകള്‍ ഹാജരാക്കുന്നതും ഒക്കെ ശാസ്ത്രം ആണ്.... ശാസ്ത്രത്തിന്റെ തെളിവുകള്‍ ക്ക് നേരെ മുഖം തിരിക്കുക എന്നതല്ലാതെ എന്താണ് താങ്ങള്‍ അടക്കം ഉള്ള മത വാദികള്‍ ഇത് വരെ താങ്കളുടെ വാദങ്ങള്‍ തെളിയിക്കാന്‍ ചെയ്തിട്ടുള്ളത് ..?

ഇതൊരു ശാസ്ത്ര സിദ്ധാന്തവും എത്ര തന്നെ അനുകൂലം ആയ തെളിവുകള്‍ ഉണ്ടെങ്ങിലും , ശക്തം ആയ ഒരു പ്രതികൂല തെളിവ് കൊണ്ട് തന്നെ തിരസ്കരിക്കപ്പെടും ( ഉദാ : ഇതെര്‍ സങ്കല്‍പം ) .... അങ്ങിനെ ഏതെങ്കിലും ഒരു ശാസ്ത്ര സിദ്ധാന്തത്തെ ( ഉദാ : PRE CAMBRIAN കാലത്തെ ഒരു നാല്കാളിയുടെ ഫോസില്‍ !) തെളിവുകള്‍ ഹാജരാക്കി തകര്‍ക്കാന്‍ ആണത്തം ഉണ്ടോ ഈ പറഞ്ഞ മത വാദികള്‍ക്ക് ?

കല്‍ക്കി said...

jerry said...

"തീര്‍ച്ചയായും അതിനുള്ള അന്യെഷണത്തില്‍ ആണ് ശാസ്ത്രം .... !"

സ്വാഗതാര്‍ഹമായ കാര്യം. തീര്‍ച്ചയായും ഈ അന്വേഷണം ഒരു സ്രഷ്ടാവിന്‍റെ അസ്തിത്വത്തിലേക്ക് വെളിച്ചം വീശും എന്നു തന്നെയാണ് എന്‍റെ വിശ്വാസം.

jerry said...

"അതെന്താ മാഷെ , പരിണാമത്തെ കുറിച്ചുള്ള ശംശയം തീര്‍ന്നോ ...?"

തീര്‍ന്നതുകൊണ്ടല്ല ജെറീ ഒരു പാടു സംശയങ്ങള്‍ ബാക്കിയുണ്ട്. ലെന്‍സ്കിയുടെ പരീക്ഷണങ്ങള്‍ (ഇക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാതിരിക്കാന്‍ പറ്റില്ല) ഇക്കാര്യത്തിലേക്ക് കൂടുതല്‍ വെളിച്ചം വീശും എന്നു നകുക്ക് കരുതാം. പക്ഷേ, പരിണമിക്കണമെങ്കില്‍ ആദ്യം എന്തെങ്കിലും ഉണ്ടാകണ്ടേ? അതുകൊണ്ട് അനുക്രമം വിഷയം എടുത്തു എന്നേ ഉള്ളൂ.

Evolution നും Abiogenesis ഉം രണ്ട് തന്നെ. സമ്മതിച്ചു. എങ്കിലും രണ്ടും പരസ്പരപൂരകങ്ങള്‍ ആണല്ലോ? മുകളീന്നു താഴോട്ടു പോയാലും താഴേന്നു മുകളിലോട്ടു പോയാലും തെളിയിക്കപ്പെടേണ്ട സമസ്യ ഒന്നു തന്നെയല്ലേ? ജീവന്‍ എങ്ങനെ ഉത്ഭവിച്ചു എന്നത് തന്നെയാണ് എല്ലാവരെയും കുഴക്കുന്ന വിഷയം. (ജീവന്‍ എന്നു പറയുമ്പോള്‍ അത് ആനയോളം വരുന്ന ഒരു ജീവിയാണെന്നൊന്നും ഞാന്‍ പറയുന്നില്ല. ഇനി അതുപറഞ്ഞു പരിഹസിക്കണ്ട).

jerry said...

"ഈ രണ്ടു ഗവേഷണ രീതികളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ താല്പര്യം ഉണ്ടെങ്കില്‍ പിന്നീട് പറയാം"

പറഞ്ഞാല്‍ കേള്‍ക്കാന്‍ താല്പര്യമുണ്ട്.

ഇത്രയും താല്പര്യത്തോറ്റെയും ആത്മാര്‍ഥമായും ചര്‍ച്ച നടത്തുന്ന താങ്കളെ ഞാന്‍ അഭിനന്ദിക്കുന്നു.

(ബാക്കി പിന്നെ)

jerry said...

തീര്‍ച്ചയായും ഈ അന്വേഷണം ഒരു സ്രഷ്ടാവിന്‍റെ അസ്തിത്വത്തിലേക്ക് വെളിച്ചം വീശും എന്നു തന്നെയാണ് എന്‍റെ വിശ്വാസം.

****

താങ്കളുടെ നിലപാടിലെ അടിസ്ഥാന പരം ആയ ന്യൂനത ഇവിടെ ആണ് ....

താങ്ങളെ സംബന്ധിച്ച് കണ്ടെത്താന്‍ പോകുന്ന ചോദ്യത്തിന്റെ ഉത്തരം താങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു !

പിന്നെ അന്യെഷണത്തിന് എന്ത് പ്രസക്തി ?

സ്വന്തം ജീവിതം പണയം നല്‍കി ലോകമെമ്പാടും ഉള്ള ശ്സസ്ട്രജ്ഞര്‍ നടത്തിയ / നടത്തുന്ന അന്യെഷനത്തെ താങ്ങള്‍ ഇ ഒരൊറ്റ വിശ്വാസം കൊണ്ട് അപഹസിച്ച്‌ കഴിഞ്ഞു !

താങ്ങള്‍ ചെയ്യുന്ന പോലെ ചോടയ്നഗള്‍ക്ക് മുന്‍പില്‍ ദൈവം എന ലളിത യുക്തി എടുത്തു വച്ച് മനുഷ്യന്‍ ചോദ്യം ചോദിക്കുന്നതും ശാസ്ത്രീയ അന്യെഷനഗല്‍ നടത്തുന്നതും നിര്‍ത്തിയിരുന്നു എങ്കില്‍ ഇന്ന് ആയിരകണക്കിന് കാതനഗ്ല്‍ അകലെ ഇരുന്നു ഇത്തരം ഒരു സംവാദം നടത്താന്‍ നമുക്ക് കഴിയുമായിരുന്നോ ...?

മനുഷ്യനെ മൃഗനലില്‍ നിന്ന് വ്യതിരിക്തന്‍ ആകുന്നതു യുക്തിപരം ആയി ചിന്തികാനും അന്യെഷികാനും ഉള്ള കഴിവാണ് ...

ആ കഴിവാണ് ചില കേവല വിശ്വാസങ്ങളുടെ പുറത്തു തങ്ങള്‍ പണയം വയ്ക്കുന്നത് എന്ന് അറിയുക ...

ഇനി താങ്ങള്‍ കരുതുന്നത് പോലെ തന്നെ യദ്രിശ്ചികതയുടെ നിയമങ്ങളെ നിയതമായ ചാലുകളില്‍ തിരിച്ചു വിടുന്നത് ദൈവം ആണ് എങ്കില്‍ ആ ദൈവത്തെ പരീഷണ ശാലയില്‍ അറിയുന്നതില്‍ , എന്റെ മുന്നിലെ ഗണിത സമവാക്യങ്ങളില്‍ തെളിയിക്കുന്നതില്‍ ആണ് ഞാന്‍ അഭിമാനിക്കുക .... അല്ലാതെ അത്തരം ഒരു ശക്തി ഉണ്ട് എന്ന് ചോദ്യം ചെയ്യാതെ അന്ഗീകരിക്കുക എന്നാല്‍ , ഭൂമുഖത്തെ മറ്റൊരു ജീവിക്കും ഇല്ലാത്ത എന്നെ ഞാന്‍ ആക്കിയ മനുഷ്യന്റെ മഹത്തായ യുക്തിബോധം പാഴാക്കുക എന്നാ മാപ്പര്‍ഹികത കുറ്റം ആയിരിക്കും ഞാന്‍ ചെയ്യുന്നത് .

jerry said...

****
മുകളീന്നു താഴോട്ടു പോയാലും താഴേന്നു മുകളിലോട്ടു പോയാലും തെളിയിക്കപ്പെടേണ്ട സമസ്യ ഒന്നു തന്നെയല്ലേ?

****

ഞാന്‍ പറഞ്ഞല്ലോ സുഹൃത്തെ , ജീവ ഉത്പത്തി , പ്രപഞ്ച ഉത്പത്തി തുടങ്ങിയ മേഖലകളില്‍ ഗവേഷനഗല്‍ തുടരുക ആണ് .... അതിനു മുന്‍പ് തന്നെ അതെല്ലാം ദൈവം ഉണ്ടാക്കിയത് ആണെന്ന് വിധി പറഞ്ഞാല്‍ പിന്നെ അന്യെഷണത്തിന് എന്ത് പ്രസക്തി ?

"Greatest Show on Earth" എന്നാ തന്റെ ഏറ്റവും പുതിയ പുസ്ടകത്തില്‍ റിച്ചാര്‍ഡ്‌ ഡോകിന്‍സ് പരിണാമ ശാസ്ത്രജ്ഞരെ , "കുറ്റം നടന്നു വര്‍ഷനഗ്ല്‍ കഴിഞ്ഞു അന്യെഷണത്തിന് എത്തുന്ന കുറ്റഅന്യെഷകരോട് " ഉപമിക്കുന്നുട് ...

തികച്ചും യാഥാര്‍ത്ഥ്യ ബോധത്തോടെ ഉള്ള ഒരു ഉപമ ആണത് .

നാനൂറു കോടി വര്സങ്ങള്‍ കൊണ്ട് നടന്ന ഒരു മഹാ പ്രവര്‍ത്തനത്തിന്റെ ( പ്രപഞ്ച ഉള്പതിയെ സംബന്ധിച്ച് ആണെങ്ങില്‍ ആയിരത്തി മുന്നൂറു കോടി വര്‍ഷത്തോളം ) തെളിവുകള്‍ തേടാന്‍ തുടങ്ങിയത് ഇതാണ് നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാത്രം !

കാലപ്രവാഹതിനിടയില്‍ ഒളിച്ചു പോയ തെളിവുകള്‍ ശേഖരിച്ചു ആ മഹാ നാടകം മനസ്സില്‍ ആക്കാന്‍ സ്വന്തം ജീവിതം തന്നെ വിലയായി കൊടുത്തു രാപ്പകല്‍ ശ്രമിക്കുന്ന ശാസ്ത്ര ലോകത്തെയും , "അതെല്ലാം ഒരു ദൈവം പടച്ചുണ്ടാക്കിയത് ആണ് "എന്നാ ലളിതമായ ഉത്തരത്തില്‍ ത്രിപ്തര്‍ ആകുന്ന മത വിശ്വാസിയും സ്വയം താരതമ്യം ചെയ്തു നോക്കുക !

പരിണാമ സിദ്ധാന്തത്തിലും പ്രപഞ്ച വിജ്ഞാനീയത്തിലും ഉത്തരം കണ്ടെത്താന്‍ ചോദ്യങ്ങള്‍ ഇനിയും നിരവധി ഉണ്ട് ... ആ യാത്രയില്‍ ഇന്നുള്ള പല അനുമാനഗലും തിരുത്തപ്പെടാനും മതി ... അതിലൊന്നും ഒരു ശാസ്ത്ര സ്നേഹിക്കും ഒരു അഭിമാന കുറവോ പേടിയോ ഇല്ല ....

"ഒരു ദൈവം ഇല്ല" എന്നാ ഉത്തരം വച്ച് കൊണ്ടല്ല ശാസ്ത്ര ഗവേഷണം നടക്കുന്നത് ....

പരീക്ഷനഗലും അവയുടെ തെളിവുകളും ആണ് ശാസ്ത്രത്തെ നയിക്കുന്നത് ...

ആ തെളിവുകള്‍ ഒരു നാള്‍ "ദൈവം ഉണ്ട് " എന്ന്തിലെക്കാന് എത്തുന്നത്‌ എങ്കില്‍ അത് അംഗീകരിക്കാന്‍ ഒരു ശാസ്ത്രത്തിനും മടി ഉണ്ടാകില്ല ....

പക്ഷെ അത് തെളിയിക്കപെടുക തന്നെ വേണം ....!!

ചോദ്യങ്ങളെയും അന്യെഷനഗലെയും ഭയക്കുന്ന, തെളിവുകള്‍ക്ക് അപ്പുറത്ത് മറഞ്ഞിരിക്കുന്ന ഒരു ദൈവം , ദൈവം ആകാന്‍ യോഗ്യന്‍ അല്ല തന്നെ !

താങ്ങള്‍ ഇവിടെ ചാര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പരിണാമം , പ്രപഞ്ച വിജ്ഞാനം തുടങ്ങിയവ യഥാര്‍ത്ഥ അന്യെഷനതിന്റെ ഭാഗം ആയിരുന്നു എങ്കില്‍ ഞാന്‍ സന്തോഷിക്കുകയെ ഉള്ളൂ ...പക്ഷെ അത് "ദൈവം എല്ലാം ഉണ്ടാക്കി , അത് കൊണ്ട് പരിണാമവും മറ്റു ശാസ്ത്ര സിദ്ധാന്തങ്ങളും തെറ്റാണ്" ( അല്ലെങ്ങില്‍ ശാസ്ത്രം ഇന്ന് പറയുന്നത് പോലെ അല്ല ) എന്ന് കേവല മത വിശ്വാസം കൊണ്ട് നടത്തിയ പ്രചരണം ആയാണ് വന്നത് .

താങ്ങള്‍ തെറ്റാണ് എന്ന് സ്ഥാപിക്കാനും കുറ്റപ്പെടുത്താനും ശ്രമിച്ച ശാസ്ത്ര മേഖലകളെ അടുത്തറിയാന്‍ ശ്രമിക്കൂ ...അപ്പോള്‍ താങ്ങള്‍ കരുതുന്ന പോലെ വിമര്‍ശനഗലെ ഭയക്കുന്ന , മുന്വിധികലാല്‍ നയിക്കപ്പെടുന്ന ഒന്നാല്ല ശാസ്ത്ര അന്വേഷണം എന്ന് മനസ്സില്‍ ആകും...

അതിനെ നയിക്കുന്നത് സത്യം കണ്ടെത്താന്‍ ഉള്ള മനസ്സും തിരുത്താനും തെളിവുകലന്ഗീകരിക്കാനും തയ്യാറുള്ള യുക്തി ബോധം ഉള്ള മനുഷ്യന്റെ ആദിമ സ്വപ്നഗലും ആണ് എന്ന് ....

വീണ്ടും ഏതെങ്കിലും ശാസ്ത്ര സിദ്ധാന്തങ്ങളെ അടിസ്ഥാനപരം ആയി പോലും മനസ്സില്‍ ആക്കാന്‍ ശ്രമിക്കാതെ "മത കഥകളെ " വിശകലനം ചെയ്യുന്ന മാതൃകയില്‍ പോസ്റ്റുകള്‍ ഇടുന്നതിനു മുന്പ് ഈ കാര്യനഗല്‍ ഒന്ന് മനസ്സില്‍ ആക്കാന്‍ ശ്രമിക്കൂ ....

jerry said...
This comment has been removed by the author.
ബാബുരാജ് said...

അയ്യൊ, പ്രൊഫൈല്‍ കണ്ടപ്പോഴാ ഇത് അവതാരം വേറയാണെന്ന് മനസ്സിലായത്. സാമാന്യം ഇമ്ഗ്ളീഷ് പരിജ്ഞാനവും, അടിസ്ഥാന ശാസ്ത്ര വിവരവും, സാമാന്യ ബോധവും ഉള്ളവര്ക്ക് വായിച്ചു മനസ്സിലാക്കാം എന്നുള്ളതിനാലും, ഡോക്കിന്സിനും മുഖ്യധാരാശാസ്ത്രത്തിനും എന്നെപ്പോലൊരാളുടെ വക്കാലത്തിന്റെ ആവശ്യം ഇല്ല എന്നതിനാലും, സര്‍വോപരി കൈയ്യ്, തല മുതലായ അവയവങ്ങള്‍ അത്യാവശ്യമുള്ള ഒരു പ്രാരാബ്ധക്കാരനാണ് ഞാനെന്നതിനാലും, ഞാനീ ചര്ച്ചയില്‍ നിന്നൊഴിവാകുന്നു. മാപ്പാക്കുക

കല്‍ക്കി said...

jerry said...

"പരീക്ഷണ തെളിവുകള്‍ ഗണിതപരം ആയി വിശകലനം ചെയ്യുമ്പോള്‍ കാണുന്നത് അവ യാദ്രിശ്ചികം ആയിരുന്നു എന്നാണ് ...അങ്ങിനെ അല്ല എന്ന് തെളിയിക്കേണ്ടത് അത് തെറ്റാണ് എന്ന് പറയുന്ന താങ്ങള്‍ ആണ് ..."

ലെന്‍സ്കിയുടെ പരീക്ഷണം വിശകലനത്തില്‍ നിന്നു പരിണാമം ദൃച്ഛികം ആണെന്ന് പൂര്‍ണ്ണമായും തെളിഞ്ഞു എന്നു പറയാമോ? പരീക്ഷണം തുടര്‍ന്നുകൊണ്ടിരിക്കയല്ലേ? ഇപ്പോഴത്തെ നിഗമനം അനുസരിച്ചു യാദൃച്ഛികമായ ചില മ്യൂട്ടേഷന്‍ ഇ-കോലി ബാക്റ്റീരിയയുടെ ഒരു കോളനിക്കു സംഭവിച്ചു എന്നാണ് കണ്ടെത്തല്‍. പരീക്ഷണം തുടരട്ടെ. ഫൈനല്‍ റീസല്‍ട്ടിനായി നമുക്കു കാത്തിരിക്കാം. താങ്കളെപ്പോലെ എനിക്കും ഇക്കാര്യത്തില്‍ ആകാംക്ഷയുണ്ട്. പിടിവാശിയൊന്നുമില്ല.

jerry said...

"ആ വഴിയില്‍ യാതൊരു പരിശ്രമവും ചെയ്യാതെ കണ്ണടച്ചു നിഷേധിച്ചാല്‍ എന്തു ചെയ്യാനാകും?"

ആ വഴിയില്‍ പരീക്ഷണം നടത്താനുള്ള വിജ്ഞാനം ഒന്നും എനിക്കില്ല എന്ന് ജെറിക്കു തന്നെ അറിയാമല്ലോ. ലെന്‍സ്കിയുടെ പരീക്ഷണത്തില്‍ അനിക്ക് അവിശ്വാസം ഒന്നും ഇല്ല. അദ്ദേഹത്തിന്‍റെ പരീക്ഷണം സത്യസന്ധമാണ് എന്ന് ജെറിയെപ്പോലെ ഞാനും കരുതുന്നു. പരീക്ഷണം തുടരട്ടെ.

jerry said...

"ഇവിടെ പരീക്ഷനഗല്‍ നടത്തുന്നതും തെളിവുകള്‍ ഹാജരാക്കുന്നതും ഒക്കെ ശാസ്ത്രം ആണ്.... ശാസ്ത്രത്തിന്റെ തെളിവുകള്‍ ക്ക് നേരെ മുഖം തിരിക്കുക എന്നതല്ലാതെ എന്താണ് താങ്ങള്‍ അടക്കം ഉള്ള മത വാദികള്‍ ഇത് വരെ താങ്കളുടെ വാദങ്ങള്‍ തെളിയിക്കാന്‍ ചെയ്തിട്ടുള്ളത് ..?"

ഒരിക്കലും ശാസ്ത്രത്തിന്‍റെ തെളിവുകള്‍ക്ക് നേരെ മുഖം തിരിക്കില്ല മിസ്റ്റര്‍ റെജി. പക്ഷേ, പൂര്‍ണ്ണമായും തെളിയിക്കപ്പെടാത്തെ ശാസ്ത്രത്തിന്‍റെ ചില നിഗമനങ്ങള്‍ വലിയ തെളിവുകള്‍ എന്ന നിലയില്‍ ഉന്നയിക്കപ്പെടുമ്പോള്‍‍ (താങ്കളെ അല്ല ഉദ്ദേശിച്ചത്) അത് വിശ്വാസത്തിനെതിരായി കണ്ടാല്‍ അത്തരം നിഗമനങ്ങള്‍ അംഗികരിക്കാതിരിക്കുന്നതില്‍ തെറ്റൊന്നും ഞാന്‍ കാണുന്നില്ല.

jerry said...

"തീര്‍ച്ചയായും ഈ അന്വേഷണം ഒരു സ്രഷ്ടാവിന്‍റെ അസ്തിത്വത്തിലേക്ക് വെളിച്ചം വീശും എന്നു തന്നെയാണ് എന്‍റെ വിശ്വാസം.

****

താങ്കളുടെ നിലപാടിലെ അടിസ്ഥാന പരം ആയ ന്യൂനത ഇവിടെ ആണ് ...."


ലഭ്യമായ അറിവുകളുടെ അടിസ്ഥാനത്തല്‍ ഓരോ വ്യക്തിയും ചില നിഗമനത്തില്‍ എത്തുന്നുണ്ട്. താങ്കളുടെ അറിവിന്‍റെയും വിജ്ഞാനത്തിന്‍റെയും അടിസ്ഥാനത്തില്‍ താങ്കള്‍ക്ക് ഓരോ വിഷയത്തിലും വ്യക്തമായ ഒരു കാഴ്ച്ചപ്പാട് ഉണ്ടായിരിക്കും. അതുപോലെ തന്നെയാണ് മറ്റുള്ളവരുടെയും കാര്യം. ഒരു സൃഷ്ടിക്ക് സ്രഷ്ടാവിന്‍റെ ആവശ്യം അനിവാര്യമല്ല എന്നാണ് താങ്കള്‍ അനുമാനിക്കുന്നത്. ഇനി താങ്കള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ അങ്ങനെ തെളിയിക്കപ്പെട്ടാല്‍ അത് അംഗീകരിക്കാനും താങ്കള്‍ തയ്യാറാണ്. ഇതൊരു മുന്‍‌വിധി എന്നു പറയാന്‍ പറ്റില്ല. എന്തു വന്നാലും ഒരു സ്രഷ്ടാവിന്‍റെ അസ്തിത്വം ഞാന്‍ അംഗീകരിക്കില്ല എന്നു വാശിപിടിക്കുമ്പോള്‍ ആണ് അത് മുന്‍‌വിധി ആകുന്നത്. ഇതുപോലെ ഞാന്‍ മനസ്സിലാക്കിയ പരിമിതമായ അറിവിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ വിശ്വസിക്കുന്നു ഒരു സ്രഷ്ടാവ് ഈ പ്രപഞ്ചത്തിന്‍റെ പിന്നില്‍ ഉണ്ട് എന്ന്. ഈ ധാരണ നാളെ മാറിക്കൂടെന്നില്ല. മനസ്സിനു ബോധ്യമാകുന്ന തെളിവുകള്‍ കിട്ടിയാല്‍ തീര്‍ച്ചയായും ഈ വിശ്വാസം മാറും. ഞാന്‍ ചിന്തിക്കുന്നതുപോലെ ജെറിയും ചിന്തിക്കണം എന്ന് എനിക്ക് പറയാന്‍ എനിക്കു കഴിയില്ല. മനുഷ്യന്‍റെ മനസ്സ് ഉത്തരം കിട്ടാത്ത പ്രഹേളികയാണ്. താങ്കള്‍ക്ക് താങ്കളുടെ വഴി എനിക്ക് എന്‍റെ വഴി. ഏതെങ്കിലും പോയിന്‍റില്‍ നമ്മുടെ ചിന്തകള്‍ കൂട്ടിമുട്ടിക്കൂടെന്നില്ല എന്നു മാത്രമെ പറയാന്‍ കഴിയൂ.

ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനോ, പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാനോ തയ്യാറാകാതെ അന്ധമായൈ വിശ്വസിക്കുന്ന ഒരു വിഭാഗവും വിശ്വാസികളിലുണ്ടായേക്കാം. അത്തരക്കാരില്‍ ജെറി എന്നെ പെടുത്തണ്ട.

കല്‍ക്കി said...

jerry said...

"കാലപ്രവാഹതിനിടയില്‍ ഒളിച്ചു പോയ തെളിവുകള്‍ ശേഖരിച്ചു ആ മഹാ നാടകം മനസ്സില്‍ ആക്കാന്‍ സ്വന്തം ജീവിതം തന്നെ വിലയായി കൊടുത്തു രാപ്പകല്‍ ശ്രമിക്കുന്ന ശാസ്ത്ര ലോകത്തെയും , "അതെല്ലാം ഒരു ദൈവം പടച്ചുണ്ടാക്കിയത് ആണ് "എന്നാ ലളിതമായ ഉത്തരത്തില്‍ ത്രിപ്തര്‍ ആകുന്ന മത വിശ്വാസിയും സ്വയം താരതമ്യം ചെയ്തു നോക്കുക !"

അഭിനന്ദരാര്‍ഹമാണ് ശാസ്ത്രജ്ഞന്മാരുടെ ഡെഡിക്കേഷന്‍. അക്കാര്യത്തില്‍ ഓരോരുത്തരും അവരോട് ന്ദിയുള്ളവരായിരിക്കുകയും വേണം. ഈ ഗവേഷണങ്ങള്‍ എല്ലാം നിര്‍ത്തി വെച്ച് എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ച് മിണ്ടാതിരിക്കണം എന്നൊന്നും വിശ്വാസികള്‍ പറയും എന്ന് എനിക്കു തോന്നുന്നില്ല. ഏന്തായാലും ഞാന്‍ പറയില്ല. ശാസ്ത്രവും ദൈവ വിശ്വാസവും പരസ്പര പൂരകങ്ങളാണ് എന്നു വിശ്വസിക്കുന്നു ഞാന്‍. അനതി വിദൂര ഭാവിയില്‍ അവ ഒരു ബിന്ദുവില്‍ കൂട്ടിമുട്ടും എന്നു ഞാന്‍ കരുതുന്നു.

jerry said...

"ചോദ്യങ്ങളെയും അന്യെഷനഗലെയും ഭയക്കുന്ന, തെളിവുകള്‍ക്ക് അപ്പുറത്ത് മറഞ്ഞിരിക്കുന്ന ഒരു ദൈവം , ദൈവം ആകാന്‍ യോഗ്യന്‍ അല്ല തന്നെ ! "

ജെറിയുടെ അഭിപ്രായത്തോട് പൂര്‍ണ്ണമായും ഞാന്‍ യോജിക്കുന്നു.

jerry said...

"താങ്ങള്‍ തെറ്റാണ് എന്ന് സ്ഥാപിക്കാനും കുറ്റപ്പെടുത്താനും ശ്രമിച്ച ശാസ്ത്ര മേഖലകളെ അടുത്തറിയാന്‍ ശ്രമിക്കൂ ...അപ്പോള്‍ താങ്ങള്‍ കരുതുന്ന പോലെ വിമര്‍ശനഗലെ ഭയക്കുന്ന , മുന്വിധികലാല്‍ നയിക്കപ്പെടുന്ന ഒന്നാല്ല ശാസ്ത്ര അന്വേഷണം എന്ന് മനസ്സില്‍ ആകും..."

എന്‍റെ പരിമിതമായ അറിവിന്‍റെ അടിസ്ഥാനത്തില്‍ ഞാന്‍ അതിനു ശ്രമിക്കുന്നു. ആ അറിവിന്‍റെ വെളിച്ചത്തില്‍ തെറ്റാണ് എന്നു എനിക്കു തോന്നുന്ന കാര്യങ്ങള്‍ പറയുന്നത് കുറ്റമായി ഞാന്‍ കരുതുന്നില്ല. താങ്കള്‍ക്ക് വിയോജിക്കാം. ശാസ്ത്രീയമെന്ന് ജെറി അവകാശപ്പെടുന്ന വിഷയങ്ങളില്‍ തന്നെ ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ എത്രയെത്ര വിയോജിപ്പുകളും പരസ്പര വൈരുദ്ധ്യങ്ങളും നില നില്‍ക്കുന്നു? വീക്ഷണത്തില്‍ ഉണ്ടാകുന്ന ഈ വൈരുധ്യം ശാസ്ത്രത്തെ പിന്നീട് പല പുതിയ കണ്ടുപിടിത്തങ്ങളിലേക്കും നയിക്കാറുമുണ്ട്. അതുകൊണ്ട് വിനീതമായി പറട്ടെ, വൈരുധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ സഹിഷ്ണുതയോടെ ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയണം. പിന്നെ എനിക്ക് ഇക്കാര്യങ്ങളൊന്നും പറയാനും എഴുതാനും ഉ‍ള്ള യോഗ്യത ഇല്ല എന്നാണ് റെജിയുടെ അഭിപ്രായം എങ്കില്‍ നല്ല നമസ്കാരം പറയുകയേ വഴിയുള്ളൂ.

Anonymous said...

Aw, this wаs аn еxtrеmely goοԁ ρost.
Takіng a few minutes and actual effort
to сreate a ѕuperb artісle…
but ωhat can І ѕаy… I put
things off a lot and never managе to get nearly anything done.My webѕite ... free reverse phone number look up

Anonymous said...

This is really interesting, You're a very skilled blogger. I've
joined your rss feed and look forward to seeking more of your magnificent post.
Also, I have shared your site in my social networks!


Feel free to surf to my web page: jackpot 6000 online free