Sunday, December 26, 2010

യാതനകളും പീഡകളും എന്തുകൊണ്ട്?


യാതനയുടെയും വേദനയുടെയും സംഹാരാത്മകമായ ഒരു ലോകമാണിന്ന്‌ നാം കാണുന്നത്‌. ഓരോ ദിവസവും ഇവ നിരവധി ആളുകളെ ബാധിക്കുന്നു. അതില്‍ നിരപരാധികളും ദൈവഭയമുള്ളവരും കൊച്ചുകുട്ടികളും യുവാക്കളും വൃദ്ധരും എല്ലാം പെടുന്നു. ഞാനും നിങ്ങളും നമ്മുടെ സമീപത്തുള്ളവരും ശാരീരികമോ മാനസികമോ വൈകാരികമോ ആയ കഠിനമായ വ്യഥകളിലൂടെയായിരിക്കും കടന്നുപോകുന്നത്‌.

യാതന നമ്മെ ഒരു വിധത്തിലെല്ലങ്കില്‍ മറ്റൊരു വിധത്തില്‍ ബാധിക്കുന്നു. അതില്‍ നിന്നു രക്ഷപ്പെടാന്‍ സാധിക്കുകയില്ല. എന്നാല്‍ എന്തുകൊണ്ടാണിതു സംഭവിക്കു ന്നത്‌? നാമും മറ്റുള്ളവരും എന്തിനാണ്‌ യാതന സഹിക്കുന്നത്‌? തന്‍റെ സ്നേഹത്തില്‍ നിന്നും പ്രതിച്ഛായയില്‍ നിന്നും നമ്മെ സൃഷ്ടിച്ച ദൈവം എന്തിനാണ്‌ നമുക്ക്‌ ദുരിതം നല്കുന്നത്‌? പീഡകളില്ലാത്ത ഒരു ലോകം ദൈവം എന്തുകൊണ്ട്‌ സൃഷ്ടിച്ചില്ല?

പ്രഥമദൃഷ്ട്യാ യാതന ഉള്ക്കൊള്ളാനും അതിനെ ന്യായീകരിക്കാനും നമുക്ക്‌ അങ്ങേയറ്റം പ്രയാസമായിരിക്കാം. ശിക്ഷയുടെ ഫലമായോ സ്വയംഅടിച്ചേല്പിക്കപ്പെടുകയോ ചെയ്യപ്പെട്ട പീഡകള്‍ ന്യായീകരിക്കപ്പെട്ടേക്കാം. എന്നാല്‍ നിരപരാധികളായ യുവാക്കളും ദൈവസ്നേഹികളും എന്തുകൊണ്ടാണ്‌ ദുരിതമനുഭവിക്കുന്നത്‌?

ഇക്കാര്യത്തില്‍ ഇസ്‌ലാമിക വീക്ഷണമെന്താണെന്ന കാര്യം ഗ്രഹിക്കുന്നതിന്‌ നിങ്ങളെ സഹായിക്കാന്‍ ഞാന്‍ ശ്രമിക്കാം. യാതനക്കുള്ള കാരണമെന്തെന്നതിലേക്ക്‌ ഇസ്‌ലാം വെളിച്ചം വീശുന്നു. ചുരുക്കത്തില്‍ യാതന എപ്പോഴും 'യാതനയല്ല' എന്ന കാര്യം അപ്പോഴാണ്‌ മനസ്സിലാക്കാ‍‍ന്‍ സാധിക്കുക.

ബുദ്ധമതം യാതന (ദുഃഖം) എന്തില്‍നിന്നുണ്ടാകുന്നുവെന്ന് നിര്വ്വചനാത്മകമായി വിവരിക്കുന്നു.

(1) തീവ്രയാതന. ഉദാ: വാര്ദ്ധക്യം, രോഗം, മരണം
(2) ആനന്ദത്തിന്‍റെ അഭാവം.
(3) ഒരിക്കലും ഒഴിഞ്ഞുമാറാന്‍ പറ്റാത്ത ക്ഷണികത്വഗുണം എന്ന എല്ലാറ്റിലുമടങ്ങിയ പ്രതിഭാസം കാരണത്താല്‍ താന്‍ സ്നേഹിക്കുന്നതിനെയോ താനുമായി ഗാഢാനുരാഗത്തിലുള്ളതിനേയോ ഉപേക്ഷിക്കല്‍ നിര്‍ബന്ധമാവല്‍

‍ദുഃഖത്തിന്‍റെ കാരണം മനുഷ്യന്‍റെ സ്വാര്‍ഥപരമായ ആഗ്രഹമാണെന്നും ബുദ്ധമതം അവകാശപ്പെടുന്നു. അതായത്‌, മനുഷ്യന്‍റെ ദാഹാര്ത്തി് അഥവാ 'തൃഷ്ണ'യാണ്‌ ദുഃഖത്തിന്‍റെ ഹേതു. മോക്ഷം (നിര്വ്വാണം) പ്രാപിക്കാന്‍ ബുദ്ധമതം നിര്‍ദ്ദേശിക്കുന്നത്‌ അഷ്ടമാര്ഗ്ഗ്ങ്ങളാണ്‌.

ഹിന്ദുമതവിശ്വാസപ്രകാരം യാതന സ്വയം അടിച്ചേല്പിക്കപ്പെട്ടതാണ്‌. അതിനെ അവര്‍ പുനര്‍ജ്ജന്മസിസിദ്ധാന്തം കൊണ്ട്‌ ന്യായീകരിക്കുകയും ചെയ്യുന്നു. അതായത്‌, മുജ്ജന്മത്തിലെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ഉന്നതമോ യാതനാപൂര്‍ണ്ണമോ ആയ ജീവിതമുണ്ടാവുന്നു.

ഇസ്‌ലാം ഈ സിദ്ധാന്തം തിരസ്കരിക്കുന്നു. ദൈവത്തിന്‍റെ സൃഷ്ടിപ്പിന്‍റെ ആസൂത്രണത്തിലുള്ള അനന്തമായ വൈഭവം കാരണം ജീവന്‍റെ പുനഃപരിവൃത്തിയുടെ ആവശ്യമില്ല. അതിനാല്‍ തുടര്ച്ചയായി ഉന്നത വിതാനങ്ങളിലേക്ക്‌ ആ ജീവനെ അവന്‍ നയിക്കുന്നു.

ബുദ്ധമതത്തിന്‍റെ നിര്വ്വനചനം പ്രബലം തന്നെയെങ്കിലും സാര്വ്വലൌകികമായ നിലയിലും മനുഷ്യനെ ബാധിക്കുന്ന നിലയിലും ദുഃഖം ചര്‍ചെയ്യപ്പെടണം. പീഡയുടെ സാന്നിധ്യത്തിന്‍റെ പ്രശ്നമാണ്‌ കൂടുതല്‍ അടിസ്ഥാനപരമായത്‌. ഇസ്‌ലാം അവതരിപ്പിക്കുന്ന യുക്തിപരമായ സമീപനമാണ്‌ ഏറ്റവും ഉത്തമം.

കാര്യകാരണങ്ങളുടെ ലോകത്താണ്‌ നാം ജീവിക്കുന്നത്‌. വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മുഴുപ്ര പഞ്ചവും ഈ വ്യവസ്ഥയില്‍ ബന്ധിതമാണെന്ന്‌ കണ്ടെത്താന്‍ സാധിക്കും. കാര്യകാരണത്തിന്‍റെ മാറ്റമില്ലാത്ത ഈ തത്വം കാരണമായാണ്‌ ശാസ്ത്രീയജ്ഞാനങ്ങളില്‍ നാം മുന്നേറുന്നത്‌. ഒരു കാരണം അടിസ്ഥാനപരമായിരിക്കാം. അല്ലെങ്കില്‍ തുടര്ച്ചയായ ശൃംഖലയുമായി കണ്ണിചേര്ക്കു്ന്ന മറ്റൊരു കാരണത്തിന്‍റെ ഫലമായിരിക്കാം. ഈ പ്രക്രിയ അവസാനിക്കുമ്പോള്‍ അന്തിമമായ കാരണം സ്വയം അസ്തിത്വമുള്ളതായിരിക്കണമെന്നത്‌ വ്യക്തമാണ്‌. അത്‌ കേവലമായിരിക്കയും വേണം. നിയതമായ കാരണം കേവലമായിരിക്കയില്ലന്നും വ്യക്തമാണ്‌. എന്തെന്നാല്‍ പ്രക്രിയയുടെ ചില മണ്ഡലങ്ങളെ അത്‌ ഒഴിച്ചുനിര്ത്തും . അവസാനകാരണം അതായിരിക്കയില്ല. ഏതൊരു കാരണവും അസ്തിത്വവും എല്ലാം ഉള്ക്കൊനള്ളുന്നതും സ്വയംഭൂതവുമാണെങ്കില്‍ അത്‌ അനിവാര്യമായും അനന്തമാണ്‌. വിശുദ്ധ ഖുര്ആന്‍ പ്രഖ്യാപിക്കുന്നു:

"നിന്‍റെ നാഥന്‍റെയടുക്കലേക്കാണ്‌ (സര്വ്വവും) അവസാനം ചെന്നെത്തുന്നത്‌." (53:43).

എല്ലാ നിലയിലും ഓരോ ഗുണത്തിലും കേവലസത്തയും അനന്തനുമാണ്‌ അവന്‍. കേവല സത്തയാവാന്‍ അവന്‍റെ സൃഷ്ടിവൈഭവം സ്വയം തന്നെ അനന്തമായ തലങ്ങള്‍ പ്രകടിപ്പിക്കണം. ഓരോ വര്ഗ്ഗത്തിന്‍റെ സൃഷ്ടിപ്പിലും അതു പ്രകടമാവണം. ഏതെല്ലാം തലങ്ങള്‍ മനുഷ്യനു സങ്കല്പി്ക്കാന്‍ സാധിക്കുമോ, അതായത്‌ വസ്തുവിലും വസ്തുവല്ലാത്തതിലും, ഫലഭൂയിഷ്ടമായതിലും തരിശായതിലും വികസിക്കുന്നതിലും സങ്കോ ചിക്കുന്നതിലും ജീവിതത്തിലും മരണത്തിലും ബോധാവസ്ഥയിലും അബോധാവസ്ഥയിലും കണ്ണുകളില്ലാത്ത മനുഷ്യനിലും ഒരുകണ്ണുള്ള മനുഷ്യനിലും കാലില്ലാത്തവനിലും കയ്യില്ലാത്തവനിലും വിരൂപനിലും സുന്ദരനിലും മങ്ങിയതിലും പ്രകാശി ക്കുന്നതിലും എല്ലാം ഈ തലം ഉണ്ടാവണം.

കേവലത്വത്തില്നിന്നു നീങ്ങിപ്പോകുന്തോറും ആപേക്ഷികതയുടെ വിടവ്‌ വിപുലമാവുന്നു. ഈ സ്വയംഭൂവില്‍ നിന്നുള്ള വേറിടലില്‍ ആവശ്യങ്ങളും തിന്മമയും അന്തര്ഭവവിച്ചിരിക്കുന്നു. ലോകത്തിന്‍റെ അസ്തിത്വം സ്വയംതന്നെ തിന്മമയല്ല.

ഇസ്‌ലാമികാദ്ധ്യാപനമനുസരിച്ച്‌ തിന്മനക്ക്‌ സ്വയം ഒരസ്തിത്വമില്ല. വിശുദ്ധ ഖുര്‍‌ആനില്‍ അല്ലാഹു പറയുന്നു:

"നിന്‍റെ നാഥന്‍ എങ്ങനെയാണ്‌ നിഴല്‍ നീട്ടിയിട്ടുള്ളതെന്ന്‌ നീ കാണുന്നില്ലേ? അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ അതിനെ (ഒരേ സ്ഥലത്ത്‌) ഒതുക്കി നിറുത്തുമായിരുന്നു. പിന്നെ നാം സൂര്യനെ അതിന്ന്‌ (നിഴലിന്ന്‌) ഒരു വഴികാട്ടിയാക്കിയിരിക്കുന്നു. പിന്നെ നാം അതിനെ (നിഴലിനെ) നമ്മിലേക്ക്‌ മെല്ലെ മെല്ലെ പിടിച്ചെടുക്കുന്നു" (25: 46, 47).

സൂര്യനില്‍ നിന്നുള്ള പ്രകാശം തടസ്സപ്പെടുത്തുന്ന ഒരുവസ്തുവാണ്‌ നിഴല്‍ വീഴ്ത്തുന്നത്‌. വസ്തു സൂര്യനില്‍ നിന്നകലുന്തോറും നിഴല്‍ നീളുന്നു. വസ്തു സൂര്യനിലേക്കടുക്കുന്തോറും നിഴല്‍ ചുരുങ്ങിപ്പോകുന്നു. വസ്തു നേരിട്ട്‌ സൂര്യന്‍റെ വെളിച്ചത്തിനു കീഴിലാണെങ്കില്‍ നിഴല്‍ ഇല്ല തന്നെ. ദൈവിക പ്രകാശത്തിന്‍റെ അഭാവത്തില്‍ ഉണ്ടാവുന്ന നിഴലാണ്‌ തിന്മയെന്നാണ്‌ ഈഉപമ വിവരിക്കുന്നത്‌. തിന്മ സ്വയം തന്നെ നിശ്ചിതമായ അസ്തിത്വമുള്ള ഒന്നല്ല. പ്രകാശത്തിന്റെര ഉറവിടത്തെക്കുറിച്ച്‌ നമുക്ക്‌ സങ്കല്പിമക്കാന്‍ സാധിക്കും. എന്നാല്‍ അന്ധകാരത്തിന്‍റെ ഉറവിടമായ ഒരു വസ്തു നമുക്ക്‌ ഭാവനയില്‍ കാണാന്‍ സാധിക്കില്ല. ഒരു വസ്തു അന്ധകാരത്തിന്‍റെ ഉറവിടമാകാനുള്ള ഏക വഴി വെളിച്ചത്തെ തടസ്സപ്പെടുത്തലാണ്‌. അതേപ്രകാരം നന്മയുടെ അഭാവമാണ്‌ തിന്മയാവുന്നത്‌.

ഇതിന്‍റെ വെളിച്ചത്തില്‍, ഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ നാലാമത്തെ ഖലീഫയായിരുന്ന മിര്‍സാ താഹിര്‍ അഹ്‌മദ് തന്‍റെ വിഖ്യാതമായ Revelation Rationality Knowledge and Truth എന്ന പുസ്തകത്തില്‍ 'യാതന' യെക്കുറിച്ച്‌ വിവരിച്ചിരിക്കുന്നു:

“ദൈവം 'യാതനയെ' സ്വതന്ത്രമായ അസ്തിത്വമായി സൃഷ്ടിച്ചിട്ടില്ല. ആനന്ദത്തിന്‍റെയും ആശ്വാസത്തിന്‍റെയും അനുപേക്ഷണീയമായ അഭാവമാണ്‌ യാതന. അത്‌ നിഴല്‍ പോലെയാണ്‌. വെളിച്ചത്തിന്‍റെ അഭാവം വിരിക്കുന്ന നിഴലാണ്‌ അന്ധകാരം. ജീവിതം ഉണ്ടെങ്കില്‍ മരണവുമുണ്ട്‌. ഒരേ തലത്തിന്‍റെ രണ്ടറ്റത്തുമുള്ള ധ്രുവങ്ങളില്‍ അവ സ്ഥിതിചെയ്യുന്നു. അതിനിടയില്‍ നിരവധി പദവികളും നിഴലുകളുമുണ്ട്‌. മരണത്തില്‍നിന്നു നീങ്ങുമ്പോള്‍ നാം ക്രമേണ ജീവിതത്തിന്റെു അവസ്ഥയിലേക്കാണ്‌ നീങ്ങുന്നത്‌. അതാണ്‌ സന്തോഷം. നാം ജീവിതത്തില്‍ നിന്ന്‌ നീങ്ങുമ്പോള്‍ ദുഃഖബോധത്തോടെ മരണത്തിലേക്കാണ്‌ നീങ്ങുന്നത്‌. അസ്തിത്വത്തിനു വേണ്ടിയുള്ള സമരത്തെ മനസ്സിലാക്കാനുള്ള താക്കോലാണ്‌ ഇത്‌. പകരം അത്‌ നമ്മെ സ്ഥിരമായി ഗുണനിലവാരമുള്ള ജീവിതത്തിലേക്ക്‌ നയിക്കുകയും പരിണാമത്തിന്‍റെ അന്തിമ ലക്ഷ്യം നേടാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു. 'അര്‍ഹിക്കുന്നവ അതിജീവിക്കുന്നു' എന്ന തത്വം മഹത്തായ ഈ പരിണാമ പദ്ധതിയില്‍ അവിഭാജ്യമായ പങ്ക്‌ വഹിക്കുന്നു. ഈ പ്രതിഭാസം വിശുദ്ധ ഖുര്‍‌ആനില്‍ ‍സൂചിപ്പിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു:

"ആരുടെ കയ്യിലാണോ പരമാധികാരം സ്ഥിതിചെയ്യുന്നത്‌, അവന്‍ പരിശുദ്ധനാകുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണമായി കഴിവുള്ളവനാകുന്നു. "നിങ്ങളില്‍ നിന്ന്‌ ആരാണ്‌ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന്‌ നിങ്ങളെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനത്രെ അവന്‍. അവന്‍ പ്രതാപവാനും സര്‍‌വ്വഥാ പൊറുക്കുന്നവനുമാകുന്നു" (67: 2,3).

ജീവിതത്തിന്‍റെയും മരണത്തിന്‍റെയും അഗാധമായ തത്വജ്ഞാനം, അതിനിടയിലുള്ള എണ്ണമറ്റ ജീവിതം രൂപപ്പെടുത്തുന്നതിനും അതിന്‍റെ ഗുണനിലവാരം നന്നാക്കിത്തീര്‍ക്കുന്നതിനും അത്‌ വഹിക്കുന്ന പങ്ക്‌ ഇവയെല്ലാം മേല്‍ സൂക്തത്തില്‍ അടങ്ങിയിരിക്കുന്നു. കാര്യങ്ങളുടെ പദ്ധതി തന്നെയാണ്‌ ദൈവം ഇവിടെ വെളിപ്പെടുത്തുന്നത്‌. ജീവിതമെന്നത്‌ സര്‍ഗ്ഗാത്മകമായ മൂല്യമാണെന്നും അതിന്‍റെ അഭാവമാണ്‌ മരണം കൊണ്ട്‌ വിവക്ഷിക്കപ്പെട്ടിട്ടുളളതെന്നും നമുക്കറിയാം. അവയെ തമ്മില്‍ വേര്‍തിരിക്കുന്ന നിശ്ചിതമായ അതിരുകള് ‍ഇല്ല.

മരണത്തിലേക്കുള്ള ജീവിതത്തിന്‍റെ പ്രയാണവും നാശവും ക്രമേണയുള്ള ഒരു പ്രക്രിയയാണ്‌. മറ്റു ദിശയില്‍ കൂടി മരണത്തെ വീക്ഷിച്ചാല്‍ മരണം ജീവിതത്തിലേക്ക്‌ സഞ്ചരിക്കുമ്പോള്‍ ശക്തിയും ഊര്‍ജ്ജ‌വും ബോധാവസ്ഥയും സംഭരിക്കുന്നു. ഇതാണ്‌ സൃഷ്ടിപ്പിന്‍റെ മഹത്തായ പദ്ധതി. എന്തുകൊണ്ടാണ്‌ ഇത്‌ ദൈവം ഇങ്ങനെ ആസൂത്രണം ചെയ്തത്‌? "നിങ്ങളില്‍ നിന്ന്‌ ആരാണ്‌ ഏറ്റവും നന്നായി പ്രവര്ത്തി്ക്കുന്നതെന്ന്‌ നിങ്ങളെ പരീക്ഷിച്ചറിയുന്നതിനു വേണ്ടി" എന്നാണ്‌ വിശുദ്ധ ഖുര്‍‌ആന്‍ നല്കുന്ന മറുപടി.

ജീവിതവും മരണവും തമ്മിലുള്ള നിരന്തരമായ ഈ സമരമാണ്‌ ജീവിതത്തെ നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് ‌വിധേയമാക്കുന്നത്‌. അങ്ങനെ ഉത്തമമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അതിജീവിക്കുകയും അസ്തിത്വത്തിന്‍റെ ഉന്നത പദവി നേടുകയും ചെയ്യുന്നു. ഈ സൂക്തങ്ങളില്‍ വിവരിക്കപ്പെട്ട പരിണാമത്തിന്‍റെ തത്വവും രഹസ്യവും ഇവിടെയാണ് ‍കിടക്കുന്നത്‌. ജീവിതത്തിന്‍റെയും മരണത്തിന്‍റെയും ശക്തികള്‍ തമ്മില്‍ നടക്കുന്ന നിരന്തരമായ സമരത്തിന്‍റെ തള്ളലാണ്‌ ജീവിക്കുന്നവരെ നിരന്തരം മരണത്തില്‍ നിന്നു നീങ്ങാനോ മരണത്തോട്‌ അടുപ്പിക്കാനോ സഹായിക്കുന്നത്‌. വിപുലമായ പരിണാമ പ്രക്രിയയുടെ രംഗത്ത്‌ അസ്തിത്വത്തിന്‍റെ ഗുണനിലവാരം ഒന്നുകില്‍ മെച്ചപ്പെടുകയോ അല്ലെങ്കില്‍ അധഃപതിക്കുകയോ ആവും ഫലം." (Revelation Rationality Knowledge and Trutht: page 180-182)

അപ്രകാരം, പരിണാമത്തിന്‍റെ. ചാലകശക്തിക ഘടകങ്ങളാണ്‌ നഷ്ടവും ശോഷണവും മരണവും. ഒരാളുടെ നിയന്ത്രണത്തിന്നതീതമായ പ്രകൃതി കോപങ്ങള്‍, അപകടങ്ങള്‍ പോലെയുള്ളവയോ മനുഷ്യകരങ്ങളാല്‍ വരുത്തിവെക്കുന്ന അപകടങ്ങളോ മറ്റു അപകടങ്ങളോ ആയിക്കൊള്ളട്ടെ ഇത്തരം മാനുഷിക നിലവാരത്തിലുള്ള യാതനകളുടെ പ്രശ്നം വിശദീകരിക്കേണ്ടതുണ്ട്‌.

ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവം മാത്രമാണ്‌ സ്വയംഭൂവായിട്ടുള്ളത്‌. അതിനാല്‍ ആപേക്ഷികമായി മറ്റുള്ളതിനെ ആശ്രയിച്ചുനിക്കുന്ന മാനുഷിക തലത്തില്‍ കേവലമായ തീരുമാനമോ, കേവലമായ സ്വതന്ത്രേച്ഛയോ ഉണ്ടാകാവതല്ല. മുന്‍‌കൂട്ടി നിശ്ചയിക്കപ്പെട്ട സ്വാതന്ത്യ്രത്തിന്‍റെ പരിധി വരെ മാത്രമേ മനുഷ്യന്‌ വിവേചനശക്തി ഉപയോഗിക്കാന്‍ പറ്റൂ. അതിനപ്പുറം മനുഷ്യന്‍ തന്‍റെ നിയന്ത്രണത്തിനതീതമായ കാര്യങ്ങളുടെ കാരുണ്യമാശ്രയിക്കുന്നു. അതിനാല്‍ മനുഷ്യന്‍റെ യാതന ഒന്നുകില്‍ സ്വയം വരുത്തിവെക്കുന്നതോ, അല്ലെങ്കില്‍, പ്രകൃതിദുരന്തം, അപകടം തുടങ്ങിയ ബാഹ്യ സംഭവങ്ങളാല്‍ അടിച്ചേല്പ്പിക്കപ്പെട്ടതോ ആയിരിക്കും. എന്നിരിക്കലും, തന്‍റെ പ്രവൃത്തിയുടെ അനന്തരഫലത്തിന്‌ മനുഷ്യനെ തീര്‍ച്ചയായും ശ്ളാഘിക്കാനോ കുറ്റപ്പെടുത്താനോ പറ്റുകയില്ല. പരിണിതമായ അവസ്ഥകള്‍ക്ക് ‌ എണ്ണമറ്റ കാരണങ്ങള്‍ ഉണ്ടാവാം.

ഇസ്‌ലാമിക വിശ്വാസപ്രകാരം ദൈവത്തിനല്ലാതെ മറ്റാര്‍ക്കും വിധി കല്പിക്കാനുള്ള അവകാശമില്ല. ഇസ്‌ലാമിക വീക്ഷണത്തില്‍ ഈ ഭൌമിക ജീവിതം 'ദറുല്‍ ഇബ്ത്തിലാ' അഥവാ പരീക്ഷണങ്ങളുടെയും സമ്പാദ്യത്തിന്‍റെ'യും ലോകമാണ്‌. പരലോകം 'ദാറുല്‍ ജസാ' അഥവാ യഥാര്ത്ഥ പ്രതിഫലത്തിന്‍റെ സ്ഥലമാണ്‌. അതില്‍ അനുഗൃഹീതാവസ്ഥയും അതല്ലാത്തതും പെടും. വിശുദ്ധ ഖുര്‍‌ആന്‍‍ പറയുന്നു:

"മനുഷ്യനാകട്ടെ, തന്‍റെ' നാഥന്‍ അവനെ പരീക്ഷിക്കുകയും അങ്ങനെ അവനെ ബഹുമാനിക്കുകയും അവന്‌ അനുഗ്രഹം നല്കുകയും ചെയ്താല്‍ അവന്‍ പറയും: "എന്‍റെ' നാഥന്‍ എന്നെ ആദരിച്ചിരിക്കുന്നു. എന്നാല്‍ അവന്‍ അവനെ (മനുഷ്യനെ) പരീക്ഷിക്കുകയും അവന്‍റെ' ജീവിതവിഭവം അവന്‍ ചുരുക്കുകയും ചെയ്താല്‍, അപ്പോള്‍ അവന്‍ പറയും: "എന്‍റെ' നാഥന്‍ എന്നെ അപമാനിച്ചിരിക്കുന്നു." (89:16, 17).

എന്നാല്‍ സംഗതി ഇതല്ലെന്ന്‌ അടുത്ത സൂക്തം പറയുന്നു. രണ്ടവസ്ഥകളും ഒരു പരീക്ഷണമാണ്‌, ലോകത്തിലെ മറ്റെല്ലാ കാര്യങ്ങളെപ്പോലെ, വേദനയുടെയും യാതനയുടെയും അവസ്ഥകള്‍ ഒരു സൂചനയാണ്‌. തന്‍റെ ദിശ മാറ്റേണമെന്ന്‌ മനുഷ്യനെ ഓര്‍മ്മപ്പെടുത്തുകയാണ്‌. പ്രവൃത്തികളില്‍ തിരുത്തല്‍ ആവശ്യമാണെന്ന്‌ അനുസ്മരിപ്പിക്കുകയാണ്‌. അങ്ങനെ അതൊരനുഗ്രഹമായിത്തിരിഞ്ഞേക്കാം. അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ പറയു ന്നു:

"തീര്‍ച്ചയായും നിനക്ക്‌ മുമ്പുണ്ടായിരുന്ന സമുദായങ്ങളിലേക്ക്‌ നാം (ദൂതന്മാരെ) അയച്ചിട്ടുണ്ട്‌. അപ്പോള്‍ നാം അവരെ (സത്യനിഷേധികളെ) വിഷമതകളും ദുരിതങ്ങളും കൊണ്ട്‌ വേദനിപ്പിച്ചു; അവര്‍ വിനയമുള്ളവരായിത്തീരുന്നതിനുവേണ്ടി." (6: 43)

വീണ്ടും സൂറഃ ബഖറയില്‍ അല്ലാഹു പറയുന്നു:

"അല്പ്പമൊക്കെ ഭയം, വിശപ്പ്, ധനനഷ്ടം, ജീവനഷ്ടം, ഫലനഷ്ടം, എന്നിവയിലൂടെ നിശ്ചയമായും നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്‌. തങ്ങള്‍ക്ക്‌ വല്ല ആപത്തും നേരിടുമ്പോള്‍ (പരിഭ്രമിക്കാതെ) 'നിശ്ചയമായും ഞങ്ങള്‍ അല്ലാഹുവിനുള്ളവരും അവങ്കലേക്കു തന്നെ മടങ്ങുന്നവരുമാകുന്നു.' എന്നു പറയുന്ന സഹനശീലര്‍ക്ക് ‌ നീ സുവാര്‍ത്തയറിയിക്കുക." (2: 156, 158).

വാഗ്ദത്ത മസീഹ്‌ (അ) പറയു ന്നു: "ഇത്തരത്തിലുള്ള സ്വഭാവത്തിനാണ്‌ സഹനശീലം എന്നു പറയുന്നത്‌. ഇതുതന്നെയാണ്‌ ദൈവേഷ്ടത്തിനു വഴങ്ങുക എന്നു പറയുന്നതും. മറ്റൊരു പ്രകാരത്തില്‍, ഈ സദ്ഗുണത്തിനു നീതിധര്‍മ്മം എന്നും പറയാം. എന്തെന്നാല്‍, മനുഷ്യന് അവന്‍റെ ജീവിതകാലമത്രയും ഹിതകാര്യം ചെയ്തു കൊടുക്കുകയും അവന്‍റെ ഇഷ്ടമനുസരിച്ച്‌ സഹസ്രോപി കാര്യങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയും അവനു കണക്കാക്കാന്‍ കഴിയാത്തവണ്ണം അനുഗ്രഹങ്ങള്‍ നല്കുകയും ചെയ്തിരിക്കുന്നു സര്‍വ്വാധികര്‍ത്താവായ ദൈവം തന്‍റെ ഇഷ്ടം അനുസരിപ്പിക്കുന്നതിനു ഇച്ഛി ക്കുമ്പോള്‍ മനുഷ്യന്‍ വൈമുഖ്യം കാട്ടുകയും തിരുവുള്ളത്തിനു കീഴ്‌വണങ്ങാതെ മുറുമുറുക്കുകയും മാര്‍ ഗ്ഗവ്യതിചലനത്തിന്‌ മുതിരുകയും ചെയ്യുകയെന്നത്‌ കേവലം നീതിവിരു ദ്ധമായിരിക്കുന്നതാണ്‌" (ഇസ്‌ലാംമത തത്ത്വജ്ഞാനം).

പരീക്ഷണ ഘട്ടത്തില്‍ നിരന്തരം പ്രയത്നിച്ചുകൊണ്ടിരിക്കുന്നവരോട്‌ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു:

"ഞങ്ങളുടെ നാഥന്‍ അല്ലാഹു വാണെന്നു പറയുകയും എന്നിട്ട്‌ സ്ഥിരചിത്തരായി നിലകൊള്ളുകയും ചെയ്തവരാരോ അവരുടെയടുക്കല്‍ മലക്കുകള്‍ ഇറങ്ങും (ആ മലക്കുകള്‍ പറയും), 'നിങ്ങള്‍ ഭയപ്പെടേണ്ട, വ്യസനിക്കുകയും വേണ്ട. നിങ്ങള്‍ക്ക്‌ വാഗ്ദാനം ചെയ്യപ്പെട്ടിരുന്ന സ്വര്‍ഗ്ഗം ലഭിച്ചതില്‍ സന്തുഷ്ടരാവുക. ഐഹിക ജീവിതത്തിലും പരലോകത്തും ഞങ്ങള്‍ നിങ്ങളുടെ മിത്രങ്ങളാണ്‌. നിങ്ങളുടെ മനസ്സ്‌ ആഗ്രഹി ക്കുന്നതെല്ലാം നിങ്ങള്‍ക്ക്‌ അവിടെ(സ്വര്ഗ്ഗത്തില്‍) ലഭിക്കും. നിങ്ങളാവശ്യപ്പെടുന്നതെല്ലാം നിങ്ങള്‍ക്കവിടെ ഉണ്ടാകും. വളരെയധികം പൊറുക്കുന്നവനും കരുണാമയനുമായ (അല്ലാഹു)വില്‍ നിന്നുള്ള സല്‍ക്കാരവിഭവം.”

ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തിലുള്ള പ്രശ്നങ്ങള്‍ കൊണ്ടും യാതനകള്‍ കൊണ്ടും നിരന്തരമായി ഭാരം ചുമത്തപ്പെടുന്ന ഒരാള്‍ക്ക് ‌ ഐഹിക ലോകത്ത്‌ സംതൃപ്തിയും സ്വര്‍ഗ്ഗവും കണ്ടെത്താന്‍ കഴിയുന്നതെങ്ങനെയെന്ന ഒരു ചോദ്യം സ്വാഭാവികമായും ഉത്ഭവിച്ചേക്കാം. ആദ്യമായി നാം അറിയേണ്ടത്‌ അവ അനുഗ്രഹങ്ങളാണെന്നതാണ്‌. ഒരാളെ പരീക്ഷിക്കുവാനും അയാളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിന്നുമാണ്‌ താനിതിന്‌ കാരണമാക്കുന്നതെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ വ്യക്തമായി പ്രസ്താവിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ഒരാളുടെ വിശ്വാസത്തിന്‍റെ അഗാധത കാണിക്കാനും സ്വഭാവത്തിന്‍റെ മഹത്വം മനസ്സിലാക്കാനുമുള്ള അവസരം സൃഷ്ടിക്കുന്നു. ഇത്തരം പരീക്ഷണങ്ങള്‍ ക്ഷമയോടും സഹനത്തോടും നേരിടുകയാണെങ്കില്‍ ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്‍റെ പ്രതിഫലം ലഭിക്കുന്നു. അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ പറയുന്നു:

"നിങ്ങളില്‍ നിന്ന്‌ (അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍) 'ജിഹാദ്‌' ചെയ്യുന്നവരെയും സ്ഥിരചിത്തരായ ആളുകളെയും വേര്‍തിരിച്ചറിയുകയും നിങ്ങളുടെ യഥാര്‍ഥ നില മനസ്സിലാവുകയും ചെയ്യുന്നതുവരെ നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും." (47: 32).

ജീവിതയാത്ര വളരെ എളുപ്പത്തിനുവേണ്ടി ഉദ്ദേശിക്കപ്പെട്ടതല്ലെന്ന്‌ അല്ലാഹു വിശുദ്ധ ഖുര്‍‌ആനില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു പറയുന്നു:

"നാം മനുഷ്യനെ സൃഷ്ടിച്ചത്‌ യാതനകള്‍ നേരിടാനാണ്‌" (90:5).

പരീക്ഷണങ്ങള്‍ നേരിടുമ്പോള്‍ വിലപിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്‌. അങ്ങനെ ചെയ്യുന്നത്‌ ദൗര്‍ബല്യത്തിന്‍റെ സൂചനയും അല്ലാഹുവിനോടുള്ള കൃതഘ്നതയുമാണ്‌.

തിരുനബി (സ) പറഞ്ഞിട്ടുണ്ട്‌: "ഒരു മുസ്‌ലിമിന് ജീവിതം മുഴുവന്‍ നന്മനയാണ്‌." ഒരു യഥാര്‍ഥ വിശ്വാസിയല്ലാതെ മറ്റാരും തന്നെ ഇങ്ങനെയുള്ള പദവി കണ്ടെത്തുകയില്ല. എന്തെന്നാല്‍ ഒരു വിശ്വാസി വിജയം കൈവരിക്കുകയാണെങ്കില്‍ അയാള്‍ അല്ലാഹുവിന്‌ കൃതജ്ഞത രേഖപ്പെടുത്തുന്നു. അപ്പോള്‍ അവനില്‍ നിന്നു കൂടുതല്‍ അനുഗ്രഹങ്ങള്‍ക്ക് ‌ അയാള്‍ പാത്രീഭൂതനാവുന്നു. നേരേമറിച്ച്‌, അയാള്‍ വേദനയും യാതനയും അനുഭവിക്കുമ്പോള്‍ അയാള്‍ സഹനം കൈക്കൊള്ളുന്നു. അപ്പോഴും അയാള്‍ ദൈവത്തിന്‍റെ അനുഗ്രഹങ്ങള്ക്ക് ‌ അര്‍ഹനായിത്തീരുന്നു."

അഹ്‌മദിയ്യാ ജമാഅത്തിന്റെ രണ്ടാം ഖലീഫ, മിര്‍സാ മഹ്‌മൂദ് അഹ്‌മദ് (റ) പറഞ്ഞതെത്ര സത്യമാണ്‌!

‘ഭാരങ്ങള്‍ എപ്പോഴും ഭാരങ്ങളല്ല’.

എല്ലാ ഓരോ വിഷമത്തിലും തത്തുല്യമായ അല്ലെങ്കില്‍ അതിലുപരിയായ നേട്ടത്തിന്‍റെ ബീജം അടങ്ങിയിരിക്കുന്നു. ഓരോ വിഷമത്തിലും ഒരാള്‍ക്ക് ‌ എന്തെങ്കിലും നേട്ടം കണ്ടെത്താനും കൈവരിക്കാനും സാധിക്കും. പ്രസിദ്ധനായ ഒരെഴുത്തുകാരന്‍ എഴുതിയതു പോലെ "എന്‍റെ വഴിയില്‍ കടന്നുവന്ന പ്രയാസങ്ങളോട്‌ ഞാന്‍ നന്ദിയുള്ളവനാണ്‌. എന്തെന്നാല്‍ അവയെന്നെ, സഹിഷ്ണുതയും സഹതാപവും ആ ത്മനിയന്ത്രണവും, നിരന്തര പ്രയത്നവും ഞാന്‍ ഒരിക്കലും അറിയാനിടയില്ലാത്ത മറ്റു നന്മകളും പഠിപ്പിച്ചു"

കഴിഞ്ഞ നൂറ്റാണ്ടിലെ പ്രകൃതി ശാസ്ത്രജ്ഞനായിരുന്ന ചാള്‍സ്‌ ഡാര്‍‌വിന്‍റെ ആരോഗ്യം മോശമായിരുന്നു. പക്ഷേ, ആ അവസ്ഥ അദ്ദേഹം ശരിക്കും ഉപയോഗപ്പെടുത്തി. അദ്ദേഹം പറഞ്ഞു:

"ഞാന്‍ രോഗാവസ്ഥയിലായിരുന്നില്ലെങ്കില്‍ ഇപ്പോള്‍ ഞാന്‍ ചെയ്തത്ര ജോലി ചെയ്യുമായിരുന്നില്ല."

വൈഷമ്യങ്ങള്‍ നേരിടുകയും കാര്യങ്ങള്‍ നേരെ ചൊവ്വെ നടക്കാ തിരിക്കുകയും വ്യക്തി താല്പര്യങ്ങള്‍ക്കെതിരായി കാര്യങ്ങള്‍ നീങ്ങുകയും ചെയ്യുമ്പോള്‍ ക്ഷമ കൈക്കൊള്ളണമെന്ന്‌ വിശുദ്ധ ഖുര്‍‌ആന്‍‍ അനുശാസിക്കുന്നു. നിരാശപ്പെടുകയോ അനര്‍ഹമായി ആശാഭംഗത്തിലകപ്പെടുകയോ ചെയ്യരുത്‌. ജീവിതത്തിന്‍റെ കൊടുങ്കാറ്റിന്നിടയില്‍ സ്വര്‍ഗ്ഗത്തിന്‍റെ മാധുര്യം ആസ്വദിക്കാന്‍ മനുഷ്യന്‌ സാധിക്കുന്നത്‌ അപ്പോള്‍ മാത്രമാണ്‌. ദൗര്‍ഭാഗ്യങ്ങള്‍ അനിവാര്യമാണ്‌. അവ സഹിക്കാനും അവയുമായി ക്ഷമയോടും വിജയപ്രദമായും താദാത്മ്യം പ്രാപിക്കാനും നാം പഠിക്കണം. ജീവിതത്തിന്‍റെ പ്രധാനപ്പെട്ടയുദ്ധങ്ങളില്‍ ഒന്നാണിത്‌. അതില്‍ മനുഷ്യന്‍ വിജയശാലിയായി പുറത്തുവരണം. ദുരിതങ്ങള്‍ കണ്ട്‌ ദുര്‍‍ബ്ബലനാവരുത്‌. ഇരുണ്ട രാത്രിയില്‍ സ്വഭാവം ശക്തിപ്പെടുത്താന്‍ ഉറച്ച തീരുമാനമെടുക്കുക; എപ്രകാരമാണോ കഠിനവെയിലുള്ള പകല്‍ കഴിച്ചുകൂട്ടുന്നത്‌, അതുപോലെ. (തുടരും)

ഡൊ. ഇഫ്തിഖാര്‍ അഹ്‌മദ് അയാസ് - UK

50 comments:

Salim PM said...

തിന്മ സ്വയം തന്നെ നിശ്ചിതമായ അസ്തിത്വമുള്ള ഒന്നല്ല. പ്രകാശത്തിന്റെര ഉറവിടത്തെക്കുറിച്ച്‌ നമുക്ക്‌ സങ്കല്പിമക്കാന്‍ സാധിക്കും. എന്നാല്‍ അന്ധകാരത്തിന്‍റെ ഉറവിടമായ ഒരു വസ്തു നമുക്ക്‌ ഭാവനയില്‍ കാണാന്‍ സാധിക്കില്ല. ഒരു വസ്തു അന്ധകാരത്തിന്‍റെ ഉറവിടമാകാനുള്ള ഏക വഴി വെളിച്ചത്തെ തടസ്സപ്പെടുത്തലാണ്‌. അതേപ്രകാരം നന്മയുടെ അഭാവമാണ്‌ തിന്മയാവുന്നത്‌.

hafeez said...

വായിച്ചു.

Salim PM said...

നന്ദി. ബാക്കി ഭാഗം കൂടി വായിക്കുമല്ലോ..

Sameer Thikkodi said...

വായിച്ചറിഞ്ഞു ... ബാക്കി ??

NB: ടെക്സ്റ്റ്‌ സൈസ് കുറച്ചു കൂടെ വലുതാക്കിയാല്‍ നന്നായിരുന്നു.

മനു said...

ദൈവം കാലാകാലം പല സമുഹതിലെക്കും പ്രവാചകന്മാരെ അയച്ചു എന്ന് വിശ്വാസികള്‍ പറയുന്നു . ആ പ്രവാചകന്മാര്‍ തന്നെ പറയുന്ന കാര്യങ്ങള്‍ നിങ്ങള്‍ നിരകരികാമോ ? ഹിന്ദു ക്കളുടെ പുനര്‍ ജന്മ പുരാണത്തില്‍ വിശ്വാസം ഇല്ല എന്ന് പറഞ്ഞത് കൊണ്ട് ചോദിച്ചതാ

Salim PM said...

@ മനു

ഏതൊരു കാര്യം വിശ്വസിക്കണമെങ്കിലും അതില്‍ ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന യുക്തി ഉണ്ടായിരിക്കണം. അല്ലാത്തതിനെ അന്ധവിശ്വാസത്തിന്‍റെ ഗണത്തലേ പെടുത്താന്‍ പറ്റൂ. എല്ലാം അന്ധമായി വിശ്വസിച്ചാല്‍ മതി എന്നാണെങ്കില്‍ പിന്നെ ചര്‍ച്ചയുടെയും സം‌വാദത്തിന്‍റെയും ഒന്നും ആവശ്യം ഇല്ലല്ലോ.

മനു said...

അപ്പോള്‍ ഹിന്ദു പുരാണങ്ങള്‍ ദൈവം പ്രവാചകന്‍ മാര്‍ വഴി അയച്ചത് അല്ല എന്നാണോ കല്‍കി വിസ്വസികുന്നത് ? ബുദ്ധിയെ തൃപ്തിപ്പെടുത്തുന്ന യുക്തി ഉണ്ടെങ്കില്‍ എന്ത് കൊണ്ട് കല്‍കി വിശ്വസിക്കുന്ന മുസ്ലിം മതത്തിലെ വിശ്വാസങ്ങളെ യുക്തി വാദികള്‍ യുക്തി ഉപയോഗിച്ച് വിശകലനം ചെയ്യുമ്പോള്‍ ഒഴിഞ്ഞു മാറുന്നു ?

Salim PM said...

ഹിന്ദുക്കളുടെ വേദഗ്രന്ഥം ഏതെന്ന് ഹിന്ദുക്കള്‍ക്ക് തന്നെ നിശ്ചയമില്ലാത്ത രീതിയില്‍ ഹിന്ദുമതം ആയിത്തീര്‍ന്നിരിക്കുന്നു. പക്ഷേ, മഹത്തായ ഒരു പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ട് എന്നു തന്നെ നാം ഉറച്ചു വിശ്വസിക്കേണ്ടിയിരിക്കുന്നു. ശ്രീ ക്രിഷ്ണനും ശ്രീ രാമനും ശ്രീ ബുദ്ധനുമെല്ലാം അവരില്‍ പ്രധാനികളാണ്. മറ്റുള്ളവരെക്കുറിച്ചൊന്നും വ്യക്തമായ ചിത്രം ലഭ്യമല്ല. പുരാണങ്ങളില്‍ പലതും ദൈവപ്രോക്തങ്ങളായിരിക്കണം എന്നു തന്നെയാണ് മനസ്സിലാകുന്നത്. ഭഗവദ്ഗീത ഒരു ദൈവിക ഗ്രന്ഥമാണ് എന്നതിലേക്ക് മതിയായ തെളിവുകള്‍ അതില്‍ നിന്നു തന്നെ ലഭ്യമാണ്. എന്നിരുന്നാലും, ഈ ഗ്രന്ഥങ്ങളെല്ലാം ഒറിജിനല്‍ രൂപത്തില്‍ ഇപ്പോള്‍ നിലവിലില്ല എന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്. അതുകൊണ്ടു തന്നെ അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ നൂറൂശതമാനം ദൈവ വചനങ്ങള്‍ ആണ് അന്നു കരുതിക്കൂടാ.

അധിക വായനയ്ക്ക്:

പ്രവാചകനായ കൃഷ്ണന്‍

Salim PM said...

മനുഷ്യന്‍റെ ധിഷണയെ തൃപ്തിപ്പെടുത്താത്ത അയുക്തികമായ ഒരു വിശ്വാസവും ഇസ്‌ലാമില്‍ ഇല്ല എന്നു തന്നെയാണ് കല്‍ക്കിയുടെ അഭിപ്രായം. പക്ഷേ, എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അംഗീകരിക്കാന്‍ കഴിഞ്ഞു എന്നു വരില്ല. രണ്ടു വ്യക്തികളുടെ ചിന്താഗതി ഓരേ രീതിയില്‍ ആയിക്കൊള്ളണം എന്നില്ല. ശാസ്ത്രീയ കാര്യങ്ങളില്‍ പോലും ശാസ്ത്രജ്ഞന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നില്ലേ? ഇത് മത വിഷയത്തിലും സംഭവ്യമാണ്.

മനു said...

അങ്ങിനെ ദൈവം പ്രത്യേക ദുതന്‍ വഴി പ്രചരിപിച്ച ആശയം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മനുഷ്യന് ദൈവം പറഞ്ഞത് ഏതു മനുഷ്യന്‍ പറഞ്ഞ ഏതു എന്ന് മനസികക്കാന്‍ പറ്റാത്ത വിധം കുഴഞ്ഞു മറിഞ്ഞു എങ്കില്‍ അത് ദൈവം ആശയം പ്രചരിപ്പിക്കാന്‍ എടുത്ത തെറ്റായ രിതിയിലേക്ക് അല്ലെ വിരല്‍ ചുണ്ടുന്നത് ? വാമൊഴി മാത്രം ആയി ആശയം പ്രച്ചരിപിച്ചാല്‍ രണ്ടു തലമുറയ്ക്ക് അപ്പുറം അത് അതിന്റെ തനിമയില്‍ നിലനില്കില്ല എന്ന് അറിയാവുന്ന മനുഷ്യര്‍ അത് മറ്റു രൂപത്തില്‍ ആക്കി പ്രച്ചരിപിക്കുന്നു . ഇന്നത്തെ മനുഷ്യന് ഉള്ള അറിവ് പോലും ദൈവത്തിനു ഇല്ലായിരുന്നു എന്ന് വേണ്ടേ കരുതാന്‍ .
ദൈവം പറഞ്ഞ വാക്കുകള്‍ അത് എല്ലാ മനുഷ്യര്‍ക്ക്‌ യുക്തി പുര്ണം ആയിതോനുനില്ല എങ്കില്‍ അത് ആശയ പ്രചാരണത്തില്‍ ദൈവത്തിന്റെ കഴിവ് കേടല്ലേ കാണിക്കുന്നത് .

എനിക്ക് യുക്തി പുര്ണം അല്ല തോനിയ ഒരു കാര്യം ഞാന്‍ എന്‍റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് .വേണമെങ്കില്‍ നോക്കാം http://manuyukthi.blogspot.com/2011/01/blog-post_24.html

പാര്‍ത്ഥന്‍ said...

ന്റെ കൽക്കി.

ഇങ്ങടെ ചില പോസ്റ്റുകൾ ഞാൻ വായിച്ചു. പക്ഷെ ഇപ്പോൾ കമന്റുന്നത് താങ്കൾ ലിങ്ക് തന്നതുകൊണ്ടുമാത്രമാണ്. ഖുർ‌ആനിൽ എന്തു മണ്ടത്തരം എഴുതിയാലും അത് തോണ്ട തൊടാതെ വിഴുങ്ങുന്നവർക്ക് ഇതെല്ലാം ദൈവവാക്യങ്ങളാകും. എന്നുവച്ച് എല്ലാം യുക്തിഭദ്രമാണെന്നു പറയുന്നതിനോട് അത്ര യോജിക്കാനാവുന്നില്ല.

യുക്തിപരമായ ചോദ്യങ്ങൾ ഇതിലെ ഓരോ വാ‍ചകത്തിനും ചോദിച്ചാൽ ദൈവവാക്യം എന്നല്ലാതെ വേറെ ഉത്തരം ഉണ്ടാവില്ല എന്നതുകൊണ്ട് കൂടുതൽ ചോദ്യം ഇല്ല.

[ഇസ്‌ലാം ഈ സിദ്ധാന്തം തിരസ്കരിക്കുന്നു. ദൈവത്തിന്‍റെ സൃഷ്ടിപ്പിന്‍റെ ആസൂത്രണത്തിലുള്ള അനന്തമായ വൈഭവം കാരണം ജീവന്‍റെ പുനഃപരിവൃത്തിയുടെ ആവശ്യമില്ല. അതിനാല്‍ തുടര്ച്ചയായി ഉന്നത വിതാനങ്ങളിലേക്ക്‌ ആ ജീവനെ അവന്‍ നയിക്കുന്നു.]

ഈ ഉന്നത വിതാനം എന്നു പറയുന്നത് അള്ളാഹു നിർബ്ബന്ധിച്ചിട്ടുള്ള കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന നരകക്കാഴ്ചകളും ശിക്ഷാവിധികളും അല്ലെ. ഹ ഹ ഹാ എന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ.

പാര്‍ത്ഥന്‍ said...

[ഹിന്ദുക്കളുടെ വേദഗ്രന്ഥം ഏതെന്ന് ഹിന്ദുക്കള്‍ക്ക് തന്നെ നിശ്ചയമില്ലാത്ത രീതിയില്‍ ഹിന്ദുമതം ആയിത്തീര്‍ന്നിരിക്കുന്നു. ]

പ്രപഞ്ചം മുഴുവൻ വ്യാപിച്ചു കിടക്കുന്ന, മനുഷ്യന് ഇന്ദ്രിയഗോചരമല്ലാത്ത ഒരു സംജ്ഞയെക്കുറിച്ച് 6326 വാചകങ്ങളിൽ എഴുതിത്തിർത്തു എന്നു പറയുന്നതിനോട് യോജിക്കാൻ കഴിയുന്നവർക്ക് ദൈവത്തിനെ എങ്ങനെ വേണമെങ്കിലും ചുരുക്കി വ്യാഖ്യാനിക്കാം. എത്ര വ്യാഖ്യാനിച്ചാലും അവസാനിക്കാത്ത ആ അത്ഭുതപ്രതിഭാസത്തെക്കുറിച്ച് എന്തെഴുതിയാലും അധികമാവില്ല. അതുകൊണ്ടു തന്നെയാണ് ഒരു കിത്താബിൽ ഒതുക്കാൻ വിവരമുള്ളവർ ശ്രമിക്കാതിരുന്നത്. അത് ഇന്നും അനുവർത്തിച്ചു പോരുന്നു.

പാര്‍ത്ഥന്‍ said...

[ഭഗവദ്ഗീത ഒരു ദൈവിക ഗ്രന്ഥമാണ് എന്നതിലേക്ക് മതിയായ തെളിവുകള്‍ അതില്‍ നിന്നു തന്നെ ലഭ്യമാണ്. എന്നിരുന്നാലും, ഈ ഗ്രന്ഥങ്ങളെല്ലാം ഒറിജിനല്‍ രൂപത്തില്‍ ഇപ്പോള്‍ നിലവിലില്ല എന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്.]

ഈ ഉഢായിപ്പ് ഒന്ന് നിർത്ത്. നിങ്ങൾക്ക് വേണ്ടതെല്ലാം ഹിന്ദുക്കളുടെ ഗ്രന്ഥങ്ങളിൽ നിന്നും മാറ്റങ്ങൾ ഇല്ലാതെ ഇപ്പോഴും ലഭിക്കുന്നുണ്ടല്ലോ.

Salim PM said...

പാര്‍ത്ഥന്‍ said...
"യുക്തിപരമായ ചോദ്യങ്ങൾ ഇതിലെ ഓരോ വാ‍ചകത്തിനും ചോദിച്ചാൽ ദൈവവാക്യം എന്നല്ലാതെ വേറെ ഉത്തരം ഉണ്ടാവില്ല എന്നതുകൊണ്ട് കൂടുതൽ ചോദ്യം ഇല്ല."

ഇത് പാര്‍ഥന്‍റ ഉഹാധിഷ്ടിതമായ ഒരു പ്രസ്താവന മാത്രമാണ്.

Salim PM said...

പാര്‍ത്ഥന്‍ said...

"ഈ ഉന്നത വിതാനം എന്നു പറയുന്നത് അള്ളാഹു നിർബ്ബന്ധിച്ചിട്ടുള്ള കാര്യങ്ങൾ ചെയ്തില്ലെങ്കിൽ ഉണ്ടാകുന്ന നരകക്കാഴ്ചകളും ശിക്ഷാവിധികളും അല്ലെ. ഹ ഹ ഹാ എന്നേ അതിനെക്കുറിച്ച് പറയാനുള്ളൂ."

അല്ലാഹു നിര്‍ബന്ധിച്ചിട്ടുള്ള കാര്യങ്ങള്‍ ആത്മാവിന്‍റെ പുരോഗതിക്ക് വേണ്ടിയുള്ളതാണ്. അപ്രകാരം ചെയ്താല്‍ ആത്മാവ് പുരോഗതി പ്രാപിക്കും. ഇല്ലെങ്കില്‍ അധോഗതി (നരകം).

Salim PM said...

പാര്‍ത്ഥന്‍ said...
"അതുകൊണ്ടു തന്നെയാണ് ഒരു കിത്താബിൽ ഒതുക്കാൻ വിവരമുള്ളവർ ശ്രമിക്കാതിരുന്നത്."

ഭൂലോക വാസികളില്‍ വിവരമുള്ളവര്‍ ഈ ഇട്ടാ വട്ടത്തില്‍ ജീവിക്കുന്ന ഇന്ത്യക്കാര്‍ മാത്രം!

Salim PM said...

പാര്‍ത്ഥന്‍ said...

[ഭഗവദ്ഗീത ഒരു ദൈവിക ഗ്രന്ഥമാണ് എന്നതിലേക്ക് മതിയായ തെളിവുകള്‍ അതില്‍ നിന്നു തന്നെ ലഭ്യമാണ്. എന്നിരുന്നാലും, ഈ ഗ്രന്ഥങ്ങളെല്ലാം ഒറിജിനല്‍ രൂപത്തില്‍ ഇപ്പോള്‍ നിലവിലില്ല എന്നത് ഒരു യാഥാര്‍ഥ്യം മാത്രമാണ്.]

ഈ ഉഢായിപ്പ് ഒന്ന് നിർത്ത്. നിങ്ങൾക്ക് വേണ്ടതെല്ലാം ഹിന്ദുക്കളുടെ ഗ്രന്ഥങ്ങളിൽ നിന്നും മാറ്റങ്ങൾ ഇല്ലാതെ ഇപ്പോഴും ലഭിക്കുന്നുണ്ടല്ലോ.

ഭഗവദ്ഗീത ശ്രീകൃഷ്ണന്‍ പറഞ്ഞ അതേ രൂപത്തില്‍ ഇന്നും നിലവിലുണ്ടെന്ന് പാര്‍ഥനു വാദമുണ്ടോ?

Salim PM said...

"അങ്ങിനെ ദൈവം പ്രത്യേക ദുതന്‍ വഴി പ്രചരിപിച്ച ആശയം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മനുഷ്യന് ദൈവം പറഞ്ഞത് ഏതു മനുഷ്യന്‍ പറഞ്ഞ ഏതു എന്ന് മനസികക്കാന്‍ പറ്റാത്ത വിധം കുഴഞ്ഞു മറിഞ്ഞു എങ്കില്‍ അത് ദൈവം ആശയം പ്രചരിപ്പിക്കാന്‍ എടുത്ത തെറ്റായ രിതിയിലേക്ക് അല്ലെ വിരല്‍ ചുണ്ടുന്നത് ?"

ദൈവം സര്‍‌വ്വ ശക്തനാണ്. എല്ലാ മനുഷ്യരെയും വിശ്വാസികളാക്കിത്തീര്‍ക്കാന്‍ ദൈവത്തിനു കഴിയാഞ്ഞിട്ടല്ല. എന്നാല്‍ സൃഷ്ടിയുടെ ഉദ്ദേശ്യം അതല്ല വിശുദ്ധ ഖുര്‍‌ആന്‍ പറയുന്നു:

"ആരുടെ കയ്യിലാണോ പരമാധികാരം സ്ഥിതിചെയ്യുന്നത്‌, അവന്‍ പരിശുദ്ധനാകുന്നു. അവന്‍ എല്ലാ കാര്യങ്ങള്‍ക്കും പൂര്‍ണ്ണമായി കഴിവുള്ളവനാകുന്നു. "നിങ്ങളില്‍ നിന്ന്‌ ആരാണ്‌ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന്‌ നിങ്ങളെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനത്രെ അവന്‍. അവന്‍ പ്രതാപവാനും സര്‍‌വ്വഥാ പൊറുക്കുന്നവനുമാകുന്നു"

ഈ വിഷയം വ്യാപകമായ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന Revelation Rationality Knowledge and Trutht എന്ന പുസ്തകം വായിക്കാന്‍ ഞാന്‍ മനുവിനെ ക്ഷണിക്കുന്നു.

Salim PM said...

എനിക്ക് യുക്തി പുര്ണം അല്ല തോനിയ ഒരു കാര്യം ഞാന്‍ എന്‍റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട് .വേണമെങ്കില്‍ നോക്കാം http://manuyukthi.blogspot.com/2011/01/blog-post_24.html

മനുവിന്‍റെ ആ പോസ്റ്റ് ഞാന്‍ മുന്‍പേ വായിച്ചിരുന്നു.

"ദൈവത്തിനു അനാദി കാലത്തേ കുറിച്ചുള്ള അറിവ് ഉണ്ടെങ്കില്‍ , ഒരു കുട്ടി ജനിക്കുന്നതിനു മുന്‍പ് തന്നെ ആ കുട്ടി എങ്ങിനെ ജീവിക്കും എങ്ങിനെ മരിക്കും , ജനനത്തിനും മരണത്തിനും ഇടയില്‍ എന്തൊക്കെ തെറ്റുകള്‍ ചെയ്യും , എന്തൊക്കെ ശരികള്‍ ചെയ്യും , എന്നിങ്ങനെ സകല വിവരങ്ങളും ദൈവത്തിനു അറിയാം"


മനുഷ്യനു മനുഷ്യന്‍റെ Dimentional നിന്നു കൊണ്ടേ ചിന്തിക്കാന്‍ കഴിയൂ. അതു മനുഷ്യന്‍റെ പരിമിതിയാണ്. ഓരോ കാര്യത്തിനും അതിന്‍റെതായ പരിമിതിയുണ്ട്. ദൈവം അനാദ്യനും അനന്തനും ത്രികാലജ്ഞനുമാണ് എന്നാണ് ദൈവ വിശ്വാസികള്‍ വിശ്വസിക്കുന്നത്. ത്രികാലജ്ഞനായ ദൈവത്തിന്‍റെ അറിവും ഭാവിയെക്കുറിച്ച് ഒന്നും അറിയാന്‍ കഴിയാത്ത മനുഷ്യന്‍റെ അറിവും തമ്മില്‍ താരതമ്യം ചെയ്താല്‍ ഈ പ്രശ്നത്തിന് ഉത്തരം ലഭിക്കില്ല. ഭാവിയും ഭൂതവും വര്‍ത്തമാനവും ഒരേകാലത്തില്‍ നടക്കുന്ന ഒരു അവസ്ഥ മനുവന് സങ്കല്പ്പിക്കാന്‍ സാധിക്കുമോ? ഇല്ലെങ്കില്‍ ഭാവിയെക്കുറിച്ചുള്ള ദൈവത്തിന്‍റെ അറിവും ഉള്‍ക്കൊള്ളാനുള്ള കഴിവ് മനുഷ്യ മസ്തിഷ്ക്കത്തിനില്ല എന്നു മനസ്സിലാക്കി വിനയാന്വിതനാവുക എന്നതാണ് ഇക്കാര്യത്തിലെ യുക്തി.

മനു said...

"നിങ്ങളില്‍ നിന്ന്‌ ആരാണ്‌ ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന്‌ നിങ്ങളെ പരീക്ഷിച്ചറിയുന്നതിനുവേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനത്രെ അവന്‍. അവന്‍ പ്രതാപവാനും സര്‍‌വ്വഥാ പൊറുക്കുന്നവനുമാകുന്നു" അങ്ങിനെ ആണെങ്കില്‍ ദൈവത്തെ കുറിച്ചുള്ള അറിവ് എല്ലാവര്ക്കും ഒരുപോലെ നല്‍കുകയും അത് പരിപാലിക്കുകയും ചെയ്യുനത് ആയിരുനില്ലേ നല്ലത് . അല്ലാതെ ഒരു ജന സസമുഹത്തിനു മാത്രം നല്‍കിയ അറിവില്‍ കൈകടത്തുകയും മറ്റൊരു സമുഹത്തിന് നല്‍കിയതില്‍ കൈകടതതിരുന്നതും ശരി അല്ലല്ലോ ?ചില സമുഹത്തില്‍ ഖുറാന്‍ എന്ത് എന്ന് അറിയുക പോലും ഇല്ല .

പിന്നെ എന്‍റെ ചോദ്യം അത് ആയിരുനില്ല .ദൈവം മനുഷ്യന് അറിവ് നല്‍കിയെങ്കില്‍ അതില്‍ കൈകടത്തല്‍ ഇല്ലാതെ പരിപാലിക്കാനും ദൈവത്തിനു കഴിയുമായിരുനില്ലേ എന്നാണു ? എന്ത് കൊണ്ട് അത് സംഭവിച്ചില്ല എന്നായിരുന്നു ചോദ്യം .

"യുക്തിപരമായ ചോദ്യങ്ങൾ ഇതിലെ ഓരോ വാ‍ചകത്തിനും ചോദിച്ചാൽ ദൈവവാക്യം എന്നല്ലാതെ വേറെ ഉത്തരം ഉണ്ടാവില്ല എന്നതുകൊണ്ട് കൂടുതൽ ചോദ്യം ഇല്ല " പാര്‍ത്ഥന്‍ പറഞ്ഞത് തെളിയിക്കുക അല്ലെ നിങ്ങള്‍ അവസാനത്ത പോസ്റ്റില്‍ ചെയ്തത് . നിങ്ങളുടെ യുക്തി അവസാനിക്കുനിടത് ദൈവത്തെ ആശ്രയിച്ചു . മനുഷ്യന് യുക്തി പുര്‍നം അല്ല എന്ന് തോനുന്ന കാര്യങ്ങള്‍ പരയതിരിക്കുനതയിരുനില്ലേ നല്ലത് .ഇത്തരം (മനുഷ്യ )യുക്തി പുര്‍നം അല്ലാത്ത കാര്യങ്ങള്‍ പറയുക വഴി യുക്തി ഉപയോഗിക്കാതെ തന്നെ വിശ്വസിക്കാന്‍ ദൈവം മനുഷ്യനെ പ്രേരിപ്പിക അല്ലെ ചെയ്യുനത് . അത് അല്ലാതെ ഈ കാര്യം പറഞ്ഞത് കൊണ്ട് എന്ത് പ്രയോജനം മനുഷ്യന് ഉണ്ടായി ?

Salim PM said...

പിന്നെ എന്‍റെ ചോദ്യം അത് ആയിരുനില്ല .ദൈവം മനുഷ്യന് അറിവ് നല്‍കിയെങ്കില്‍ അതില്‍ കൈകടത്തല്‍ ഇല്ലാതെ പരിപാലിക്കാനും ദൈവത്തിനു കഴിയുമായിരുനില്ലേ എന്നാണു ? എന്ത് കൊണ്ട് അത് സംഭവിച്ചില്ല എന്നായിരുന്നു ചോദ്യം

ഇതിനുള്ള മറുപടി തന്നെയാണ് ഞാന്‍ പറഞ്ഞത്. മനു വേണ്ട രീതിയില്‍ അതു മനസ്സിലാക്കാത്തതു കൊണ്ടാണ്. ദൈവത്തിനു കഴിയും. എന്നാല്‍ മനുഷ്യന്‍റെ പുരോഗതിക്കും മനുഷ്യനെ ഉന്നതിയിലേക്കു നയിക്കാനും വേണ്ടി ദൈവം ചില നിബന്ധനകളും നിയമങ്ങളും വെച്ചിരിക്കുകയാണ് ഈ പ്രപഞ്ചത്തില്‍.

ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കാന്‍ അധ്യാപകനു കഴിയില്ലേ? പിന്നെ എന്തിനാണ് ചില കുട്ടികളെ മാത്രം തോല്പ്പിക്കുന്നത്? (ഇതുപോലുള്ളൊരു ചോദ്യം മാത്രമാണ് മനു ചോദിക്കുന്നത്)

Salim PM said...

മനു said...

"യുക്തിപരമായ ചോദ്യങ്ങൾ ഇതിലെ ഓരോ വാ‍ചകത്തിനും ചോദിച്ചാൽ ദൈവവാക്യം എന്നല്ലാതെ വേറെ ഉത്തരം ഉണ്ടാവില്ല എന്നതുകൊണ്ട് കൂടുതൽ ചോദ്യം ഇല്ല " പാര്‍ത്ഥന്‍ പറഞ്ഞത് തെളിയിക്കുക

പാര്‍ഥന്‍റെ ഈ ചോദ്യത്തിന് ഉദാഹരണമൊന്നും പാര്‍ഥന്‍ നല്‍കിയിട്ടില്ല. പിന്നെ എങ്ങനെ മറുപടി പറയും?

പാര്‍ത്ഥന്‍ said...

@ കലക്കി:
ചോദ്യങ്ങൾ ചോദിക്കാതിരുന്നത് , താങ്കൾ എല്ല്ലാം ദൈവ വചനമാണെന്ന് എന്നോട് പറഞ്ഞു എന്നതിനാലല്ല. മുഴുവൻ ഇസ്ലാമികപ്രചരണബ്ലോഗുകളിലും നിറഞ്ഞു നിൽക്കുന്നത് അതാണ്. അതിൽ നിന്നും വ്യതിചലിച്ചു ചിന്തിക്കാൻ നിങ്ങൾക്കാവില്ല.
ഉദാഹരണത്തിന് നമ്മുടെ പുനർജന്മം തന്നെയാവട്ടെ. ഒരിക്കൽ മാത്രം ജനിച്ചു മരിക്കുന്ന ഒരു ഇസ്ല്ലാം വിശ്വാസിക്ക് അന്ത്യദിനം വരെ വിചാരണക്ക് കാത്തു കിടക്കണം. അതിനുശേഷം സ്വർഗ്ഗമോ നരകമോ എന്ന വിധിക്കനുസരിച്ച് അവർ കൊണ്ടുപൊയ്ക്കോളൂം. ഇക്കാര്യത്തിൽ മറ്റു ഏതെങ്കിലും സാധ്യതകൾ ചിന്തിക്കാൻ താങ്കൾക്കാകുമോ?

പാര്‍ത്ഥന്‍ said...

@ കൽക്കി:
ലോകത്ത് ഇസ്ലാമിക ഗ്രന്ഥങ്ങളല്ലാത്ത(അതിൽ ഇസ്ലാമിനെക്കുറിച്ച് പറഞ്ഞിട്ടുള്ളതൊഴികെ) എല്ലാ ഗ്രന്ഥങ്ങളിലും കൈകടത്തലുകൾ ഉണ്ടായിട്ടുണ്ട് എന്ന് പറയ്യുന്നത് ഇസ്ലാമിസ്റ്റുകൾ മാത്രമാണ്. ഭഗവദ് ഗീത ദൈവീകമാണെന്ന് താങ്കൾതന്നെ പറഞ്ഞിരുന്നു. എന്നിട്ട് വീണ്ടും ചോദിക്കുന്നു ആ ഗ്രന്ഥത്തിൽ ശ്രീകൃഷ്ണൻ പറഞ്ഞിട്ടുള്ളതു തന്നെയാണോ ഇപ്പോഴും ഉള്ളത് എന്ന്. താങ്കളുടെ ദൈവത്തിന് ഖുർ‌ആൻ നിലനിർത്താൻ കഴിയുമെങ്കിൽ ശ്രീകൃഷ്ണന് എന്തേ ആ കഴിവ് ഉണ്ടാവില്ലേ.

പിന്നെ ഭഗവദ് ഗീത എഴുതിയത് / പറഞ്ഞത് ശ്രീകൃഷ്ണൻ തന്നെയെന്ന് ഏത് യുക്തിയുപയോഗിച്ചാണ് താങ്കൾ തീരുമാനിച്ചത്? വ്യാസൻ എഴുതിയത് എന്നു പറയുന്നതല്ലെ കുറച്ചുകൂടി ശരി.

പാര്‍ത്ഥന്‍ said...

[സൂര്യനില്‍ നിന്നുള്ള പ്രകാശം തടസ്സപ്പെടുത്തുന്ന ഒരുവസ്തുവാണ്‌ നിഴല്‍ വീഴ്ത്തുന്നത്‌. വസ്തു സൂര്യനില്‍ നിന്നകലുന്തോറും നിഴല്‍ നീളുന്നു. വസ്തു സൂര്യനിലേക്കടുക്കുന്തോറും നിഴല്‍ ചുരുങ്ങിപ്പോകുന്നു. ]

ഇത് ഏത് ഗണിത സിദ്ധാന്തപ്രകാരമാണ് ?

മനു said...

ദൈവം പ്രവാചകന്മാരെ ഭുമിയിലേക്ക് അയച്ചു .അവര്‍ പ്രച്ചരിപിച്ച ആശയത്തില്‍ ഒക്കെ കൈകടത്തല്‍ ഉണ്ടായി ഉപയോഗ ശുന്യം ആയി. അപ്പോള്‍ ആ പ്രചാരണങ്ങള്‍ ഒക്കെ പാഴയില്ലേ ? അങ്ങിനെ പാഴയെങ്കില്‍ അത് പ്രചാരണ രിതിയുടെ കുഴപ്പം അല്ലെ എന്ന് ഞാന്‍ ചോദിച്ചു .
എന്ത് കൊണ്ട് എല്ലാവരെയും ദൈവ വിസ്വസികലായി ജനിപ്പിച്ചില്ല എന്ന ചോദ്യത്തിനാണ് കല്‍കി ഉത്തരം നല്‍കിയത് .

ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കാന്‍ അധ്യാപകനു കഴിയില്ലേ? പിന്നെ എന്തിനാണ് ചില കുട്ടികളെ മാത്രം തോല്പ്പിക്കുന്നത്? (ഇതുപോലുള്ളൊരു ചോദ്യം മാത്രമാണ് മനു ചോദിക്കുന്നത്) . ഇതു തന്നെ ആണ് ഞാന്‍ ചോദിച്ചത് . എന്നാല്‍ കുറച്ചു വെത്യാസം ഉണ്ട് . ഒരു വലിയ ക്ലാസ് . ആ ക്ലാസ്സില്‍ മുന്‍ ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് മാത്രമേ ആദ്യപകന്‍ പറയുന്ന കാര്യങ്ങള്‍ ശരിക്കും കേള്‍ക്കാന്‍ കഴിയുനുള്ളൂ . പിന്‍ ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികള്‍ക്ക് പുറത്തു നിന്നും ഉള്ള ശബ്ദം കൊണ്ട് പറയുന്നത് ഒന്നും ശരിയായി കേള്‍ക്കാന്‍ കഴിയുനില്ല . അത് ആദ്യപകന്റെ അല്ലെങ്കില്‍ അയാള്‍ തിരഞ്ഞെടുത്ത രിതിയുടെ പോരായ്മ അല്ലെ എന്നാണ് ചോദ്യം .

പാര്‍ത്ഥന്‍ ചോദ്യം ചോദിച്ചിരുനില്ല . അയാള്‍ ഒരു പ്രസ്താവന നടത്തുകയാണ് ചെയ്തത് . അതിനു മറുപടിയായി നിങ്ങള്‍ " ഇത് പാര്‍ഥന്‍റ ഉഹാധിഷ്ടിതമായ ഒരു പ്രസ്താവന മാത്രമാണ് " എന്ന് പറഞ്ഞു . എന്ന് വച്ചാല്‍ നിങ്ങള്‍ ഖുറാന്‍ വെറുതെ അങ്ങ് വിസ്വസിക്കുകയല്ല , അതില്‍ പറയുന്ന കാര്യങ്ങളില്‍ യുക്തി ഉള്ളത് കൊണ്ട് വിസ്വസിക്കയാണ് . എന്നാല്‍ ത്രികാലജ്ഞനു എന്ന കാര്യത്തെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ നിങ്ങള്ക്ക് അതിനു യുക്തി പരമായി മറുപടി പറയാന്‍ കഴിഞ്ഞില്ല . അതിന്‍റെ യുക്തി ദൈവത്തിനു മാത്രമേ അറിയാവു എന്നാണ് നിങ്ങള്‍ പറഞ്ഞത് . ഇതു തന്നെ ആണ് പാര്‍ത്ഥന്‍ പറഞ്ഞതും . യുക്തി ഒരു പരിദി വരെയേ ഉള്ള അത് കഴിഞ്ഞാല്‍ യുക്തി ഇല്ലാത്ത കാര്യങ്ങളും വിശ്വസിക്കേണം .

Salim PM said...

@ പാര്‍ഥന്‍

"ഇക്കാര്യത്തിൽ മറ്റു ഏതെങ്കിലും സാധ്യതകൾ ചിന്തിക്കാൻ താങ്കൾക്കാകുമോ?"

ഇതിനേക്കാള്‍ യുക്തിപരമായ മറ്റൊരു സിദ്ധാന്തം മുന്നോട്ട് വെച്ചാല്‍ അതിനെക്കുറിച്ചു ചിന്തിക്കാം

"പിന്നെ ഭഗവദ് ഗീത എഴുതിയത് / പറഞ്ഞത് ശ്രീകൃഷ്ണൻ തന്നെയെന്ന് ഏത് യുക്തിയുപയോഗിച്ചാണ് താങ്കൾ തീരുമാനിച്ചത്? വ്യാസൻ എഴുതിയത് എന്നു പറയുന്നതല്ലെ കുറച്ചുകൂടി ശരി."

ഞാന്‍ വായിച്ച ഭഗവദ്ഗീത ശ്രീകൃഷ്ണന്‍റെ ഉപദേശങ്ങളാണ്. അത് ആര്‍ പകര്‍ത്തി എഴുതി എന്നതിനേക്കാള്‍ പ്രധാന്‍ ആരു പറഞ്ഞു എന്നതിനാണ് എന്നു ഞാന്‍ കരുതുന്നു.

"സൂര്യനില്‍ നിന്നുള്ള പ്രകാശം തടസ്സപ്പെടുത്തുന്ന ഒരുവസ്തുവാണ്‌ നിഴല്‍ വീഴ്ത്തുന്നത്‌. വസ്തു സൂര്യനില്‍ നിന്നകലുന്തോറും നിഴല്‍ നീളുന്നു. വസ്തു സൂര്യനിലേക്കടുക്കുന്തോറും നിഴല്‍ ചുരുങ്ങിപ്പോകുന്നു"

നട്ടുച്ചയ്ക്ക് സൂര്യന്‍ തലയ്ക്കു മീതെ വരുംമ്പോള്‍ ഭൂമിയിലുള്ള വസ്തുവിന്‍റെ നിഴല്‍ ചെറുതായി കാണുന്നു എന്ന ലളിതമായ ഒരു വസ്തുതയാണ് ഇവിടെ പറഞ്ഞത്. വലിയൊരു ശാസ്ത്രീയ വിഷയമൊന്നുമല്ല അത്.

Salim PM said...

മനു said...
"ദൈവം പ്രവാചകന്മാരെ ഭുമിയിലേക്ക് അയച്ചു .അവര്‍ പ്രച്ചരിപിച്ച ആശയത്തില്‍ ഒക്കെ കൈകടത്തല്‍ ഉണ്ടായി ഉപയോഗ ശുന്യം ആയി. അപ്പോള്‍ ആ പ്രചാരണങ്ങള്‍ ഒക്കെ പാഴയില്ലേ ? അങ്ങിനെ പാഴയെങ്കില്‍ അത് പ്രചാരണ രിതിയുടെ കുഴപ്പം അല്ലെ എന്ന് ഞാന്‍ ചോദിച്ചു."

ഇതിന് അല്പം വ്യാപകമായ ഒരു മറുപടിയാണു ഞാന്‍ നല്‍കിയത്. കുറച്ചു കൂടി വിശദീകരിക്കാം. ദൈവം ഭൂമിയിലേക്കയച്ച എല്ലാ പ്രവാചകന്മാരും കൊണ്ടുവന്ന സന്ദേശം ഒരേപോലെയുള്ളതായിരുന്നില്ല. സന്ദേശത്തിന്‍റെ സത്ത ഒന്നുതന്നെ യായിരുന്നെങ്കിലും കാലത്തിനും ദേശത്തിനും മനുഷ്യന്‍റെ ബൗദ്ധികമായ വളര്‍ച്ചയ്ക്കും അനുഗുണമായ സന്ദേശങ്ങളാണ് ദൈവം പ്രവാചകന്മാര്‍ മുഖേന നല്‍കിക്കൊണ്ടിരുന്നത്. പടിപടിയായി മനുഷ്യനെ പരോഗതിയിലേക്ക് നയിക്കുന്ന ഒരു പദ്ധതി. അതുകൊണ്ടുതന്നെ പഴയ സന്ദേശങ്ങളും ഗ്രന്ഥങ്ങളും അതേപടി നിലനിര്‍ത്തേണ്ട ആവശ്യം ഇല്ല. അല്ലാതെ അത് ദൈവത്തിന്‍റെ കഴിവുകേടല്ല.

Salim PM said...

മനു said...

"എന്നാല്‍ ത്രികാലജ്ഞനു എന്ന കാര്യത്തെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോള്‍ നിങ്ങള്ക്ക് അതിനു യുക്തി പരമായി മറുപടി പറയാന്‍ കഴിഞ്ഞില്ല."

മനുഷ്യന്‍റെ ബുദ്ധിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യം എങ്ങനെ മനുഷ്യനു ഉള്‍ക്കൊള്ളാന്‍ കഴിയും? അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നു വിശ്വസിക്കുന്നതല്ലേ യുക്തി?

എളുപ്പത്തില്‍ മനസ്സിലാകാന്‍ ഒരുദാഹരണം പറയാം. നാലുവയസ്സുള്ള ഒരു കുട്ടിയെ രതി നിര്‍‌വൃതിയെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുമോ?

മനു said...

" കാലത്തിനും ദേശത്തിനും മനുഷ്യന്‍റെ ബൗദ്ധികമായ വളര്‍ച്ചയ്ക്കും അനുഗുണമായ സന്ദേശങ്ങളാണ് ദൈവം പ്രവാചകന്മാര്‍ മുഖേന നല്‍കിക്കൊണ്ടിരുന്നത് " 1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യന്‍റെ ബൗദ്ധികമായ വളര്‍ച്ച സമപപിച്ചോ ? ദേശത്തിന് അനുസരിച്ച് "അതുകൊണ്ടുതന്നെ പഴയ സന്ദേശങ്ങളും ഗ്രന്ഥങ്ങളും അതേപടി നിലനിര്‍ത്തേണ്ട ആവശ്യം ഇല്ല " അങ്ങിനെ എങ്കില്‍ ദൈവം മുന്‍പ് ദുതന്മാര്‍ അയച്ച ഇന്ന ഇന്ന ഗ്രന്ഥങ്ങള്‍ എല്ലാം കാലഹരണ പെട്ടു എന്ന് ദൈവം തന്നെ പറയുന്നതായിരുന്നു നല്ലത് . കാലഹരണ പെട്ടു എന്ന് ദൈവവും കുറച്ചു വിശ്വാസികളും മാത്രമേ വിസ്വസികുനുള്ള് , പഴയ പ്രവാചകന്മാരെ വിശ്വസിക്കുന്നവര്‍ ഒക്കെയും ആ പഴയ പ്രവാചകന്മാര്‍ പറഞ്ഞത് തന്നെ ഇന്നും വിശ്വസിക്കുന്നു . പുതിയ സിലബസ് വന്നെങ്കിലും ആദ്യപകന്റെ പിഴവുമൂലം ഇപ്പോഴും പിന്‍ ബെഞ്ചില്‍ ഇരിക്കുന്ന കുട്ടികള്‍ പഴയ സിലബസ് തന്നെ പഠിച്ചു പരിക്ഷ എഴുതുന്നത്‌ ആദ്യപകന്റെ കുറവ് തന്നെ അല്ലെ ? എന്ത് കൊണ്ട് ഏതാണ്ട് ഒരേ കാലയളവില്‍ തന്നെ രണ്ടു പ്രവാചകന്‍ മാര്‍ ഉണ്ടാവുകയും അതില്‍ ഒരാള്‍ പറഞ്ഞ കാര്യത്തില്‍ കൈകടത്തല്‍ ഉണ്ടാവുകയും ചെയ്തു .
എന്നാല്‍ എന്റെ ചോദ്യം ഇത് ഒന്നും ആയിരുനില്ല കൈകടത്തല്‍ ഉണ്ടായത് കാലം മാറുന്നതിനു അനുസരിച്ചല്ല , അല്ലെങ്കില്‍ കാലക്രമേണ അല്ല . എന്തുകൊണ്ട് കാലാകാലങ്ങളില്‍ പ്രവാചകന്മാരെ അയച്ചു എന്നതിന് ആണ് നിങ്ങള്‍ മറുപടി തന്നത് . കൈകടത്തല്‍ ഉണ്ടായെങ്കില്‍ അത് എഴുതുമ്പോള്‍ തന്നെ ഉണ്ടായത് ആണ് . ആദവാ വേദങ്ങളില്‍ അല്ലെങ്കില്‍ ബൈബിളില്‍ കൈകടത്തല്‍ ഉണ്ടായെങ്കില്‍ അത് എഴുതുമ്പോള്‍ തന്നെ ഉണ്ടായത് ആണ് . ദൈവം അന്ത്യ പ്രവാചകന് മുന്‍പ് അയച്ച എല്ലാ ഗ്രന്ഥങ്ങളിലും കൈകടത്തല്‍ ഉണ്ടായി എന്നതിനാലും ആ കൈകടത്തല്‍ അത് രുപികരിക്കുമ്പോള്‍ തന്നെ ഉണ്ടായി എന്നതിനാലും അതൊന്നും മനുഷ്യന് ഉപയോഗ പ്രദം ആയിരുനില്ല . ഇക്കാരണങ്ങളാല്‍ തന്നെ ദൈവം നടത്തിയ പരിക്ഷണങ്ങളില്‍ അന്ത്യ പ്രവാചന്‍ പ്രവാചകന്‍ മാത്രമേ വിജയം ആയിരുനുല്ല് എന്ന് പറയാന്‍ കഴിയില്ല ?

നാലുവയസ്സുള്ള ഒരു കുട്ടിയെ രതി നിര്‍‌വൃതിയെക്കുറിച്ചു പറഞ്ഞു മനസ്സിലാക്കാന്‍ കഴിയുമോ?

ഇല്ല , അതുകൊണ്ട് തന്നെ ഞാന്‍ നാല് വഴസുകാരനോട് രതി എന്ന ഒരു കാര്യത്തെ പറ്റി പറയാറും ഇല്ല . ഞാന്‍ വേറെ ഒരു ഉദാഹരണം പറയാം . എനിക്ക് അറിയാവുന്ന പ്ലിം പ്ലം പു , എന്ന ഒരു സാതനം ഉണ്ട് . പക്ഷെ അത് എന്തെന്ന് നിങ്ങള്ക്ക് മനസിലാകില്ല . എന്ന് ഞാന്‍ നിങ്ങളോട് പറയേണം എങ്കില്‍ 1 . അത് നിങ്ങളെ അറിയിക്കുന്നത് കൊണ്ട് വല്ല മേന്മയും ഉണ്ടായിരിക്കേണം അല്ലെങ്കില്‍ ഞാന്‍ ഒരു പൊങ്ങച്ച കാരന്‍ ആയിരിക്കേണം . ഇതില്‍ ഏതാണ് ശരി .

ഇനി ഇത് ഒക്കെയും പറഞ്ഞു തുടങ്ങിയത് നിങ്ങളുടെ ഒരു വാദത്തില്‍ നിന്നും ആണ് . ഖുറാനില്‍ യുക്തിക്ക് നിരക്കാത്തത് ഒന്നും ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു . ഇവിടെ " മനുഷ്യന്‍റെ ബുദ്ധിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യം എങ്ങനെ മനുഷ്യനു ഉള്‍ക്കൊള്ളാന്‍ കഴിയും " ഇങ്ങനെയും പറഞ്ഞു . എന്നുവച്ചാല്‍ ചില കാര്യങ്ങള്‍ നിങ്ങള്ക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല എങ്കിലും നിങ്ങള്‍ വിശ്വസിക്കുന്നു എന്നല്ലേ ? ആദ്യം പറഞ്ഞത് കള്ളം ആണെന്ന് തെളിയിക്കുകയല്ലേ രണ്ടാമത് പറഞ്ഞത് .

Salim PM said...

മനു said...

"ആദവാ വേദങ്ങളില്‍ അല്ലെങ്കില്‍ ബൈബിളില്‍ കൈകടത്തല്‍ ഉണ്ടായെങ്കില്‍ അത് എഴുതുമ്പോള്‍ തന്നെ ഉണ്ടായത് ആണ്."


ഇത് താങ്കളുടെ തെറ്റിദ്ധാരണയാണ്. അങ്ങനെയാണെങ്കില്‍ ഇന്ന് ഭൂലോകത്തുള്ള എല്ലാ ബൈബിളും എല്ലാ വേദങ്ങളും ഒരേ പോലെയായിരിക്കണം.


മനു said...
"ഇക്കാരണങ്ങളാല്‍ തന്നെ ദൈവം നടത്തിയ പരിക്ഷണങ്ങളില്‍ അന്ത്യ പ്രവാചന്‍ പ്രവാചകന്‍ മാത്രമേ വിജയം ആയിരുനുല്ല് എന്ന് പറയാന്‍ കഴിയില്ല?"

മനു ഇസ്‌ലാമിനെ വിമര്‍ശിക്കുന്നതിനു മുന്‍പ് ഇസ്‌ലാമിന്‍റെ അടിസ്ഥന വിശ്വാസങ്ങളെക്കുറിച്ച് ഒരു ഏകദേശ രൂപമെങ്കിലും ഉണ്ടാക്കേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് നീണ്ട നീണ്ട നീണ്ട മറുപടി എഴുതേണ്ടി വരും.


മനു said...
"ഇല്ല , അതുകൊണ്ട് തന്നെ ഞാന്‍ നാല് വഴസുകാരനോട് രതി എന്ന ഒരു കാര്യത്തെ പറ്റി പറയാറും ഇല്ല."

നല്ല മറുപടി. പക്ഷേ, മനു പറയാത്തതു കൊണ്ടും കുട്ടി മനസ്സിലാക്കാത്തതു കൊണ്ടും അങ്ങനെ ഒരു സംഗതി ഇല്ലെന്നു വരുമോ?

മനു said...
"ഇനി ഇത് ഒക്കെയും പറഞ്ഞു തുടങ്ങിയത് നിങ്ങളുടെ ഒരു വാദത്തില്‍ നിന്നും ആണ് . ഖുറാനില്‍ യുക്തിക്ക് നിരക്കാത്തത് ഒന്നും ഇല്ല എന്ന് നിങ്ങള്‍ പറഞ്ഞു . ഇവിടെ " മനുഷ്യന്‍റെ ബുദ്ധിക്ക് മനസ്സിലാക്കാന്‍ കഴിയാത്ത കാര്യം എങ്ങനെ മനുഷ്യനു ഉള്‍ക്കൊള്ളാന്‍ കഴിയും"

ഖുര്‍‌ആനില്‍ യുക്തിക്കു നിരക്കാത്ത ഒന്നും ഇല്ല എന്നത് ഞാന്‍ ആവര്‍ത്തിക്കുന്നു.

മനുഷ്യന്‍റെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതെല്ലാം യുക്തി വിരുദ്ധം എന്നു പറയാന്‍ പറ്റുമോ? ഗണിത ശാസ്ത്രത്തില്‍ സാധാരണ ഉപയോഗിക്കുന്ന ഒരു സംജ്ഞയാണല്ലോ 'അനന്തം' (infinity) എന്നത്. ഈ ഇന്‍ഫിനിറ്റിയെ മനുവിന്‍റെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ടോ?

യുക്തിക്ക് വിരുദ്ധമായ കാര്യവും ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യവും രണ്ടാണെന്ന് ആദ്യം മനസ്സിലാക്കുക. എനിക്ക് പൂര്‍ണ്ണമായി ഗ്രഹിക്കാന്‍ കഴിയാത്ത സംഗതികള്‍ വിശ്വസിക്കാന്‍ എനിക്കു സാധിക്കും ഉദാഹരണത്തിന്, ഞാന്‍ ഉപയോഗിക്കുന്ന ഈ കമ്പ്യൂട്ടര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് പൂര്‍ണ്ണമായി ഉള്‍ക്കൊള്ളനുള്ള കഴിവ് എന്‍റെ ബുദ്ധിക്ക് ഇല്ലെന്നു വരാം. എന്നാല്‍ ഈ കമ്പ്യൂട്ടര്‍ കുരക്കുകയും മാന്തുകയും ചെയ്യുന്ന ഒരു പട്ടിയാണ് എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ ഞാന്‍ തയ്യാറാകില്ല.

മനു said...

" ഇത് താങ്കളുടെ തെറ്റിദ്ധാരണയാണ്. അങ്ങനെയാണെങ്കില്‍ ഇന്ന് ഭൂലോകത്തുള്ള എല്ലാ ബൈബിളും എല്ലാ വേദങ്ങളും ഒരേ പോലെയായിരിക്കണം. " ശരി സമ്മതിച്ചു , ഇത് തന്നെ ആണ് ഞാനും പറയുന്നത് . ശരിയായത് ഏതു എന്ന് മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ഉപയോഗം . ദൈവം പരാജയ പെട്ടില്ലേ ?
 " പക്ഷേ, മനു പറയാത്തതു കൊണ്ടും കുട്ടി മനസ്സിലാക്കാത്തതു കൊണ്ടും അങ്ങനെ ഒരു സംഗതി ഇല്ലെന്നു വരുമോ? " ഉണ്ടോ ഇല്ലയോ എന്ന് എങ്ങിനെ യുക്തി ഉപയോഗിച്ച് തിരുമാനിക്കാം എന്നാണ് നമ്മള്‍ ചര്‍ച്ച ചെയ്യുനത് . ഖുറാനില്‍ പറയുന്നത് ഒക്കെയും യുക്തിപുര്‍ണം ആണ് എന്ന് പറഞ്ഞ നിങ്ങള്‍ ഇപ്പൊ എനിക്ക് അത് അറിയില്ലെങ്കിലും അത് ഖുറാന്‍ പറയുന്നത് കൊണ്ട് മാത്രം അതില്‍ വിശ്വസിക്കുന്നു എന്ന് പറയുന്നു . ഇവിടെ നിങ്ങളെ വിശ്വസിക്കാന്‍ പ്രയരിപ്പിക്കുന്നത് വിശ്വാസം ആണ് യുക്തി അല്ല .  കല്‍കി പറയുന്ന ഗണിതത്തിലെ ഇന്ഫിനിറ്റി എന്ന് പറയുന്ന ഒരു കാര്യം ഇല്ലാത്ത ഒന്ന് ആണെന്ന് ആരെങ്കിലും തെളിയിച്ചാല്‍ പിന്നെയും അത് ഉണ്ട് എന്ന് പറയാന്‍ അത് യുക്തി പരമായി തെളിയിക്കുക തന്നെ വേണം . ഞാന്‍ എന്‍റെ പോസ്റ്റില്‍ യുക്തി ഉപയോഗിച്ച് ത്രികാല ജ്ഞാനം തെറ്റാണു എന്ന് പറയുന്നു . ഇതിനു കല്‍കി യുക്തി ഉപയോഗിച്ച് അത് സാദ്യം ആണ് എന്ന് പറയുന്നതിന് പകരം അത് മനുഷ്യ യുക്തിക്ക് മനസിലാക്കാന്‍ കഴിയില്ല എന്ന് പറയുന്നു .

കല്‍കി പറയുന്നത് അനുസരിച്ച് ഈ ലോകം തന്നെ ഇല്ല എന്ന് പ്രവാചകന്‍  പറഞ്ഞാല്‍ അതും കല്‍കിക്ക് യുക്തിപുര്‍ണം ആയി തോന്നും . അതാണ്‌ ഞാന്‍ പറയുന്ന യുക്തിയും കല്കിയുടെ യുക്തിയും തമ്മില്‍ ഉള്ള വെത്യാസം

മനു said...

" ദൈവം ഭൂമിയിലേക്കയച്ച എല്ലാ പ്രവാചകന്മാരും കൊണ്ടുവന്ന സന്ദേശം ഒരേപോലെയുള്ളതായിരുന്നില്ല. സന്ദേശത്തിന്‍റെ സത്ത ഒന്നുതന്നെ യായിരുന്നെങ്കിലും കാലത്തിനും ദേശത്തിനും മനുഷ്യന്‍റെ ബൗദ്ധികമായ വളര്‍ച്ചയ്ക്കും അനുഗുണമായ സന്ദേശങ്ങളാണ് ദൈവം പ്രവാചകന്മാര്‍ മുഖേന നല്‍കിക്കൊണ്ടിരുന്നത് "
"ഹിന്ദുമതവിശ്വാസപ്രകാരം യാതന സ്വയം അടിച്ചേല്പിക്കപ്പെട്ടതാണ്‌. അതിനെ അവര്‍ പുനര്‍ജ്ജന്മസിസിദ്ധാന്തം കൊണ്ട്‌ ന്യായീകരിക്കുകയും ചെയ്യുന്നു. അതായത്‌, മുജ്ജന്മത്തിലെ സ്വഭാവത്തിന്‍റെ അടിസ്ഥാനത്തില്‍ ഉന്നതമോ യാതനാപൂര്‍ണ്ണമോ ആയ ജീവിതമുണ്ടാവുന്നു. ഇസ്‌ലാം ഈ സിദ്ധാന്തം തിരസ്കരിക്കുന്നു "

ഇത് രണ്ടും കൂട്ടിവായിച്ചാല്‍ ഇങ്ങനെ പറയാമോ ' ഭാരതത്തില്‍ ഉള്ള ആള്‍ക്കാര്‍ പുനര്‍ ജനിക്കും , അറബികള്‍ പുനര്‍ജനികില്ല ' അല്ലെങ്കില്‍ ' പ്രവാചകന് മുന്‍പുള്ളവര്‍ പുനര്‍ജനിക്കും അത് കഴിഞ്ഞു പിറന്നവര്‍ സ്വര്‍ഗത്തില്‍ പോകും '

Salim PM said...

കഥയറിയാതെ ആട്ടം കാണുകയാണ് മനു. പുനര്‍ജന്മ വിശ്വാസം മനുഷ്യസൃഷ്ടയാണ്. ദൈവിക ഗ്രന്ഥത്തില്‍ നടന്ന കൈകടത്തലിന് ഒരുദാഹരണമാണത്.

മനു said...

കല്‍കി വിണ്ടും എന്‍റെ ചോദ്യങ്ങള്‍ക്ക് കാരണം ആയ പ്രസ്താവന പറഞ്ഞുകൊണ്ടിരിക്കയാണ് എന്നല്ലാതെ ചോദ്യത്തിന് ഉത്തരം തരുനില്ല . ഇനിയും ഞാന്‍ ചോദ്യം ആവര്‍ത്തിക്കുനില്ല .

പാര്‍ത്ഥന്‍ said...

മനു,
ചോദ്യങ്ങൾക്കുള്ള ഉത്തരം ഒന്നും ഇവിടെനിന്നും പ്രതീക്ഷിക്കേണ്ട. ഒരു ചോദ്യത്തിന് വേറൊരു മറുചോദ്യം ആയിരിക്കും എല്ലായിടത്തും. ദൈവം പറഞ്ഞതുകൊണ്ടും ഖുർ‌ആനിൽ ഉള്ളതുകൊണ്ടും എല്ലാം യുക്തിഭദ്രം എന്ന അന്ധവിശ്വാസം.

@ കൽക്കി:
എന്റെ പോസ്റ്റിൽ ഒരു വാചകം പോലും ഇത് ദൈവം പറഞ്ഞതുകൊണ്ട് വിശ്വസിക്കണം എന്ന രീതിയിൽ ഞാൻ പറഞ്ഞിട്ടില്ല എന്ന് മനസ്സിലാക്കിയിട്ടുണ്ടാകുമല്ലോ.

സാധാരണ മനുഷ്യൻ എന്ന ഒന്ന് ഇല്ല എന്നാണ് ഹൈന്ദവ തത്ത്വശാസ്ത്രം പറയുന്നത്. സാമാന്യ ജനം എന്നെടുത്താൽ മതി. ഒരാൾക്ക് ചെയ്യാൻ കഴിയുന്നത് മറ്റൊരാൾക്കും (പോളിയോ തുടങ്ങിയവ ഒഴിവാക്കുക)ചെയ്യാൻ കഴിയും. അതിന് കഴിയാത്തത്, ആ വ്യക്തിയുടെ ബൌദ്ധികചിന്ത ഈ രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല എന്നുമാത്രം. ശാരീരികമായ കഴിവുകളും ബുദ്ധിപരമായ കഴിവുകളും ആകാശത്തുനിന്നും ഇറക്കിക്കൊടുക്കുന്നതല്ല എന്ന പൂർണ്ണവിശ്വാസം ഞങ്ങളുടെ പൂർവ്വികർ മനസ്സിലാക്കി തന്നിട്ടുണ്ട്.

Salim PM said...

എനിക്കു പറയാന്‍ അറിയാവുന്നതിന്‍റെ പരമാവധി ഞാന്‍ പറഞ്ഞു. ഇനിയും മനസ്സിലാകുന്നില്ലെങ്കില്‍ എനിക്കിനി ഒന്നും പറയാനില്ല.

പാര്‍ത്ഥന്‍ said...

@ കൽക്കി :

[കഥയറിയാതെ ആട്ടം കാണുകയാണ് മനു. പുനര്‍ജന്മ വിശ്വാസം മനുഷ്യസൃഷ്ടയാണ്. ദൈവിക ഗ്രന്ഥത്തില്‍ നടന്ന കൈകടത്തലിന് ഒരുദാഹരണമാണത്.]

എന്റെ കുണ്ടംകുഴി തന്നെ ഈ ബ്രഹ്മാണ്ഡം എന്നതിനുദാഹരണമാണ് താങ്കളുടെ ഈ പല്ലവി.
പുനർജന്മങ്ങളുടെ വിശ്വാസയോഗ്യമായ വാർത്തകൾ കണ്ടിട്ടും താങ്കൾ അത് വിശ്വസിക്കാൻ തയ്യ്യാറല്ല. അതുകൊണ്ടു തന്നെയാണ് താങ്കളുടെ മതവിശ്വാസത്തിനെതിരായ ഏതു സത്യവും വിശ്വസിക്കാൻ താങ്കൾക്കാവില്ല എന്ന് ഉറപ്പിച്ച് പറഞ്ഞത്.

പാര്‍ത്ഥന്‍ said...

മനു,
അന്ത്യപ്രവാചകനു മുമ്പ് ജനിച്ചവരെയെല്ലാം അവർ അറിയാതെ ചെയ്ത കുറ്റത്തിന് നരകത്തിലിട്ട് വറക്കുകയാണ്. ഇസ്ലാം ഉണ്ടായതിനുശേഷമുള്ളവരെല്ലാം അന്ത്യവിചാരണ കാത്തുകിടക്കുകയല്ലെ. അതുകൊണ്ട് നരകത്തിൽ തീകൂട്ടുന്നവർക്ക് ഒരു പാർട്ടൈം വർക്ക് കൊടുത്തെന്നേയുള്ളൂ.

പാര്‍ത്ഥന്‍ said...

കൽക്കി പറഞ്ഞു :

[ഇത് താങ്കളുടെ തെറ്റിദ്ധാരണയാണ്. അങ്ങനെയാണെങ്കില്‍ ഇന്ന് ഭൂലോകത്തുള്ള എല്ലാ ബൈബിളും എല്ലാ വേദങ്ങളും ഒരേ പോലെയായിരിക്കണം.]

ഇക്കാര്യം തന്നെയാണ് പല ചർച്ചകളിലും ഞങ്ങളെല്ലാം പറഞ്ഞിരുന്നത്. ലോകത്തിലെ മതഗ്രന്ഥങ്ങളെല്ലാം മനുഷ്യനാൽ എഴുതപ്പെട്ടതാണ്. മനുഷ്യന്റെ അഭിപ്രായം അക്കാലത്തെ സാമൂഹിക ആചാരങ്ങളുമായി കൈകോർത്തോ തിരുത്തിക്കുറിച്ചോ രൂപപ്പെടുമ്പോൾ അത് പുതിയൊരു മതമായി വളരും. ലോകത്തിന് ഒരേഒരു ദൈവം മാത്രമേ ഉള്ളൂ എങ്കിൽ ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളും ഒരുപോലെ ഇരിക്കേണ്ടതാണ്. മനുഷ്യന്റെ കൈകടത്തലുകൾ ഉണ്ടായി എന്നു പറയുന്നതുതന്നെ ദൈവത്തിന്റെ കഴിവുകേടിനെ സുചിപ്പിക്കുന്നു.

പാര്‍ത്ഥന്‍ said...

@ കൽക്കി :
[ഇതിനേക്കാള്‍ യുക്തിപരമായ മറ്റൊരു സിദ്ധാന്തം മുന്നോട്ട് വെച്ചാല്‍ അതിനെക്കുറിച്ചു ചിന്തിക്കാം]

വേറൊരു സിദ്ധാന്തത്തെക്കുറിച്ചല്ല ചർച്ച. ദൈവത്തിന്റെ കുറുപ്പടിയായതുകൊണ്ട് എന്ന ക്ലോസ്സ് ഇല്ലാതെയാണെങ്കിൽ ഇതിലെ യുക്തിയെക്കുറിച്ച് സംസാരിക്കാം.

[ഞാന്‍ വായിച്ച ഭഗവദ്ഗീത ശ്രീകൃഷ്ണന്‍റെ ഉപദേശങ്ങളാണ്. അത് ആര്‍ പകര്‍ത്തി എഴുതി എന്നതിനേക്കാള്‍ പ്രധാനം ആരു പറഞ്ഞു എന്നതിനാണ് എന്നു ഞാന്‍ കരുതുന്നു.]

18 അക്ഷൊഹിണിപ്പടകൾ യുദ്ധം ചെയ്യുന്നതിനിടയിൽ വണ്ടി ഒന്ന് ഒതുക്കി നിർത്തിയാണ് ഈ ഉപദേശം. അത് അർജ്ജുനൻ അല്ലാതെ ആരെല്ലാം കേട്ടിട്ടുണ്ടാകും?

[നട്ടുച്ചയ്ക്ക് സൂര്യന്‍ തലയ്ക്കു മീതെ വരുംമ്പോള്‍ ഭൂമിയിലുള്ള വസ്തുവിന്‍റെ നിഴല്‍ ചെറുതായി കാണുന്നു എന്ന ലളിതമായ ഒരു വസ്തുതയാണ് ഇവിടെ പറഞ്ഞത്.]

ഭൂമിയെ സംബന്ധിച്ച് സൂര്യൻ എപ്പോഴും നേരെത്തന്നെയാണ്. ഒരു വസ്തുവിനെസംബന്ധിച്ചാകുമ്പോൾ ദൂരം കൂടുമ്പോഴല്ല, ചരിവ് കൂടുമ്പോഴാണ് നിഴലിന് നീളവ്യത്യാസം ഉണ്ടാകുന്നത്. അതാണ് ശരിയായ ഭാഷ.

മനു said...

മനുഷ്യന്റെ കൈകടത്തലുകൾ ഉണ്ടായി എന്നു പറയുന്നതുതന്നെ ദൈവത്തിന്റെ കഴിവുകേടിനെ സുചിപ്പിക്കുന്നു. ഇത് തന്നെ ആണ് ഞാനും പറയുന്നത് . ഇതിലും നല്ലവണ്ണം ചോദ്യം ചോദിയ്ക്കാന്‍ എനിക്കം അറിയില്ല .

മനു said...

" ഹിന്ദുമതവിശ്വാസപ്രകാരം യാതന സ്വയം അടിച്ചേല്പിക്കപ്പെട്ടതാണ്‌. അതിനെ അവര്‍ പുനര്‍ജ്ജന്മസിസിദ്ധാന്തം കൊണ്ട്‌ ന്യായീകരിക്കുകയും ചെയ്യുന്നു. "
" ഇസ്‌ലാം ഈ സിദ്ധാന്തം തിരസ്കരിക്കുന്നു. ദൈവത്തിന്‍റെ സൃഷ്ടിപ്പിന്‍റെ ആസൂത്രണത്തിലുള്ള അനന്തമായ വൈഭവം കാരണം ജീവന്‍റെ പുനഃപരിവൃത്തിയുടെ ആവശ്യമില്ല. അതിനാല്‍ തുടര്ച്ചയായി ഉന്നത വിതാനങ്ങളിലേക്ക്‌ ആ ജീവനെ അവന്‍ നയിക്കുന്നു "

ആത്മാവ് എന്ന് പറയുന്ന കാര്യത്തെ വിശ്വാസത്തില്‍ എടുത്താല്‍ നിങ്ങള്‍ രണ്ടു പേരും പറയുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഇല്ലാത്ത കാര്യം അല്ല എന്ന് പറയേണ്ടി വരും . എന്നാല്‍ കല്‍കി ആദ്യം പറഞ്ഞതിനെ തള്ളി കളയുന്നു . ഇതിനു എന്ത് യുക്തി ആണ് കല്‍കി കാണുന്നത് .

Salim PM said...

പാര്‍ത്ഥന്‍ said...

"പുനർജന്മങ്ങളുടെ വിശ്വാസയോഗ്യമായ വാർത്തകൾ കണ്ടിട്ടും താങ്കൾ അത് വിശ്വസിക്കാൻ തയ്യ്യാറല്ല."

പുനര്‍‍‌ജന്മത്തെക്കുറിച്ചുള്ള എന്‍റെ സംശയത്തിനു താങ്കളുടെ ബ്ലോഗില്‍ താങ്കള്‍ മറുപടി പറയുന്നില്ല. പിന്നെ എങ്ങനെ എനിക്കു ബോധ്യം വരും


പാര്‍ത്ഥന്‍ said...
"അന്ത്യപ്രവാചകനു മുമ്പ് ജനിച്ചവരെയെല്ലാം അവർ അറിയാതെ ചെയ്ത കുറ്റത്തിന് നരകത്തിലിട്ട് വറക്കുകയാണ്"

ഇസ്‌ലാമിക സിദ്ധാങ്ങളെക്കുറിച്ചുള്ള അറിവുകേടാണ് ഈ പ്രസ്താവന. അറിയാതെ ചെയ്യുന്ന ഒരു കുറ്റത്തിനും ശിക്ഷയില്ല എന്നതാണ് ഇസ്‌ലാമിക നിയമം. മറിച്ച് ഏതു തെറ്റിനും ശിക്ഷ അനുഭവിച്ചേ തീരൂ എന്നുള്ളത് പുനര്‍ജന്മ സിദ്ധാന്തമാണ്.


പാര്‍ത്ഥന്‍ said...
"ഒരേഒരു ദൈവം മാത്രമേ ഉള്ളൂ എങ്കിൽ ലോകത്തിലെ എല്ലാ മതഗ്രന്ഥങ്ങളും ഒരുപോലെ ഇരിക്കേണ്ടതാണ്."

ഇതിനുള്ള മറുപടി ഞാന്‍ മുകളില്‍ സവിസ്തരം പറഞ്ഞതാണ്

Salim PM said...

മനു said...

"മനുഷ്യന്റെ കൈകടത്തലുകൾ ഉണ്ടായി എന്നു പറയുന്നതുതന്നെ ദൈവത്തിന്റെ കഴിവുകേടിനെ സുചിപ്പിക്കുന്നു. ഇത് തന്നെ ആണ് ഞാനും പറയുന്നത് . ഇതിലും നല്ലവണ്ണം ചോദ്യം ചോദിയ്ക്കാന്‍ എനിക്കം അറിയില്ല ."


ദൈവം അതിനു ശേഷം കലാനുസൃതം പുതിയ പ്രവാചകന്മാരെയും നിയമങ്ങളെയും അവതരിപ്പിച്ചു കഴിഞ്ഞതിനാല്‍ പഴയതിനു പ്രസക്തിയില്ല.


മനു said...

"എന്നാല്‍ കല്‍കി ആദ്യം പറഞ്ഞതിനെ തള്ളി കളയുന്നു . ഇതിനു എന്ത് യുക്തി ആണ് കല്‍കി കാണുന്നത്"

ഏതാണ് തള്ളിക്കളഞ്ഞത് എന്ന് വ്യക്തമല്ല.

പാര്‍ത്ഥന്‍ said...

@ കൽക്കി:

ഹൈന്ദവ വിശ്വാസത്തിലുള്ള പുനർജന്മം എന്താണെന്ന് ആർക്കും വായിച്ചാൽ മനസ്സിലാവുന്ന ഭാഷയിലായിരുന്നു എന്റെ പോസ്റ്റ്. അതിൽ ആത്മാവ് ഏതു റൂട്ടിൽ കൂടിയാണ് വരുന്നത് എന്ന കുനുഷ്ടു ചോദ്യത്തിനായിരുന്നു എന്റെ മറുപടി. അതാണ് റെയിൽ വണ്ടിയെ സിമ്പലാക്കിയത്. ആത്മവിന് ഒരു നേർ‌രേഖ സൃഷ്ടിക്കാൻ ഏതെങ്കിലും പടച്ച തമ്പുരാന് കഴിയുമെന്ന് എനിക്കുറപ്പില്ല. ആത്മാവിനെ കാണാൻ കഴിയുമെന്ന് താങ്കൾക്കുറപ്പുണ്ടെങ്കിൽ വിശദീകരനം തരൂ. ഞാൻ അന്വേഷിച്ച് ഒരു മറുപടി തരാം.

ആത്മാവിന്റെ റൂട്ട് അറിഞ്ഞില്ലെങ്കിൽ ഞാൻ കൊടുത്തിരുന്ന പത്രവാർത്തകളുടെ നിജസ്ഥിതി മനസ്സിലാവില്ലെന്നുണ്ടോ ?

Salim PM said...

"ഹൈന്ദവ വിശ്വാസത്തിലുള്ള പുനർജന്മം എന്താണെന്ന് ആർക്കും വായിച്ചാൽ മനസ്സിലാവുന്ന ഭാഷയിലായിരുന്നു എന്റെ പോസ്റ്റ്."

അതു മനസ്സിലായതു കൊണ്ടാണ് അതിലെ ചില സംശയങ്ങള്‍ ചോദിക്കാം എന്നു വെച്ചത്. മറുപടി തര്‍ക്കുത്തരമായാല്‍ എന്തു ചെയ്യും?

"ആത്മാവിനെ കാണാൻ കഴിയുമെന്ന് താങ്കൾക്കുറപ്പുണ്ടെങ്കിൽ വിശദീകരനം തരൂ."


അത്മാവിനെ കാണാന്‍ കഴിയുമോ ഇല്ലേ എന്നൊക്കെ ഹൈന്ദവ ദര്‍ശനങ്ങളുടെ വെളിച്ചാത്തില്‍ വ്യക്തകാക്കേണ്ടതു താങ്കളാണ്. എന്‍റെ സംശയവും അതല്ല. താങ്കളുടെ ലേഖനത്തില്‍ താങ്കള്‍ പറഞ്ഞു: "പിതാവിന്‍റെ ശരീരത്തില്‍ വരുന്നതിനുമുമ്പ് അത് (ആത്മാവ്) സൂക്ഷ്മ ശരീരമായിരുന്നു" എന്ന്. ഇത് കാണാന്‍ പറ്റുന്നതാണോ കാണാന്‍ പറ്റാത്തതാണോ എന്നൊന്നും എനിക്കറിയില്ല. ശരീരത്തില്‍ വരുന്നു എന്നു താങ്കള്‍ പറയുന്നു. എങ്ങനെയാണ് ഈ വരവ് എന്നാണ് ഞാന്‍ ചോദിച്ചത്. അതിനു താങ്കള്‍ക്ക് മറുപടിയില്ല. പിന്നെ എങ്ങനെ മുന്നോട്ട് പോകും?

പാര്‍ത്ഥന്‍ said...

സൂക്ഷ്മശരീരം എന്താണെന്നറിയാത്ത പൈതലിനോട് ഹൈന്ദവ തത്ത്വശാസ്ത്രപ്രകാരമുള്ള ആത്മാവിനെ എങ്ങിനെ പറഞ്ഞു മനസ്സിലാക്കും.

താങ്കളുടെ ചോദ്യം ഒരു സാ‍ധാരണ ചോദ്യമാണ്. നിഷ്കളങ്കമാണെങ്കിൽ വിശദീകരിക്കാമായിരുന്നു. ഒന്നു പറയാം. ഈ ചോദ്യത്തിന്റെ അടിസ്ഥാനം ഒരു മിഥ്യാധാരണയാണ്. ഒരു വീട് പണിത് ഗൃഹപ്രവേശം നടത്തുന്നതുപോലെയാണ് ജന്മമെടുക്കൽ എന്ന് താങ്കൾ വിശ്വസിക്കുന്നതുകൊണ്ടാണ് ഈ ചോദ്യം വന്നത്. അത് ശരിയായ വിശ്വാസമല്ല. ജീവാത്മാവ് ഒരു ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത്. അതൊക്കെ വള്ളിപുള്ളി വിടാതെ വിശദീകരിക്കാൻ നിന്നാൽ വേറെ പണിക്കൊന്നും പോകാൻ പറ്റില്ല. അതുകൊണ്ട്ണ് വിശദീകരണങ്ങൾ ചുരുക്കുന്നത്.
ഒരു ചോദ്യം ആദ്യം മുതലേ ചോദിച്ചിരുന്നു. ഉദാഹരണങ്ങൾ വായിച്ചിട്ട്, ആത്മാവ് വരുന്ന വഴി മനസ്സിലാവാത്തതുകൊണ്ടാണോ പുനർജന്മത്തിൽ വിശ്വസിക്കാൻ കഴിയാത്തത്?

Salim PM said...

പുനര്ജന്മത്തെക്കുറിച്ച് കുറെയധികം സംശയങ്ങള്‍ എനിക്കുണ്ട്. താങ്കളുടെ ലേഖനത്തിലെ ഒരു ഭാഗത്ത് വന്ന സംശയം താങ്കള്‍ ഗൗരവമായെടുക്കാത്തത് കാണുമ്പോള്‍ അനിക്ക് അത്ഭുതം തോന്നുന്നു.

ജീവത്മാവ് ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത് എന്ന് താങ്കള്‍ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അതിനു വിരുദ്ധമായി അത്മാവ് പുരുഷന്‍റെ ശരീരത്തില്‍ പ്രവേശിക്കുന്നു എന്നും വേറൊരിടത്ത് പറഞ്ഞു. ഇതുരണ്ടും തമ്മില്‍ യൊജിക്കുന്നില്ല. അതുകൊണ്ടാണ് ഈ ചോദ്യം എന്‍റെ മനസ്സില്‍ വന്നത്.

പിന്നെ, മനസ്സിലാക്കാന്‍ വളരെ ബുധിമുട്ടാണെങ്കില്‍ വിശദീകരിക്കണം എന്നില്ല; വളരെ ബുധിമുട്ടി ഇക്കാര്യം മനസ്സിലാക്കിയിട്ട് എനിക്ക് വിശേഷിച്ചൊരു നേട്ടവും ഉണ്ടെന്നു തോന്നുന്നില്ല. കാരണം, പുനര്‍ജന്മ ദിദ്ധന്തം മനസ്സിലാക്കുന്നതുകൊണ്ട് നേട്ടമെന്തെങ്കിലും ഉണ്ടെന്ന് പുനര്‍ജന്മ സിദ്ധാന്തം പറയുന്നില്ല എന്നാണ് ഇതുവരെയുള്ള അറിവില്‍ നിന്ന് എനിക്ക് മനസ്സിലാകുന്നത്. എന്നാല്‍, ഞാന്‍ വിശ്വസിക്കുന്ന ദൈവത്തെ പരിപൂര്‍ണ്ണമായി മനസ്സിലാക്കിയില്ലെങ്കില്‍ ഒരാള്‍ക്ക് മോക്ഷം പ്രാപിക്കാന്‍ സാധ്യമല്ല എന്നാന് ഞാന്‍ വിശ്വസിക്കുന്ന തത്വശാസ്ത്രം പറയുന്നത്. ആദൈവത്തെ അറിയാനുള്ള വിദ്യകളാണ് ഈ ലോക ജീവിതത്തിലുള്ള സല്‍ക്കര്‍മ്മങ്ങള്‍. അതുകൊണ്ട് സമയം വൃഥാവിലാക്കാന്‍ ഞാനില്ല.

Salim PM said...

പുനര്ജന്മത്തെക്കുറിച്ച് കുറെയധികം സംശയങ്ങള്‍ എനിക്കുണ്ട്. താങ്കളുടെ ലേഖനത്തിലെ ഒരു ഭാഗത്ത് വന്ന സംശയം താങ്കള്‍ ഗൗരവമായെടുക്കാത്തത് കാണുമ്പോള്‍ അനിക്ക് അത്ഭുതം തോന്നുന്നു.

ജീവത്മാവ് ശരീരം ഉണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നത് എന്ന് താങ്കള്‍ ലേഖനത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ അതിനു വിരുദ്ധമായി അത്മാവ് പുരുഷന്‍റെ ശരീരത്തില്‍ പ്രവേശിക്കുന്നു എന്നും വേറൊരിടത്ത് പറഞ്ഞു. ഇതുരണ്ടും തമ്മില്‍ യൊജിക്കുന്നില്ല. അതുകൊണ്ടാണ് ഈ ചോദ്യം എന്‍റെ മനസ്സില്‍ വന്നത്.

പിന്നെ, മനസ്സിലാക്കാന്‍ വളരെ ബുധിമുട്ടാണെങ്കില്‍ വിശദീകരിക്കണം എന്നില്ല; വളരെ ബുധിമുട്ടി ഇക്കാര്യം മനസ്സിലാക്കിയിട്ട് എനിക്ക് വിശേഷിച്ചൊരു നേട്ടവും ഉണ്ടെന്നു തോന്നുന്നില്ല. കാരണം, പുനര്‍ജന്മ ദിദ്ധന്തം മനസ്സിലാക്കുന്നതുകൊണ്ട് നേട്ടമെന്തെങ്കിലും ഉണ്ടെന്ന് പുനര്‍ജന്മ സിദ്ധാന്തം പറയുന്നില്ല എന്നാണ് ഇതുവരെയുള്ള അറിവില്‍ നിന്ന് എനിക്ക് മനസ്സിലാകുന്നത്. എന്നാല്‍, ഞാന്‍ വിശ്വസിക്കുന്ന ദൈവത്തെ പരിപൂര്‍ണ്ണമായി മനസ്സിലാക്കിയില്ലെങ്കില്‍ ഒരാള്‍ക്ക് മോക്ഷം പ്രാപിക്കാന്‍ സാധ്യമല്ല എന്നാന് ഞാന്‍ വിശ്വസിക്കുന്ന തത്വശാസ്ത്രം പറയുന്നത്. ആദൈവത്തെ അറിയാനുള്ള വിദ്യകളാണ് ഈ ലോക ജീവിതത്തിലുള്ള സല്‍ക്കര്‍മ്മങ്ങള്‍. അതുകൊണ്ട് സമയം വൃഥാവിലാക്കാന്‍ ഞാനില്ല.